മാതാവിന് സ്ത്രീധനം കിട്ടിയതാണോ ഇംഗ്ലണ്ട്? ഒരു ചെറിയ ചരിത്രാന്വേഷണം?

മാതാവിന് സ്ത്രീധനം കിട്ടിയതാണോ ഇംഗ്ലണ്ട്? ഒരു ചെറിയ ചരിത്രാന്വേഷണം

ടോം ജോസ് തടിയംപാട്

മാതാവിന് സ്ത്രീധനം കിട്ടിയതാണ് ഇംഗ്ലണ്ട് എന്നു പറഞ്ഞുകൊണ്ട് യുകെയിലെത്തിയ പുരോഹിതന്‍ ഒരു വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും അത് പിന്നീട് ഒരു വലിയ വിവാദമായി തീരുകയും ചെയ്തത് നിങ്ങള്‍ മറന്നിട്ടുണ്ടാവില്ല. എന്താണ് അദ്ദേഹം ഇങ്ങനെ പറയാനുള്ള ചരിത്രപരമായ കാരണം എന്ന് അന്വേഷിച്ചിരിക്കുമ്പോളാണ് നോര്‍ത്ത് അലേര്‍ട്ടനില്‍ താമസിക്കുന്ന ഞങ്ങളുടെ കുടുംബ സുഹൃത്ത് സുനില്‍ മാത്യു നമുക്ക് വാല്‍സിങ്ങം പള്ളിയിലേക്ക് ഒരു യാത്ര പോകാമെന്ന് വിളിച്ചു പറയുന്നത്. അങ്ങനെ ഞങ്ങള്‍ വാല്‍സിങ്ങം പള്ളിയിലെത്തി. വാല്‍സിങ്ങം പള്ളിയുമായി ബന്ധപ്പെട്ടാണ് ഈ സ്ത്രീധന ചരിത്രം കിടക്കുന്നത്. ഇത്തരം ഇരുണ്ട കാലഘട്ടത്തിനു പുറകിലെ മതമൂല്യങ്ങള്‍ പൊടി തട്ടിയെടുത്തു കൊണ്ടുവരുന്നവര്‍ ശ്രമിക്കുന്നത് മനുഷ്യന്റെ മനസിലേക്ക് സംക്രമിക്കുന്ന അറിവിന്റെ കിരണങ്ങള്‍ തടഞ്ഞു നിര്‍ത്തിയിരുന്ന ആ കാലഘത്തിലേക്ക് നമ്മളെ തിരിച്ചു നയിച്ച് ചൂഷണംചെയ്യാന്‍ വഴിയൊരുക്കുക എന്നതാണ്.

5

മധ്യകാലഘട്ടത്തിനു പുറകില്‍ അഥവാ 1300 കളില്‍ ഇംഗ്ലണ്ടില്‍ പ്രവര്‍ത്തിച്ചിരുന്ന കത്തോലിക്കാസഭയിലെ ഒരു വിഭാഗമായ mendicant അഥവാ ഭിക്ഷാടനം നടത്തി ജീവിച്ചവരാണ് ഇത്തരം ഒരു സങ്കല്‍പം ഉയര്‍ത്തിക്കൊണ്ടുവന്നത്. ഇതിനാധാരമായ ചരിത്രം നോര്‍വിച്ചിലെ വാല്‍സിങ്ങം പള്ളിയുമായി ബന്ധപ്പെട്ടു കിടക്കുന്നു.

Dowry എന്ന ഇംഗ്ലീഷ് വാക്ക് രൂപപ്പെട്ടത് Dos എന്നലാറ്റിന്‍ വാക്കില്‍ നിന്നുമാണ് ഇതിന്റെ അര്‍ഥം സമ്മാനം അല്ലെങ്കില്‍ സംഭാവന (Gift or donation) എന്നാണ് നോര്‍വിച്ചിലെ മാതാവിന്റെ പള്ളി ഇംഗ്ലണ്ടിനു കിട്ടിയ മാതാവിന്റെ വലിയ സംഭാവനയാണ് എന്നാണ് ഇവര്‍ പ്രചരിപ്പിച്ചിരുന്നത്. ഇതിനെയാണ് മാതാവിന്റെ സ്ത്രീധനം എന്നു പറഞ്ഞു ഇന്ന് വിശ്വാസം ഉപേക്ഷിച്ചു മനുഷ്യത്വം സ്വീകരിച്ച ഈ ഇംഗ്ലീഷ് സമൂഹത്തിന്റെ കുത്തക കൂടി ഏറ്റെടുക്കാന്‍ ശ്രമിക്കുന്ന ചില പുരോഹിതര്‍ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം വാല്‍സിങ്ങം പള്ളി സന്ദര്‍ശിക്കാനും അവിടെ എഴുതിവച്ചിരുന്ന ചരിത്രം ആലേഖനം ചെയ്തു വച്ചിരിക്കുന്ന ബോര്‍ഡുകള്‍ വായിക്കാനും അവിടുത്തെ കത്തോലിക്കാ പള്ളിയിലെയും പ്രോട്ടസ്റ്റന്റ് പള്ളികളിലെയും വൈദികരോട് സംസാരിച്ചു പള്ളിയുടെ ചരിത്രം ചെറുതായി അറിയാന്‍ ശ്രമിക്കുകയും ചെയ്തതില്‍ നിന്നുമാണ് ഇങ്ങനെ ഒരു ലേഖനം എഴുതാന്‍ തീരുമാനിച്ചത്.

6

ഒരു പക്ഷേ മധ്യകാലഘട്ടത്തിലെ മതവിശ്വാസങ്ങളുടെയും അതോടൊപ്പം മത ഭീകരതയുടെയും ജീവിക്കുന്ന അവശിഷ്ടങ്ങളാണ് വാല്‍സിങ്ങമില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. വാല്‍സിങ്ങം പള്ളിയെ പറ്റിയുള്ള ചരിത്രം ആകെ അവശേഷിക്കുന്നത് 1493ല്‍ റിച്ചാര്‍ഡ് പിന്‍സണ്‍ അച്ചടിച്ച രേഖകളില്‍ മാത്രമാണ്.

ഈ പള്ളിയുടെ ചരിത്രം ആരംഭിക്കുന്നത് തന്നെ ഒരു അത്ഭുതമായിട്ടാണ്. 1061ല്‍ സെന്റ് എഡ്വേര്‍ഡ് ഇംഗ്ലണ്ട് ഭരിച്ചിരുന്ന കാലത്താണ് ഇത്. വാല്‍സിങ്ങാമില്‍ താമസിച്ചിരുന്ന കടുത്ത കത്തോലിക്കാസഭ വിശ്വാസിയും സമൂഹത്തിലെ ഉയര്‍ന്ന ക്ലാസില്‍ പെട്ട ഒരു വിധവയുമായിരുന്ന Richeldis de Faverches എനിക്കു മാതാവിനെ മഹത്വപ്പെടുത്തുവാന്‍ ഒരു വഴികാണിക്കണം എന്ന് അമ്മ മാതാവിനോട് പ്രാര്‍ഥിച്ചതിനേത്തുടര്‍ന്ന് പ്രാര്‍ത്ഥനക്ക് ഉത്തരമായി മാതാവിന്റെ നാമത്തില്‍ ഒരു പള്ളി പണിയാന്‍ നിര്‍ദേശിച്ചു. പിന്നീട് പരിശുദ്ധാത്മാവിലൂടെ നസ്രത്തിലെ ഭവനം അവളെ കാണിച്ചു കാടുത്തു. അതിനു ശേഷം ഇതുപോലെ ഒരു പള്ളി പണിത് മാതാവിന് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. അവിടെ വന്നു പ്രാര്‍ഥിക്കുന്നവരുടെ ദുഖങ്ങള്‍ പരിഹരിക്കുമെന്നും മാതാവ് അവളെ അറിയിച്ചു.

walsingham

സമാനമായ പരിശുദ്ധാത്മാവിന്റെ ദര്‍ശനം മൂന്നുപ്രാവശ്യം Richeldisന് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അവള്‍ മാതാവ് കാണിച്ചു കൊടുത്ത നസ്രത്തിലെ പള്ളിയുടെ അളവ് മനസ്സില്‍ കുറിച്ചെടുത്ത് ചാപ്പല്‍ പണിയാന്‍ തീരുമാനിച്ചു. പെട്ടെന്ന് തന്നെ പണിക്കാരെ പണിയേല്‍പ്പിച്ചെങ്കിലും എവിടെയാണ് പള്ളി പണിയേണ്ടത് എന്നറിയില്ലായിരുന്നു. ആ രാത്രിയില്‍ Richeldis മാതാവിനോട് പള്ളി പള്ളി പണിയുന്നതിനുള്ള സ്ഥലം കാണിച്ചു കൊടുക്കുന്നതിനായ് അപേക്ഷിച്ചു. മാതാവ് സ്വര്‍ഗ്ഗത്തില്‍ നിന്നും മഞ്ഞു പൊഴിച്ചു. പക്ഷെ Richeldisന്റെ വീടിനടുത്തു രണ്ടു സ്ഥലത്തു മാത്രം മഞ്ഞു വീഴാതെ കിടന്നിരുന്നു. ആ സ്ഥലത്തില്‍ ഒന്നില്‍ പള്ളി പണിയാന്‍ തീരുമാനിച്ചു. അടിത്തറ പണിതീര്‍ന്നു മുകളിലെ പണികള്‍ നടത്തിയിരുന്ന ആശാരിമാര്‍ മേല്‍ക്കൂര കൂട്ടിയോജിപ്പിക്കാന്‍ ശ്രമിച്ചിട്ട് നടക്കാതെ അവര്‍ വിഷമിക്കുന്നത് കണ്ടു Richeldis നിങ്ങള്‍ പോയി ഉറങ്ങുക, നാളെ നമുക്ക് പണി തുടരാം എന്ന് പറഞ്ഞു അവരെ പറഞ്ഞു വിട്ടു.

2

ആ രാത്രിമുഴുവന്‍ പ്രാര്‍ത്ഥിച്ച Richeldis രാവിലെ എഴുന്നേറ്റപ്പോള്‍ കണ്ടത് മനസ്സില്‍ മാതാവ് കാണിച്ചു തന്ന അതെ ഉയരത്തില്‍ ഒരു പള്ളി പണിതീര്‍ന്നു മറ്റൊരു സ്ഥലത്തു ഇരിക്കുന്നതായിട്ടാണ്. ഈ അത്ഭുതവാര്‍ത്ത കേട്ട് വിശ്വാസികള്‍ അങ്ങോട്ട് ഒഴുകി. പോയവര്‍ക്ക് പലര്‍ക്കും ഒട്ടേറെ അനുഗ്രഹം ലഭിച്ചു എന്നും സാക്ഷ്യപ്പെടുത്തി. പലര്‍ക്കും രോഗശാന്തി ലഭിച്ചു. അങ്ങനെ പതുക്കെ പതുക്കെ വാല്‍സിംങ്ങാം ഇംഗ്ലണ്ടിലെ ഒരു വലിയ തീര്‍ത്ഥാടന കേന്ദ്രമായി മാറുകയായിരുന്നു. പിന്നിട് ഇത് ഇംഗ്ലണ്ടിലെ നസ്രത്ത് എന്ന് അറിയപ്പെടാന്‍തുടങ്ങി.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ അഗുസ്റ്റസ് കാനോന്‍ എന്നു പറയുന്ന ഒരു സാന്യാസി പള്ളിയോട് ചേര്‍ന്ന് ഒരു സന്യാസിമഠം സ്ഥാപിച്ചു. അവിടെ വരുന്ന വിശ്വസികളെ ആത്മീയമായി സഹായിക്കുന്നതിനു വേണ്ടിയായിരുന്നു മഠം സ്ഥാപിച്ചത്. ഇന്നു നമുക്ക് അവിടെ കാണാവുന്ന ചരിത്രസ്മാരകം എന്നത് ഈ സന്യാസി മഠത്തിനു മുന്‍പില്‍ സ്ഥാപിച്ചിരുന്ന ആര്‍ച്ച് മാത്രമാണ്. ബാക്കിയെല്ലാം പ്രോട്ടെസ്‌റെന്റ്‌റ് കത്തോലിക്ക യുദ്ധത്തില്‍ കത്തിയെരിഞ്ഞു.

4

പിന്നിട് വിശ്വാസികളുടെ എണ്ണം ഉയര്‍ന്നു. ഇംഗ്ലണ്ടില്‍ മഹാരാജാക്കന്‍മാര്‍ അനുഗ്രഹം തേടി വാല്‍സിംങ്ങാമില്‍ എത്തി. ഹെന്‍ട്രി മൂന്നാമന്‍ മുതല്‍ ഹെന്‍ട്രി എട്ടാമന്‍ വരെയുള്ള എട്ടു രാജാക്കന്മാര്‍ അവിടെ എത്തി അനുഗ്രഹംതേടി മടങ്ങി. ഇന്നു കത്തോലിക്കാ പള്ളിയിരിക്കുന്ന (ചാപ്പല്‍ ചര്‍ച്ച്) സ്ഥലം വരെ മാത്രമേ ആര്‍ക്കും അന്നു ചെരുപ്പ് ധരിപ്പിച്ചുകൊണ്ട് പോകാന്‍ കഴിയുമായിരുന്നുള്ളൂ. അവിടെ ചെരിപ്പുകള്‍ ഊരിയിടണം. പിന്നീട് അവിടെനിന്നും നഗ്ന പാദരായിവേണം ഒരു മൈല്‍ ദൂരം നടന്നു പള്ളിയില്‍ എത്താന്‍. മഹാരാജാക്കന്മാര്‍ മുതല്‍ സാധാരണക്കാര്‍ വരെ അന്ന് അങ്ങനെയാണ് പള്ളിയില്‍ എത്തി അനുഗ്രഹം നേടിയിരുന്നത്. ഇന്നും പഴയപോലെ മണ്‍പാതയിലൂടെ കുരിശും ചുമന്നു പോകുന്ന വിശ്വാസികളെ നമുക്ക് കാണാം.

പതിനാറാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ പൊട്ടിപ്പുറപ്പെട്ട മതയുദ്ധത്തിന്റെ ഭാഗമായി എല്ലാ പള്ളികളും രാജാവിനോട് വിധേയമാക്കുന്ന വ്യവസ്ഥയില്‍ ഒപ്പിട്ടിരുന്നുവെങ്കിലും പിന്നീട് അതിനു വിപരീതമായി പ്രവര്‍ത്തിക്കുകയും രാജാവിനെതിരെ ഗൂഢാലോചന നടത്തുകയും ചെയ്തു എന്നാരോപിച്ച് രാജാവിന്റെ സൈന്യം വാല്‍സിങ്ങം പള്ളിയും സന്യാസിമഠവും പൂട്ടുകയും അവിടെ ഉണ്ടായിരുന്ന 11 പേരെ തൂക്കികൊല്ലുകയും ചെയ്തു. പിന്നീട് പള്ളിയും മഠവും കൊള്ളയടിക്കുകയും കത്തിച്ചു നശിപ്പിക്കുകയും പള്ളിയില്‍ ഇരുന്ന രൂപം എടുത്തു ലണ്ടനില്‍ കൊണ്ടുപോയി കത്തിക്കുകയും ചെയ്തു.

Richeldis de Faverches പണിത പഴയ പള്ളിയുടെ ഒന്നും നിലവില്‍ അവശേഷിക്കുന്നില്ലെന്നു കത്തോലിക്കാ പള്ളിയിലെ (ചാപ്പല്‍ പള്ളി) അച്ചന്‍ ഞങ്ങളോട് പറഞ്ഞു. എല്ലാം പ്രോട്ടസ്റ്റന്റ് കത്തോലിക്കാ യുദ്ധം നടന്ന കാലത്ത് തകര്‍ത്ത് കത്തിച്ചു നശിപ്പിച്ചു. ഇപ്പോള്‍ കത്തോലിക്കാപള്ളിയില്‍ ഇരിക്കുന്ന രൂപം Richeldis de Faverches പണിത പള്ളിയിലെ രൂപത്തിന്റെ മാതൃകയില്‍ കൊത്തിയതാണ് എന്നും അച്ഛന്‍ കൂട്ടിച്ചേര്‍ത്തു.

1897 ആഗസ്റ്റ് 20 മുതല്‍ കത്തോലിക്കാ സമൂഹം വാല്‍സിംങ്ങാമിലേക്ക് ആരംഭിച്ച തീര്‍ത്ഥയാത്രയെ തുടര്‍ന്ന് വിശ്വസികള്‍ ചെരുപ്പ് സൂക്ഷിച്ചിരുന്ന സ്ഥലം വിലക്കു വാങ്ങി അവിടെ സെന്റ് ഗിലെസ് എന്നപേരില്‍ പള്ളി പണിതു. 1922ല്‍ പ്രോട്ടസ്റ്റന്റ് മത വിശ്വാസികള്‍ ലണ്ടന്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന Richeldis de faverche പണിത പള്ളിയുടെ സ്റ്റാമ്പല്‍ കാണുന്ന മാതൃകയില്‍ ഒരു ഒരു പള്ളി ഈ പള്ളിയുടെയും സന്യാസി മഠത്തിന്റെയും എതിര്‍ഭാഗത്ത് പണിയുകയും ചെയ്തു. പിന്നീട് അങ്ങോട്ട് തീര്‍ത്ഥാടകരുടെ ശക്തമായ ഒഴുക്കു രൂപപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ആദ്യപള്ളിക്കു ചുറ്റും 1931 സെന്റ് മേരീസ് എന്ന നാമത്തില്‍ പള്ളി പണിയുകയും ചെയ്തു.

ആദ്യം പണിത പള്ളിക്കുവേണ്ടി അടിത്തറ മാന്തിയപ്പോള്‍ അവിടെ ഉണ്ടായ ഉറവയില്‍ നിന്നും വന്ന വെള്ളം കുടിച്ചു പലര്‍ക്കും രോഗശാന്തി ലഭിച്ചു. ഇപ്പോള്‍ അതൊരു കിണറാണ് ഈ പള്ളി സന്ദര്‍ശിക്കുന്നവര്‍ ഇവിടെ നിന്നും വെള്ളം കോരികുടിക്കുന്നു. ഹെന്‍ട്രി എട്ടാമന്‍ പള്ളി തകര്‍ത്തതിനു ശേഷം ആ കാലഘട്ടത്തെ അവശേഷിക്കുന്ന ഏക തിരുശേഷിപ്പ് ലണ്ടന്‍ മ്യൂസിയത്തിലെ സ്റ്റാമ്പ് മാത്രമാണെന്ന് അവിടെ കണ്ടു സംസാരിച്ച പ്രോട്ടസ്റ്റന്റ് പള്ളിയിലെ അച്ഛന്‍ പറഞ്ഞു. Richeldis de Faverches പണിത പള്ളിയുടെയും സന്യാസി മഠത്തിന്റെയും സ്ഥലം ഇന്നു സര്‍ക്കാര്‍ ചരിത്ര സ്മാരകമായി സൂക്ഷിക്കുന്നു

3

രണ്ടുപള്ളികളും സന്യാസിമഠത്തിന്റെ അവശേഷിക്കുന്ന ആര്‍ച്ചും കണ്ടിറങ്ങിയപ്പോള്‍ മനസില്‍ തോന്നിയ ചിന്ത മാതാവ് നേരിട്ട് ദര്‍ശനം കൊടുത്തു പണിത ഈ പള്ളിപോലും സംരക്ഷിക്കാന്‍ മാതാവിന് കഴിയാത്തത് എന്തുകൊണ്ട് എന്നാണ്. വിശ്വാസം, അതില്‍ ചിന്തക്ക് എന്തുസ്ഥാനം? വിശ്വാസികള്‍ തലച്ചോറില്‍ ചിന്തിക്കുയല്ലല്ലോ വേണ്ടത്, ഹൃദയത്തില്‍ വിശ്വസിക്കുകയല്ലേ വേണ്ടത. എന്താണെങ്കിലും സുനിലോടും കുടുംബത്തോടും നന്ദിപറഞ്ഞു. അവിടെനിന്നും പിരിയുമ്പോള്‍ മത ഭീകരതയുടെയും മത വിശ്വാസത്തിന്റെയും ഒരു ചരിത്രസ്മാരകം കണ്ടിറങ്ങിയ ഒരു അനുഭൂതിയാണ് ലഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,647

More Latest News

വേഷം ചുരിദാര്‍, ഭക്ഷണം വീട്ടില്‍ നിന്നും, ജോലി പേരിനു പോലുമില്ല; ജയിലില്‍ ശശികലയ്ക്ക് പ്രത്യേക

പ്രശ്നങ്ങള്‍ എല്ലാം ഒന്ന് കെട്ടടങ്ങിയതോടെ ജയിലില്‍ ചിന്നമ്മയ്ക്ക് സുഖവാസം എന്ന് ആരോപണം .അനധികൃത സ്വത്ത് സമ്പാദന കേസില്‍ തടവുശിക്ഷയനുഭവിക്കുന്ന അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ.ശശികലയ്ക്ക് പാരപ്പന അഗ്രഹാര ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് സഹതടവുകാരുടെ ആരോപണം.

വനിതാ ഡോക്ടറുടെ ആതുരസേവനം ഇങ്ങനെയും; ഗുരതരാവസ്ഥയിലുള്ള രോഗിയുമായി പോയ വാഹനം തടഞ്ഞു താക്കോൽ ഊരിയെടുത്തു,

തന്റെ ആഡംബര കാറില്‍ ആംബുലന്‍സ് ഉരഞ്ഞെന്ന് ആരോപിച്ചായിരുന്നു ഡോക്ടറുടെ നടപടി. താക്കോല്‍ ഡോകടര്‍ കൊണ്ട് പോയത് മൂലം രോഗിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റാനുള്ള നീക്കം 20 മിനിറ്റ് വൈകി. മറ്റൊരു ആംബുലന്‍സ് വിളിച്ച് വരുത്തിയാണ് രോഗിയെ തിരുവനന്തപുരത്തേക്ക് എത്തിച്ചത്. കുറ്റം ചെയ്‌തെന്ന് വ്യക്തമായതോടെ വനിതാ ഡോക്ടര്‍ക്കെതിരെ കൊല്ലം ഈസ്റ്റ് എസ്‌ഐ രൂപേഷ് കേസെടുത്തു

മുംബൈയിൽ മത്സ്യബന്ധന തൊഴിലാളികളുടെ വലയിൽ കുരുങ്ങിയത്, വംശനാശം നേരിട്ട ഭീമൻ കൊമ്പൻ സൗഫിഷ്

സോഫിഷ് എന്നറിയപ്പെടുന്ന നീണ്ടമൂക്കും ഇരുവശവും ഈർച്ചവാളിനു സമാനമായ പല്ലുകളുമുള്ള മത്സ്യം കൊമ്പൻ സ്രാവാണെന്നു ഗവേഷകർ പറഞ്ഞു. അതീവ വംശനാശന ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ് ഈ സ്രാവ്. വന്യജീവി സംരക്ഷണ നിയമ പ്രകാരം ഈ ജീവികളെ പിടിക്കുന്നത് കുറ്റകരമാണ്.

സ്ത്രീ പീഡനം തിരക്കഥാകൃത്തിന് (നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി) തടവുശിക്ഷ; മൂന്നര വർഷം തടവും,40,000രൂപ

കേരളത്തിൽ നിന്നു നാഗാലൻഡിലേക്ക് ബൈക്ക് പര്യടനം നടത്തുന്ന രണ്ടുപേരുടെ കഥയാണ് ചിത്രം പറയുന്നത്. വ്യത്യസ്ത അവതരണ ശൈലി കൊണ്ടും ചിത്രീകരണം കൊണ്ടും ചിത്രം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഒപ്പം ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ മുഹമ്മദ് ഷാഹിറും ഏറെ ശ്രദ്ധിക്കപ്പെട്ടു

മിഷേല്‍ ഷാജിയുടെ ആന്തരീകാവയവങ്ങളുടെ രാസപരിശോധന ഫലം പുറത്തുവന്നു; റിപ്പോര്‍ട്ടില്‍ നിര്‍ണ്ണായകവിവരങ്ങള്‍

സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് കാക്കനാട് ലാബില്‍ നടത്തിയ ആന്തരീകാവയവങ്ങളുടെ രാസപരിശോധന ഫലം പുറത്തുവന്നു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനാണ് റിപ്പോർട്ട് കൈമാറിയിരിക്കുന്നത്. മരണത്തിലെ ദുരൂഹത തുടരുന്നതിനിടയിൽ ലഭിച്ച ഈ രാസപരിശോധനാ ഫലം വളരെ നിർണ്ണായകമാണ്.

വിവാഹശേഷം ആശ തന്നോട് ഒരേയൊരു കാര്യം മാത്രമാണ് ആവശ്യപെട്ടത്‌ എന്ന് മനോജ്‌ കെ ജയന്‍;

മനോജും ഉര്‍വശിയുമായുള്ള പ്രണയവും വിവാഹവും വിവാഹമോചനവും എല്ലാം വാര്‍ത്തകളില്‍ ഇടം നേടിയ സംഭവം ആണ് .ഇവരുടെ മകള്‍ കുഞ്ഞാറ്റ ഇപ്പോഴും മനോജിനോപ്പം ആണ് കഴിയുന്നത്‌ .ഉര്‍വശിയുമായുള്ള വിവാഹമോചനത്തിന് ശേഷം 2011ലാണ് മനോജ് കെ ജയന്‍ ആശയെ വിവാഹം കഴിക്കുന്നത്.

​മിഷേലിനെ ബോട്ടിൽ കടത്തിക്കൊണ്ടുപോയി അപായപ്പെടുത്തിയതാകാമെന്ന പിതാവിന്റെ സംശയം തള്ളി ക്രൈംബ്രാഞ്ച്; അസ്വാഭാവികമായി മറ്റാരുടെയെങ്കിലും കൈവിരൽപാടുകൾ

കേസിൽ മിഷേലിന്റെ കാമുകനായിരുന്ന ക്രോണിനെതിരെ പോക്സോ കുറ്റവും ചുമത്തിയിട്ടുണ്ട്. പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചെന്ന മിഷേലിന്റെ കൂട്ടുകാരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു. ക്രോണിനെ പ്രതിയാക്കി ക്രൈം ബ്രാഞ്ച് ഉടൻ അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചേക്കുമെന്നാണ് വിവരം.

ബ്ലെയ്ഡ് കാണിച്ച് ഭീഷണിപ്പെടുത്താന്‍ ആണെങ്കില്‍ എനിക്ക് വിനീത്, ജയറാം അവരെയൊക്കെ ഭീഷണിപെടുത്താമായിരുന്നല്ലോ; ഗര്‍ഭിണിയായ എന്റെ

താന്‍ ഭീഷണിപെടുത്തി കിഷോര്‍ സത്യയെ വിവാഹംചെയ്തു എന്ന ആരോപണത്തിനു എതിരെ തുറന്നടിച്ച് നടി ചാര്‍മിള രംഗത്ത് .കിഷോര്‍ സത്യയ്ക്ക് നേരെ ഗുരുതര ആരോപണങ്ങള്‍ ആണ് നടി ഉന്നയിക്കുന്നത് .അയാള്‍ എന്റെ കുഞ്ഞിനെ കൊന്നു, മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായി ഇത് സഹിക്കാന്‍ പറ്റാതെയാണ് ഞാന്‍ അയാളെ ഉപേക്ഷിച്ചത് എന്ന് ചാര്‍മിള പറയുന്നു .

അമ്മയ്ക്കും തുല്യം അമ്മ മാത്രം; ഒടുവില്‍ മീനാക്ഷി മഞ്ജുവിനൊപ്പം താമസിക്കാന്‍ ഒരുങ്ങുന്നു എന്ന് റിപ്പോര്‍ട്ട്

ഒടുവില്‍ ആ വാര്‍ത്ത‍ സത്യമാകുന്നുവോ? മറ്റൊന്നുമല്ല ദിലീപിന്റെയും മഞ്ജുവിന്റെയും മകള്‍ മീനാക്ഷി അമ്മയ്ക്കൊപ്പം പോകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് .കാവ്യാ ദിലീപ് വിവാഹത്തിനു മുന്‍പന്തിയില്‍ നിന്ന മകള്‍ മീനക്ഷിയ്ക്ക് ഇതെന്തു പറ്റി എന്നാണ് ഇപ്പോള്‍ എല്ലാവരുടെയും സംശയം .

റിലീസിന് ഒരു ദിവസം ഇരിക്കെ ‘ഗ്രേറ്റ് ഫാദര്‍’ രംഗങ്ങള്‍ പുറത്തായി; ഇത് മറ്റൊരു വിപണനതന്ത്രമോ

മമ്മൂട്ടി ഫാന്‍സ് മഞ്ചേരി യൂണിറ്റ് പ്രതിനിധിയെന്ന് അവകാശപ്പെടുന്ന ആള്‍ ഷാജി നടേശനെ വിളിച്ച് ഇക്കാര്യം അറിയിച്ചപ്പോള്‍ വീഡിയോ പ്രചരിക്കുന്നത് തടയേണ്ട, ഫാമിലി പ്രേക്ഷകരെ ആകര്‍ഷിക്കുന്ന രംഗമാണെന്ന് പറയുന്ന തരത്തിലുള്ള ഓഡിയോ ക്ലിപ്പുകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഏതായാലും രംഗം ലീക്ക് ആയതില്‍ മമ്മൂട്ടി ആരാധകര്‍ അമര്‍ഷത്തിലാണ്. ശക്തമായ നിയമ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ ഇത് ഷാജി നടേശന്റെ ശബ്ദമാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.

മരണം മണക്കുന്ന മനസ്സ്; ആത്മഹത്യ മുന്‍കൂട്ടി തിരിച്ചറിയുന്നതിനും പ്രതിരോധിക്കുന്നതിനും സഹായകരമായ മനഃശാസ്ത്ര മാര്‍ഗ്ഗങ്ങള്‍

ആത്മഹത്യ ചെയ്ത വ്യക്തിയുമായി വളരെ അടുപ്പമുള്ളവര്‍ പൊതുവെ പറയുന്ന വാക്കുകളാണിവ. സംഭവിച്ച ദുരന്താനുഭവത്തില്‍ ആത്മഹത്യ ചെയ്തവരെയും മറ്റുള്ളവരെയും കുറ്റപ്പെടുത്തി സ്വയം സമാധാനിക്കുന്ന പ്രവണതയാണ് നമ്മുടെ നാട്ടില്‍ പൊതുവേ കണ്ടുവരുന്നത്. അടുപ്പമുള്ള വ്യക്തിയുടെ ഇത്തരം മരണത്തിനുശേഷമുള്ള സന്ദര്‍ഭങ്ങളില്‍ മുകളില്‍ പറഞ്ഞ വാക്കുകളിലൂടെ പലപ്പോഴും മറക്കാനും മറയ്ക്കാനും ശ്രമിക്കുന്നത് അവസരോചിതമായ അടിയന്തിര രക്ഷാ പ്രവര്‍ത്തനങ്ങളില്‍ തനിക്കു സംഭവിച്ച ഗുരുതരമായ ഉത്തരവാദിത്വക്കുറവുകളാണ്.

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 30ന്

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ 2017-19 വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഏപ്രില്‍ 30ന് (ഞായറാഴ്ച) നടക്കും. വൈകുന്നേരം 4.30ന് കോള്‍ചെസ്റ്ററിലെ നെയ്‌ലാന്‍ഡ് വില്ലേജ് ഹാളില്‍ ചേരുന്ന യോഗത്തില്‍ വെച്ച് യുക്മ നാഷണല്‍ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. യോഗത്തില്‍ റീജിയന്‍ പ്രസിഡന്റ് രഞ്ജിത് കുമാര്‍ അധ്യക്ഷത വഹിക്കും.

"സ്നേഹനിധിയായ ഡാഡി" ലോകർക്ക് ജീവനേകി വിടവാങ്ങുന്നു.. പോൾ ജോണിന് കണ്ണീരോടെ വിട നല്കി മലയാളി

വിതിൻഷോ സെന്റ് ആന്റണീസ് ചർച്ച് പോളിന് ആദരാജ്ഞലി അർപ്പിക്കാൻ എത്തിയവരെക്കൊണ്ട് 11 മണിക്ക് മുമ്പെ നിറഞ്ഞു. പുഷ്പാലംകൃതമായ വാഹനത്തിൽ ഫ്യൂണറൽ ഡയറക്ടർസ് സ്വർഗീയ നിദ്രയിലായ പോളിന്റെ മൃതദേഹം ചർച്ചിൽ എത്തിച്ചിരുന്നു. നിരവധി സ്കൂൾ കുട്ടികൾ യൂണിഫോമിൽ തന്റെ തങ്ങളുടെ കൂട്ടുകാരിയുടെ പപ്പയ്ക്ക് വിട പറയാൻ എത്തി. വിങ്ങിപ്പൊട്ടുന്ന ഹൃദയങ്ങളുമായി പോളിന്റെ സുഹൃത്തുക്കളും ബന്ധുക്കളും അതേ സമയം ചർച്ചിൽ നടന്നുകൊണ്ടിരുന്ന ഗാന ശുശ്രൂഷയിൽ പങ്കെടുത്തു കൊണ്ടിരുന്നു. ഇംഗ്ലീഷുകാരടക്കം നൂറുകണക്കിന് ആളുകളാണ് സ്നേഹ നിധിയായ പിതാവിനെ ഒരു നോക്കു കാണാൻ എത്തിയത്.

ശശീന്ദ്രന്‍ കുടുങ്ങിയത് ഹണിട്രാപ്പില്‍? ഇന്റലിജന്‍സ് ഇക്കാര്യം സ്ഥിരീകരിച്ചതായി സൂചന

തിരുവനന്തപുരം: ഓഡിയോ േേടപ്പില്‍ കുടുങ്ങിയ എ.കെ.ശശീന്ദ്രനെ ഹണിട്രാപ്പില്‍ കുടുക്കുകയായിരുന്നുവെന്ന് ഇന്റലിജന്‍സ് സ്ഥിരീകിരിച്ചതായി റിപ്പോര്‍ട്ട്. കൊല്ലം ജില്ലക്കാരിയായ ഇരുപത്തിനാല്കാരിയാണ് ഇതിനു പിന്നിലെന്നാണ് വിവരം. നിരന്തരം ഫോണ്‍ വിളിച്ച് മന്ത്രിയെ കുടുക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ചെലവ് കുറയ്ക്കുന്നതിനായി ചില വസ്തുരക്കള്‍ രോഗികള്‍ക്ക് നിര്‍ദേശിക്കുന്നത് എന്‍എച്ച്എസ് ഒഴിവാക്കുന്നു

ലണ്ടന്‍: സാമ്പത്തികച്ചെലവ് കുറ്ക്കുന്നതിന്റെ ഭാഗമായി ചില മരുന്നുകളും ഭക്ഷണ പദാര്‍ത്ഥങ്ങളും രോഗികള്‍ക്ക് നല്‍കുന്നത് എന്‍എച്ച്എസ് ഒഴിവാക്കുന്നു. ട്രാവല്‍ വാക്‌സിനേഷനുകള്‍, ഗ്ലൂട്ടന്‍ ഫ്രീ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവയാണ് പട്ടികയില്‍ ഉള്ളത്. ഡെയിലി മെയിലിന് നല്‍കിയ അഭിമുഖത്തില്‍ എന്‍എച്ച്എ,് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് ആണ് ഇക്കാര്യം അറിയിച്ചത്. ഈ വിധത്തില്‍ ലാഭിക്കുന്ന പണം പുതിയ തെറാപ്പികള്‍ അവതരിപ്പിക്കുന്നതിനായി ഉപയോഗിക്കുമെന്നാണ് സ്റ്റീവന്‍സ് വ്യക്തമാക്കുന്നത്.

പകുതിയിലേറെ അമ്മമാരും തങ്ങളുടെ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാനായി ഭക്ഷണം കഴിക്കുന്നത് മാറ്റിവെക്കുന്നു

ലണ്ടന്‍: അമ്മമാര്‍ക്ക് കുട്ടികള്‍ കഴിഞ്ഞേ എന്തുമുള്ളൂ. കുട്ടികള്‍ക്ക് സമയത്ത് ഭക്ഷണം നല്‍കാനായി അവര്‍ സ്വയം ഭക്ഷണം കഴിക്കുന്നതു പോലും ഒഴിവാക്കുന്നു. യംഗ് വിമന്‍സ് ട്രസ്റ്റ് നടത്തിയ പഠനത്തിലും ഇതാണ് കണ്ടെത്തിയിരിക്കുന്നത്. 300 അമ്മമാരില്‍ നടത്തിയ പഠനത്തില്‍ 25 വയസില്‍ താഴെ പ്രായമുള്ള 46 ശതാനം അമ്മമാരും കുട്ടികള്‍ക്ക ഭക്ഷണം നല്‍കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നാണ് കണ്ടെത്തിയത്. അതു മൂലം ശരിയായ ഭക്ഷണം ഇവര്‍ കഴിക്കുന്നില്ലെന്നും സര്‍വേ കണ്ടെത്തി.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.