കോടതിയലക്ഷ്യത്തിന് ശിക്ഷിക്കപ്പെട്ട് ഒളിവില്‍ കഴിയുന്ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന്‍ ഇന്ന് വിരമിക്കുന്നു

by News Desk 5 | June 12, 2017 7:24 am

കൊല്‍ക്കത്ത: കോടതിയലക്ഷ്യത്തിന് ജയില്‍ ശിക്ഷ വിധിച്ചതിനെത്തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന ജസ്റ്റിസ് കര്‍ണന്‍ ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്നു. സുപ്രീം കോടതിയാണ് കര്‍ണനെ ആറ് മാസം തടവിന് വിധിച്ചത്. അതിനു പിന്നാലെ ഒളിവില്‍ പോയ കര്‍ണനെക്കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ല. ആദ്യമായാണ് ഒരു ഹൈക്കോടതി ജഡ്ജിയെ സുപ്രീം കോടതി കോടതിയലക്ഷ്യത്തിന് ശിക്ഷിക്കുന്നത്. ഒളിവിലിരിക്കെ വിരമിക്കുന്ന ആദ്യ ജഡ്ജിയാണ് ജസ്റ്റിസ് കര്‍ണന്‍.

സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും 20 ജഡ്ജിമാര്‍ക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് കര്‍ണനെതിരെ സുപ്രീം കോടതി കോടതി അലക്ഷ്യ നടപടികള്‍ സ്വീകരിച്ചത്. മാപ്പു പറയണമെന്ന കര്‍ണനോട് സുപ്രീം കോടതി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ല. കര്‍ണന്റെ മാനസിക നില പരിശോധിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടെങ്കിലും അത് തള്ളിയ കര്‍ണന്‍ ചീഫ് ജസ്റ്റിസടക്കം ഏഴു ജഡ്ജിമാര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും രാജ്യം വിട്ട് പോകരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തു.

സുപ്രീം കോടതിക്ക് തന്റെ മാനസിക നില പരിശോധിക്കാന്‍ ഉത്തരവിടാന്‍ അധികാരമില്ലെന്ന് വ്യക്തമാക്കിയ കര്‍ണന്‍ ചീഫ്ജസ്റ്റിസും ജഡ്ജിമാരും വൈദ്യപരിശോധന നടത്തണമെന്ന് ഉത്തരവിട്ടു. ഇതിനു പിന്നാലെയാണ് കര്‍ണനെ ആറു മാസത്തെ തടവിന് സുപ്രീം കോടതി വിധിച്ചത്. ഉടന്‍ ജയിലിലടക്കണമെന്നായിരുന്നു കോടതി ഉത്തരവ്. ഇതനുസരിച്ച് പോലീസ് തേടിയെത്തിയെങ്കിലും കര്‍ണനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. നിരുപാധികം മാപ്പു പറയാമെന്ന കര്‍ണന്റെ അപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്ന് അദ്ദേഹം മദ്രാസ് ഹൈക്കോടതിയില്‍ കീഴടങ്ങിയേക്കുമെന്ന് സൂചനകള്‍ ലഭിച്ചിരുന്നു. എന്നാല്‍ അദ്ദേഹം എവിടെയാണെന്നത് ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.

Endnotes:
  1. സുപ്രീം കോടതിയെ ധിക്കരിച്ച ജസ്റ്റിസ് കര്‍ണ്ണന്‍ ഒടുവില്‍ ജയിലിലേക്ക്; ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് കര്‍ണ്ണനെ ജയിലിലടച്ചു: http://malayalamuk.com/justice-karnan-jailed/
  2. ഐപിഎല്ലില്‍ ഋഷഭ് പന്ത് ഒത്തുകളി വിവാദത്തിൽ…! തെളിവുകള്‍ എതിര്; ആരാധകർ രംഗത്ത്: http://malayalamuk.com/pants-prediction-during-delhi-kolkata-ipl-clash-raises-spectre-of-match-fixing-again/
  3. തനിക്ക് മാനസിക രോഗമുണ്ടെന്ന് വിധിക്കാൻ സുപ്രീം കോടതിക്ക് അധികാരമില്ലെന്ന് ജസ്റ്റിസ് കര്‍ണ്ണന്‍? ഒരു പരിശോധനയ്ക്കും തയാറല്ല; തനിക്കെതിരെ ഉത്തരവ് നടപ്പാക്കാൻ ശ്രമിച്ചാൽ ഡിജിപിക്കെതിരെ നടപടിയെടുക്കാൻ മറ്റൊരു ഉത്തരവിറക്കേണ്ടിവരുമെന്നും ജസ്റ്റിസ് കർണൻ: http://malayalamuk.com/justice-karnan/
  4. മലയാളി താരം സന്ദീപ് വാര്യറിന്റെ മികവിൽ കിങ്സ് ഇലവനെ വീഴ്ത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി നൈറ്റ് റൈഡേഴ്സ്: http://malayalamuk.com/ipl-2019-kxip-vs-kkr-ipl/
  5. ആ വിജയത്തിന് പിന്നിൽ എന്റെ ഭീഷണി; റോയൽ ചലഞ്ചേസ് 49 റണ്‍സിന് പുറത്തായതിന് പിന്നില്‍ രഹസ്യം വെളിപ്പെടുത്തി ഗംഭീർ !: http://malayalamuk.com/gambhirs-threat-to-kkr-players-during-innings-break-vs-rcb/
  6. കരകയറിയില്ല റോയൽ ചലഞ്ചേഴ്‌സ്; കൊല്‍ക്കത്തയ്ക്ക് അവിശ്വസനീയ വിജയം സമ്മാനിച്ചു റസലിന്റെ വെടിക്കെട്ട് ബാറ്റിങ്: http://malayalamuk.com/kolkata-snatch-victory-from-the-jaws-of-defeat-against-bangalore/

Source URL: http://malayalamuk.com/justice-karnan-retires-today/