ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ത​ല​യ്ക്കു 576 കോ​ടി; വ​ധി​ച്ചാ​ൽ പ്ര​തി​ഫ​ലം, വി​ല​യി​ട്ട് ഇ​റാ​ൻ

by News Desk 6 | January 6, 2020 11:15 am

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ത​ല​യ്ക്കു വി​ല​യി​ട്ട് ഇ​റാ​ൻ. ട്രം​പി​നെ ഇ​ല്ലാ​താ​ക്കാ​ൻ 80 മി​ല്ല്യ​ണ്‍ യു​എ​സ് ഡോ​ള​ർ (ഏ​ക​ദേ​ശം 576 കോ​ടി രൂ​പ) പാ​രി​തോ​ഷി​ക​മാ​ണ് ഇ​റാ​ൻ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ഇ​റാ​നി​യ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ത​ല​വ​ൻ ഖാ​സിം സു​ലൈ​മാ​നി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ന് പ്ര​തി​കാ​ര​മാ​യാ​ണ് ഇ​റാ​ന്‍റെ ന​ട​പ​ടി.

ഇ​റാ​ന്‍റെ ദേ​ശീ​യ മാ​ധ്യ​മ​ത്തി​ലൂ​ടെ മു​തി​ർ​ന്ന സൈ​നി​ക ക​മാ​ൻ​ഡ​ർ പ​ണ​പ്പി​രി​വി​ന് ആ​ഹ്വാ​നം ചെ​യ്തു എ​ന്നാ​ണു റി​പ്പോ​ർ​ട്ട്. എ​ല്ലാ ഇ​റാ​നി​യ​ൻ പൗ​ര​ൻ​മാ​രി​ൽ​നി​ന്നു ഓ​രോ ഡോ​ള​ർ വീ​തം ശേ​ഖ​രി​ച്ച് ട്രം​പി​നെ വ​ധി​ക്കു​ന്ന​വ​ർ​ക്കു ന​ൽ​കാ​നു​ള്ള പ​ണം ക​ണ്ടെ​ത്തു​മെ​ന്നും പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​താ​യി ബ്രി​ട്ടീ​ഷ് മാ​ധ്യ​മ​മാ​യ മി​റ​ർ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. 80 ദ​ശ​ല​ക്ഷം പൗ​ര​ൻ​മാ​രാ​ണ് ഇ​റാ​നി​ലു​ള്ള​ത്.

ഇ​റാ​ൻ റെ​വ​ലൂ​ഷ​ന​റി ഗാ​ർ​ഡ്സി​ലെ ഉ​ന്ന​ത​സേ​നാ വി​ഭാ​ഗ​മാ​യ ഖു​ദ്സ് ഫോ​ഴ്സ് ത​ല​വ​ൻ ജ​ന​റ​ൽ ഖാ​സിം സു​ലൈ​മാ​നി യു​എ​സ് വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​തി​നു പ്ര​തി​കാ​രം ചെ​യ്യു​മെ​ന്ന് ഇ​റാ​ൻ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. യു​എ​സി​നെ ആ​ക്ര​മി​ച്ചാ​ൽ ഇ​റാ​നി​ലെ 52 കേ​ന്ദ്ര​ങ്ങ​ളി​ൽ അ​തി​വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ ആ​ക്ര​മ​ണ​മു​ണ്ടാ​മെ​ന്നാ​ണു ട്രം​പി​ന്‍റെ മ​റു​പ​ടി.

Endnotes:
  1. ഇംഗ്ലണ്ടിലേയ്ക്ക് എത്തിയത് 8000 ഏക്കറിലെ വനസമ്പത്തും ധാതുക്കളും… 99 വർഷം കരാർ നിശ്ചയിക്കുന്ന ബ്രിട്ടീഷ് പതിവ് ഇവിടെ 999 വർഷമായതെങ്ങിനെ? മുല്ലപ്പെരിയാർ കരാറിന്റെ മറവിൽ കേരള ജനത ഒറ്റിക്കൊടുക്കപ്പെട്ടുവോ?  ഹൃദയരക്തത്താൽ ഒപ്പുവയ്ക്കുന്നുവെന്ന് തിരുവിതാംകൂർ രാജാവ് കുറിച്ചതെന്തേ… അഡ്വ.…: http://malayalamuk.com/mullapperiyar-agreement-adv-russel-joy-reveals-the-truth/
  2. ‘സം​പൂ​ജ്യ’രാ​യി ര​ണ്ടു കോ​ള​ജു​ക​ൾ; ത​ക​ർ​ന്ന​ടി​ഞ്ഞ്​ എ​ൻ​ജി​നീ​യ​റി​ങ് ഫ​ലം: http://malayalamuk.com/professional-engineering-college-kerala-exam-results/
  3. സൂസൻ ആന്റി…. കളിപോലെ കൊഞ്ചി മയക്കുന്ന കോട്ടയംകാരി തട്ടിപ്പു വീരത്തി പിടിയിൽ; ചോദ്യം ചെയ്യലിൽ അറിയാൻ കഴിഞ്ഞ ആന്റിയുടെ പിന്നാമ്പുറ കഥകൾ ഞെട്ടിക്കുന്നത്: http://malayalamuk.com/kottayam-mariyama-susan-aunty/
  4. യു​​​​​എ​​​​​സി​​​​​ലെ ബ്രി​​​​​ട്ടീ​​​​​ഷ് അം​​​​​ബാ​​​​​സ​​​​​ഡ​​​​​ർ സ​​​​​ർ കിം ടാർറോച് രാ​​​​​ജി​​​​​വ​​​​​ച്ചു; രാജി യു​​​​​എ​​​​​സും ബ്രി​​​​​ട്ട​​​​​നും ത​​​​​മ്മി​​​​​ലു​​​​​ള്ള ബ​​​​​ന്ധം വ​ഷ​ളാ​കു​ന്ന സാഹചര്യം മൂലം: http://malayalamuk.com/kim-darroch-british-ambassador-to-the-us-resigns/
  5. വാ​വ സു​രേ​ഷ് ചി​കി​ത്സ​യ്ക്ക് പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ ബോ​ർ​ഡ്; ആ​ന്‍റിവെ​നം ന​ൽ​കി​യ​ത് നാ​ലു ത​വ​ണ, വാ​വ സു​രേ​ഷി​ന് സൗ​ജ​ന്യ ചി​കി​ത്സ ന​ൽ​കും: കെ.​കെ. ശൈ​ല​ജ: http://malayalamuk.com/vava-suresh-free-treatment-his-physical-condition-still-better-kk-shylaja/
  6. ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി മാമ്മൂട്ടിൽ കഞ്ചാവ് ലഹരിയിൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ പിടിയിൽ: http://malayalamuk.com/changanacherry-mammood-husband-killed-wife/

Source URL: http://malayalamuk.com/iran-offers-80million-bounty-for-donald-trumps-head-after-death-of-general/