Educational Loan
വിദ്യാഭ്യാസ വായ്പാ പലിശ വര്‍ദ്ധനവിനെതിരെ കടുത്ത വിമര്‍ശനവുമായി സാമ്പത്തിക വിദഗദ്ധര്‍. പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതിനെതിരെ മിനിസ്റ്റര്‍മാര്‍ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെയും വിദ്യാര്‍ത്ഥികള്‍ക്കാണ് വര്‍ദ്ധിച്ച പലിശ നിരക്ക് ബാധകമാവുക. 2012നു ശേഷം പഠനം ആരംഭിച്ചവര്‍ സെപ്റ്റംബര്‍ മുതല്‍ 6.3 ശതമാനം പലിശ നല്‍കേണ്ടി വരും. നേരെത്തെ ഇത് 6.1 ശതമാനം മാത്രമായിരുന്നു. സര്‍ക്കാര്‍ നടപ്പിലാക്കിയ ചില സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായിട്ടാണ് നിരക്ക് വര്‍ദ്ധനവുണ്ടായിരിക്കുന്നത്. വര്‍ദ്ധനവ് വിദ്യാര്‍തത്ഥികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് സാമ്പത്തിക മുന്നറിയിപ്പ് നല്‍കുന്നു. ബിരുദങ്ങള്‍ നേടി പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലോണ്‍ തിരിച്ചടക്കാന്‍ പാകത്തിലുള്ള ജോലി ലഭ്യമാകുന്നില്ലെന്ന് നേരത്തെ പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. പലിശ നിരക്ക് കൂടി വര്‍ദ്ധിപ്പിച്ചാല്‍ പ്രതിസന്ധി അതിരൂക്ഷമാകും. റീട്ടൈല്‍ പ്രൈസ് ഇന്‍ഡക്‌സ്(ആര്‍പിഐ) 3.1 ശതമാനത്തില്‍ നിന്നും 3.3 ശതമാനത്തിലേക്ക് സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സര്‍ക്കാര്‍ എടുത്ത ഈ തീരുമാനമാണ് വായ്പാ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കാരണമായിരിക്കുന്നത്. വിദ്യഭ്യാസ വായ്പയുമായി ബന്ധപ്പെട്ട് ആര്‍പിഐ ലിങ്ക് ചെയ്യുകയും ചെയ്തതോടെയാണ് നിരക്കില്‍ മാറ്റം വന്നിരിക്കുന്നത്. നിരക്ക് വര്‍ദ്ധനവിനെതിരെ സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിനര്‍ശിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്‌കാള്‍ ഡയറക്ടര്‍ പോള്‍ ജോണ്‍സണ്‍ രംഗത്ത് വന്നു. തന്റെ ട്വിറ്റ് അക്കൗണ്ടിലൂടെയാണ് പോള്‍ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ചത്. പലിശ നിരക്കോ അനുബന്ധ സാമ്പത്തിക മേഖലയുമായോ റീട്ടൈല്‍ പ്രൈസ് ഇന്‍ഡക്‌സ് ലിങ്ക് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവരുതായിരുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ തീരുമാനമെ എടുക്കുകയുള്ളുവെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. തിരിച്ചടക്കാനുള്ള പണം ലാഭിക്കാന്‍ അവരെ സഹായിക്കുകയാണ് ലക്ഷ്യം. വ്യാവസായിക ആവശ്യങ്ങള്‍ക്ക് എടുക്കുന്ന ലോണുകള്‍ക്ക് സമാനമല്ല വിദ്യാഭ്യാസ വായ്പ അവയ്ക്ക് ഇളവുകള്‍ ലഭിക്കുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
സമീപ കാലത്ത് യൂണിവേഴ്‌സിറ്റി പഠനം പൂര്‍ത്തിയാക്കിയ 50 ശതമാനം ഉദ്യോഗാര്‍ത്ഥികളും വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാന്‍ പ്രാപ്തിയില്ലാത്തവര്‍. വര്‍ഷങ്ങള്‍ തൊഴിലെടുത്താലും ഇവര്‍ വായ്പയെടുത്ത മുഴുവന്‍ തുകയും തിരിച്ചടക്കാന്‍ ഇവര്‍ക്ക് കഴിയില്ലെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. 30 വര്‍ഷത്തെ സമ്പാദ്യം ഉണ്ടെങ്കില്‍ പോലും തങ്ങളെടുത്ത വായ്പ തിരിച്ചടക്കാന്‍ കഴിയില്ലെന്ന് സ്‌കൂള്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കിയ 10 ശതമാനം പേരും വിശ്വസിക്കുന്നുത്. 28 ശതമാനം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ സ്ഥിതിയും സമാനമാണ്. സമീപ കാലത്ത് ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ 42 ശതമാനവും വായ്പ മുഴുവനായും തിരിച്ചടക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ലോണ്‍ തിരിച്ചടക്കാന്‍ കഴിയാതെ വരുന്നത് വിദ്യാര്‍ത്ഥികളില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലോണ്‍ തുക തിരിച്ചടക്കാന്‍ പാകത്തിനുള്ള അത്രയും തുക സമ്പാദിക്കാന്‍ യൂണിവേഴ്‌സിറ്റി ബിരുദദാരികള്‍ക്ക് കഴിയാത്തതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. ബിരുദ വിദ്യഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം തങ്ങളെടുത്ത ലോണ്‍ തുക തിരിച്ചടക്കാന്‍ പാകത്തിലുള്ള തൊഴില്‍ കണ്ടെത്താനോ വരുമാനമുണ്ടാക്കാനോ കഴിയില്ലെന്ന് വിശ്വസിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് നാള്‍ക്കുനാള്‍ ഉണ്ടായികൊണ്ടിരിക്കുന്നതെന്ന് ഹയര്‍ എജ്യൂക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ നിക് ഹില്‍മാന്‍ സാക്ഷ്യപ്പെടുത്തുന്നു. നിഷ്‌കളങ്കവും തെറ്റിധാരണാജനകവുമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കുട്ടികള്‍ യൂണിവേഴ്‌സിറ്റികളിലേക്ക് എത്തിച്ചേരുന്നതെന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്ന വസ്തുതയെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളില്‍ നിന്നും കോളേജുകളില്‍ നിന്നും പുറത്തു വരുന്നവരെ സഹായിക്കാന്‍ കൂടുതല്‍ പണം ലഭിക്കുന്ന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടണം. എങ്കില്‍ മാത്രമെ സാമ്പത്തികപരമായ ക്ലേശങ്ങളില്‍ നിന്ന് മോചിതരാകാന്‍ കഴിയുകയുള്ളു. സാമ്പത്തികപരമായ മികച്ചു നില്‍ക്കുന്ന ജോലി സ്വന്തമാക്കാന്‍ വേണ്ടിയാണ് പലരും യൂണിവേഴ്‌സിറ്റികള്‍ തേടിയെത്തുന്നത്. എന്നാല്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കുന്നതോടെ ഈ ധാരണയില്‍ മാറ്റം വരുന്നു. കോളേജുകളില്‍ പഠിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുന്ന സമയത്തു തന്നെ നമ്മുടെ യുവാക്കള്‍ ഭാവി വരുമാനത്തെക്കുറിച്ച് അമിത പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നവരാണെന്ന് യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ ഇന്‍സറ്റിറ്റിയൂട്ട് ഓഫ് എജ്യൂക്കേഷന്‍ പ്രൊഫസര്‍ ജോണ്‍ ജെറിം അഭിപ്രായപ്പെട്ടു. യൂണിവേഴ്‌സിറ്റി പഠനത്തിന് ശേഷം അവര്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള വരുമാനം ഉണ്ടാക്കാന്‍ കഴിയില്ലെന്നതാണ് സത്യം. അതുകൊണ്ടു തന്നെ ലോണ്‍ തുക മുഴുവനും തിരിച്ചടക്കാന്‍ അവര്‍ക്ക് കഴിയണമെന്നില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം യൂണിവേഴ്‌സിറ്റി ഫണ്ടിംഗുമായി ബന്ധപ്പെട്ട റിവ്യൂവിന് പ്രധാനമന്ത്രി തെരെസ മേയ് പ്രഖ്യാപിച്ചിരുന്നു. യൂണിവേഴ്‌സിറ്റികളോടുള്ള ബ്രിട്ടന്റെ കാലഹരണപ്പെട്ട മനോഭാവത്തെ മേയ് വിമര്‍ശിച്ചിരുന്നു. ഡിഗ്രികളെടുക്കുന്ന ആളുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും ഇവരില്‍ നിന്നും വന്‍ തുക കോഴ്‌സ് ഫീ ഇനത്തില്‍ ഈടാക്കുന്നതായും മേയ് പറഞ്ഞു.
RECENT POSTS
Copyright © . All rights reserved