ജപ്പാനെ പിടിച്ചുലച്ച് ജെബി കൊടുങ്കാറ്റ് തുടരുന്നു (വീഡിയോ); 25 വര്‍ഷത്തിനിടെ ജപ്പാനിലുണ്ടായ ഏറ്റവും വലിയ കൊടുങ്കാറ്റ്, മണിക്കൂറില്‍ 216 കിലോമീറ്റര്‍ വേഗത്തിൽ….

ജപ്പാനെ പിടിച്ചുലച്ച് ജെബി കൊടുങ്കാറ്റ് തുടരുന്നു (വീഡിയോ); 25 വര്‍ഷത്തിനിടെ ജപ്പാനിലുണ്ടായ ഏറ്റവും വലിയ കൊടുങ്കാറ്റ്, മണിക്കൂറില്‍ 216 കിലോമീറ്റര്‍ വേഗത്തിൽ….
September 05 10:23 2018 Print This Article

ജെബി കൊടുങ്കാറ്റ്. 25 വര്‍ഷത്തിനിടെ ജപ്പാനിലുണ്ടായ ഏറ്റവും വലിയ കൊടുങ്കാറ്റില്‍ ഇതുവരെ ഒമ്പത് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 12 ലക്ഷം ജനങ്ങള്‍ക്കാണ് സുരക്ഷയുടെ ഭാഗമായി ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. മുപ്പതിനായിരത്തോളം ആളുകള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എങ്കിലും നിര്‍ബന്ധിത ഒഴിപ്പിക്കല്‍ നോട്ടീസ് ഇതുവരെ പുറത്തിറക്കിയിട്ടില്ല. മണിക്കൂര്‍ പരമാവധി 216 കിലോ മീറ്ററാണ് കാറ്റിന്റെ വേഗം.

ജപ്പാന്റെ പടിഞ്ഞാറന്‍ മേഖലയെ ആകെ തകര്‍ത്തുകൊണ്ടാണ് ജെബി ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. മുന്നറിയിപ്പുകളും സുരക്ഷാ സംവിധാനങ്ങളും എല്ലാം നേരത്തേ തന്നെ ഒരുക്കിയിരുന്നെങ്കിലും അതിനെയെല്ലാം വെല്ലുന്ന തരത്തിലാണ് കാറ്റ് വീശുന്നത്. ഏറ്റവും അധികം നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളക് ക്യോട്ടോ, ഒസാകാ നഗരങ്ങളില്‍ ആണ്. ഇവിടങ്ങളില്‍ എല്ലാ ഗതാഗത സംവ്ധാനങ്ങളും താറുമാറായിരിക്കുകയാണ്.

Image result for nine-dead-typhoon-jebi-in-japan

ഒസാകാ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ വിമാന സര്‍വ്വീസുകളും റദ്ദാക്കി. ആയിരക്കണക്കിന് യാത്രക്കാരാണ് ഒസാകാ വിമാനത്താവളത്തില്‍ കുടങ്ങിയത്. ഇവരെ പിന്നീട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

കാറ്റിന്റെ ശക്തി കുറഞ്ഞുവരികയാണ് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. എന്നാല്‍ ചുഴലിക്കൊടുങ്കാറ്റിന്റെ ബാക്കിയായി അതി ശക്തമായ മഴയ്ക്കും പ്രളയത്തിനും, കനത്ത മണ്ണിടിച്ചിലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Image result for nine-dead-typhoon-jebi-in-japan

കൊടുങ്കാറ്റില്‍ വാഹനങ്ങള്‍ റോഡില്‍ നിലതെറ്റി മറഞ്ഞു വീഴുന്നതും, കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ പറന്നു പോകുന്നതായും മറ്റുമുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിക്കുന്നുണ്ട്.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles