NICE
ബ്ലഡ് പ്രഷര്‍ ചികിത്സയ്ക്കുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ രോഗികളെ കൂടുതല്‍ കുഴപ്പത്തിലാക്കുമെന്ന് റിപ്പോര്‍ട്ട്. യുഎസ് രോഗികള്‍ക്ക് നല്‍കിയിരുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ എക്‌സലന്‍സും(NICE) ചികിത്സാ രീതിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമം നടത്തുന്നുണ്ട്. യുഎസ് നിര്‍ദേശം പാലിക്കുകയാണെങ്കില്‍ യുകെയിലെ പകുതിയോളം വരുന്ന രോഗികള്‍ക്ക് ബ്ലഡ് പ്രഷര്‍ നിയന്ത്രിക്കുന്നതിന് മരുന്ന് നല്‍കേണ്ടി വരും. എന്നാല്‍ യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നി നടത്തിയ പഠനത്തില്‍ ഇത്തരം തീരുമാനങ്ങള്‍ രോഗിയുടെ ആരോഗ്യനില കൂടുതല്‍ അപകടത്തിലാക്കുമെന്ന് വ്യക്തമാക്കുന്നു. ബ്ലഡ് പ്രഷറുണ്ടെന്ന് തെളിഞ്ഞ് കഴിഞ്ഞാല്‍ രോഗികളില്‍ മാനസിക പിരിമുറക്കവും വ്യാകുലതയും വര്‍ധിക്കുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നി നടത്തിയ പഠനത്തില്‍ പറയുന്നു. ചിലര്‍ക്ക് മരുന്നുകള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്നും ഇത് ഹൃദയ സംബന്ധിയായ രോഗങ്ങള്‍ക്ക് കാരണമാകുമെന്നും പഠനം വ്യക്തമാക്കുന്നു. ബ്ലഡ് പ്രഷര്‍ കൂടുതലുള്ള രോഗികള്‍ക്ക് സാധാരണയായി എന്‍എച്ച്എസില്‍ നിന്ന് ലഭിക്കുന്ന മരുന്ന് സട്രോക്ക് അല്ലെങ്കില്‍ ഹൃദയ സംബന്ധിയായ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനം വ്യക്തമാക്കുന്നു. ഈ മരുന്ന് കഴിക്കുന്നവര്‍ക്ക് 10 വര്‍ഷത്തിനുള്ളില്‍ ജീവഹാനി തന്നെ സംഭവിച്ചേക്കാവുന്ന രോഗം പിടിപെടാന്‍ 20 ശതമാനം സാധ്യതയുണ്ടെന്നാണ് പഠനം. ബ്ലഡ് പ്രഷറിനായി നല്‍കുന്ന മരുന്നിന് ദിവസം വെറും 10 പെന്‍സ് മാത്രമാണ് ചെലവ്. ബ്ലഡ് പ്രഷര്‍ നില 140/90 വരെയുള്ള ഏതാണ്ട് ഏഴ് മില്യണ്‍ രോഗികള്‍ ബ്രിട്ടനിലുണ്ട്. ഇവര്‍ സ്ഥിരമായി ബ്ലഡ് പ്രഷര്‍ പില്ലുകള്‍ കഴിക്കുന്നവരാണ്. അതേസമയം ബ്ലഡ് പ്രഷര്‍ നിയന്ത്രിക്കുന്നത് 50 ശതമാനം രോഗികളിലും മരണനിരക്ക് കുറയ്ക്കുമെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ നടത്തിയ ട്രയലില്‍ വ്യക്തമായിട്ടുണ്ട്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ കണ്ടെത്തിയ തെളിവുകളാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ എക്‌സലന്‍സ് പരിഗണനയിലെടുത്തിട്ടുള്ളത്. സമാന കണ്ടെത്തല്‍ നടത്തിയ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പഠനവും ഈ ഘട്ടത്തില്‍ എന്‍ഐസിഇ പരിഗണിച്ചു വരികയാണ്. ചികിത്സാ രീതി ഈ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി നിര്‍ണയിക്കാനാണ് എന്‍ഐസിഇ തീരുമാനിച്ചിരിക്കുന്നത്. ഇത് പ്രകാരം രോഗികള്‍ ദിവസവും രണ്ട് പില്ലുകള്‍ വീതം എടുക്കേണ്ടി വരുമെന്നാണ് കരുതുന്നത്. ഈ ചികിത്സകള്‍ക്ക് ചുരുങ്ങിയ പണം മാത്രമാണ് ചെലവ്.
RECENT POSTS
Copyright © . All rights reserved