പുല്‍വാമ ഭീകരാക്രമണത്തില്‍ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. അതിര്‍ത്തിക്കപ്പുറത്തെ ഭീകര ക്യാമ്പുകള്‍ പൂര്‍ണമായും ഇന്ത്യ തകര്‍ത്തു. 300 ഓളം ഭീകരര്‍ കൊല്ലപ്പെട്ടെന്നാണ് കരുതുന്നത്. ജെയ്‌ഷേ ക്യാമ്പുകളാണ് തകര്‍ത്തതെന്നാണ് പറയുന്നത്. 12 മിറാഷ് യുദ്ധവിമാനങ്ങളാണ് യുദ്ധത്തില്‍ പങ്കെടുത്തത്.പുലര്‍ച്ചെ 3 :30 നാണ് ആക്രമണം നടന്നതെന്ന് റിപ്പോര്‍ട്ട് ചെയ്തു.1000 കിലോ ബോംബുകള്‍ ക്യാമ്ബുകള്‍ക്ക് നേരെ വര്‍ഷിച്ചു. വ്യോമസേനാ ഉദ്ധരിച്ച വിവരങ്ങള്‍ പുറത്തുവിട്ടത് എഎന്‍ഐ യാണ്.

അതേസമയം ഇന്ത്യ അതിര്‍ത്തി കടന്ന് ബോംബ് വര്‍ഷിച്ചതായി പാക് സൈനിക വക്താവിന്റെ ട്വിറ്റര്‍ സന്ദേശം വന്നതിനു പിന്നാലെ പുല്‍ വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനും,ജയ്‌ഷെ മുഹമ്മദ് തലവനുമായ മസൂദ് അസറിനെ സുരക്ഷിത താവളത്തിലേയ്ക്ക് പാകിസ്ഥാന്‍ മാറ്റി. റാവല്പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അസറിനെ ബഹാവല്പൂരിലെ കോട്ട്ഖനി മേഖലയിലേക്കാണ് മാറ്റിയത്.

അസറിന് 120 ഓളം പട്ടാളക്കാരുടെ സുരക്ഷയും പാകിസ്ഥാന്‍ ഒരുക്കിയിട്ടുണ്ട്. ഇതിനിടെ ഇന്ത്യയുടെ ആക്രമണങ്ങളില്‍ പാക് അധീന കശ്മീരിലെ ഭീകര ക്യാമ്ബുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 12 മിറാഷ് യുദ്ധവിമാനങ്ങളാണ് ആക്രമണങ്ങളില്‍ പങ്കെടുത്തതെന്നും,1000 കിലോ ബോംബുകളാണ് വര്‍ഷിച്ചതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ അതിര്‍ത്തി കടന്നതായി പാകിസ്ഥാന്‍ സൈനിക വക്താവ് ആസിഫ് ഗഫൂര്‍ ട്വീറ്റ് ചെയ്തിരുന്നു.

മുസാഫര്‍ബാദിനടുത്ത് ബലാകോട്ടില്‍ ഇന്ത്യ ബോംബ് വര്‍ഷിച്ചെന്നും ആസിഫ് ഗഫൂര്‍ പ്രസ്താവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജെയ്‌ഷെ ഭീകരനെ സുരക്ഷിതമായി മാറ്റിയത്. ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം നിയന്ത്രണം ഏറ്റെടുത്തുവെന്ന അവകാശവാദം കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ തള്ളിയിരുന്നു. അതേസമയം ഇന്ത്യന്‍ വ്യോമ സേനാ വിമാനങ്ങള്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയെന്ന് പാക് സൈന്യം ആരോപിച്ചു. എന്നാല്‍ ഇക്കാര്യം ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ല. മുസഫര്‍ബാദ് സെക്ടറില്‍ നിന്നാണ് വിമാനങ്ങള്‍ പാക് അതിര്‍ത്തി ലംഘിച്ചെത്തിയതെന്നും തങ്ങളുടെ സൈനികരുടെ സമയോചിത ഇടപെടല്‍ ഇന്ത്യന്‍ നീക്കത്തെ രാജയപ്പെടുത്തുകയായിരുന്നുവെന്നും പാക് സേനാ വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ വ്യക്തമാക്കി.

പാക് അധിനിവേശ കാശ്മീരിലെ ജെയ്‌ഷെ മുഹമ്മദ് ക്യാമ്ബുകളാണ് ഇന്ത്യന്‍ വ്യോമസേന തകര്‍ത്തതെന്നാണ് വ്യക്തമാകുന്നത്. ആക്രമണത്തിന് പോയ വിമാനങ്ങള്‍ ഒരു കേടുപാടും കൂടാതെ തിരിച്ചെത്തുകയും ചെയ്തു. പുല്‍വാമയിലെ ഭീകരാക്രണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയാണ് ഇത്. വലിയ നാശനഷ്ടങ്ങള്‍ ഇന്ത്യ പാക്കിസ്ഥാനില്‍ ഉണ്ടാക്കിയെന്നാണ് സൂചന. വരും ദിനങ്ങളിലും ഇത് തുടരും. മിറാഷ് യുദ്ധ വിമാനങ്ങളാണ് ആക്രമണത്തില്‍ പങ്കെടുത്തത്.

ഇസ്ലാമാബാദില്‍ ഇമ്രാന്‍ ഖാന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിന് ശേഷം ഇന്ത്യക്കെതിരെ തിരിച്ചടിക്കാന്‍ പാക് സൈന്യത്തിന് സമ്ബൂര്‍ണ അനുമതി നല്‍കി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാകിസ്ഥാന്‍ സൈന്യത്തിന് ഇന്ത്യക്കെതിരെ തിരിച്ചടിക്കാന്‍ എല്ലാ അവകാശവുമുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയത്. ഉചിതമായ സമയത്ത് ഇന്ത്യക്ക് മറുപടി നല്‍കുമെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.

അതിര്‍ത്തി ലംഘിച്ച്‌ പറന്നെത്തി ആക്രമിച്ച ഇന്ത്യയുടെ നടപടിക്ക് ഒരു ന്യായീകരണവുമില്ലെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് ഒരു പങ്കുമില്ല. അത്തരം ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് ഇന്ത്യന്‍ ഭരണകൂടത്തിന്‍റെ ഈ നടപടിയെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. അടിയന്തരസാഹചര്യം കണക്കിലെടുത്ത് നാളെ പാകിസ്ഥാന്‍ ദേശീയ അസംബ്ലി ചേരും. നിലവിലെ സ്ഥിതി ചര്‍ച്ച ചെയ്ത് മുന്നോട്ടുള്ള നടപടികളെക്കുറിച്ച്‌ അസംബ്ലി തീരുമാനമെടുക്കും.

ആക്രമണത്തില്‍ നിരവധി ഭീകരര്‍ മരിച്ചെന്ന ഇന്ത്യയുടെ അവകാശവാദം കള്ളമെന്ന് പാകിസ്ഥാന്‍ അവകാശപ്പെടുന്നു. ആക്രമണം നടന്നെന്ന് ഇന്ത്യ അവകാശപ്പെടുന്ന ഇടത്തേക്ക് ദേശീയ, അന്താരാഷ്ട്ര മാധ്യമങ്ങളുടെ പ്രതിനിധികളെ അയക്കും. ആക്രമണം നടത്തിയെന്ന ഇന്ത്യയുടെ വാദം നുണയാണെന്ന് തെളിയിക്കുമെന്നാണ് പാകിസ്ഥാന്‍ പറയുന്നത് .ഏത് സാഹചര്യത്തെയും നേരിടാന്‍ ഒരുങ്ങിയിരിക്കണമെന്ന് ഇമ്രാന്‍ ഖാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പാകിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ ആക്രമണത്തെ നേരിട്ടെന്നും അതിന് സൈന്യത്തെ അഭിനന്ദിക്കുന്നുവെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി

നേരത്തെ കരസേനയായിരുന്നു പാക്കിസ്ഥാനില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത്. ഉറിയിലെ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇത്. എന്നാല്‍ പുല്‍വാമയിലെ ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ വ്യോമസേനയെയാണ് ഇന്ത്യ നിയോഗിച്ചത്. അതീവ രഹസ്യമായിട്ടായിരുന്നു നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കാര്യങ്ങള്‍ വിലയിരുത്തി. കൃത്യമായ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ആ്ക്രമണം. പാക് അധിനിവേശ കാശ്മീരിലെ ജെയ്‌ഷെ ഭീകരക്യാമ്ബ് പൂര്‍ണ്ണമായും ഇന്ത്യ തകര്‍ത്തു. പാക് അധിനിവേശ കാശ്മീരിലെ ഭീകര കേ്ന്ദ്രങ്ങള്‍ ഇനിയും ആക്രമിക്കുമെന്ന സൂചനയാണ് ഇന്ത്യന്‍ സൈന്യം നല്‍കുന്നത്.