ബര്‍മിങ്ഹാം: ഏറെ നാളുകള്‍ക്കു ശേഷം സെഹിയോന്‍ യുകെ യുടെ സ്ഥിരം വേദിയായ ബഥേല്‍ സെന്ററില്‍ വട്ടായിലച്ചന്‍ ശുശ്രൂഷ നയിക്കുമ്പോള്‍ കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായി പന്തക്കുസ്താനുഭവത്തെ മുന്‍നിര്‍ത്തി പൂര്‍ണമായും പരിശുദ്ധാത്മാവില്‍ നിറയപ്പെടുന്ന ശുശ്രൂഷകളുമായി സെഹിയോന്‍ ടീം ഒരുങ്ങുകയാണ്. പരീക്ഷയ്‌ക്കൊരുങ്ങുന്ന കുട്ടികള്‍ക്കായി ഫാ.വട്ടായിലിന്റെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനയും അവര്‍ കൊണ്ടുവരുന്ന പുസ്തകങ്ങള്‍, ബുക്കുകള്‍, പേന തുടങ്ങിയ പഠനോപകരണങ്ങളുടെ വെഞ്ചിരിപ്പും നടത്തും.

പരിശുദ്ധ ദൈവമാതാവിനോടുള്ള ഭയഭക്തി ബഹുമാനത്തോടൊപ്പം പ്രത്യേക വണക്കവും ഒരുമിക്കുന്ന മെയ് മാസത്തില്‍ ആയിരങ്ങള്‍ക്ക് യേശുവില്‍ പുതുജീവനേകുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനായി കാലഘട്ടത്തിന്റെ ജീവിക്കുന്ന ദൈവികോപകരണമായ സെഹിയോന്‍, അഭിഷേകാഗ്‌നി മിനിസ്ട്രിയുടെ ഡയറക്ടറും പ്രശസ്ത വചന പ്രഘോഷകനുമായ റവ. ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ എത്തിച്ചേരുമ്പോള്‍ അനുഗ്രഹ സാന്നിധ്യമായി യുകെയുടെ ആത്മീയ ഇടയന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും എത്തും.

യുകെ മലയാളികളുടെ പ്രിയങ്കരനായ ഫാ. സെബാസ്റ്റ്യന്‍ അരീക്കാട്ടും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. മാഞ്ചസ്റ്ററില്‍ നടന്ന എബ്ളൈസ് 2018ന്റെ ആത്മവീര്യത്തില്‍ വര്‍ദ്ധിത കൃപയോടെ യേശുവില്‍ ഉണരാന്‍ പുതിയ ശുശ്രൂഷകളുമായി യുവതീ-യുവാക്കളും രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനായി തയ്യാറെടുക്കുകയാണ്. കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും മെയ് 12ന് രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

വിലാസം:

ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം.(Near J1 of the M5)
B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക്;

ഷാജി: 07878149670.
അനീഷ്: 07760254700
ബിജുമോന്‍ മാത്യു: 07515 368239

Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യുകെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും പറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്;

ടോമി ചെമ്പോട്ടിക്കല്‍: 07737935424
ബിജു എബ്രഹാം: 07859 890267