ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഉണര്‍ത്തുപാട്ടാകുവാന്‍ ISL ന് കഴിയുമോ?

ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഉണര്‍ത്തുപാട്ടാകുവാന്‍ ISL ന് കഴിയുമോ?

ജോസഫ് ഇടിക്കുള്ള (സ്‌പോട്‌സ് എഡിറ്റര്‍)

ഇന്ത്യന്‍ ഫുട്‌ബോളിനെ ഉത്മാദലഹരിയില്‍ ആക്കിയാണ് lSLന്റെ മൂന്നാം പതിപ്പിന് കൊച്ചിയില്‍ തിരശ്ശീല വീണത്. കേരള ഫുട്‌ബോളിന്റെ ചരിത്രത്തിലെ സുവര്‍ണ്ണ വേദിയായിട്ടാണ് എന്നും കൊച്ചി അറിയപ്പെടുന്നത്. ക്യാപ്റ്റന്‍ മണിയുടെ ഹാട്രിക്കില്‍ റെയില്‍വേയെ തകര്‍ത്ത് കേരളം ആദ്യമായി സന്തോഷ് ട്രോഫിയില്‍ മുത്തമിടുന്നത് കൊച്ചിയില്‍ വെച്ചാണ്. പിന്നീട് 92ല്‍ മഹാരാഷ്ട്രയെ 2-0ന് തകര്‍ത്ത് വീണ്ടും സന്തോഷ് ട്രോഫി നേടിയതിനും കൊച്ചി സാക്ഷിയായി. ആദ്യ lSLലെ ഫൈനലിലെ തോല്‍വിക്ക് കൊച്ചിയിലെ സ്വന്തം തട്ടകത്തില്‍ വച്ച് കണക്ക് തീര്‍ക്കാന്‍ കാത്തിരുന്ന ബ്ലാസ്റ്റേഴ്‌സിന് പക്ഷെ കല്‍ക്കത്തയുടെ മുന്നില്‍ വീണ്ടും അടിയറവ് പറയേണ്ടി വന്നു.gallary

ഈ സീസണിലുടനീളം മികച്ച കളി പുറത്തെടുത്ത കല്‍ക്കത്ത അര്‍ഹിക്കുന്ന വിജയം തന്നെയാണ് നേടിയത്. ഒരു ശരാശരി ടീം മാത്രമായിരുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യ മൂന്ന് കളികളില്‍ നിന്ന് ഒരു വിജയം പോലും നേടാന്‍ കഴിഞ്ഞില്ല. ആദ്യ ഗോളിനായി കാത്തിരിക്കേണ്ടി വന്നത് നാല് കളികള്‍. ബ്ലാസ്റ്റേഴ്‌സിന്റെ കരുത്ത് സ്റ്റീവ് കോപ്പല് എന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്‍ മാനേജരും അവരുടെ പ്രതിരോധ നിരയും പിന്നെ സ്റ്റേഡിയം നിറഞ്ഞു കവിയുന്ന അവരുടെ ആരാധകരുമായിരുന്നു. മുന്നോട്ടുള്ള കുതിപ്പിന് ഊര്‍ജ്ജം പകര്‍ന്നു കിട്ടാന്‍ ഗാലറികളിലേയ്ക്ക് ഒന്ന് നോക്കുക മാത്രം ചെയ്താല്‍ മതിയെന്ന് പറഞ്ഞാണ് കോപ്പല്‍ തന്റെ താരങ്ങളെ പ്രചോദിപ്പിക്കുന്നതുതന്നെ. കാരണം, ബ്ലാസ്റ്റേഴ്‌സിന്‍റെ ആരാധകരുടെ പിന്‍തുണ അത്ര മാത്രം അത്ഭുതപ്പെടുത്തുന്നതായിരുന്നു.

ടീമിന്റെ കൂന്തമുന യാകേണ്ടിയിരുന്ന ന്യൂകാസില്‍കാരന്‍ മൈക്കള്‍ ചോപ്ര ടൂര്‍ണ്ണമെന്റില്‍ ഉടനീളം ഫോം കിട്ടാതെ വലഞ്ഞപ്പോള്‍, ആദ്യത്തെ7 മത്സരങ്ങളില്‍ നിന്ന് 4 ഗോളുകള്‍ മാത്രമായിരുന്നു കൊമ്പന്‍മാരുടെ സമ്പാദ്യം. ഇടയ്ക്ക് വച്ച് ടീമിനോടൊപ്പം ചേര്‍ന്ന കണ്ണൂര്‍ കാരന്‍ സി. കെ. വിനീതിന്റെ വരവോടെയാണ് ബ്ലാസ്റ്റേഴ്‌സ് ഉണര്‍ന്നതെന്ന് പറയാം. മികച്ച രീതിയില്‍ ഗ്രൗണ്ടില്‍ പൊസിഷന്‍ ചെയ്ത് ഗോള്‍ സ്‌ക്കോര്‍ ചെയ്യുന്നതിലെ വിനീതിന്റെ മിടുക്ക് നിര്‍ണ്ണായക മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സിനെ കരകയറ്റി.


ഈ സീസണിലെ ഏറ്റവും മികച്ച ടീമുകളായ മുബൈ സിറ്റി FC ക്കും ഡല്‍ഹി ഡൈനാമോസും സെമിഫൈനലില്‍ വരെ എത്തിച്ചേരുവാന്‍ കഴിഞ്ഞുള്ളൂ. കേരളവും ബംഗാളും ഗോവയുമൊക്കെ വരച്ചിട്ട കളങ്ങള്‍ക്ക് ചുറ്റും വലയം വച്ചിരുന്ന ഇന്ത്യന്‍ ഫുട്‌ബോളിന് പ്രൊഫഷണലിസത്തിന്റെ പുത്തന്‍ പാതയിലൂടെ സഞ്ചരിക്കുന്നതിന് lSL കാരണമാകും എന്നു തന്നെ കരുതാം. കളിയുടെ നിലവാരത്തില്‍ തീര്‍ച്ചയായും മാറ്റങ്ങള്‍ വന്നു എന്നു തന്നെ പറയേണ്ടി വരും. കളിക്കാരുടെ ശാരീരിക ക്ഷമതയിലും വിദേശ താരങ്ങളുടെ വേഗത്തിനൊപ്പം ഓടിയെത്താനും വേഗം പന്ത് പാസ് ചെയ്യുന്നതിലുമൊക്കെ പ്രകടമായ മാറ്റങ്ങള്‍ ഇന്ത്യന്‍ ഫുട്‌ബോളില്‍ ദര്‍ശിക്കുവാന്‍ കഴിയുന്നുവെന്ന് സ്റ്റീവ് കോപ്പലിനെപ്പോലെയുള്ളവര്‍ അഭിപ്രായപ്പെടുന്നു. എങ്കിലും പുത്തന്‍ മാനേജ്‌മെന്റ് ശൈലികള്‍, കളിയുടെ ആധുനിക പാഠങ്ങള്‍, ഇവയൊന്നും ഉള്‍ക്കൊള്ളാത്തിടത്തോളം കാലം നമുക്ക് അധികം മുന്നോട്ട് പോകുവാന്‍ സാധിക്കില്ല എന്ന് പല മുന്‍ താരങ്ങളും ചൂണ്ടിക്കാണിക്കുന്നു. മതിയായ വിശ്രമം ടീമുകള്‍ക്ക് ലഭിക്കാത്തത്, റഫറിയിംഗിലെ നിലവാരമില്ലായ്മ, scകാണികളുടെ മോശം പെരുമാറ്റം എന്നിവയൊക്കെയായിരുന്നു ഈ സീസണിലെ പ്രധാന വിമര്‍ശനങ്ങള്‍.

വന്‍കിട കോര്‍പ്പറേറ്റ് മുതലാളിമാര്‍ ഗ്രൗണ്ടിലേയ്ക്ക് കാശെറിഞ്ഞ് ലാഭത്തില്‍ മാത്രം കണ്ണും നട്ടിരിക്കുകയാണെങ്കിലും കുറച്ചെങ്കിലും ഗുണം ഇന്ത്യന്‍ ഫുട്‌ബോളിന് ലഭിക്കുമെന്ന് കരുതാതെ തരമില്ല. പണവും വിപണി മൂല്യവും പൂര്‍ണ്ണമായും കളിയുടെ മേല്‍ ആധിപത്യം പുലര്‍ത്താതിരിക്കുവാന്‍ ഫുട്‌ബോള്‍ ഭരണാധികാരികള്‍ക്ക് സാധിക്കണം ഇന്ത്യയുടെ ഇതിഹാസ താരം I.M. വിജയനെ സ്വന്തം നാട്ടിലെ ഫൈനല്‍ പിന്നാമ്പുറത്തിരുത്തി കാണിച്ച കായിക മേലാളന്‍മാരുടെ ധാര്‍ഷ്ട്യം കേരളം പോലെ ഫുട്‌ബോളിന് അത്രമേല്‍ വേരോട്ടമുള്ള സംസ്ഥാനത്തിന് ഉണ്ടാക്കിയ നാണക്കേട് ചില്ലറയല്ല.

ഈ മേളയിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ നല്ലൊരു വിഹിതം അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും കൂടുതല്‍ ഫുട്‌ബോള്‍ അക്കാദമികള്‍ കെട്ടിപ്പടുക്കുന്നതിനും നിലവാരമുള്ള കളിക്കളങ്ങള്‍ നിര്‍മ്മിക്കുന്നതിനുമൊക്കെചിലവഴിച്ചാല്‍ അത് തീര്‍ച്ചയായും ഇന്ത്യയുടെ ഫുട്‌ബോള്‍ ഗ്രാഫിന് വന്‍ കുതിപ്പിന് തന്നെ കാരണമാകും. ക്ലബ് ഫുട്‌ബോളിലെ കിടമത്സരങ്ങള്‍ക്ക് ലോകം എന്നും ഉറ്റുനോക്കുന്ന യൂറോപ്യന്‍ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നില്ലെങ്കിലും അടുത്ത ഒരു ദശകം കൊണ്ട് ഏഷ്യയിലെ എങ്കിലും പ്രബല ശക്തിയായി മാറാന്‍ ഇന്ത്യന്‍ ഫുട്‌ബോളിന് lSL ലൂടെ സാധിക്കുമെന്ന് ആശിക്കാം.

വാല്‍ക്കഷണം: രണ്ടാം സീസണില്‍ അവസാനമായി പട്ടിക പൂര്‍ത്തിയാക്കിയ, എടുത്തു പറയാന്‍ ഒന്നും തന്നെ ഇല്ലാതിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ടീമിനെ ഫൈനല്‍ വരെ എത്തിച്ച സ്റ്റീവ് കോപ്പല് എന്ന മാനേജര്‍ തന്നെയാണ് മൂന്നാം സീസണിലെ കളിയിലെ കേമന്‍.

fb_img_1483795316345

ജോസഫ് ഇടിക്കുള്ള (സ്‌പോട്‌സ് എഡിറ്റര്‍)

 

കായിക രംഗത്തെ മാറ്റങ്ങള്‍ ശ്രദ്ധയോടെ വീക്ഷിക്കുന്ന ജോസഫ് ഇടിക്കുള മലയാളം യുകെ സ്പോര്‍ട്സ് വിഭാഗം കൈകാര്യം ചെയ്യുന്നു. മാഞ്ചസ്റ്ററില്‍ താമസിക്കുന്ന ജോസഫ് ഇടിക്കുള കായിക രംഗത്തെ സംബന്ധിച്ച് നാം അറിഞ്ഞിരികേണ്ട കാര്യങ്ങള്‍ ഇനി മുതല്‍ വായനക്കാരില്‍ എത്തിക്കുന്നതായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,647

More Latest News

വേഷം ചുരിദാര്‍, ഭക്ഷണം വീട്ടില്‍ നിന്നും, ജോലി പേരിനു പോലുമില്ല; ജയിലില്‍ ശശികലയ്ക്ക് പ്രത്യേക

പ്രശ്നങ്ങള്‍ എല്ലാം ഒന്ന് കെട്ടടങ്ങിയതോടെ ജയിലില്‍ ചിന്നമ്മയ്ക്ക് സുഖവാസം എന്ന് ആരോപണം .അനധികൃത സ്വത്ത് സമ്പാദന കേസില്‍ തടവുശിക്ഷയനുഭവിക്കുന്ന അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ.ശശികലയ്ക്ക് പാരപ്പന അഗ്രഹാര ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് സഹതടവുകാരുടെ ആരോപണം.

വനിതാ ഡോക്ടറുടെ ആതുരസേവനം ഇങ്ങനെയും; ഗുരതരാവസ്ഥയിലുള്ള രോഗിയുമായി പോയ വാഹനം തടഞ്ഞു താക്കോൽ ഊരിയെടുത്തു,

തന്റെ ആഡംബര കാറില്‍ ആംബുലന്‍സ് ഉരഞ്ഞെന്ന് ആരോപിച്ചായിരുന്നു ഡോക്ടറുടെ നടപടി. താക്കോല്‍ ഡോകടര്‍ കൊണ്ട് പോയത് മൂലം രോഗിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റാനുള്ള നീക്കം 20 മിനിറ്റ് വൈകി. മറ്റൊരു ആംബുലന്‍സ് വിളിച്ച് വരുത്തിയാണ് രോഗിയെ തിരുവനന്തപുരത്തേക്ക് എത്തിച്ചത്. കുറ്റം ചെയ്‌തെന്ന് വ്യക്തമായതോടെ വനിതാ ഡോക്ടര്‍ക്കെതിരെ കൊല്ലം ഈസ്റ്റ് എസ്‌ഐ രൂപേഷ് കേസെടുത്തു

മുംബൈയിൽ മത്സ്യബന്ധന തൊഴിലാളികളുടെ വലയിൽ കുരുങ്ങിയത്, വംശനാശം നേരിട്ട ഭീമൻ കൊമ്പൻ സൗഫിഷ്

സോഫിഷ് എന്നറിയപ്പെടുന്ന നീണ്ടമൂക്കും ഇരുവശവും ഈർച്ചവാളിനു സമാനമായ പല്ലുകളുമുള്ള മത്സ്യം കൊമ്പൻ സ്രാവാണെന്നു ഗവേഷകർ പറഞ്ഞു. അതീവ വംശനാശന ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ് ഈ സ്രാവ്. വന്യജീവി സംരക്ഷണ നിയമ പ്രകാരം ഈ ജീവികളെ പിടിക്കുന്നത് കുറ്റകരമാണ്.

സ്ത്രീ പീഡനം തിരക്കഥാകൃത്തിന് (നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി) തടവുശിക്ഷ; മൂന്നര വർഷം തടവും,40,000രൂപ

കേരളത്തിൽ നിന്നു നാഗാലൻഡിലേക്ക് ബൈക്ക് പര്യടനം നടത്തുന്ന രണ്ടുപേരുടെ കഥയാണ് ചിത്രം പറയുന്നത്. വ്യത്യസ്ത അവതരണ ശൈലി കൊണ്ടും ചിത്രീകരണം കൊണ്ടും ചിത്രം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഒപ്പം ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ മുഹമ്മദ് ഷാഹിറും ഏറെ ശ്രദ്ധിക്കപ്പെട്ടു

മിഷേല്‍ ഷാജിയുടെ ആന്തരീകാവയവങ്ങളുടെ രാസപരിശോധന ഫലം പുറത്തുവന്നു; റിപ്പോര്‍ട്ടില്‍ നിര്‍ണ്ണായകവിവരങ്ങള്‍

സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് കാക്കനാട് ലാബില്‍ നടത്തിയ ആന്തരീകാവയവങ്ങളുടെ രാസപരിശോധന ഫലം പുറത്തുവന്നു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനാണ് റിപ്പോർട്ട് കൈമാറിയിരിക്കുന്നത്. മരണത്തിലെ ദുരൂഹത തുടരുന്നതിനിടയിൽ ലഭിച്ച ഈ രാസപരിശോധനാ ഫലം വളരെ നിർണ്ണായകമാണ്.

വിവാഹശേഷം ആശ തന്നോട് ഒരേയൊരു കാര്യം മാത്രമാണ് ആവശ്യപെട്ടത്‌ എന്ന് മനോജ്‌ കെ ജയന്‍;

മനോജും ഉര്‍വശിയുമായുള്ള പ്രണയവും വിവാഹവും വിവാഹമോചനവും എല്ലാം വാര്‍ത്തകളില്‍ ഇടം നേടിയ സംഭവം ആണ് .ഇവരുടെ മകള്‍ കുഞ്ഞാറ്റ ഇപ്പോഴും മനോജിനോപ്പം ആണ് കഴിയുന്നത്‌ .ഉര്‍വശിയുമായുള്ള വിവാഹമോചനത്തിന് ശേഷം 2011ലാണ് മനോജ് കെ ജയന്‍ ആശയെ വിവാഹം കഴിക്കുന്നത്.

​മിഷേലിനെ ബോട്ടിൽ കടത്തിക്കൊണ്ടുപോയി അപായപ്പെടുത്തിയതാകാമെന്ന പിതാവിന്റെ സംശയം തള്ളി ക്രൈംബ്രാഞ്ച്; അസ്വാഭാവികമായി മറ്റാരുടെയെങ്കിലും കൈവിരൽപാടുകൾ

കേസിൽ മിഷേലിന്റെ കാമുകനായിരുന്ന ക്രോണിനെതിരെ പോക്സോ കുറ്റവും ചുമത്തിയിട്ടുണ്ട്. പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചെന്ന മിഷേലിന്റെ കൂട്ടുകാരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു. ക്രോണിനെ പ്രതിയാക്കി ക്രൈം ബ്രാഞ്ച് ഉടൻ അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചേക്കുമെന്നാണ് വിവരം.

ബ്ലെയ്ഡ് കാണിച്ച് ഭീഷണിപ്പെടുത്താന്‍ ആണെങ്കില്‍ എനിക്ക് വിനീത്, ജയറാം അവരെയൊക്കെ ഭീഷണിപെടുത്താമായിരുന്നല്ലോ; ഗര്‍ഭിണിയായ എന്റെ

താന്‍ ഭീഷണിപെടുത്തി കിഷോര്‍ സത്യയെ വിവാഹംചെയ്തു എന്ന ആരോപണത്തിനു എതിരെ തുറന്നടിച്ച് നടി ചാര്‍മിള രംഗത്ത് .കിഷോര്‍ സത്യയ്ക്ക് നേരെ ഗുരുതര ആരോപണങ്ങള്‍ ആണ് നടി ഉന്നയിക്കുന്നത് .അയാള്‍ എന്റെ കുഞ്ഞിനെ കൊന്നു, മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായി ഇത് സഹിക്കാന്‍ പറ്റാതെയാണ് ഞാന്‍ അയാളെ ഉപേക്ഷിച്ചത് എന്ന് ചാര്‍മിള പറയുന്നു .

അമ്മയ്ക്കും തുല്യം അമ്മ മാത്രം; ഒടുവില്‍ മീനാക്ഷി മഞ്ജുവിനൊപ്പം താമസിക്കാന്‍ ഒരുങ്ങുന്നു എന്ന് റിപ്പോര്‍ട്ട്

ഒടുവില്‍ ആ വാര്‍ത്ത‍ സത്യമാകുന്നുവോ? മറ്റൊന്നുമല്ല ദിലീപിന്റെയും മഞ്ജുവിന്റെയും മകള്‍ മീനാക്ഷി അമ്മയ്ക്കൊപ്പം പോകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് .കാവ്യാ ദിലീപ് വിവാഹത്തിനു മുന്‍പന്തിയില്‍ നിന്ന മകള്‍ മീനക്ഷിയ്ക്ക് ഇതെന്തു പറ്റി എന്നാണ് ഇപ്പോള്‍ എല്ലാവരുടെയും സംശയം .

റിലീസിന് ഒരു ദിവസം ഇരിക്കെ ‘ഗ്രേറ്റ് ഫാദര്‍’ രംഗങ്ങള്‍ പുറത്തായി; ഇത് മറ്റൊരു വിപണനതന്ത്രമോ

മമ്മൂട്ടി ഫാന്‍സ് മഞ്ചേരി യൂണിറ്റ് പ്രതിനിധിയെന്ന് അവകാശപ്പെടുന്ന ആള്‍ ഷാജി നടേശനെ വിളിച്ച് ഇക്കാര്യം അറിയിച്ചപ്പോള്‍ വീഡിയോ പ്രചരിക്കുന്നത് തടയേണ്ട, ഫാമിലി പ്രേക്ഷകരെ ആകര്‍ഷിക്കുന്ന രംഗമാണെന്ന് പറയുന്ന തരത്തിലുള്ള ഓഡിയോ ക്ലിപ്പുകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഏതായാലും രംഗം ലീക്ക് ആയതില്‍ മമ്മൂട്ടി ആരാധകര്‍ അമര്‍ഷത്തിലാണ്. ശക്തമായ നിയമ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ ഇത് ഷാജി നടേശന്റെ ശബ്ദമാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.

മരണം മണക്കുന്ന മനസ്സ്; ആത്മഹത്യ മുന്‍കൂട്ടി തിരിച്ചറിയുന്നതിനും പ്രതിരോധിക്കുന്നതിനും സഹായകരമായ മനഃശാസ്ത്ര മാര്‍ഗ്ഗങ്ങള്‍

ആത്മഹത്യ ചെയ്ത വ്യക്തിയുമായി വളരെ അടുപ്പമുള്ളവര്‍ പൊതുവെ പറയുന്ന വാക്കുകളാണിവ. സംഭവിച്ച ദുരന്താനുഭവത്തില്‍ ആത്മഹത്യ ചെയ്തവരെയും മറ്റുള്ളവരെയും കുറ്റപ്പെടുത്തി സ്വയം സമാധാനിക്കുന്ന പ്രവണതയാണ് നമ്മുടെ നാട്ടില്‍ പൊതുവേ കണ്ടുവരുന്നത്. അടുപ്പമുള്ള വ്യക്തിയുടെ ഇത്തരം മരണത്തിനുശേഷമുള്ള സന്ദര്‍ഭങ്ങളില്‍ മുകളില്‍ പറഞ്ഞ വാക്കുകളിലൂടെ പലപ്പോഴും മറക്കാനും മറയ്ക്കാനും ശ്രമിക്കുന്നത് അവസരോചിതമായ അടിയന്തിര രക്ഷാ പ്രവര്‍ത്തനങ്ങളില്‍ തനിക്കു സംഭവിച്ച ഗുരുതരമായ ഉത്തരവാദിത്വക്കുറവുകളാണ്.

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 30ന്

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ 2017-19 വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഏപ്രില്‍ 30ന് (ഞായറാഴ്ച) നടക്കും. വൈകുന്നേരം 4.30ന് കോള്‍ചെസ്റ്ററിലെ നെയ്‌ലാന്‍ഡ് വില്ലേജ് ഹാളില്‍ ചേരുന്ന യോഗത്തില്‍ വെച്ച് യുക്മ നാഷണല്‍ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. യോഗത്തില്‍ റീജിയന്‍ പ്രസിഡന്റ് രഞ്ജിത് കുമാര്‍ അധ്യക്ഷത വഹിക്കും.

"സ്നേഹനിധിയായ ഡാഡി" ലോകർക്ക് ജീവനേകി വിടവാങ്ങുന്നു.. പോൾ ജോണിന് കണ്ണീരോടെ വിട നല്കി മലയാളി

വിതിൻഷോ സെന്റ് ആന്റണീസ് ചർച്ച് പോളിന് ആദരാജ്ഞലി അർപ്പിക്കാൻ എത്തിയവരെക്കൊണ്ട് 11 മണിക്ക് മുമ്പെ നിറഞ്ഞു. പുഷ്പാലംകൃതമായ വാഹനത്തിൽ ഫ്യൂണറൽ ഡയറക്ടർസ് സ്വർഗീയ നിദ്രയിലായ പോളിന്റെ മൃതദേഹം ചർച്ചിൽ എത്തിച്ചിരുന്നു. നിരവധി സ്കൂൾ കുട്ടികൾ യൂണിഫോമിൽ തന്റെ തങ്ങളുടെ കൂട്ടുകാരിയുടെ പപ്പയ്ക്ക് വിട പറയാൻ എത്തി. വിങ്ങിപ്പൊട്ടുന്ന ഹൃദയങ്ങളുമായി പോളിന്റെ സുഹൃത്തുക്കളും ബന്ധുക്കളും അതേ സമയം ചർച്ചിൽ നടന്നുകൊണ്ടിരുന്ന ഗാന ശുശ്രൂഷയിൽ പങ്കെടുത്തു കൊണ്ടിരുന്നു. ഇംഗ്ലീഷുകാരടക്കം നൂറുകണക്കിന് ആളുകളാണ് സ്നേഹ നിധിയായ പിതാവിനെ ഒരു നോക്കു കാണാൻ എത്തിയത്.

ശശീന്ദ്രന്‍ കുടുങ്ങിയത് ഹണിട്രാപ്പില്‍? ഇന്റലിജന്‍സ് ഇക്കാര്യം സ്ഥിരീകരിച്ചതായി സൂചന

തിരുവനന്തപുരം: ഓഡിയോ േേടപ്പില്‍ കുടുങ്ങിയ എ.കെ.ശശീന്ദ്രനെ ഹണിട്രാപ്പില്‍ കുടുക്കുകയായിരുന്നുവെന്ന് ഇന്റലിജന്‍സ് സ്ഥിരീകിരിച്ചതായി റിപ്പോര്‍ട്ട്. കൊല്ലം ജില്ലക്കാരിയായ ഇരുപത്തിനാല്കാരിയാണ് ഇതിനു പിന്നിലെന്നാണ് വിവരം. നിരന്തരം ഫോണ്‍ വിളിച്ച് മന്ത്രിയെ കുടുക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ചെലവ് കുറയ്ക്കുന്നതിനായി ചില വസ്തുരക്കള്‍ രോഗികള്‍ക്ക് നിര്‍ദേശിക്കുന്നത് എന്‍എച്ച്എസ് ഒഴിവാക്കുന്നു

ലണ്ടന്‍: സാമ്പത്തികച്ചെലവ് കുറ്ക്കുന്നതിന്റെ ഭാഗമായി ചില മരുന്നുകളും ഭക്ഷണ പദാര്‍ത്ഥങ്ങളും രോഗികള്‍ക്ക് നല്‍കുന്നത് എന്‍എച്ച്എസ് ഒഴിവാക്കുന്നു. ട്രാവല്‍ വാക്‌സിനേഷനുകള്‍, ഗ്ലൂട്ടന്‍ ഫ്രീ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവയാണ് പട്ടികയില്‍ ഉള്ളത്. ഡെയിലി മെയിലിന് നല്‍കിയ അഭിമുഖത്തില്‍ എന്‍എച്ച്എ,് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് ആണ് ഇക്കാര്യം അറിയിച്ചത്. ഈ വിധത്തില്‍ ലാഭിക്കുന്ന പണം പുതിയ തെറാപ്പികള്‍ അവതരിപ്പിക്കുന്നതിനായി ഉപയോഗിക്കുമെന്നാണ് സ്റ്റീവന്‍സ് വ്യക്തമാക്കുന്നത്.

പകുതിയിലേറെ അമ്മമാരും തങ്ങളുടെ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാനായി ഭക്ഷണം കഴിക്കുന്നത് മാറ്റിവെക്കുന്നു

ലണ്ടന്‍: അമ്മമാര്‍ക്ക് കുട്ടികള്‍ കഴിഞ്ഞേ എന്തുമുള്ളൂ. കുട്ടികള്‍ക്ക് സമയത്ത് ഭക്ഷണം നല്‍കാനായി അവര്‍ സ്വയം ഭക്ഷണം കഴിക്കുന്നതു പോലും ഒഴിവാക്കുന്നു. യംഗ് വിമന്‍സ് ട്രസ്റ്റ് നടത്തിയ പഠനത്തിലും ഇതാണ് കണ്ടെത്തിയിരിക്കുന്നത്. 300 അമ്മമാരില്‍ നടത്തിയ പഠനത്തില്‍ 25 വയസില്‍ താഴെ പ്രായമുള്ള 46 ശതാനം അമ്മമാരും കുട്ടികള്‍ക്ക ഭക്ഷണം നല്‍കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നാണ് കണ്ടെത്തിയത്. അതു മൂലം ശരിയായ ഭക്ഷണം ഇവര്‍ കഴിക്കുന്നില്ലെന്നും സര്‍വേ കണ്ടെത്തി.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.