വിക്കി ലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജെ ലണ്ടനിൽ അറസ്റ്റിൽ.ഇക്വഡോർ രാഷ്ട്രീയ അഭയം പിൻവലിച്ചതിനെത്തുട ർന്നായിരുന്നു അറസ്റ്റ്. ബ്രിട്ടൻ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഏഴു വർഷമായി ഇക്വഡോർ എംബസിയിലായിരുന്നു അസാന്ജെ .

ജൂലിയന്‍ അസാന്‍ജെയ്ക്ക് നല്‍കിയിരുന്ന രാഷ്ട്രീയ അഭയം പിന്‍വലിക്കുകയാണെന്ന് ഇക്വഡോര്‍ പ്രസിഡന്റ് ലെനിന്‍ മൊറേനോ ഇന്ന് രാവിലെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് അസാന്‍ജെയുപടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 2012 മുതല്‍ ഇക്വഡോറില്‍ രാഷ്ട്രീയ അഭയം തേടിയിരിക്കുകയായിരുന്നു അസാന്‍ജെ.

2012 ജൂണ്‍ 29 നാണ് അസാന്‍ജെക്കെതിരെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.ലണ്ടനിലെ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് അസാന്‍ജെയെ കസ്റ്റഡിയില്‍ വച്ചിരിക്കുന്നത്. പിന്നീട് വെസ്റ്റ്മിനിസ്റ്റര്‍ മജിസ്ട്രറ്റ് കോടതിയില്‍ അദ്ദേഹത്തെ ഹാജരാക്കുമെന്ന് യുകെ മെട്രോപോളിറ്റന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.