എറണാകുളം: ബാങ്കുകള്‍ ഏര്‍പ്പെടുത്തുന്ന അന്യയമായ ചാര്‍ജുകളും, ഫീസുകളും പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു ജനാധിപത്യ കേരളാകോണ്‍ഗ്രസ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ജനാധിപത്യകേരളാകോണ്‍ഗ്രസ്‌നേതാക്കള്‍ 25ന് എറണാകുളം ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ ഉപവസിക്കുന്നു. സാധാരണക്കാരായ ഇടപാടുകാര്‍ അവരുടെ അദ്വാന ഫലം ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്നത് പിന്‍വലിക്കാന്‍ വിലക്കുകളും ചാര്‍ജുകളും ഏര്‍പ്പെടുത്തുന്നത് കടുത്ത ജനവിരുദ്ധ നടപടിയാണ്. സാധാരണ ജനങ്ങളുടെ നിക്ഷേപം ഉപയോഗിച്ച് വന്‍ ലാഭമുണ്ടാക്കുന്ന ബാങ്കുകള്‍ അവരെ പീഡിപ്പിക്കുകയും വന്‍ തട്ടിപ്പ് നടത്തുന്ന കോര്‍പ്പറേറ്റുകളുടെ കിട്ടാകടങ്ങള്‍ എഴുതി തള്ളുകയുമാണ്.

ദേശസാല്‍കൃത സ്വകാര്യ ന്യൂ ജനറേഷന്‍ ബാങ്കുകള്‍ ദേശ വ്യാപകമായി നടത്തുന്ന സാമ്പത്തിക ചൂക്ഷണത്തിനെതിരെയും, എ ടി എം ഉപയോഗിക്കുന്നതിന് ഫീസ് ഏര്‍പ്പെടുത്തിയതും, നിക്ഷേപം പിന്‍വലിക്കുന്നതിന് ഫീസ് ഏര്‍പ്പെടുത്തിയതിനെതിരെയും, അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് പരിധി തെറ്റിച്ചാല്‍ കനത്ത പിഴ ചുമത്തുന്നതും, വായ്പ്പകള്‍ക്ക് അപ്രഖ്പിത ഫീസ് ഈടാക്കുന്നതിനും എതിരെയും ആണ് ജനാധിപത്യ കേരളാകോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ ഉപവാസ സമരം. ബാങ്കുകളുടെ കടുത്ത ചുക്ഷണത്തിനെതിരെ പാര്‍ട്ടി നടത്തിയ സമരത്തിന്റെ ആദ്യഘട്ടമെന്നനിലയില്‍ എല്ലാ ജില്ലകളിലും പ്രതിക്ഷേധ ധര്‍ണ്ണകള്‍ നടത്തിയിരുന്നു.

പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ ഡോ കെ സി ജോസഫ്, നേതാക്കളായ പി സി ജോസഫ്, അഡ്വ ആന്റ്ണി രാജു, വക്കച്ചന്‍ മറ്റത്തില്‍, മാത്യു സ്റ്റീഫന്‍, എം പി പോളി, ജോസ് വള്ളമറ്റo, സണ്ണി മണ്ണത്തുകാരന്‍, അഡ്വ ഷൈസണ്‍ പി മാങ്കുഴ എന്നിവര്‍ നേതൃത്വo നല്‍കും.