ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്മസ്, ന്യൂ ഇയര്‍ ചാരിറ്റിക്ക് വേണ്ടി സ്‌നേഹമനസുകള്‍ നല്കിയത് 4687.25 പൗണ്ട്

ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്മസ്, ന്യൂ ഇയര്‍ ചാരിറ്റിക്ക് വേണ്ടി സ്‌നേഹമനസുകള്‍ നല്കിയത് 4687.25 പൗണ്ട്
January 13 06:48 2018 Print This Article

ഇടുക്കി ജില്ലാ സംഗമം കമ്മറ്റി

ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്മസ്, ന്യൂ ഇയര്‍ ചാരിറ്റി അവസാനിച്ചപ്പോള്‍ സംഗമം അക്കൗണ്ടിലേക്ക് എത്തിചേര്‍ന്നത് 4687.25 പൗണ്ട്. (400,972. ലക്ഷം രൂപ). നിങ്ങള്‍ നല്കിയ ഈ തുക കൊണ്ട് ഈ കുടുംബങ്ങള്‍ക്ക് 2,00,500 രൂപാ വീതം നല്കാന്‍ നമുക്ക് സാധിക്കും. ഇടുക്കി നാരകക്കാനത്ത് തുക കൈമാറാനായി ജോയിന്റ് കണ്‍വീനര്‍ ബാബു തോമസും, തൊടുപുഴ കുമാരമംഗലത്ത് തുക കൈമാറുന്നതിനായി കമ്മറ്റി അംഗം സിജോ വേലംകുന്നേലിന്റയും നേതൃത്തില്‍ ക്രമീകരണങ്ങള്‍ നടന്നുവരുന്നു.

ഏവര്‍ക്കും നന്ദിയുടെ ഒരു വാക്ക്.

ഇടുക്കി ജില്ലാ സംഗമം നടത്തിയ ഈ ചാരിറ്റികളില്‍ സഹായിച്ച എല്ലാ മനുഷ്യ സ്‌നേഹികള്‍ക്കും, പ്രത്യകമായി ജന്മനാടിനോടുള്ള സ്‌നേഹം നിലനിര്‍ത്തി ഈ ചാരിറ്റി വന്‍ വിജയമാക്കിയ മുഴുവന്‍ ഇടുക്കിജില്ലക്കാരോടും, നമ്മുടെ നാട്ടില്‍ കഷ്ടത അനുഭവിക്കുന്ന ഈ രണ്ട് കുടുംബങ്ങള്‍ക്ക് തങ്ങളാല്‍ കഴിയും വിധം ചെറു സഹായങ്ങള്‍ ചെയ്യാന്‍ കഴിയുന്നതില്‍ ഇവിടെയുള്ള നല്ലവരായ എല്ലാ മനുഷ്യ സ്‌നേഹികള്‍ക്കും, ഞങ്ങളുടെ ചാരിറ്റിയില്‍ പങ്ക് ചേര്‍ന്ന മറ്റു ജില്ലക്കാരെയും, അസോസിയേഷനുകള്‍ക്കും, മാധ്യമ സുഹൃത്തുക്കള്‍ക്കും, ഓണ്‍ലൈന്‍ മാധ്യമങ്ങളെയും ഞങ്ങള്‍ ഈ അവസരത്തില്‍ നന്ദിയോടെ ഓര്‍ക്കുന്നു.

ഈ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച മുഴുവന്‍ സംഗമം കമ്മറ്റികാരെയും, എല്ലാ പ്രവര്‍ത്തകരെയും ഇടുക്കിജില്ലാ സംഗമം ഈ അവസരത്തില്‍ നന്ദിയോടെ ഓര്‍ക്കുന്നു. പലതുള്ളി പെരുവെള്ളം എന്ന പഴംചൊല്ലുപോലെ നിങ്ങള്‍ നല്കുന്ന തുകയുടെ വലിപ്പമല്ല ഓരോ വ്യക്തികളുടെയും ചെറിയ ഒരു പങ്കാളിത്തമാണ് ഇടുക്കി ജില്ലാ സംഗമത്തിന്റെ ഈ ചാരിറ്റിയുടെ വിജയവും ശക്തിയും.

ഈ ചാരിറ്റി കളക്ഷനികളില്‍ പങ്കാളികളായ മുഴുവന്‍ വ്യക്തികളെയും ഒരിക്കല്‍ കൂടി ഇടുക്കിജില്ലാ സംഗമം കമ്മറ്റി നന്ദിയോടെ ഓര്‍ക്കുന്നു. ഇനിയും ഇടുക്കി ജില്ലാ സംഗമത്തിന്റെ മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ ഒരോരുത്തരുടെയും അത്മാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ ഞങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു. സ്‌നേഹത്തോടെ,

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

view more articles

Related Articles