ഇടുക്കി ജില്ലാ സംഗമത്തിന്റെ മൂന്നാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ അനി/സിഡ് പാലക്കല്‍, മെബിന്‍/വിനോയി സഖ്യം വിജയികളായി

by News Desk 1 | January 30, 2018 6:59 am

അഡ്വാന്‍സ് ക്യാറ്റഗറിയിലും, ഇന്റര്‍മീഡിയറ്റിലുമായി 46 ടീമുകളെ അണിനിരത്തി ഡെര്‍ബിയില്‍ വച്ച് ശനിയാഴ്ച നടത്തിയ ഇടുക്കി ജില്ലാ സംഗമത്തിന്റെ മൂന്നാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ആവേശഭരിതമായ മത്സരത്തില്‍ അഡ്വാന്‍സ് ക്യാറ്റഗറിയില്‍ മാഞ്ചസ്റ്ററില്‍ നിന്നും ഉള്ള അനി പാലക്കല്‍, സിഡ് പാലക്കല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അച്ഛനും, മകനും ആദ്യമായാണ് ഒരു മലയാളി ടൂര്‍ണമെന്റില്‍ പങ്കെടുത്തത് എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് ലണ്ടനില്‍ നിന്നും ഉള്ള കെവിന്‍/വിവിന്‍ സഖ്യവും, മൂന്നാം സ്ഥാനത്ത് എത്തിയത് ജോബി/സിനു സഖ്യവും, നാലാം സ്ഥാനത്ത് ജിജോ/സുനില്‍ കൂട്ടുകെട്ടുമാണ്.

വീറും വാശിയും നിറഞ്ഞ ഇന്റര്‍മീഡിയറ്റ് മത്സരത്തില്‍ ആവേശഭരിതമായ ഫൈനലില്‍ ലെസ്റ്ററില്‍ നിന്നും ഉള്ള മെബിന്‍/വിനോയി സഖ്യം ഈ വര്‍ഷത്തെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. നോര്‍ത്താംപ്റ്റണിന്റെ ഷൈജു/ഭാനു സഖ്യം രണ്ടാം സ്ഥാനവും, ലെസ്റ്ററില്‍ നിന്നും ഉള്ള രാഹുല്‍/രോഹിത് ടീം മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു.

രാഹുല്‍ / രോഹിത് നാട്ടില്‍ ഇടുക്കി ജില്ലയില്‍ തൊടുപുഴ നിവാസികളുമാണ്. നാലാം സ്ഥാനം കരസ്ഥമാക്കിയത് ഷീന്‍ / ആഷ്‌ലിന്‍ ടീമാണ്. വിജയികള്‍ യഥാക്രമം 301, 151, 101,75 പൗണ്ടും ട്രോഫികളും കരസ്ഥമാക്കി. അതോട് ഒപ്പം ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയ ബാബു / ജിജോ, ജോഷി / ബിജു, ലെവിന്‍ / മാത്യൂസ്, അജി/സിബു തുടങ്ങിയ ടീമുകള്‍ക്ക് ട്രോഫിയും നല്കി. ഇന്റര്‍മീഡിയറ്റ് വിജയികള്‍ക്ക് കണ്‍വീനര്‍ പീറ്റര്‍ താണോലി, ഔള്‍ ഫിനാസ് മെമ്പര്‍ മാത്യൂസ്, കമ്മറ്റിക്കാരായ റോയി മാഞ്ചസ്റ്റര്‍, ഷിബു വാലുംമേല്‍, ബെന്നി മേച്ചേരിമണ്ണില്‍, ഇടുക്കി ജില്ലാ സംഗമം മെമ്പേഴ്‌സും, ടൂര്‍ണമെന്റില്‍ സഹായിച്ച ഷിബു ഈപ്പന്‍, റോസി, രാഹുല്‍, രോഹിത്, ജോണ്‍സണ്‍, ചാള്‍സ്, മാത്യൂസ് തുടങ്ങിയവര്‍ ട്രോഫിയും കാഷ് പ്രൈസും നല്കി.

അഡ്വാന്‍സ് കാറ്റഗറിയിലെ വിജയികള്‍ക്ക് ജസ്റ്റിന്‍ റോതര്‍ഹാം, ബാബു നോര്‍ത്താബറ്റണ്‍, ജിമ്മി ജേക്കബ്, ജിമ്മി വെട്ടുകാട്ടില്‍, സിജോ / സൈജു വേലംകുന്നേല്‍ തുടങ്ങിയവരും സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഇടുക്കി ജില്ലാ സംഗമത്തിന്റെ കണ്‍വീനര്‍ പീറ്റര്‍ താണോലി, മലയാളികള്‍ക്കായി നടത്തിയ ഇടുക്കി ജില്ലാ സംഗമത്തിന്റെ മൂന്നാമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഉത്ഘാടനം നിര്‍വഹിച്ചു. രാവിലെ പതിനൊന്നിന് തുടങ്ങിയ ഈ മത്സരത്തില്‍ മികച്ച പ്രകടനമാണ് പല ടീമുകളും കാഴ്ചവെച്ചത്. യുകെയുടെ നാനാ ഭാഗത്തു നിന്നും നൂറില്‍പരം കായിക പ്രമികള്‍ ഈ മത്സരത്തില്‍ എത്തി ചേര്‍ന്നിരുന്നു.

ഇടുക്കി ജില്ലാ സംഗമം നടത്തിയ ഈ ടൂര്‍ണമെന്റിന് നേതൃത്വം നല്കിയത് ജോയിന്റ് കണ്‍വീനര്‍മാരായ ജെസ്റ്റിനും, ബാബുവും ആയിരുന്നു. ഇവരോട് ഒപ്പം മറ്റ് കമ്മറ്റിക്കാരും കൂടെ ചേര്‍ന്നപ്പോള്‍ ഇടുക്കി ജില്ലാ സംഗമത്തിന്റെ ഈ ടൂര്‍ണമെന്റ് ഒരുവന്‍ വിജയമാക്കി തീര്‍ക്കുകയും ചെയ്തു. യു കെയിലെ മികച്ച ടൂര്‍ണമെന്റുകളില്‍ ഒന്നാണ് ഇടുക്കി ജില്ല സംഗമത്തിന്റെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്.

ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഈ വര്‍ഷത്തെ വിജയികളായ എല്ലാവര്‍ക്കും ഇടുക്കി ജില്ലാ സംഗമത്തിന്റെ എല്ലാവിധ ആശംസകള്‍ നേരുന്നു. അടുത്ത വര്‍ഷവും വീണ്ടും കാണാമെന്ന വിശ്വസത്തോടെ പങ്കെടുത്ത എല്ലാ ടീം അംഗങ്ങള്‍ക്കും, അതോടൊപ്പം ഈ ടൂര്‍ണമെന്റ് വന്‍ വിജയകരമാക്കാന്‍ പ്രവര്‍ത്തിച്ച ഇടുക്കി ജില്ലക്കാരും അല്ലാത്തവരുമായ എല്ലാ നല്ലവരായ സ്‌പോര്‍ട്‌സ് പ്രേമികള്‍ക്കും ഇടുക്കിജില്ലാ സംഗമം കമ്മറ്റിയുടെ സ്‌നേഹം നിറഞ്ഞ നന്ദി അറിക്കുന്നു.

Endnotes:
  1. ഇടുക്കി ജില്ലാ സംഗമത്തിന്റെ ഓള്‍ യു.കെ ബാഡ്മിന്റണ്‍ കിരീടം രാകേഷ്-മാത്യുസ് സഖ്യത്തിന്: http://malayalamuk.com/idukki-jilla-sangamam-badminton-tournament/
  2. ഇടുക്കി ജില്ലാ സംഗമത്തിന്റെ മൂന്നാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ശനിയാഴ്ച ഡെര്‍ബിയില്‍: http://malayalamuk.com/idukki-jilla-sangamam-badminton-4/
  3. ഇടുക്കി ജില്ലാ സംഗമം ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഇന്ന് ഡെര്‍ബിയില്‍: http://malayalamuk.com/idukki-jilla-sangamam-badminton-5/
  4. 2018 ബ്രിസ്‌ക ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ പോരാട്ടത്തിന്റെ തീപാറി; അച്ഛന്റെയും മകന്റെയും പോരാട്ട വീര്യത്തിന് മുന്നില്‍ എതിരാളികള്‍ കൊമ്പുകുത്തി; കിരീടം ചൂടി ഡോ. സുബ്ബു- സിദ്ധാര്‍ത്ഥ് സഖ്യം: http://malayalamuk.com/brisca-2018-badminton-tournament/
  5. “താമരശ്ശേരി, ഇടുക്കി ബിഷപ്പുമാര്‍ അലറി വിളിക്കുകയായിരുന്നു. ശവമഞ്ചം വഹിച്ചുകൊണ്ട്  അതിന്റെ പിറകില്‍ കുന്തിരിക്കം വീശി, പ്രമുഖരായ വൈദികര്‍ മരണാനന്തര പാട്ടൊക്കെ പാടി പ്രതീകാത്മകമായി എന്‍റെ ശവസംസ്‌ക്കാരം  ചെയ്തു. ഗാഡ് ഗില്‍ റിപ്പോർട്ടിനെ അനുകൂലിച്ചതിനാൽ…: http://malayalamuk.com/p-t-thomas-mla-shares-the-bitter-experiences-he-faced-for-supporting-gadgil-report/
  6. എൻഡിഎ തരംഗം ;ബിജെപി തനിച്ച് ഭൂരിപക്ഷത്തിലേക്ക്: http://malayalamuk.com/lok-sabha-election-2019-counting-day-updates/

Source URL: http://malayalamuk.com/idukki-jilla-sangamam-badminton-6/