ടോക്കിയോ∙ പരിസ്ഥിതി പ്രവർത്തകരടക്കമുള്ളവരുടെ ശക്തമായ പ്രതിഷേധതിനിടയിൽ തിമിംഗല വേട്ടയ്ക്ക് ഉണ്ടയിരുന്ന വിലക്ക് നീക്കി ജപ്പാൻ . പിന്നാലെ വടക്കന്‍ ജപ്പാനിലെ കുഷിരോ പട്ടണത്തില്‍ നിന്നും കടലില്‍ പോയ അഞ്ചു കപ്പലുകളില്‍ ഒന്നാണ് ഭീമൻ തിമിംഗലത്തെ വേട്ടയാടി കരക്കെത്തിച്ചത്. ഏകദേശം 27 അടി നീളമുള്ള തിമിംഗലത്തേയും കൊണ്ടാണ് കപ്പൽ തിരിച്ചെത്തിയത്. ഭീമൻ തിമിംഗലത്തെ കരയിലേക്ക് മാറ്റുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

തിമിംഗലത്തെ കരയ്‌ക്കെത്തിക്കും മുമ്പ് തന്നെ വയറുകീറി രക്തം കടലില്‍ ഒഴുക്കി കളഞ്ഞിരുന്നു. തിമിംഗലത്തെ ദീര്‍ഘനേരം കേടുവരാതെ സൂക്ഷിക്കാന്‍ വേണ്ടിയാണ് ഈ രീതി വേട്ടക്കാർ നടപ്പാക്കുന്നത്. തിമിംഗലത്തെ ആഘോഷത്തോടെ കരയ്‌ക്കെത്തിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ. അതേസമയം, നിരോധനം നീക്കിയതിനെതിരെ പരിസ്ഥിതി പ്രവർത്തകരടക്കമുള്ളവരുടെ ശക്തമായ പ്രതിഷേധം തുടരുകയാണ്.