ന്യൂ​ഡ​ല്‍​ഹി: ജ​മ്മു​കശ്മീരില്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക് നീ​ക്കി. ഗ​വ​ര്‍​ണ​ര്‍ സ​ത്യ​പാ​ല്‍ മാ​ലി​ക് വി​ളി​ച്ചു ചേ​ര്‍​ത്ത സു​ര​ക്ഷാ അ​വ​ലോ​ക​ന യോ​ഗ​ത്തി​നു ശേ​ഷ​മാ​ണ് തീ​രു​മാ​നം.

വ്യാഴാഴ്ച മുതൽ കശ്മീരിൽ വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കണമെന്നു സത്യപാൽ മാലിക്ക് വിളിച്ചുചേർത്ത യോഗം ആഭ്യന്തര മന്ത്രാലയത്തിനു നിർദേശം നൽകി. ചീ​ഫ് സെ​ക്ര​ട്ട​റി ഉ​ള്‍​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

സം​സ്ഥാ​ന​ത്ത് വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക് ഉ​ട​ന്‍​ത​ന്നെ നീ​ക്കാ​ന്‍ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ഗ​വ​ര്‍​ണ​ര്‍ യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഉ​ത്ത​ര​വ് ഉ​ണ്ടാ​യ​ത്.

ഓഗസ്റ്റ് രണ്ടിനാണ് ഭീകരാക്രമണ ഭീഷണി മുൻനിർത്തി കശ്മീരിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയത്. ഇതോടെ അമർനാഥ് തീർഥയാത്ര ഉൾപ്പെടെയുള്ളവ കേന്ദ്ര സർക്കാർ നിർത്തിവച്ചിരുന്നു.

അതേസമയം, കശ്മീരിൽ വിനോദസഞ്ചാരികൾക്ക് പ്രവേശനാനുമതി നൽകിയതിനു പിന്നാലെ നിയന്ത്രണ രേഖയിൽ താൽക്കാലികമായി അടച്ചുപൂട്ടിയ ഭീകര ക്യാംപുകൾ പാക്കിസ്ഥാൻ വീണ്ടും സജീവമാക്കിയതായി രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

വരും ദിവസങ്ങളിൽ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ വർധിക്കാൻ സാധ്യതയുണ്ടെന്നു ഏജൻസികൾ മുന്നറിയിപ്പ് നൽകി. ഈ ക്യാംപുകളിൽ 20 ഭീകര വിക്ഷേപണ പാഡുകളും 18 പരിശീലന കേന്ദ്രങ്ങളും ഉണ്ടെന്നാണ് സൂചന. ഓരോന്നിലും ശരാശരി 60 ഭീകരർ താമസിക്കുന്നതായാണ് വിവരം.