സ്വന്തം ലേഖകൻ

ലണ്ടൻ : ബോറിസ് ജോൺസൻ സർക്കാരിൽ പുതുതായി നിയമിതനായ ഋഷി സുനക് ഇന്ത്യക്കാരുടെ അഭിമാനം ആയി മാറുന്നു. കഴിഞ്ഞ വ്യാഴാഴ്ച ആണ് മന്ത്രിസഭാ പുനഃസംഘടനയിൽ രാജിവെച്ച ചാൻസിലർ സാജിദ് ജാവീദിന് പകരമായി ഋഷി സുനക് എത്തിയത്. ബ്രെക്സിറ്റ്‌ പ്രചാരണത്തിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന ഇദ്ദേഹം ബ്രിട്ടന്റെ പുതിയ ധനമന്ത്രി ആയാണ് സ്ഥാനമേറ്റത്. ഒരു ഇന്ത്യൻ വംശജൻ കൂടി ബ്രിട്ടൻ മന്ത്രിസഭയിൽ എത്തിയത് ഇന്ത്യൻ മാധ്യമങ്ങൾ ആഘോഷമാക്കി മാറ്റി.

ഇൻഫോസിസ് സ്ഥാപകന്റെ മരുമകൻ യുകെ ചാസിലർ എന്നാണ് ടൈംസ് ഓഫ് ഇന്ത്യ കുറിച്ചത്. ബ്രിട്ടനിലെ “കാത്തിരിക്കുന്ന പ്രധാനമന്ത്രി” സുനാക്കാണെന്നും സുനക് തന്റെ തിളക്കമാർന്ന കരിയറിലൂടെ കടന്നുപോകുമെന്നും ഡെക്കാൻ ഹെറാൾഡ് പറഞ്ഞു. വാഴ്ത്തലുകളോടൊപ്പം പല വിമർശനങ്ങളും ഉയർന്നുകേട്ടു. ഋഷിയെ അദേഹത്തിന്റെ ഇൻഫോസിസ് ബന്ധത്തിൽ വിവരിക്കുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി പലരും രംഗത്തെത്തി. അദ്ദേഹത്തിന് ഈ പദവി ലഭിച്ചത് ഇൻഫോസിസും ആയുള്ള ബന്ധത്തിലൂടെ അല്ല എന്ന് അവർ വ്യക്തമാക്കി. മന്ത്രിസഭയിൽ സുനാക്കിനൊപ്പം പ്രീതി പട്ടേൽ , അലോക് ശർമ , സുവല്ല ബ്രേവർമാൻ എന്നീ ഇന്ത്യൻ വംശജരും ഉൾപ്പെടുന്നു .

സതാംപ്ടണിലാണ് ഋഷി ജനിച്ചത്. വിൻ‌ചെസ്റ്റർ കോളേജിലും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലും വിദ്യാഭ്യാസം നേടിയ അദ്ദേഹം അതിനുശേഷം ഒരു നിക്ഷേപ സ്ഥാപനം തുടങ്ങുകയുണ്ടായി. 2015ൽ ​യോ​ർ​ക്ക്​​ഷ​യ​റി​ലെ റി​ച്ച്​​മോ​ണ്ടി​ൽ​നി​ന്ന്​ എം.​പി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഋഷി, തെ​​രേ​സ മേ​യ്, ബോ​റി​സ്​ ജോ​ൺ​സ​ൺ മ​ന്ത്രി​സ​ഭ​ക​ളി​ൽ വി​വി​ധ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​രു​ന്നു. 2009ലാണ് ഇൻഫോസിസ് സ്ഥാപകൻ നാരയണ മൂർത്തിയുടെ മകളെ വിവാഹം ചെയ്യുന്നത്.