ഐ.ഐ.ടി എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി

by News Desk 3 | September 12, 2018 6:35 pm

ഗുവാഹത്തി: ഐ.ഐ.ടി ഗുവാഹത്തിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ ശിവ്‌മോഗയില്‍ നിന്നുള്ള നാഗശ്രീ(18) യെ ആണ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. എനിക്ക് ഒരു ടീച്ചർ ആകാനാണ് ഇഷ്ടമെന്നും എഞ്ചിനീയർ ആകാൻ ആഗ്രഹമില്ല, എന്നാൽ തന്റെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ആഗ്രഹങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ജീവിച്ചിരിക്കുന്നതില്‍ അര്‍ത്ഥമില്ല എന്നെഴുതിയ കുറിപ്പ് വിദ്യാര്‍ത്ഥിയുടെ മുറിയില്‍ നിന്ന് കണ്ടെത്തിയതായി പൊലിസ് ദി ഹിന്ദുവിനോട് പറഞ്ഞു.

റൂംമേറ്റിനോട് തനിക്ക് സുഖമില്ലെന്നും ക്ലാസില്‍ വരുന്നില്ലെന്നും പറഞ്ഞ് റൂമിലിരിക്കുകയായിരുന്നു നാഗശ്രീ. തിരിച്ച് വന്ന സുഹൃത്ത്, വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് സെക്യൂരിറ്റിയെ വിവരം അറിയിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും എന്നും പോലീസ് അറിയിച്ചു.

Endnotes:
  1. “താമരശ്ശേരി, ഇടുക്കി ബിഷപ്പുമാര്‍ അലറി വിളിക്കുകയായിരുന്നു. ശവമഞ്ചം വഹിച്ചുകൊണ്ട്  അതിന്റെ പിറകില്‍ കുന്തിരിക്കം വീശി, പ്രമുഖരായ വൈദികര്‍ മരണാനന്തര പാട്ടൊക്കെ പാടി പ്രതീകാത്മകമായി എന്‍റെ ശവസംസ്‌ക്കാരം  ചെയ്തു. ഗാഡ് ഗില്‍ റിപ്പോർട്ടിനെ അനുകൂലിച്ചതിനാൽ…: http://malayalamuk.com/p-t-thomas-mla-shares-the-bitter-experiences-he-faced-for-supporting-gadgil-report/
  2. ഇവര്‍ ഇംഗ്ലണ്ടിലെ ലോക്കല്‍ ഇലക്ഷനുകളില്‍ ഇടം നേടിയ ഇംഗ്ലണ്ട് മലയാളികള്‍: http://malayalamuk.com/uk-local-election-malayalee-participation/
  3. കടുപ്പേമേറിയ പരീക്ഷകള്‍ പാസാകാന്‍ കുട്ടികള്‍ നിരോധിത സ്മാര്‍ട്ട് മരുന്നുകള്‍ ഉപയോഗിക്കുന്നതായി വെളിപ്പെടുത്തല്‍; പരീക്ഷകളുണ്ടാക്കുന്ന അധിക സമ്മര്‍ദ്ദം ഇത്തരം പ്രവണതകള്‍ വര്‍ദ്ധിപ്പിക്കുന്നുതായി വിദഗ്ദ്ധര്‍: http://malayalamuk.com/teenagers-admit-taking-smart-drugs-pass-hardest-exams/
  4. സൈനികന്റെ ആത്മഹത്യ അറസ്റ്റിലായ ഭാര്യയുടെ കാമുകൻ കാരണം മുൻപ് മറ്റൊരു പെൺകുട്ടിയും ആത്മഹത്യ ചെയ്തു; നിരവധി പെണ്‍കുട്ടികളുമായി ഒരേ സമയം ബന്ധം, ഒരു ഘട്ടം കഴിയുമ്പോള്‍ ഭീഷണിപ്പെടുത്തി പണവും സ്വർണ്ണവും തട്ടലും….: http://malayalamuk.com/immoral-relationship-suicide-amitabh-arrest-kallara/
  5. പഠനച്ചെലവിനായി ഒരേ സമയം രണ്ട് ജോലികള്‍; പഠനശേഷം ജോലി ലഭിക്കുമോ എന്ന ആശങ്ക; കടുത്ത മാനസിക സമ്മര്‍ദ്ദത്തേത്തുടര്‍ന്ന് 22കാരിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു: http://malayalamuk.com/student-nurse-22-killed-herself/
  6. കഥാകാരന്റെ കനല്‍വഴികള്‍: കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ, അദ്ധ്യായം 24 മദര്‍ തെരേസയെ കണ്ട നിമിഷങ്ങള്‍: http://malayalamuk.com/autobiography-of-karoor-soman-part-24/

Source URL: http://malayalamuk.com/iit-student-suiside/