ഈ ക്രിസ്തുമസ്/ന്യൂ ഇയറിനോട് അനുബന്ധിച്ച് നടത്തുന്ന ഇടുക്കി ജില്ലാ സംഗമത്തിന്റെ 21-മത് ചാരിറ്റിക്ക് ഇന്ന് മുതല്‍ തുടക്കം കുറിക്കുകയാണ്. നിങ്ങള്‍ ഏവരുടെയും സ്‌നേഹത്തിന്റെയും, സന്തോഷത്തിന്റെയും ഒരു കടാക്ഷം ഈ രണ്ട് കുടുംബങ്ങളിലുടെ മേലും ഉണ്ടാകണമേയെന്ന് ഇടുക്കി ജില്ലാ സംഗമം നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. ഇടുക്കി ജില്ലാ സംഗമത്തിന്റെ ഈ വാര്‍ഷിക ചാരിറ്റിയിലേക്ക് എട്ടോളം അപ്പീലുകള്‍ ആണ് ലഭിച്ചത്. അതില്‍ എല്ലാവര്‍ക്കും സഹായം ആവശ്യമാണങ്കിലും അതില്‍ ഏറ്റവും ആത്യാവശ്യമായ രണ്ട് അപ്പീലുകള്‍ ആണ് ഇടുക്കി ജില്ലാ സംഗമം കമ്മറ്റി ഈ വര്‍ഷം തെരഞ്ഞെടുത്തത്.

ആദ്യ ചാരിറ്റി നല്കുന്നതിനായി തെരഞ്ഞെടുത്തത് ഇടുക്കി ജില്ലയില്‍ തോണിതടിയില്‍ (മേരികുളം) ഉള്ള മൂന്ന് വയസുകാരന്‍ അശ്വിനാണ്. ബുദ്ധിമാന്ദ്യമുള്ളതും, നടക്കാന്‍ കഴിയാതെ ശാരീരിക വൈകല്യമുള്ള അശ്വിന്‍ കിടന്നുറങ്ങുന്നത് എട്ട് കവുങ്ങിന്‍ പാളികള്‍ മണ്ണില്‍ കുത്തിയിറക്കി അതില്‍ കറുപ്പും, നീലയും ടാര്‍പോളിന്‍ കെട്ടിയ ഒരു കുടിലിലാണ്. പെരിയാറിന്റെ കരയായതിനാല്‍ ഇഴജന്തുക്കളുടെ വിഹാരകേന്ദ്രത്തില്‍ അവന് അടച്ചുറപ്പുള്ള വീടുണ്ടാക്കാന്‍ കൂലിപ്പണിക്കാരനായ പിതാവിനോ, ശ്വാസകോശത്തിന് കഠിനരോഗം ബാധിച്ച മാതാവിനോ കഴിയില്ല. 2019ല്‍ അശ്വിന് അടച്ചുറപ്പുള്ള ഒരു വീട് പണിത് നല്കാമെന്ന ഒരു ഉദ്യമത്തിന് ഇറങ്ങുകയാണ്. അതിന് നിങ്ങള്‍ ഏവരുടെയും പിന്തുണയും, പ്രോത്സാഹനവും ആവശ്യമാണ്. ഈ കുടുംബത്തിന്റെ വേദന നമ്മുടെ കൂടെ വേദന ആയി കാണണമെന്ന് ഇടുക്കി ജില്ലാ സംഗമത്തിന്റെ എല്ലാ സ്‌നേഹിതരെയും ഓര്‍മ്മിപ്പിക്കുന്നു..

രണ്ടാമത്തെ ചാരിറ്റി നല്കുന്നതിനായി തിരെഞ്ഞടുത്തത് എടുത്തത്, ഇടുക്കി ജില്ലയില്‍ തൊടുപുഴയില്‍, മങ്ങാട്ട് കവലയില്‍ താമസിക്കുന്ന മുരളീധരനും കുംടുംബത്തിനും ആണ്. ആറിന്റെ ്തീരത്തുള്ള 7 സെന്റ് സ്ഥലത്ത് മുരളിധരനും കുടുംബവും താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലെ പ്രളയത്തില്‍ വെള്ളം കേറി വീട് മൂന്നു ദിവസത്തോളം വെള്ളത്തിനടിയിലായി മണ്‍കട്ടകൊണ്ടു പണിത വീട് താമസിക്കാന്‍ വയ്യാത്ത അവസ്ഥയില്‍ ആയതു കൊണ്ട് അടുത്ത വീട്ടിലെ വിറകു പുരയില്‍ താമസിച്ചു പോകുന്നു. ഓട്ടോ വാടകക്ക് എടുത്തു ഓടിച്ചു കിട്ടുന്ന കാശു കൊണ്ടാണ് ജീവിക്കുന്നത്. രണ്ടു കുട്ടികളും ഭാര്യയും ആയി ജീവിക്കുന്ന മുരളീധരനും കുടുംബത്തിനും ഒരു വീടെന്ന ആഗ്രഹം സാധ്യമാകാന്‍ നല്ലവരായ നിങ്ങളുടെ ഏവരുടെയും സഹായത്തിനായി അപേക്ഷിക്കുന്നത്.

 

ഇടുക്കി ജില്ലാ സംഗമത്തിന്റെ ഈ വര്‍ഷത്തെ ചാരിറ്റിക്ക് നമ്മുടെ രക്ഷാധികാരി ആയ ഫാദര്‍: റോയി കോട്ടക്കുപുറം ആദ്യ തുക കൈമാറി, ആശംസകള്‍ നേര്‍ന്നു. ചാരിറ്റിയില്‍ ലഭിക്കുന്ന തുക ഈ രണ്ട് കുടുംബങ്ങള്‍ക്ക് ആയി കൊടുക്കുന്നതാണ്. നമ്മുടെ ഈ രണ്ടു ചാരിറ്റിയും വഴി ഓരോ വ്യക്തിയും കൊടുക്കുന്ന ചെറിയ സഹായത്താല്‍ ഈ രണ്ട് കുടുംബങ്ങള്‍ക്ക് ചെറിയ കൈത്തിരി തെളിക്കാന്‍ സാധിക്കട്ടെ. നമ്മുടെ കൂട്ടായ്മ നടത്തുന്ന ഈ ചാരിറ്റി പ്രവര്‍ത്തിയില്‍ ഏവരുടെയും കൂട്ടായ സഹകരണം പ്രതിക്ഷിക്കുന്നു.

ഈ ചാരിറ്റി നല്ലരീതിയില്‍ വിജയകരമാക്കുവാന്‍ എല്ലാ മനുഷ്യ സ്‌നേഹികളുടെയും ഉദാരമായ സഹായം ഇടുക്കിജില്ലാ സംഗമം കമ്മറ്റി ചോദിക്കുന്നു. ഇടുക്കി ജില്ലാ സംഗമത്തിന്റെ അക്കൗണ്ട് വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

BANK – BARCLAYS

ACCOUNT NAME – IDUKKI JILLA SANGAMAM .

ACCOUNT NO — 93633802.

SORT CODE — 20 76 92.