ലോകകപ്പിനു പന്തുരുളാൻ ഒരു ദിവസം ശേഷിക്കെ പരിശീലകനെ പുറത്താക്കി സ്പെയിൻ ; ഞെട്ടലോടെ ഫുട്‌ബോൾ ലോകം…

by News Desk 6 | June 13, 2018 3:42 pm

ലോകകപ്പ് കിക്കോഫിന് ഒരു ദിവസം മാത്രം ശേഷിക്കെ, സ്പാനിഷ് കോച്ച് ജുലന്‍ ലോപ്ടെജ്യുയിയെ പുറത്താക്കി. ദേശീയ ടീമുമായി കരാര്‍ നിലനില്‍ക്കെ സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡുമായി കരാറിലെത്തിയതിനെ തുടര്‍ന്നാണ് നടപടി. റഷ്യയില്‍ കപ്പുയര്‍ത്താന്‍ സാധ്യത കല്‍പിക്കപ്പെട്ടവരില്‍ മുന്‍നിരയിലുള്ള സ്പാനിഷ് ടീമിനെ കടുത്ത സമ്മര്‍ദത്തിലാക്കുന്നതാണ് ഫുട്ബോള്‍ ഫെഡറേഷന്റെ നടപടി. ജുലന്‍ ചുമതലയേറ്റശേഷം ഒറ്റ മല്‍സരത്തിലും ടീം തോറ്റിട്ടില്ല.

ലോകകപ്പിന് ശേഷം യൂറോപ്യന്‍ ചാംപ്യന്‍മാരായ സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡിന്റെ പരിശീലകനായി ജുലന്‍ ലോപ്ടെജ്യുയി ചുമതലയേല്‍ക്കുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപനമുണ്ടായത്. സിനദീന്‍ സിദാന് പകരക്കാനായി സ്ഥാനമേല്‍ക്കുന്ന കാര്യം റയല്‍ മഡ്രിഡ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് അഞ്ചു മിനിറ്റ് മുന്‍പ് മാത്രമാണ് ലോപ്ടെജ്യുയി സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷനെ ഇക്കാര്യം അറിയിച്ചത്.

ഇതാണ് പുറത്താക്കലിന് വഴിയൊരുക്കിയത്. 2020 വരെ സ്പെയിന്‍ ദേശീയ ടീമുമായി കരാറുണ്ടായിരുന്ന ലോപ്ടെജ്യുയിയെ പുറത്താക്കാന്‍ നിര്‍ബന്ധിതമായെന്നാണ് സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്റെ വിശദീകരണം. സ്പെയിന്‍ അണ്ടര്‍19, അണ്ടര്‍21 ടീമുകളെ യൂറോ ചാംപ്യന്‍മാരാക്കിയ ലോപ്ടെജ്യുയിയെ സീനിയര്‍ ടീമിന്റെ പരിശീലകനായി ചുമതലയേറ്റത് 2016ലാണ്. സ്പെയിന്‍ ദേശീയ ടീമിന്റേയും ബാര്‍സിലോന, റയല്‍ മഡ്രിഡ് ക്ലബുകളുടേയും മുന്‍ ഗോള്‍കീപ്പറാണ്. സഹപരിശീലകനായ പാബ്ലോ സാന്‍സ് പകരം ചുമതലയേല്‍ക്കുമെന്നാണ് സൂചന.

Endnotes:
  1. ലോക ഫുട്ബോളറുടെ സിംഹാസനത്തില്‍ വീണ്ടും മെസ്സി. ഒരവലോകനം.: http://malayalamuk.com/messi-2/
  2. 2018 ഫുട്‌ബോള്‍ ലോകകപ്പിനെ നാസി ജര്‍മനി ആതിഥേയത്വം വഹിച്ച ഒളിമ്പിക്‌സിനോട് ഉപമിച്ച് ബോറിസ് ജോണ്‍സണ്‍; ലോകകപ്പ് നടക്കുന്നത് റഷ്യയില്‍: http://malayalamuk.com/boris-johnson-putin-russia-world-cup-hitler-olympics-1936-comparison/
  3. ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്‌സ് പ്രിതിനിധി രാജു ജോര്‍ജിന് റൊണാള്‍ഡീന്യോയിലൂടെ ഫുട്‌ബോളിന്റെ മാന്ത്രിക സാന്നിധ്യം അനുഭവിച്ചറിഞ്ഞ ദൈവത്തിന്റെ സ്വന്തം നാട്ടിൽ ആദരവ്: http://malayalamuk.com/raju-george-nottigham-uk/
  4. കേരളാ ഫുട്‌ബോള്‍ മാനേജര്‍ക്ക്  ആശംസയുമായി ഇംഗ്ലണ്ടിലെ മലയാളി ഫുട്‌ബോള്‍ താരങ്ങള്‍: http://malayalamuk.com/santhosh-trophy-manager-p-c-aasif/
  5. 2030ലെ ലോകകപ്പ് ആതിഥേയരാകാന്‍ യുകെ ഒരുങ്ങുന്നു; വേദിക്ക് വേണ്ടി അവകാശവാദമുന്നയിക്കും; ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി സര്‍ക്കാര്‍: http://malayalamuk.com/world-cup-2030-england-uk-host-bid-britain-government/
  6. റഷ്യന്‍ ഡബിള്‍ ഏജന്റിന് നേരെയുണ്ടായ വധശ്രമം; റഷ്യയില്‍ ലോകകപ്പ് ഫുട്ബോളിന് പോകുന്ന ഇംഗ്ലണ്ട് ആരാധകര്‍ കരുതിയിരിക്കണമെന്ന് മുതിര്‍ന്ന എംപിയുടെ മുന്നറിയിപ്പ്.: http://malayalamuk.com/world-cup-2018-england-football-fans-russia-safety-security-sergei-skripal-spy-poisoning-tom/

Source URL: http://malayalamuk.com/julen-lopetegui-and-rfef-president-luis-rubiales-are-set-to-speak-to-the-media-on-wednesday/