ചരിത്രം സൃഷ്ടിച്ച് ഐഎസ്ആര്‍ഒ; നൂറാമത് ഉപഗ്രഹം ഭ്രമണപഥത്തില്‍

by News Desk 5 | January 12, 2018 6:44 am

ചെന്നൈ: നൂറാമത് ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ച് ചരിത്ര നേട്ടവുമായി ഇന്ത്യ. പിഎസ്എല്‍വി സി40യിലാണ് ഐഎസ്ആര്‍ഒ ചരിത്രം സൃഷ്ടിച്ചത്. രാവിലെ 9.29ന് ശ്രീഹരിക്കോട്ടയില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. കാര്‍ട്ടോസാറ്റ് 2 ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങള്‍ ഈ ദൗത്യത്തില്‍ വിക്ഷേപിച്ചു.

ഐഎസ്ആര്‍ഒയുടെ 42-ാമത് ദൗത്യമായിരുന്നു ഇത്. ഇന്ത്യക്ക് പുറമെ അമേരിക്ക, കാനഡ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും കാര്‍ട്ടോസാറ്റിനൊപ്പം പിഎസ്എല്‍വി ഭ്രമണപഥത്തില്‍ എത്തിച്ചു.

ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെ 1323 കിലോയാണ് പിഎസ്എല്‍വി സി40യുടെ ഭാരം. കാര്‍ട്ടോസാറ്റിന് മാത്രം 710 കിലോ ഭാരം വരും. പിഎസ്എല്‍വി സി39 വിക്ഷേപണം കഴിഞ്ഞ ഓഗസ്റ്റില്‍ പരാജയപ്പെട്ടിരുന്നു. റോഡ് മാപ്പിങ്, തീരദേശ നിരീക്ഷണം, ലാന്‍ഡ് മാപ്പിങ് തുടങ്ങിയവയില്‍ വലിയ മുന്നേറ്റമാണ് ഉപഗ്രഹ വിക്ഷേപണത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.

Endnotes:
  1. ചന്ദ്രനിലേക്ക് ഗവേഷണ ദൗത്യവുമായി പോകാനൊരുങ്ങുന്ന ഇന്ത്യയുടെ ചന്ദ്രയാന്‍-2വിന്റെ ചിലവ് ഹോളിവുഡ് ചിത്രം ഇന്റര്‍സ്‌റ്റെല്ലാറിനേക്കാളും കുറവ്; ഇന്ത്യന്‍ ബഹിരാകാശ ദൗത്യങ്ങള്‍ എങ്ങനെ ചിലവ് കുറഞ്ഞവയാകുന്നു?: http://malayalamuk.com/chandrayaan-2-moon-mission-cheaper-than-hollywood-film-interstellar/
  2. പിഎസ്എല്‍വി സി-38 വിക്ഷേപണം വിജയകരം; ഭ്രമണപഥത്തിലെത്തിച്ചത് 31 ഉപഗ്രഹങ്ങള്‍: http://malayalamuk.com/pslv-launches-cartosat/
  3. സൗരയൂഥത്തിന് പുറത്ത് ആദ്യ ഉപഗ്രഹം കണ്ടെത്തി; നെപ്ട്യൂണിന്റെ വലിപ്പമുള്ള ഉപഗ്രഹം ഭൂമിയില്‍ നിന്ന് 8000 പ്രകാശവര്‍ഷം അകലെ: http://malayalamuk.com/first-known-moon-beyond-solar-system-discovered-8000-light-years-away/
  4. നൂറാമത് രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നാളെ; അനുഗ്രഹ വര്‍ഷങ്ങള്‍ക്ക് നന്ദിയേകി ബഥേലില്‍ പ്രത്യേക കൃതജ്ഞതാബലി; പ്രലോഭനങ്ങള്‍ക്ക് വിട നല്‍കാന്‍ ‘ജപമാല’ ടീനേജുകാര്‍ക്കായി പ്രത്യേക പ്രോഗ്രാം: http://malayalamuk.com/spirithual-news-update-uk-148972-2/
  5. നവസുവിശേഷവത്ക്കരണ രംഗത്ത് നാളെയുടെ ചരിത്രമെഴുതി സെഹിയോനും ഫാ.സോജി ഓലിക്കലും; നൂറാമത് രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനായി ബെഥേലില്‍ വന്‍ ഒരുക്കങ്ങള്‍: http://malayalamuk.com/spirithual-news-update-uk-second-saturday-convention-148511-2/
  6. ചൈനയുടെ നിയന്ത്രണംവിട്ട ബഹിരാകാശ നിലയം ആഴ്ചകള്‍ക്കുള്ളില്‍ ഭൂമിയില്‍ പതിക്കും; ടിയാംഗോംഗ്-1ല്‍ അടങ്ങിയിരിക്കുന്നത് മാരക വിഷവസ്തുക്കള്‍: http://malayalamuk.com/chinese-space-satellite-to-crash-into-earth-in-weeks-and-could-release-poisonous-chemicals/

Source URL: http://malayalamuk.com/isro-launches-its-100th-satellite/