ഇന്ത്യന്‍ ഭരണഘടന അപകടത്തിലാണ്; വിശ്വാസികള്‍ രാഷ്ട്രീയത്തില്‍ ക്രിയാത്മകമായ ഇടപെടണം; ഗോവന്‍ ആര്‍ച്ച് ബിഷപ്പ്

by News Desk 5 | June 5, 2018 6:19 am

പനാജി: നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യന്‍ ഭരണഘടന അപകടത്തിലാണെന്ന് ഗോവന്‍ ആര്‍ച്ച് ബില്‍പ്പ് ഫിലിപെ നേരി ഫെറാവോ. 2018-19 വര്‍ഷത്തെ ഇടയലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടി കാണിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഏകമാനത്തിലുള്ള ഒരു സംസ്‌ക്കാരത്തിലേക്കാണ് രാജ്യം നീങ്ങുന്നത്. അതിനാല്‍ വിശ്വാസികളുടെ ക്രിയാത്മകമായ രാഷ്ട്രീയ ഇടപെടല്‍ അനിവാര്യമാണെന്നും അദ്ദേഹം പരാമര്‍ശിച്ചു.

ഡല്‍ഹി ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് ശേഷമുണ്ടായിരിക്കുന്ന ഫിലിപെ നേരിയുടെ പരാമര്‍ശം പരോക്ഷമായി ബിജെപി സര്‍ക്കാരിനെതിരെയാണെന്ന സൂചനയുണ്ട്. രാഷ്ട്രീയത്തില്‍ ഇടപെടുമ്പോള്‍ മനസാക്ഷിക്ക് അനിയോജ്യമായതിനെ സ്വീകരിക്കണമെന്നും പ്രവര്‍ത്തനങ്ങള്‍ ക്രിയാത്മകവാണമെന്നും നേരി പറയുന്നു.

അഴിമതി, അനീതി എന്നിവയ്‌ക്കെതിരെ ശക്തമായ പോരാട്ടം നടത്തേണ്ടതുണ്ട്. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കേണ്ട കടമ ഒരോ പൗരന്റേതുമാണെന്നും അദ്ദേഹം ഇടയലേഖനത്തില്‍ അദ്ദേഹം പറഞ്ഞു. ഭക്ഷണം, വേഷം, ജീവിതം, ആരാധന തുടങ്ങിയ കാര്യങ്ങളില്‍ ഏകരൂപം കൊണ്ടുവരാനുള്ള പ്രവണത രാജ്യത്ത് വര്‍ദ്ധിക്കുന്നുണ്ട്. ഇത് ഏകാമായ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വികസനത്തിന്റെ പേരില്‍ നിരവധി പേര്‍ കുടിയൊഴിപ്പിക്കപ്പെടുന്നതായും അദ്ദേഹം ചൂണ്ടി കാണിക്കുന്നു.

രാജ്യത്തെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും ഭീഷണിയാണെന്ന് നേരത്തെ ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അഭിപ്രായപ്പെട്ടിരുന്നു. ഇത് പിന്നീട് വിവാദമാവുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെയുള്ള ഒളിയമ്പാണ് ബിഷപ്പിന്റെ പ്രസ്താവനയെന്നായിരുന്നു ബിജെപി നേതാക്കള്‍ ആരോപിച്ചത്. എന്നാല്‍ താന്‍ രാഷ്ട്രീയ സംഭവ വികാസങ്ങളെക്കുറിച്ചാണ് പറഞ്ഞതെന്നും അത് മോഡിയെക്കുറിച്ചല്ലെന്നും അദ്ദേഹം വിശദീകരണം നല്‍കുകയും ചെയ്തു.

 

Endnotes:
  1. ഒല്ലൂര്‍ പള്ളി സംഘര്‍ഷം രൂക്ഷമായി; വികാരിയെ മാറ്റാതെ ഒത്തുതീര്‍പ്പിനില്ലെന്ന് ഒരു സംഘം വിശ്വാസികള്‍: http://malayalamuk.com/olloor-church-issue/
  2. ഇവര്‍ ഇംഗ്ലണ്ടിലെ ലോക്കല്‍ ഇലക്ഷനുകളില്‍ ഇടം നേടിയ ഇംഗ്ലണ്ട് മലയാളികള്‍: http://malayalamuk.com/uk-local-election-malayalee-participation/
  3. കറന്‍സി നിരോധനത്തില്‍ മോദിയുടെ തന്ത്രങ്ങള്‍ വിജയത്തിലേയ്ക്ക്; യുപിക്കും ഗുജറാത്തിനു പിന്നാലെ ത്രിപുരയും പിടിച്ചടക്കി ബിജെപി ജൈത്രയാത്ര തുടരുന്നു; മാസാന്ത്യാവലോകനം: http://malayalamuk.com/masanthyam-8/
  4. ദുഃഖവെള്ളിദിനത്തില്‍ ബിഷപ്പ് ഹൗസിന് മുന്നില്‍ കര്‍ദിനാളിനെതിരേ ഓള്‍ കേരള ചര്‍ച്ച് ആക്ഷന്‍ കൗണ്‍സിലിന്റെ പ്രതിഷേധ പ്രകടനം.: http://malayalamuk.com/protest-against-cardinal-on-good-friday/
  5. യു.കെ മലയാളിക്ക് സഹായ ഹസ്തവുമായി സുഷമാസ്വരാജ്; ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ ഇടപെടലോടെ മുടന്തന്‍ ന്യായങ്ങള്‍ മാറ്റിവച്ച് വി.എഫ്.എസും ഇന്ത്യന്‍ എംബസിയും; പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന സുഷമയ്ക്ക് കൊടുക്കാം ഒരു കയ്യടി: http://malayalamuk.com/sushma-swaraj/
  6. ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയിലെ സീറോമലബാര്‍ കുര്‍ബാനകള്‍ നിര്‍ത്തലാക്കിയ നടപടിയില്‍ വിശ്വാസികള്‍ പ്രതിഷേധത്തില്‍; സ്രാമ്പിക്കല്‍ പിതാവിനും നോട്ടിംഗ്ഹാം ബിഷപ്പിനും നിവേദനം നല്‍കി ഇടവകയിലെ മലയാളികള്‍: http://malayalamuk.com/syro-malabar-mass-leicester/

Source URL: http://malayalamuk.com/indian-constitution-in-danger-writes-goa-s-archbishop-filipe-neri-ferrao/