1947 ലെ അതെ അവസ്ഥ 2047 ലും… ഇന്ത്യ വീണ്ടും വിഭജിക്കപ്പെടും; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് ഗിരിരാജ് സിങ്ങ്

1947 ലെ അതെ അവസ്ഥ 2047 ലും… ഇന്ത്യ വീണ്ടും വിഭജിക്കപ്പെടും; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് ഗിരിരാജ് സിങ്ങ്
September 16 10:22 2018 Print This Article

1947 ലെ വിഭജനത്തിന് സമാനമായി 2047 ല്‍ വീണ്ടുമൊരു വിഭജനത്തിന് രാജ്യം സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് ബിജെപി നേതാവ് ഗിരിരാജ് സിങ്ങ്. മതപരമായി ഇന്ത്യയെ വിഭജിച്ചപ്പോലെ 72 വര്‍ഷങ്ങള്‍ക്ക് ശേഷം ജനസംഖ്യ 33 കോടിയില്‍ നിന്ന് 135.7 കോടിയാകുന്നത്തോടെ ഇന്ത്യ വീണ്ടും വിഭജിക്കപ്പെടുമെന്ന് ഗിരിരാജ് സിംഗ് അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ പ്രതികരണം നടത്തിയത്.

മുസ്ലിം വിഭാഗങ്ങളെ ഉന്നംവെച്ചുകൊണ്ടുള്ള ഗിരിരാജ് സിംങ്ങിന്റെ ട്വീറ്റില്‍ പ്രത്യേക വിഭാഗത്തിന്റെ ജനസംഖ്യ വര്‍ധനവ് രാജ്യത്തിന് ഭീഷണിയാകുമെന്നാണ് എഴുതിയിരിക്കുന്നത്.

”1947 ലെ ഇന്ത്യ വിഭജനം മതപരമായിരുന്നു. ഇതേ അവസ്ഥയാണ് 2047 ലും സംഭവിക്കാന്‍ പോവുന്നത്. 72 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്തെ ജനസംഖ്യ 33 കോടിയില്‍ നിന്ന് 135.7 കോടിയാകുന്നു. ഈ ജനസംഖ്യ വിസ്‌ഫോടനം ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രമാണെങ്കില്‍ അത് ഭീഷണി ഉയര്‍ത്തുന്നതാണ്.

ഈ സാഹചര്യത്തിലേയ്ക്ക് വഴിവെയ്ക്കുന്നതാണ് ജമ്മുകാശ്മീരിന് പ്രത്യേക പദവി അനുവദിച്ച് നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 35 എ.രാജ്യത്തിനു ഭീഷണിയായി മാറുന്ന ഈ ജനസംഖ്യാ വര്‍ധനവിനെ കുറിച്ച് റോഡുകള്‍ മുതല്‍ പാര്‍ലമെന്റെ വരെ ചര്‍ച്ചകള്‍ നടത്തണമെന്നും ന്യൂനപക്ഷങ്ങള്‍ എന്ന വാക്കിന് കൃത്യമായ നിര്‍വ്വചനം നല്‍കണമെന്നും ഗിരിരാജ് ആവശ്യപ്പെടുന്നുണ്ട്.

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles