നജീബിന് പിന്നാലെ ജെഎന്‍യു വില്‍ നിന്ന് മറ്റൊരു വിദ്യാര്‍ഥിയെക്കൂടി കാണാതായി

by News Desk 5 | January 10, 2018 12:37 pm

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല (ജെ.എന്‍.യു) യില്‍ നിന്ന് വിദ്യാര്‍ഥിയെ കാണാതായി. ഗവേഷക വിദ്യാര്‍ഥിയായ മുകുള്‍ ജെയിനെ (26) നെയാണ് കാണാതായിരിക്കുന്നത്. ഈ മാസം എട്ടിനുശേഷമാണ് മുകുളിനെ കാണാതായെതെന്നാണ് റിപ്പോര്‍ട്ട്.

കാണാതായ ദിവസം വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ മുകുളിനെ അലട്ടിയിരുന്നതായി വിവരം ലഭിച്ചിരുന്നുവെന്ന് പോലീസ് പി.ടി.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സംഭവത്തില്‍ സംശയാസ്പദമായി ഒന്നും തന്നെയില്ലെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. മുകുളിനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവിശ്യപ്പെട്ട് ജെഎന്‍യു വിദ്യാര്‍ഥികള്‍ സോഷ്യല്‍ മീഡിയകളില്‍ കാംമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്.

ജെഎന്‍യുവില്‍ നിന്ന് 2016 ഒക്ടോബര്‍ 15 ന് നജീബ് അഹമ്മദെന്ന മറ്റൊരു വിദ്യാര്‍ഥിയെ കാണാതായിട്ട് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സര്‍വ്വകലാശാല ഹോസ്റ്റില്‍ വെച്ച് എബിവിപി പ്രവര്‍ത്തകരുമായി ഉണ്ടായ അടിപിടിക്ക് ശേഷമാണഅ നജീബിനെ കാണാതായത്. തുടര്‍ന്ന് സര്‍വ്വകലാശാല വിദ്യാര്‍ഥികള്‍ സാമൂഹ്യ മാധ്യമങ്ങളിലുള്‍പ്പെടെ വലിയ കാംമ്പയിന്‍ നടത്തിയെങ്കിലും നജീബ് അഹമ്മദിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നജീബിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ മാതാവ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി വിഷയത്തില്‍ സി.ബി.ഐ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരുന്നു.

Endnotes:
  1. രാജ്യദ്രോഹക്കുറ്റം ചുമത്തി വിദ്യാര്‍ത്ഥികളെ അറസ്റ്റു ചെയ്ത നടപടിയില്‍ ജെഎന്‍യുവില്‍ പ്രതിഷേധം ശക്തം: http://malayalamuk.com/sedition-case-jnu-students-stir-continues/
  2. ബര്‍മിംഗ്ഹാമില്‍ ആവേശത്തിരയിളക്കി ആനന്ദ് ടിവി അവാര്‍ഡ് നൈറ്റ്, ലാലേട്ടനും ബിജു മേനോനും സുരാജും മറ്റ് താരങ്ങളും ചേര്‍ന്നൊരുക്കിയത് മനോഹര കലാ സായാഹ്നം: http://malayalamuk.com/anand-tv-award-night-stage-show/
  3. ഇവര്‍ ഇംഗ്ലണ്ടിലെ ലോക്കല്‍ ഇലക്ഷനുകളില്‍ ഇടം നേടിയ ഇംഗ്ലണ്ട് മലയാളികള്‍: http://malayalamuk.com/uk-local-election-malayalee-participation/
  4. ജെഎന്‍യുവില്‍ അഫ്‌സല്‍ ഗുരു അനുസ്മരണച്ചടങ്ങ് സംഘടിപ്പിച്ച എട്ടു വിദ്യാര്‍ത്ഥികളെ അയോഗ്യരാക്കി: http://malayalamuk.com/jnu-debarred-eight-students-who-arranged-afsal-guru-mmorial-function/
  5. ജെഎന്‍യുവില്‍ പ്രതിഷേധം കത്തുന്നു. കോടതി വളപ്പില്‍ സംഘര്‍ഷം, ബിനോയ്‌ വിശ്വത്തിന് മര്‍ദ്ദനമേറ്റു: http://malayalamuk.com/jnu-issue-violence-in-court/
  6. യേശുദാസിന്റെ ഹൃദയം കീഴടക്കിയ വില്‍സ്വരാജ് യുകെ മലയാളികളെ സംഗീതപ്പെരുമഴയില്‍ അലിയിക്കാന്‍ എത്തുന്നു : യുകെയില്‍ വന്‍ സ്വീകരണം : അഞ്ചോളം സ്റ്റേജുകള്‍ ബുക്ക്‌ ചെയ്തു കഴിഞ്ഞു: http://malayalamuk.com/wilswaraj-show/

Source URL: http://malayalamuk.com/jnu-student-missing/