വ്യത്യസ്ത പ്രമേയവുമായി യു കെ മലയാളികള്‍ ഒരുക്കിയ 'ദി ജേര്‍ണലിസ്റ്റ്' യൂട്യൂബില്‍ റിലീസ് ചെയ്തു

വ്യത്യസ്ത പ്രമേയവുമായി യുകെ മലയാളികള്‍ ഒരുക്കിയ ‘ദി ജേര്‍ണലിസ്റ്റ്’ യൂട്യൂബില്‍ റിലീസ് ചെയ്തു

പ്രവാസ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ നിറഞ്ഞ ഈ ചിത്രം എല്ലാ മലയാളികളും കാണേണ്ടതാണ്. യുകെ മലയാളികളുടെ ഇടയില്‍ അറിയപ്പെടുന്ന ഒരു കൂട്ടം കലാപ്രതിഭകളുടെ കഠിനാധ്വാനത്തിലൂടെ രൂപപ്പെടുത്തിയ ‘ദി ജേര്‍ണലിസ്റ്റ്’ ഓരോ പ്രവാസിയുടെയും ജീവിതത്തിന്റെ നൊമ്പരപ്പെടുത്തുന്ന നേര്‍ക്കാഴ്ചകള്‍ നിറഞ്ഞതാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 20ന് ലണ്ടനിലെ ബോലീന്‍ തീയേറ്ററിലും, തുടര്‍ന്ന് നോര്‍വിച്ചില്‍ ബി ബി സി തീയേറ്ററിലും പ്രദര്‍ശിപ്പിച്ച ഈ ചിത്രം നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

untitled-9

യുക്മയുടെയും യുക്മ സാംസ്‌കാരിക വേദിയുടെയും സഹകരണത്തോടെ പ്രദര്‍ശിപ്പിച്ച ഈ ചിത്രത്തിന്റെ പ്രദര്‍ശനോല്‍ഘാടനം യുക്മ പ്രസിഡണ്ട് ഫ്രന്‍സിസ് കവളക്കാട്ടിലാണ് നിര്‍വഹിച്ചത്. യുകെയിലെ കലാ സാംസ്‌കാരിക രംഗത്തെ ശ്രദ്ധേയനും അഭിനേതാവും യുക്മ സാംസ്‌കാരികവേദി കണ്‍വീനറുമായ സി എ ജോസഫിന്റെ ആശംസയോടെ ആരംഭിച്ച ഈ ചിത്രം, യു കെ യിലെ സമകാലീന ജീവിതത്തിന്റെ നേര്‍രേഖയാണ് തുറന്നു കാണിക്കുന്നത്.

untitled-10

ഇവിടുത്തെ ഒരു മലയാളി കുടുംബത്തിനു ആകസ്മികമായി സംഭവിക്കുന്ന ഒരു കാറപകടത്തെ തുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങളുടെ ചുരുളുകളഴിയുമ്പോള്‍ പ്രവാസി മലയാളികള്‍ അഭിമുഖികരിക്കുന്ന നൊമ്പരങ്ങള്‍ നിറഞ്ഞ ജീവിത സാഹചര്യങ്ങളും താളപ്പിഴകളും അതുപോലെ പ്രവാസികളുടെയിടയില്‍ സത്യങ്ങളെ പുറത്തു കൊണ്ടുവരുവാന്‍ ജനപക്ഷത്തുനിന്നു പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന സംഘര്‍ഷങ്ങളും ഈ ചിത്രത്തിലൂടെ അനാവൃതമാകുന്നുണ്ട്.

untitled-7

യു കെ മലയാളികളുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ട ‘പറയാതെ പോകുന്നത്’, ‘ നോര്‍വിച് 20 മൈല്‍സ്’ എന്നീ ചിത്രങ്ങള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിറിയക് കടവില്‍ചിറയാണ് ‘ദി ജേര്‍ണലിസ്റ്റ്’ എന്ന സിനിമയുടെ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. നിരവധി ഷോര്‍ട്ട് ഫിലിമുകളിലൂടെ കഴിവ് തെളിയിച്ച ബിജു അഗസ്റ്റിന്‍, സ്മിത തോട്ടം, റോയിമോന്‍ മത്തായി, മുജീബ്, കുര്യാക്കോസ് ഒന്നിട്ടാന്‍, ഡോ. നെല്‍സണ്‍, ഷേര്‍ലി സേവിയര്‍, പാര്‍വതി പിള്ള, ജോബി ആയിത്തില്‍, ഷെലി ഫിലിപ്പ് തുടങ്ങിയ യു കെ യിലെ ഇഷ്ടതാരങ്ങളോടൊപ്പം മലയാള സിനിമയിലെ നിറസാന്നിധ്യമായ റീന ബഷീറും നീതു തോമസുമാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിരിക്കുന്നത്. പരിചയ സമ്പന്നരായ ജെയ്‌സണ്‍ ലോറന്‍സും റെജിലാലുമാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

untitled-8

ഈ സിനിമയിലെ സംഭാഷണങ്ങള്‍ ഓരോ പ്രവാസി മലയാളികള്‍ക്കും ലഭിക്കുന്ന ശക്തമായ സന്ദേശങ്ങളാണ് ‘ഞാന്‍ മേജറായതാണ് എനിക്കിഷ്ടവുമുള്ളവന്റെ കൂടെ വേണമെങ്കില്‍ എനിക്കിറങ്ങിപ്പോകാം’ എന്ന് പറയുന്ന ജോസ്മിയും, ‘ഞാനും പിള്ളേരും നാട്ടിലേക്കില്ല നിങ്ങള്‍ക്ക് വേണമെങ്കില്‍ അങ്ങോട്ട് ചെല്ല്’ എന്ന് പറയുന്ന ലൈസാമ്മയും, ‘ഞാന്‍ പിന്നെ എന്ത് ചെയ്യണമായിരുന്നു ‘എന്ന് നിസഹായനായി പറയുന്ന ജോണും, ‘കുറെയെല്ലാം കണ്ടില്ല കേട്ടില്ല എന്ന് വച്ചാലെ ജീവിക്കാന്‍ പറ്റൂ’ എന്ന് പരിതപിക്കുന്ന സെബാസ്റ്റിയനും, നമ്മുക്ക് ചുറ്റുമുള്ളവര്‍ തന്നെയാണ്. ‘ഇതൊരു ന്യൂ ജെനെറേഷന്‍ സിനിമയല്ല, വര്‍ത്തമാന കാലത്തില്‍ ജീവിക്കുന്ന, സിനിമയെ സ്‌നേഹിക്കുന്ന ഏതാനും ആളുകളുടെ അര്‍പ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും വളക്കൂട്ടുകളില്‍ വിരിഞ്ഞ ഒരു രക്തപുഷ്പമാണ് ഈ സിനിമ’ എന്ന സംവിധായകന്റെ വാക്കുകള്‍ തന്നെ, ഈ സിനിമ ശക്തമായ ഒരു പ്രമേയം ആണ് അവതരിപ്പിക്കുന്നത് എന്നതിന്റെ സൂചനയാണ്.

untitled-6

untitled-5 untitled-4

‘മറ്റൊരു രാജ്യത്തു സ്വന്തം കുടുംബത്തെ നയിച്ചുകൊണ്ടുപോകാനുള്ള മാനസികാരോഗ്യം ഓരോ കുടുംബനാഥനും നേടിയെടുക്കണം’ എന്നുള്ള ശക്തമായ സന്ദേശത്തോടെ സിനിമ അവസാനിക്കുമ്പോള്‍ നമ്മളെ തീവ്രമായി സ്പര്‍ശിച്ച നിരവധി മുഹൂര്‍ത്തങ്ങള്‍ നമ്മുടെ മനസ്സില്‍ തങ്ങി നില്‍ക്കും. ഓരോ പ്രവാസിയുടെയും നേരെ പിടിച്ച കണ്ണാടിയെന്നു വിശേഷിപ്പിക്കാവുന്ന ഈ ചിത്രം എല്ലാവരിലേക്കും എത്തട്ടെയെന്നു ആശംസിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,646

More Latest News

മുംബൈയിൽ മത്സ്യബന്ധന തൊഴിലാളികളുടെ വലയിൽ കുരുങ്ങിയത്, വംശനാശം നേരിട്ട ഭീമൻ കൊമ്പൻ സൗഫിഷ്

സോഫിഷ് എന്നറിയപ്പെടുന്ന നീണ്ടമൂക്കും ഇരുവശവും ഈർച്ചവാളിനു സമാനമായ പല്ലുകളുമുള്ള മത്സ്യം കൊമ്പൻ സ്രാവാണെന്നു ഗവേഷകർ പറഞ്ഞു. അതീവ വംശനാശന ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ് ഈ സ്രാവ്. വന്യജീവി സംരക്ഷണ നിയമ പ്രകാരം ഈ ജീവികളെ പിടിക്കുന്നത് കുറ്റകരമാണ്.

സ്ത്രീ പീഡനം തിരക്കഥാകൃത്തിന് (നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി) തടവുശിക്ഷ; മൂന്നര വർഷം തടവും,40,000രൂപ

കേരളത്തിൽ നിന്നു നാഗാലൻഡിലേക്ക് ബൈക്ക് പര്യടനം നടത്തുന്ന രണ്ടുപേരുടെ കഥയാണ് ചിത്രം പറയുന്നത്. വ്യത്യസ്ത അവതരണ ശൈലി കൊണ്ടും ചിത്രീകരണം കൊണ്ടും ചിത്രം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഒപ്പം ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ മുഹമ്മദ് ഷാഹിറും ഏറെ ശ്രദ്ധിക്കപ്പെട്ടു

മിഷേല്‍ ഷാജിയുടെ ആന്തരീകാവയവങ്ങളുടെ രാസപരിശോധന ഫലം പുറത്തുവന്നു; റിപ്പോര്‍ട്ടില്‍ നിര്‍ണ്ണായകവിവരങ്ങള്‍

സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് കാക്കനാട് ലാബില്‍ നടത്തിയ ആന്തരീകാവയവങ്ങളുടെ രാസപരിശോധന ഫലം പുറത്തുവന്നു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനാണ് റിപ്പോർട്ട് കൈമാറിയിരിക്കുന്നത്. മരണത്തിലെ ദുരൂഹത തുടരുന്നതിനിടയിൽ ലഭിച്ച ഈ രാസപരിശോധനാ ഫലം വളരെ നിർണ്ണായകമാണ്.

കൊല്ലത്ത് വീണ്ടും പെൺകുട്ടിയുടെ ദുരൂഹ മരണം; പന്ത്രണ്ടു വയസ്സുകാരി തൂങ്ങിമരിച്ച നിലയിൽ

രാവിലെ എട്ടുമണിയോടു കൂടിയാണ് കുട്ടിയെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ വിവരം പൊലീസിനെ അറിയിച്ചു. പൊലീസും ഫോറൻസിക് വിദഗ്‌ധരും സ്ഥലത്തെത്തി വിശദമായി പരിശോധിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മാർട്ടത്തിനായി കൊണ്ടുപോയി. മരണത്തിൽ ദുരൂഹതയുണ്ടെന്നു ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തുമെന്നു ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

വീണുകിട്ടിയ ഭാഗ്യം എന്ന നിലയിൽ മന്ത്രികുപ്പായവും തുന്നി തോമസ് ചാണ്ടി വിമാനമിറങ്ങി; കച്ചവടക്കാരന്

ആ തനിക്ക് മന്ത്രിയായി വകുപ്പ് നടത്തിക്കൊണ്ടുപോകുക അത്ര വലിയ കാര്യമല്ലെന്നാണ് തോമസ് ചാണ്ടി പറയുന്നത്. ശശീന്ദ്രൻ തെറ്റു ചെയ്തിട്ടില്ല എന്ന തെളിഞ്ഞാൽ ആ സെക്കൻഡിൽ അദ്ദേഹം മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുമെന്നും എന്നാൽ ശശീന്ദ്രന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന സംഭവങ്ങളിൽ രാഷ്ട്രീയ ഗൂഢാലോചന ഉള്ളതായി കരുതുന്നില്ലെന്നും തോമസ്ചാണ്ടി പറഞ്ഞു.എന്നാൽ വ്യവസായി പ്ശ്ചാത്തമുള്ള തോമസ്ചാണ്ടി ഇടതുപക്ഷ മന്ത്രിസഭയിൽഅംഗമാകുന്നതിനോട് സി.പി.എം കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ട്.

​മിഷേലിനെ ബോട്ടിൽ കടത്തിക്കൊണ്ടുപോയി അപായപ്പെടുത്തിയതാകാമെന്ന പിതാവിന്റെ സംശയം തള്ളി ക്രൈംബ്രാഞ്ച്; അസ്വാഭാവികമായി മറ്റാരുടെയെങ്കിലും കൈവിരൽപാടുകൾ

കേസിൽ മിഷേലിന്റെ കാമുകനായിരുന്ന ക്രോണിനെതിരെ പോക്സോ കുറ്റവും ചുമത്തിയിട്ടുണ്ട്. പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചെന്ന മിഷേലിന്റെ കൂട്ടുകാരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു. ക്രോണിനെ പ്രതിയാക്കി ക്രൈം ബ്രാഞ്ച് ഉടൻ അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചേക്കുമെന്നാണ് വിവരം.

റിലീസിന് ഒരു ദിവസം ഇരിക്കെ ‘ഗ്രേറ്റ് ഫാദര്‍’ രംഗങ്ങള്‍ പുറത്തായി; ഇത് മറ്റൊരു വിപണനതന്ത്രമോ

മമ്മൂട്ടി ഫാന്‍സ് മഞ്ചേരി യൂണിറ്റ് പ്രതിനിധിയെന്ന് അവകാശപ്പെടുന്ന ആള്‍ ഷാജി നടേശനെ വിളിച്ച് ഇക്കാര്യം അറിയിച്ചപ്പോള്‍ വീഡിയോ പ്രചരിക്കുന്നത് തടയേണ്ട, ഫാമിലി പ്രേക്ഷകരെ ആകര്‍ഷിക്കുന്ന രംഗമാണെന്ന് പറയുന്ന തരത്തിലുള്ള ഓഡിയോ ക്ലിപ്പുകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഏതായാലും രംഗം ലീക്ക് ആയതില്‍ മമ്മൂട്ടി ആരാധകര്‍ അമര്‍ഷത്തിലാണ്. ശക്തമായ നിയമ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ ഇത് ഷാജി നടേശന്റെ ശബ്ദമാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.

ഇന്ത്യൻ വിജയഗാഥ തുടരുന്നു.... ധര്‍മ്മശാല ടെസ്റ്റ് ഓസ്‌ട്രേലിയയെതകർത്തത് എട്ട് വിക്കറ്റിന്; രവീന്ദ്ര ജഡേജ

രണ്ടാം ദിവസം ഇന്ത്യക്കായി ലോകേശ് രാഹുല്‍ ചേതേശ്വര്‍ പൂജാര എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. രാഹുല്‍ 124 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്‌സും സഹിതം 60 റണ്‍സെടുത്തപ്പോള്‍ പൂജാര 151 പന്തില്‍ ആറ് ബൗണ്ടറി സഹിതം 57 റണ്‍സെടുത്തു. രഹാന 46ഉം അശ്വിന്‍ 30ഉം റണ്‍സെടുത്ത് പുറത്തായി. മുരളി വിജയ് 11 കരുണ്‍ നായര്‍ (5) എന്നിങ്ങനെയാണ് മറ്റുളളവരുടെ സ്‌കോര്‍.

നിങ്ങളുടെ മുകളില്‍ അനുഗ്രഹ പെരുമഴ പെയ്യട്ടെ; ഇതുവരെ 1265 പൗണ്ട് ലഭിച്ചു

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റിക്ക് ഇതുവരെ 1265 പൗണ്ട് ലഭിച്ചു. നിങ്ങള്‍ കാണിക്കുന്ന ഈ നല്ലമനസിന് നിങ്ങളുടെ മുകളില്‍ അനുഗ്രഹം പെരുമഴയായി പെയ്യട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു. ബാങ്കിന്റെ സമ്മറി സ്‌റ്റേറ്റ്‌മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു. പാവയ്ക്കാ കൃഷി നടത്തുന്നതിനിടയില്‍. കമ്പി പൊട്ടി ഒരു കുഴിയിലേക്ക് വീണ് നട്ടെല്ലു തകര്‍ന്നു കിടപ്പിലായ തോപ്രാംകുടി മന്നാത്തറയില്‍ താമസിക്കുന്ന കളപ്പുരക്കല്‍ വര്‍ക്കി ജോസഫിനും. കിഡ്‌നി രോഗത്തിന് ചികിത്സ നടത്തി കുടുംബം തകര്‍ന്ന മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും സഹായത്തിനു വേണ്ടിയാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ശ്രമിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ആഡംബര ട്രെയിൻ ഇന്ത്യയുടെ മഹാരാജ എക്സ്പ്രസ്സ് കേരളത്തിലേക്ക് സവാരി

നാലു ലക്ഷം മുതല്‍ പതിനാറ് ലക്ഷം രൂപവരെയാണ് മഹാരാജ എക്സ്പ്രസ്സിലെ ടിക്കറ്റ് നിരക്ക്. ഭക്ഷണം സൗജന്യമാണ്. ഒരു രാജകൊട്ടാരത്തിന് സമമാണ് ട്രെയിന് ഉള്‍വശം. 88 പേര്‍ക്കാണ് ഈ ട്രെയിനില്‍ യാത്ര ചെയ്യാനാവുക. ആഡംബരത്തിന്റെ അവസാന വാക്ക്. 43 കാബിനുകളാണ് ട്രെയിനിലുള്ളത്. ലോകത്തിലെ എല്ലാ രുചികളും പരിചയപ്പെടുത്തുന്ന ഭക്ഷണ ശാല ഈ ട്രെയിനിന്റെ പ്രത്യേകതയാണ്.

ശശീന്ദ്രന്‍ കുടുങ്ങിയത് ഹണിട്രാപ്പില്‍? ഇന്റലിജന്‍സ് ഇക്കാര്യം സ്ഥിരീകരിച്ചതായി സൂചന

തിരുവനന്തപുരം: ഓഡിയോ േേടപ്പില്‍ കുടുങ്ങിയ എ.കെ.ശശീന്ദ്രനെ ഹണിട്രാപ്പില്‍ കുടുക്കുകയായിരുന്നുവെന്ന് ഇന്റലിജന്‍സ് സ്ഥിരീകിരിച്ചതായി റിപ്പോര്‍ട്ട്. കൊല്ലം ജില്ലക്കാരിയായ ഇരുപത്തിനാല്കാരിയാണ് ഇതിനു പിന്നിലെന്നാണ് വിവരം. നിരന്തരം ഫോണ്‍ വിളിച്ച് മന്ത്രിയെ കുടുക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ചെലവ് കുറയ്ക്കുന്നതിനായി ചില വസ്തുരക്കള്‍ രോഗികള്‍ക്ക് നിര്‍ദേശിക്കുന്നത് എന്‍എച്ച്എസ് ഒഴിവാക്കുന്നു

ലണ്ടന്‍: സാമ്പത്തികച്ചെലവ് കുറ്ക്കുന്നതിന്റെ ഭാഗമായി ചില മരുന്നുകളും ഭക്ഷണ പദാര്‍ത്ഥങ്ങളും രോഗികള്‍ക്ക് നല്‍കുന്നത് എന്‍എച്ച്എസ് ഒഴിവാക്കുന്നു. ട്രാവല്‍ വാക്‌സിനേഷനുകള്‍, ഗ്ലൂട്ടന്‍ ഫ്രീ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവയാണ് പട്ടികയില്‍ ഉള്ളത്. ഡെയിലി മെയിലിന് നല്‍കിയ അഭിമുഖത്തില്‍ എന്‍എച്ച്എ,് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് ആണ് ഇക്കാര്യം അറിയിച്ചത്. ഈ വിധത്തില്‍ ലാഭിക്കുന്ന പണം പുതിയ തെറാപ്പികള്‍ അവതരിപ്പിക്കുന്നതിനായി ഉപയോഗിക്കുമെന്നാണ് സ്റ്റീവന്‍സ് വ്യക്തമാക്കുന്നത്.

പകുതിയിലേറെ അമ്മമാരും തങ്ങളുടെ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാനായി ഭക്ഷണം കഴിക്കുന്നത് മാറ്റിവെക്കുന്നു

ലണ്ടന്‍: അമ്മമാര്‍ക്ക് കുട്ടികള്‍ കഴിഞ്ഞേ എന്തുമുള്ളൂ. കുട്ടികള്‍ക്ക് സമയത്ത് ഭക്ഷണം നല്‍കാനായി അവര്‍ സ്വയം ഭക്ഷണം കഴിക്കുന്നതു പോലും ഒഴിവാക്കുന്നു. യംഗ് വിമന്‍സ് ട്രസ്റ്റ് നടത്തിയ പഠനത്തിലും ഇതാണ് കണ്ടെത്തിയിരിക്കുന്നത്. 300 അമ്മമാരില്‍ നടത്തിയ പഠനത്തില്‍ 25 വയസില്‍ താഴെ പ്രായമുള്ള 46 ശതാനം അമ്മമാരും കുട്ടികള്‍ക്ക ഭക്ഷണം നല്‍കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നാണ് കണ്ടെത്തിയത്. അതു മൂലം ശരിയായ ഭക്ഷണം ഇവര്‍ കഴിക്കുന്നില്ലെന്നും സര്‍വേ കണ്ടെത്തി.

"ഞാൻ അവനായി പ്രാർത്ഥിക്കുന്നു.. ക്ഷമിക്കുന്നു".. ഓസ്ട്രേലിയയിൽ കുത്തേറ്റ ഫാ.ടോമി മാത്യു തിരുവൾത്താരയിൽ വീണ്ടും ബലിയർപ്പിച്ചു.

ഓസ്ട്രേലിയയിലെ ഫോക്നറിലുള്ള സെന്റ് മാത്യൂസ് ചർച്ചിൽ ഇറ്റാലിയൻ കുർബാനയ്ക്കായി ഒരുങ്ങുന്നതിനിടെ കുത്തേറ്റ ഫാ. ടോമി മാത്യു സുഖം പ്രാപിക്കുന്നു. ഞായറാഴ്ച അദ്ദേഹം വിശുദ്ധ ബലി അർപ്പിച്ചു. തിരുവസ്ത്രങ്ങൾ അണിഞ്ഞ് അൾത്താരയിലേക്ക് പോകുന്നതിന് തൊട്ടുമുമ്പാണ് 72 വയസുള്ള ഒരാൾ ഫാ.ടോമിയുടെ കഴുത്ത് ലക്ഷ്യമാക്കി കുത്തിയത്. മാർച്ച് 19 ഞായറാഴ്ചയാണ് സംഭവം നടന്നത്. പെട്ടെന്ന് ഒഴിഞ്ഞു മാറാൻ ശ്രമിച്ചതിനാൽ കത്തി തിരു വസ്ത്രത്തിലൂടെ ആഴ്ന്നിറങ്ങി ഇടതു ഷോൾഡറിൽ മുറിവുണ്ടാക്കി.

വെസ്റ്റ്മിന്‍സ്റ്റര്‍ ആക്രമണം നടത്തിയ ഖാലിദ് മസൂദ് തീവ്രവാദിയാണെന്ന് 2010ല്‍ സ്ഥിരീകരിച്ചതാണെന്ന് വെളിപ്പെടുത്തല്‍

ലണ്ടന്‍: വെസ്റ്റ്മിന്‍സ്റ്റര്‍ ആക്രമണം നടത്തിയ ഖാലിദ് മസൂദ് 2010ല്‍ത്തന്നെ തീവ്രവാദിയാണെന്ന് സുരക്ഷാ ഏജന്‍സികള്‍ സ്ഥിരീകരിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായ സാഹചര്യത്തിലാണ് ഈ വെളിപ്പെടുത്തല്‍. സൗദി അറേബ്യയില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലി നോക്കിയ ശേഷം തിരിച്ചെത്തിയതു മുതലാണ് എംഐ 5 പോലെയുള്ള ഏജന്‍സികള്‍ മസൂദിനെ ശ്രദ്ധിച്ചു തുടങ്ങിയത്. ബുധനാഴ്ച നടത്തിയ ആക്രമണത്തിനു മുമ്പായി ഇയാള്‍ ഏജന്‍സികളുടെ നിരീക്ഷണ വലയത്തില്‍ നിന്ന് പുറത്തു പോയിരുന്നു.

എ.കെ. ശശീന്ദ്രനെതിരായ ആരോപണത്തില്‍ അന്വേഷണം നടത്താന്‍ തീരുമാനം

തിരുവനന്തപുരം: എ.കെ.ശശീന്ദ്രന് എതിരെ ഉയര്‍ന്ന ആരോപണത്തില്‍ അന്വേഷണം നടത്താന്‍ തീരുമാനം. മുഖ്യമന്ത്രിയും ഡിജിപിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം ഉണ്ടായത്. ആഭ്യന്തര അഡീഷണല്‍ സെക്രട്ടറിയും യോഗത്തില്‍ പങ്കെടുത്തു. ഏത് അന്വേഷണ ഏജന്‍സിയാണ് അന്വേഷണം നടത്തേണ്ടതെന്ന് തീരുമാനിച്ചിട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.