ജോസി ആന്റണിയ്ക്ക് യുകെ മലയാളികളുടെ കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലി; ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിടനല്‍കല്‍ ചടങ്ങില്‍ മുഖ്യ കാര്‍മ്മികനായി

ജോസി ആന്റണിയ്ക്ക് യുകെ മലയാളികളുടെ കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലി; ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിടനല്‍കല്‍ ചടങ്ങില്‍ മുഖ്യ കാര്‍മ്മികനായി

മലയാളം യുകെ ന്യൂസ് ടീം

അകാലത്തിൽ പൊലിഞ്ഞു പോയ സുന്ദര നക്ഷത്രത്തിന് യുകെ മലയാളികൾ ഇന്നലെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി. ബെഡ്ഫോർഡിലേയും പിന്നീട് ബെക് സിലിലെയും മലയാളികൾക്കിടയിലും താൻ ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലും പ്രസരിപ്പിന്റെ ആൾരൂപമായി ഒരു പൂമ്പാറ്റയെ പോലെ പാറി നടന്നിരുന്ന ജോസി ആന്റണിക്ക് അവസാനമായി ആദരാഞ്ജലികൾ അർപ്പിക്കാൻ ഇന്നലെ ആയിരക്കണക്കിന് മലയാളികൾ ആണ് ബ്രെക സിലിൽ എത്തിചേർന്നത്. നിറപുഞ്ചിരിയുമായി എല്ലാ കാര്യങ്ങളിലും കൂടെയുണ്ടായിരുന്ന ജോസിയെ അവസാനമായി ഒരു നോക്ക് കാണാൻ ബെഡ് ഫോർഡിൽ നിന്നായിരുന്നു ഏറ്റവുമധികം ആളുകൾ എത്തി ചേർന്നത്. കണ്ണീരണിഞ്ഞ മുഖവുമായി ഇവർ ഓരോരുത്തരായി ജോസിയുടെ ശവമഞ്ചത്തിൽ തൊട്ട് നീങ്ങിയപ്പോൾ അടക്കിപ്പിടിച്ച തേങ്ങലുകൾ എല്ലാവരിലും നിറഞ്ഞു നിന്നിരുന്നു.

josy7

ഡിസംബർ രണ്ടിന് രാവിലെയായിരുന്നു യുകെ മലയാളികൾക്ക് ഞെട്ടൽ സമ്മാനിച്ച് കൊണ്ട് അപ്രതീക്ഷിതമായി ജോസിയുടെ വിയോഗ വാർത്ത പുറത്ത് വന്നത്. കേവലം മുപ്പത് വയസ്സ് മാത്രം പ്രായമുള്ള ജോസിയുടെ അപ്രതീക്ഷിത മരണം എല്ലാവർക്കും വിശ്വസിക്കാനാവാത്ത ആഘാതമായിരുന്നു. ഒരാഴ്ച മുൻപ് വരെ യാതൊരു വിധ ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതെ കണ്ടു മുട്ടുന്നവർക്കെല്ലാം ഓർമ്മയിൽ സൂക്ഷിക്കാൻ ഒരു നറുപുഞ്ചിരി എപ്പോഴും നൽകുമായിരുന്ന ജോസി വളരെ പെട്ടെന്നായിരുന്നു രോഗത്തിനും മരണത്തിനും കീഴടങ്ങിയത്. പല്ലുവേദനയും തലവേദനയുമായി ഡോക്ടറെ കാണാനെത്തിയ ജോസിക്ക് ലുക്കീമിയ ആണെന്ന് തിരിച്ചറിയുകയായിരുന്നു. രോഗ നിർണ്ണയം നടത്തി ശരിയായ ചികിത്സകൾ തുടങ്ങുന്നതിന് മുൻപ് തന്നെ ജോസി ഈ ലോകത്തോട് യാത്ര പറയുകയും ചെയ്തു. അവസാന മണിക്കൂറുകളിൽ ഉറ്റ ബന്ധുക്കൾ ആരും അരികിൽ ഇല്ലാതെയായിരുന്നു ജോസി കടന്ന് പോയത്. കർശനമാക്കിയ വിസ നിയന്ത്രണങ്ങൾ മൂലം ജോസിയുടെ ഭർത്താവ് ചാംസ് ജോസഫിനും രണ്ടര വയസ്സുകാരിയായ ഏക മകൾ ഒലീവിയ യ്ക്കും മാസങ്ങൾക്ക് മുൻപ് നാട്ടിലേക്ക് മടങ്ങി പോകേണ്ടി വന്നിരുന്നു. ജോസിക്ക് വിസ പുതുക്കി ലഭിച്ച് കഴിഞ്ഞാൽ തിരികെ വരാൻ കാത്തിരുന്ന ഇവർക്ക് പക്ഷേ വിധി കാത്ത് വച്ചിരുന്നത് ഇങ്ങനെയൊരു ദുരന്ത വാർത്തയായിരുന്നു.

josy1

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ജോസിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ യുകെയുടെ നാനാ ഭാഗങ്ങളിൽ നിന്നായി നിരവധി ആളുകൾ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി ചേർത്തിരുന്നു. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അഭിവന്ദ്യ പിതാവ് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ഉൾപ്പെടെയുള്ളവർ ഇന്നലെ ബ്രെക്സിലിൽ എത്തി ചേർന്നിരുന്നു. സഭാ ശുശ്രൂഷകളുടെ ഭാഗമായി ന്യൂകാസിലിൽ ആയിരുന്ന പിതാവ് ഇവിടെ പ്ലാൻ ചെയ്തിരുന്ന പരിപാടികൾ ക്യാൻസൽ ചെയ്തായിരുന്നു ഇന്നലെ ബ്രെക്സി ലിൽ എത്തിയത്. ജോസിയ്ക്ക് വേണ്ടിയുള്ള വി. കുർബാനയ്ക്കും പ്രാർത്ഥനകൾക്കും മുഖ്യ കാർമ്മികത്വം വഹിച്ച ശേഷം രാത്രി തന്നെ പിതാവ് ന്യൂകാസിലിലേക്ക് മടങ്ങി.

josy2

സ്രാമ്പിക്കൽ പിതാവിനെ കൂടാതെ ഫാ. ജോയി ആലപ്പാട്ട്, ഫാ. റോയ് മുത്തു മാക്കൽ, ഫാ. ഫാൻസുവ ഫ്രാൻസിസ്, ഫാ. രാജേഷ് മിൻസ്, ഡീക്കൻ ജോയ്സ് പള്ളിക്ക്യമാലിൽ എന്നിവരും വി. കുർബാനയിലും പ്രാർത്ഥനയിലും സഹകാർമ്മികരായിരുന്നു. നേരത്തെ അറിയിച്ചിരുന്നത് പോലെ കൃത്യം മൂന്ന് മണിക്ക് തന്നെ ഫ്യുണറൽ സർവീസുകാർ ജോസിയുടെ മൃതദേഹവുമായി പള്ളിയിൽ എത്തി ചേർന്നു. തുടർന്നായിരുന്നു വി. കുർബാനയും അന്തിമാഭിവാദ്യങ്ങൾ അർപ്പിക്കലും. ചടങ്ങുകൾക്ക് ശേഷം ഇന്നലെ വൈകുന്നേരം തന്നെ ജോസിയുടെ മൃതദേഹം ലണ്ടനിലേക്ക് കൊണ്ട് പോയി. ഇന്ന് വൈകുന്നേരത്തെ എമിറേറ്റ്സ് വിമാനത്തിൽ ജോസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും വ്യാഴാഴ്ച കാലത്ത് കൊച്ചിയിൽ എത്തുന്ന മൃതദേഹം ജോസിയുടെ ഭർത്താവ് ചാംസും ബന്ധുക്കളും ചേർന്ന് ഏറ്റുവാങ്ങും.

josy3

ഇടുക്കി നെടുങ്കണ്ടം മാവടിയിലെ പെരികിലക്കാട്ട് കുടുംബാംഗമാണ് ജോസിയുടെ ഭർത്താവ് ചാംസ് ജോസഫ്. മൃതദേഹം വെള്ളിയാഴ്ച മാവടി സെന്റ് തോമസ് പള്ളിയിൽ സംസ്കരിക്കും. യുകെയിൽ നിന്ന് ജോസിയുടെ ബന്ധു മജു ആന്റണി മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. എമിറേറ്റ്സ് വിമാനത്തിൽ ടിക്കറ്റ് ലഭ്യമല്ലാത്തതിനാൽ ഖത്തർ എയർവേയ്സിൽ ആണ് മജു യാത്ര ചെയ്യുന്നത്. എന്നാൽ ജോസി യുടെ മൃതദേഹം എത്തി ചേരുന്നതിന് മുൻപ് തന്നെ മജു നാട്ടിലെത്തും.

josy4

സീമ സെക്രട്ടറി ഷാജി കരിനാട്ട് പ്രസിഡന്റ് സോജി ജോണി കുട്ടി, ട്രഷറര്‍ മനോജ് ജോസഫ്, ജോസഫ് അരയത്തെല്‍, ക്രിസ് ജോസഫ്, അജു ചാക്കോ, സണ്ണി വര്‍ഗീസ്, അജു ജോര്‍ജ്, ഷീബ ഡേവിസ്, പ്രിന്‍സ് ജോര്‍ജ്, സാബു കുര്യന്‍, മേരികുട്ടി ജോര്‍ജ് തുടങ്ങിയവരുള്‍പ്പടെയുള്ള ഒരു വലിയ സമൂഹം ജോസിയുടെ മരണ ദിവസം മുതല്‍ ബന്ധുവായ മജു ആന്റണിയുടെ ഒപ്പം എല്ലാ കാര്യങ്ങളിലും സഹായിക്കാന്‍ സജീവമായി രംഗത്തുണ്ടായിരുന്നു. സീമ ഭാരവാഹികള്‍ക്കൊപ്പം, ബെസ്‌കില്‍ ഓണ്‍ സീ, ഈസ്റ്റ് ബോണ്‍, സീറോ മലബാര്‍ സമൂഹവും, പോള്‍ഗേറ്റ് യാക്കോബായ സമൂഹവും മറ്റ് സംഘടനകളും പ്രാര്‍ത്ഥനാ പൂര്‍ണ്ണമായ സഹായങ്ങള്‍ക്കൊപ്പം സാമ്പത്തിക സഹായം നല്‍കുന്ന കാര്യത്തിലും മുന്നിട്ടു നിന്നു. യുകെ മലയാളികള്‍ വിവിധ സംഘടനകള്‍ വഴി പിരിച്ചെടുത്ത സാമ്പത്തിക സഹായം ജോസിയുടെ ഭര്‍ത്താവ് ചാംസിനും മകള്‍ ഒലീവിയയ്ക്കും കൈമാറും.

josy5

ജോസിയുടെ സ്വന്തം ജില്ലയായ ഇടുക്കി ജില്ലാ സംഗമം കണ്‍വീനര്‍ റോയി മാത്യു, മാഞ്ചസ്റ്റര്‍, ജോയിന്റ് കണ്‍വീനര്‍ ബാബു തോമസ്, ബിനോയ് തോമസ്, മനോജ് ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി ആളുകളാണ് ജോസിയെ അവസാനമായി കാണുന്നതിനായി വിദൂര സ്ഥലങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്നത്. ഇവരും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് പ്രതിനിധി പ്രിന്‍സും ഉള്‍പ്പെടെ നിരവധി പേര്‍ മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ചു.

josy6

ജോസി വര്‍ഷങ്ങളോളം താമസിച്ചിരുന്ന ബെഡ്‌ഫോര്‍ഡില്‍ നിന്നും ജോമോന്‍ മാമ്മൂട്ടിലിന്റെ നേതൃത്വത്തില്‍ നിരവധി ആളുകള്‍ ശുശ്രൂഷയില്‍ പങ്കെടുക്കുന്നതിനായി ഈസ്റ്റ് ബോണിലെത്തിയിരുന്നു. ബിഎംകെഎയുടെ നേതൃത്വത്തില്‍ ബെഡ്‌ഫോര്‍ഡില്‍ ജോസിയുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥന ശുശ്രൂഷകളും കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു. വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം സീമ സെക്രട്ടറി ഷാജി കരിനാട്ട് ജോസിയുടെ ജനനം മുതല്‍ മരണം വരെയുള്ള പ്രധാന സംഭവങ്ങള്‍ കോര്‍ത്തിണക്കി നടത്തിയ നന്ദി പ്രസംഗം ആരുടെയും കണ്ണ് നനയിപ്പിക്കുന്നതായിരുന്നു.

ജോസിയ്ക്ക് യുകെ മലയാളികള്‍ നല്‍കിയ യാത്രയപ്പിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക 

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,503

More Latest News

ഐടി ഉദ്യോഗസ്ഥ കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു

വൈറ്റ്ഫീൽഡ് ഐടിപിഎല്ലിനു സമീപത്തെ ബഹുരാഷ്ട്ര കമ്പനിയായ ഹർമൻ കണക്ടഡ് സർവീസസ് കോർപറേഷന്റെ നാലാം നിലയിലെ കഫറ്റീരിയയിൽ നിന്നു താഴേക്കു ചാടി യുവതി ജീവനൊടുക്കി. ഇവിടത്തെ സീനിയർ സോഫ്ട്‌വെയർ എൻജിനീയർ ശോഭ ലക്ഷ്മിനാരായണയാണ് (30) മരിച്ചത്. രാജാജി നഗർ സ്വദേശിയാണ്.

ബലാംത്സംഗം തടയുന്നതിനായുള്ള പ്രത്യേക ഷോട്ട്‌സുകള്‍ വിപണിയില്‍

സ്ത്രീകള്‍ക്കെതിരെയുള്ള ബലാത്സംഗം തടയാനുള്ള സേഫ് ഷോട്ട്‌സുകള്‍ വിപണിയില്‍. ജര്‍മ്മനിയിലാണ് ഇത്തരത്തില്‍ ഒരു സേഫ് ഷോട്ട്‌സുകള്‍ പുറത്തിറക്കിയത്. ബലാംത്സംഗം തടയുന്നതിനായുള്ള പ്രത്യേക ഷോട്ട്‌സുകളാണ് ജര്‍മ്മന്‍ ഓണ്‍ലൈന്‍ വിപണികളില്‍ വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നത്. അതിക്രമങ്ങള്‍ തടയുന്നതിനായി പ്രത്യേക സജ്ജീകരണങ്ങളാണ് ഈ ഷോട്ട്‌സുകളിലുള്ളത്. സാന്‍ഡ്ര സെലിസ് എന്ന ജര്‍മന്‍ യുവതിയാണ് ഈ ഷോട്ട്‌സ് വിപണിയിലെത്തിച്ചിരിക്കുന്നത്.

അമ്മ കാമുകനൊപ്പം പോയപ്പോള്‍ കുടുംബത്തിന്റെ താളം തെറ്റി; മുന്പും മൂന്നു തവണ ഹന്‍ഷയെ കാണാതായിരുന്നു;

തിരുപുരില്‍ മരിച്ച ഹാന്‍ഷ ഷെറിന്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതം ഒരു ദുരന്തമാകാന്‍ കാരണം കുടുംബത്തിലെ ബന്ധങ്ങളുടെ തകര്‍ച്ച കൂടിയാണെന്ന് നാട്ടുകാരും പോലീസും .സ്വന്തം കുടുംബത്തിന്റെ കുത്തഴിഞ്ഞ ജീവിതവും അമ്മ മറ്റൊരാളോടൊപ്പം ഒളിച്ചോടിയതും ഷെറിന്റെ മാനസിക നില തെറ്റിച്ചിരുന്നതായും പറയപെടുന്നു .

ഫേസ് ബൂക്കിലൂടെ ദാമ്പത്യ രഹസ്യങ്ങൾ കൂട്ടുകാരുമായി പങ്കുവച്ച ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് യുവ

ഫോണ്‍ എടുക്കാതെ വന്നപ്പോള്‍ അന്വേഷിക്കാന്‍ ബുധനാഴ്ച്ച രാത്രി സോനാലിയുടെ വീട്ടിലെത്തിയ സഹോദരനാണ് ദമ്പതികളുടെ മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. അപ്പാര്‍ട്ട്‌മെന്റ് അകത്ത് നിന്നും പൂട്ടിയ നിലയില്‍ ആയതിനാല്‍ പൊലിസിനെ വിളിച്ച് വിവരമറിയിച്ചു. പൊലീസ് എത്തി കതക് പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്.

തിരിപ്പൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഹന്‍ഷയുടെ കൂടെ ഉണ്ടായിരുന്ന കാമുകന്‍ പിടിയില്‍; പിടിയിലായത്

കാമുകനോടൊപ്പം വീടുവിട്ടിറങ്ങി ഇന്നലെ തിരിപ്പൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പുതിയേടത്ത് കണ്ടിപറമ്പ് ജോഷിയുടെ മകൾ ഹൻഷ ഷെറി (19)ന്റെ കൂടെ ഉണ്ടായിരുന്ന അഭിരാം പോലിസ് പിടിയില്‍ .അഭിറാമിനൊപ്പമാണ് ഈ മാസം ഏഴിന് ഹൻഷ വീടുവിട്ടിറങ്ങിയത്. ഇയാൾ നിരവധി പിടിച്ചുപറി ക്വട്ടേഷൻ കേസുകളിൽ പ്രതിയാണ്.

ഹോസ്പിറ്റലിൽ സ്ഥിര താമസമാക്കിയ രോഗിയെ പുറത്താക്കാൻ കോടതി ഉത്തരവ്.

രണ്ടു വർഷം ഹോസ്പിറ്റൽ വീടാക്കി മാറ്റിയ രോഗി ഒടുവിൽ പുറത്തായി. കോടതി ഉത്തരവിലൂടെ ആണ് മുൻ രോഗിയെ പുറത്താക്കിയത്. നോർഫോൾക്കിലാണ് സംഭവം. 2014 ആഗസ്റ്റിലാണ് രോഗി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയത്. രോഗം ഭേദമായെന്നും വീട്ടിൽ പോകാൻ ഫിറ്റാണെന്നും ഡോക്ടർമാർ സർട്ടിഫൈ ചെയ്തെങ്കിലും രോഗി ഡിസ്ചാർജ് വാങ്ങി പോകാൻ വിസമ്മതിച്ചു.

പ്രശസ്ത ബോളിവുഡ് നടി രതി അഗ്നിഹോത്രി വൈദ്യുതി മോഷണത്തിൽ കുടുങ്ങി; തട്ടിച്ചത് 48ലക്ഷം

2013 ഏപ്രില്‍ നാലു മുതല്‍ രതിയും ഭര്‍ത്താവും ചേര്‍ന്ന് വൈദ്യുതി മീറ്ററില്‍ കൃത്രിമം കാണിച്ചിരുന്നതായി വിജിലന്‍സ് സംഘം കണ്ടെത്തി. ഇന്ത്യന്‍ ഇലക്ട്രിസിറ്റി ആക്ട് 135ാം വകുപ്പ് പ്രകാരം രതി അഗ്നിഹോത്രിക്കും ഭര്‍ത്താവ് അനില്‍ വിര്‍വാനിക്കെതിരെയും കേസെടുത്തതായി പോലീസ് അറിയിച്ചു. ഏക് തുജേ കേലിയേ, കൂലി, യാദേന്‍, സിംഗ് ഈസ് ബ്ലിംഗ് തുടങ്ങിയ ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ച രതി അഗ്നിഹോത്രി, ഭര്‍ത്താവ് അനില്‍ വിര്‍വാനിയോടൊപ്പം വര്‍ഷങ്ങളായി മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് താമസിക്കുന്നത്

ഇന്ത്യ എന്ന മഹാരാജ്യം നിങ്ങളുടെ മാത്രം അല്ല , വിമര്‍ശനങ്ങളോട് എന്തിനീ അസഹിഷ്ണുത; ബിജെപിയെയും

''തങ്ങള്‍ക്കെതിരെ ഉയരുന്ന ഒരു വിമര്‍ശനത്തേയും ആവര്‍ വെച്ചുപൊറുപ്പിക്കാറില്ല. വിമര്‍ശിക്കാനുള്ള അവകാശമാണ് ഭരണഘടനയുടെ സത്ത. സര്‍ക്കാരിനേയോ അവരുടെ പ്രത്യയശാസ്ത്രത്തേയെ വിമര്‍ശിച്ച് നിങ്ങള്‍ക്ക് എങ്ങും പോകാന്‍ കഴിയില്ല. പന്‍സാരയും കല്‍ബുര്‍ഗിയും അതിന് ഉദാഹരണങ്ങളാണ്. പ്രധാനമന്ത്രിയും ആര്‍എസ്എസും ബിജെപിയും തങ്ങളല്ല രാജ്യമെന്ന കാര്യം മനസിലാകണം. രാജ്യത്തിന്റെ ഭാഗം മാത്രമാണ് നിങ്ങള്‍.''

വധശിക്ഷ വിധിച്ച പേന ജഡ്ജ് കുത്തിയൊടിക്കുന്നത് എന്തിനു എന്ന് അറിയാമോ ?

ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയില്‍ഏറ്റവും കടുത്ത കുറ്റം ചെയ്തവര്‍ക്ക് നല്‍കുന്ന ശിക്ഷയാണ് വധശിക്ഷ .വധശിക്ഷ വിധിച്ച് എഴുതി ഒപ്പിട്ട ശേഷം ജഡ്ജ് പേന കുത്തി ഒടിക്കുകയാണ് ചെയ്യുന്നത്. ഇതിനുള്ള കാരണങ്ങള്‍ പലതാണ്.ഇതു ഒരു പ്രതികാത്മകമായ പ്രവൃത്തിയാണ്. ഇത്തരമൊരു ശിക്ഷ ഇനിയാര്‍ക്കും നല്‍കാന്‍ ഇടവരാതിരിക്കട്ടെ എന്നാണ് ഇതിന്റെ സൂചന.

അന്ന് ഞാൻ ജാതി പേര് പറഞ്ഞു ഇന്റർവ്യൂ നല്കിയതുകൊണ്ട് സത്യന്റെ പടത്തിൽ അഭിനയിക്കാൻ കഴിഞ്ഞു;

13 വര്‍ഷങ്ങള്‍ ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിച്ച രസതന്ത്രം എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്ത് മുകേഷ് വെള്ളിനക്ഷത്രം വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു ഞാന്‍ ഈഴവനായത് കൊണ്ടാണ് സത്യന്‍ അന്തിക്കാട് അദ്ദേഹത്തിന്റെ സിനിമകളില്‍ അഭിനയിപ്പിക്കാത്തതെന്ന്. അപ്പോള്‍ അന്തിക്കാടും ഈഴവ കുടുംബത്തില്‍ പിറന്നയാളല്ലേ എന്ന് ലേഖകന്റെ ചോദ്യത്തിന് മുകേഷ് 'അതേ, ഒരു ഈഴവന് മറ്റൊരു ഈഴവനെ കണ്ടു കൂടാ' എന്ന മറുപടി നൽകി

ശിവപ്രസാദിന്റെ കുടുംബത്തിനു  കെസിഎഫ് വാറ്റ് ഫോർഡ് അപ്പീൽ വഴി ലഭിച്ച തുക കൈമാറി.

ശിവപ്രസാദിന്റെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേർന്ന് വാറ്റ് ഫോർഡിലെ നല്ലവരായ മലയാളികൾ മാതൃകയാവുന്നു. യുകെയിലെ ചാരിറ്റികൾക്ക് മാതൃകയാക്കാവുന്ന വാറ്റ് ഫോർഡിലെ കേരള കമ്യൂണിറ്റി ഫൗണ്ടേഷൻ എന്ന കെ സി എഫ് വാറ്റ് ഫോർഡ് ഇത്തവണ മുന്നോട്ടു വന്നത് ലണ്ടനിൽ മരണമടഞ്ഞ ശിവപ്രസാദിന്റെ കുടുംബത്തെ സഹായിക്കാനുള്ള അഭ്യർത്ഥനയുമായാണ്. വാറ്റ് ഫോർഡിലെ 100 ലേറെ വരുന്ന മലയാളി കുടുംബങ്ങളുടെ അഭിമാനമായ കെസിഎഫ് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടുതൽ കരുത്താർജിച്ചു കൊണ്ടിരിക്കുകയാണ്.

ഓണ്‍ലൈന്‍ പെണ്‍വാണിഭം, പ്രമുഖ പിന്നണി ഗായിക മുഖ്യകണ്ണി; 'ഓപ്പറേഷന്‍ ബിഗ് ഡാഡി'യുടെ ഭാഗമായി നടത്തിയ

വിദേശ സ്‌റ്റേജ് ഷോകളിലും നിറസാന്നിധ്യമായ ഗായികയ്‌ക്കെതിരേ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചശേഷം നടപടിയെടുക്കുമെന്നും പോലീസ് പറയുന്നു. ലഹരിക്കടിമയായ നായികയെന്നു വാര്‍ത്തകളില്‍ ഇടംപിടിച്ച നടിയും പോലീസിന്റെ നിരീക്ഷണത്തിലാണ്. കള്ളക്കടത്തു കേസിലും ഈ നടിക്കെതിരേ ആരോപണം ഉയര്‍ന്നിരുന്നു. ഇവരും സംഘത്തിലുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നു. ഇടക്കാലത്ത് നിര്‍ജീവമായ ഓപ്പറേഷന്‍ ബിഗ് ഡാഡി പെണ്‍വാണിഭ സംഘങ്ങള്‍ സജീവമായ നിലയ്ക്ക് പുനരാരംഭിക്കാനാണ് പോലീസിന്റെ തീരുമാനം.

നോട്ട് നിരോധനം; ഫെബ്രുവരി ഏഴിന് ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തില്‍ സമരം പ്രഖ്യാപിച്ച് ബാങ്ക് ജീവനക്കാര്‍. ഫെബ്രുവരി ഏഴിന് ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. മൂന്നു യൂണിയനുകള്‍ സംയുക്തമായാണ് സമരത്തിന് ആഹ്വാനം നല്‍കിയത്. രാജ്യത്തെ ഏഴുലക്ഷത്തോളം വരുന്ന ജീവനക്കാരും ഉദ്യോഗസ്ഥരും പണിമുടക്കും എന്നാണ് വിവരം.

അമേരിക്കയുടെ നാല്‍പ്പത്തിയഞ്ചാം പ്രസിഡന്റായി ഡോണൾഡ് ട്രംപ് ഇന്ന് അധികാരമേൽക്കും

അമേരിക്കയുടെ 45-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച സ്ഥാനമേല്‍ക്കും. വാഷിങ്ടണിലെ കാപിറ്റള്‍ ഹാളില്‍ പ്രാദേശികസമയം വൈകീട്ട് അഞ്ചിനുനടക്കുന്ന പൊതുചടങ്ങിലാണ് മുന്‍ വ്യവസായഭീമന്റെ സ്ഥാനാരോഹണം.മുന്‍ പ്രസിഡന്റുമാരായ ജിമ്മി കാര്‍ട്ടര്‍, ബില്‍ ക്‌ളിന്റന്‍, ജോര്‍ജ് ബുഷ് ജൂനിയര്‍, ബരാക് ഒബാമ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഹില്ലരി ക്ലിന്റനും ചടങ്ങിനെത്തും. ട്രംപിനൊപ്പം വൈസ് പ്രസിഡന്റ് മൈക് പെന്‍സും വെള്ളിയാഴ്ച സ്ഥാനമേല്‍ക്കും

ഹാര്‍ഡ് ബ്രെക്‌സിറ്റിനു ശേഷം യുകെയില്‍ നിലനില്‍പ്പ് സാധ്യമാകുമോ? ചോദ്യങ്ങളുമായി ടൊയോട്ട

ലണ്ടന്‍: ഹാര്‍ഡ് ബ്രെക്‌സിറ്റിന്റെ സൂചനകള്‍ നല്‍കിയ പ്രധാനമന്ത്രി തെരേസ മേയുടെ പ്രസംഗത്തിനു ശേഷം സംശയങ്ങളുമായി ജാപ്പനീസ് വാഹന നിര്‍മാണ ഭീമന്‍ ടൊയോട്ട രംഗത്ത്. ബ്രെക്‌സിറ്റിനു ശേഷം തങ്ങള്‍ക്ക് യുകെയില്‍ നിലനില്‍ക്കാന്‍ സാധിക്കുമോ എന്നാണ് ടൊയോട്ട ചോദിക്കുന്നത്. യൂറോപ്യന്‍ ഏകീകൃത വിപണിയില്‍ നിന്ന് പിന്‍മാറുമെന്നു മേയുടെ പ്രസ്താവന കമ്പനിക്ക് നടുക്കമാണ് ഉണ്ടാക്കിയത്. പ്രധാനമന്ത്രിയുടെ പ്രസ്താവന ശ്രദ്ധിച്ചുവെന്നും തങ്ങളുടെ സ്ഥാപനത്തിന്റെ നിലനില്‍പ്പിനേക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നതെന്നും ചെയര്‍മാന്‍ തകേഷി ഉചിയമാട പറഞ്ഞു.

96 ശതമാനം ആശുപത്രികളിലും ആവശ്യത്തിനുള്ള നഴ്സുമാരില്ല; എന്‍എച്ച്എസ് സംവിധാനം തകര്‍ച്ചയിലേക്ക്

ലണ്ടന്‍:രാജ്യത്തെ ആശുപത്രികളില്‍ ആവശ്യത്തിന് നഴ്സുമാരില്ലാത്തത് എന്‍എച്ച്എസിന് ഭീഷണിയാകുന്നതായി കണക്കുകള്‍. നഴ്സുമാരും രോഗികളും തമ്മിലുള്ള അനുപാതം ഗുരുതരമായ വീഴ്ചയിലേക്കുള്ള സൂചന നല്‍കുന്നതായും റിപ്പോര്‍ട്ട് പറയുന്നു. 2014 മുതലുളള കണക്കനുസരിച്ചാണ് എന്‍എച്ച്എസ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ 96 ശതമാനം ആശുപത്രികളിലും ആവശ്യത്തിന് നഴ്സുമാരില്ല. രോഗികളെ വേണ്ടവിധം പരിചരിക്കാനോ അവരെ വൃത്തിയാക്കാനോ നഴ്സുമാര്‍ക്ക് ഇതുമൂലം കഴിയാറില്ല.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.