സ്വന്തം ലേഖകന്‍

യുകെ : ലണ്ടനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുമായി ചര്‍ച്ച നടത്തി. അതേസമയം, ഇന്ത്യയിൽ നടക്കുന്ന ദലിത് – ന്യൂനപക്ഷ – സ്ത്രീ പീഡനങ്ങൾ ഉയർത്തിക്കാട്ടിയും , അടിച്ചമർത്തൽ രാഷ്ട്രീയത്തിനെതിരേയും ആം ആദ്മി  പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വിവിധ  സംഘടനക‍ള്‍ ലണ്ടനിലും സ്റ്റോക്ഹോമിലും തെരുവിലിറങ്ങി . മലയാളികളും , തമിഴരും , പഞ്ചാബികളും , ഗുജറാത്തികളും അടങ്ങുന്ന വലിയൊരു ജനതയാണ് മോദിക്കെതിരെ പ്രതിക്ഷേധ പ്രകടനവുമായി ലണ്ടന്‍ നഗരം കീഴടക്കിയത് . പല സ്ഥലങ്ങളിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് വളരെയധികം ബുദ്ധിമുട്ടുന്ന കാഴ്ചക്കാണ് ഇന്ന് ലണ്ടന്‍ നഗരം സാക്ഷ്യം വഹിച്ചത് . ലണ്ടനില്‍ മോദിക്കെതിരെ നടന്ന ഏറ്റവും പ്രതിക്ഷേധ പ്രകടനം കൂടി ആയിരുന്നു ഇന്ന് നടന്നത്.

ബ്രെക്സിറ്റിലൂടെ യൂറോപ്യന്‍ യൂണിയനോടു വിടപറഞ്ഞ ബ്രിട്ടന് ഇനി വ്യാപാരശൃഖല ശക്തിപ്പെടുത്താന്‍ കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളാണ് ആശ്രയം. ഇതിനുള്ള മാര്‍ഗങ്ങള്‍ മുഖ്യമായും തേടുന്ന കോമണ്‍വെല്‍ത് രാഷ്ട്രത്തലവന്മാരുടെ യോഗത്തിനെത്തിയ നരേന്ദ്രമോദി മേയുമായി നടത്തിയ ചര്‍ച്ചയില്‍ തീവ്രവാദം, അനധികൃത കുടിയേറ്റം എന്നിവയും വിഷയമായി.

Image result for /protest-against-modi-in-london
അതേസമയം, മോദിക്കെതിരെ ലണ്ടനില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ തുടരുകയാണ്. കഠ്‌വയിലെ പെൺകുട്ടിക്കും കുടുംബത്തിനും നീതിതേടിയുള്ള പ്രതിഷേധം വേറിട്ടുനിന്നു. കുട്ടിയുടെ ചിത്രം ആലേഖനം ചെയ്ത കൂറ്റൻ ഫ്ലക്സും , മോദിക്ക് സ്വാഗതമില്ല എന്ന തലവാചകവുമായി ലണ്ടൻ നഗരത്തിലൂടെ ഒരു വാഹനം തന്നെ തലങ്ങും വിലങ്ങും ഓടി. ന്യൂനപക്ഷങ്ങളും ദലിതരും ഇന്ത്യയിൽ ആക്രമിക്കപ്പെടുന്നതിൽ പ്രതിഷേധിച്ച് ഏഷ്യാ സോളിഡാരിറ്റി ഗ്രൂപ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ പ്രതിഷേധപ്രകടനം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഹൗസ് ഓഫ് ലോഡ്സിലെ അംഗമായ നസീർ അഹമ്മദും പ്രതിഷേധവുമായി രംഗത്തുണ്ട്. കാശ്മീർ, പഞ്ചാബ്, നോർത്ത് ഈസ്റ്റേൺ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങൾ ഉയർത്തിയാണ് നസീറിന്റെ പ്രതിഷേധം. ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ ആനകളെ വളർത്തുന്നതും എഴുന്നള്ളിക്കുന്നതും നിർത്തണമെന്നാവശ്യപ്പെട്ട് ആക്ഷൻ ഫോർ എലഫന്റ്സും മോഡിക്കെതിരേ പ്രതിഷേധിക്കാൻ തയാറെടുക്കുന്നു.