ചാലക്കുടിയിൽ ഓടുന്ന ബസ്സിൽ അദ്ധ്യാപകന്റെ പീഡനം; യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിയെ ജനനേന്ദ്രിയം പുറത്തെടുത്തു അപമാനിച്ച പ്രൊഫസര്‍ അറസ്റ്റിൽ

ചാലക്കുടിയിൽ ഓടുന്ന ബസ്സിൽ അദ്ധ്യാപകന്റെ പീഡനം;  യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിയെ ജനനേന്ദ്രിയം പുറത്തെടുത്തു അപമാനിച്ച പ്രൊഫസര്‍ അറസ്റ്റിൽ
September 22 09:41 2017 Print This Article

ബസ് യാത്രക്കിടെ കോളേജ് വിദ്യാര്‍ത്ഥിയെ കോളേജ്‌ പ്രൊഫസര്‍ പരസ്യമായി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. സംഭവത്തെ തുടര്‍ന്ന് പോലീസ് ഇയാളെ അറസറ്റ് ചെയ്യുകയായിരുന്നു. കാര്‍ഷിക സര്‍വകലാശാലയുടെ ചാലക്കുടി കാര്‍ഷിക ഗവേഷണ കേന്ദ്രം പ്രൊഫസറായ മറ്റത്ത് എടത്തൂട്ട് വീട്ടില്‍ ശ്രീനിവാസനെ(55) യാണ് ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്തത്. ഗവേഷണ കേന്ദ്രം മേധാവി കൂടിയാണ് ഇയാള്‍. ഒന്നാം വര്‍ഷ ഐടിഎ വിദ്യാര്‍ഥിനിയെയാണ് ഇയാള്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. സിപിഎമ്മിന്റെ അദ്ധ്യാപക സംഘടനയിലെ പ്രധാനിയാണ് ഇയാള്‍.
ബുധനാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം: കോളേജില്‍ നിന്ന് തിരികെ പോവുകയായിരുന്നു പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിയും സുഹൃത്തുക്കളും. മറ്റൊരു സ്‌റ്റോപ്പില്‍ നിന്നും കയറിയ അദ്ധ്യാപകനായ ശ്രീനിവാസന്‍ കയറിയപ്പോള്‍ മുതല്‍ തന്നെ കുട്ടിയെ ശല്യപ്പെടുത്താന്‍ ആരംഭിക്കുകയായിരുന്നു. സീറ്റ് കിട്ടാതെ ബസില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിയുടെ പുറകിലായി നിന്ന വൃത്തികെട്ട രീതിയിലാണ് ഇയാള്‍ പെരുമാറിയത്. ജനനേന്ദ്രിയം പുറത്തെടുത്ത് വിദ്യാര്‍ത്ഥിനിയുടെ ശരീരത്തില്‍ ഉരസുകയായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥിനി പൊലീസില്‍ നല്‍കിയ പരാതി. ഇത് ശ്രദ്ധയില്‍പ്പെട്ട വിദ്യാര്‍ത്ഥിനി അദ്ധ്യാപകന് നേരെ കയര്‍ത്തു. കാര്യം മറ്റ് സുഹൃത്തുക്കളോട് പറയുകയും ചെയ്തതോടെ ബസിലിരുന്നവര്‍ ചേര്‍ന്ന് അദ്ധ്യാപകനെ കൈയോടെ പിടിക്കുകയായിരുന്നു. ഓടി രക്ഷപെടാന്‍ ശ്രമിച്ച അദ്ധ്യാപകനെ ബസില്‍ ഉണ്ടായിരുന്നവര്‍ ചേര്‍ന്ന് പിടിച്ച് നിര്‍ത്തി ചാലക്കുടി പൊലീസിനെ വിളിച്ചുവരുത്തി. വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍ സ്‌റ്റേഷനിലെത്തി രേഖാമൂലം പരാതി നല്‍കുകയും ചെയ്തു.

കുട്ടിക്ക് 16 വയസ് തികഞ്ഞിരുന്നില്ല. പോസ്‌കോ വകുപ്പ് ചുമത്തി അദ്ധ്യാപകനെ അറസ്റ്റ് ചെയ്തു 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇയാളെ പീഡനക്കേസില്‍ പിടിക്കുന്നത് ഇതാദ്യമല്ല എന്നതാണ് വസ്തുത. 2010 ഫെബ്രുവരിയില്‍ മണ്ണൂത്തി കാര്‍ഷിക സര്‍വകലാശാലയില്‍ ജോലി ചെയ്തു കൊണ്ടിരുന്ന ശ്രീനിവാസന്‍ വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളേജിലെ ക്ലാസ് ഫോര്‍ ജീവനക്കാരിയെയും പീഡനത്തിനിരയാക്കിയിരുന്നു.
എന്നാല്‍ അന്നത്തെ കോളേജ് അധികാരികള്‍ ഇടപെട്ട് അദ്ധ്യാപകന് ട്രാന്‍സ്ഫര്‍ നല്‍കി സംഭവം പുറത്തറിയാതെ ഒതുക്കുകയായിരുന്നു.
ഇതേത്തുടര്‍ന്നാണ് മണ്ണുത്തി കോളേജില്‍ നിന്നും ട്രാന്‍സ്ഫര്‍ ആയി ചാലക്കുടി കാര്‍ഷിക കോളേജിലെക്ക് ശ്രീനിവാസന്‍ എത്തിയത്.സ്ഥലം മാറ്റം കിട്ടിയില്ലെങ്കിലും ഇയാള്‍ രീതികള്‍ മാറ്റിയില്ല.

ഇടത് അദ്ധ്യാപക സംഘടനയിലെ പ്രധാനിയാണ് ഇയാള്‍. ഈ സ്വാധീനം ഉപയോഗിച്ചാണ് ഈ സര്‍ക്കാരിന്റെ കാലത്ത് ചാലക്കുടി കാര്‍ഷിക ഗവേഷണത്തിന്റെ മേധാവിയായി എത്തിയത്. സര്‍വകലാശാലാ ജീവനക്കാരിയെ പീഡിപ്പിച്ചപ്പോഴും രക്ഷപ്പെട്ടതും ഈ സ്വാധീനം ഉപയോഗിച്ചായിരുന്നു. മുന്‍പുള്ള ആരോപണങ്ങള്‍ പുറത്ത് അറിയാതെ തേഞ്ഞ് മാഞ്ഞ് പോയതിനാല്‍ ഇപ്പോഴും സമൂഹത്തില്‍ ഉന്നതനായി നടക്കുകയായിരുന്നു. വിവാഹിതനായ ശ്രീനിവാസന്റെ ഭാര്യ മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യപികയാണ്. പോസ്‌കോ 7,8 വകുപ്പുകളും ഐപിസി 354-ാം വകുപ്പും ചുമത്തിയിട്ടുണ്ട്. ശ്രീനിവാസനെ തൃശൂര്‍ പോസ്‌കോ കോടതിയില്‍ ഹാജരാക്കി. അദ്ധ്യാപകന് എതിരായ പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായും കേസുമായി മുന്നോട്ട് പോകുമെന്നും പീഡനത്തിനിരയായ കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

view more articles

Related Articles