റജി നന്തികാട്ട്

യുക്മ സാംസ്‌കാരിക വേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ മാര്‍ച്ച് ലക്കം യുകെയിലെ എഴുത്തുകാരുടെ കൂടുതല്‍ രചനകളാല്‍ സമ്പന്നമാണ്. കേരളത്തെ പിടിച്ചുലച്ച മധുവിന്റെ കൊലപാതകം കേരളത്തിന്റെ പെരുമയുടെ മുഖത്തേറ്റ അടിയാണെന്ന് എഡിറ്റോറിയലില്‍ റജി നന്തികാട്ട് സൂചിപ്പിക്കുന്നു. വി കെ പ്രഭാകരന്‍ എഴുതിയ മലയാളന്റെ കഥ എന്ന ലേഖനത്തോടെ ആരംഭിക്കുന്ന ഇ ലക്കത്തില്‍ യുകെയിലെ എഴുത്തുകാരായ സിസിലി ജോര്‍ജ്ജ് എഴുതിയ ബന്ധങ്ങള്‍ ഉലയാതെ, കണ്ണന്‍ രാമചന്ദ്രന്‍ എഴുതിയ ഋതുഭേദങ്ങള്‍ എന്നീ കഥകളും ബാസിംഗ്സ്റ്റോക്കില്‍ നിന്നുള്ള കുട്ടി എഴുത്തുകാരി അല്‍ഫോന്‍സാ ജോസഫ് എഴുതിയ rainbow the unicorn എന്ന ഇംഗ്ലീഷ് കവിതയും കൂടാതെ ജ്വാല ഇ മാഗസിന്‍ മാനേജിങ് എഡിറ്റര്‍ സജീഷ് ടോം പെസഹാ പെരുന്നാളിനെ ഓര്‍മ്മിച്ചുകൊണ്ടു എഴുതിയ ലോക പ്രവാസികളുടെ വലിയ പെരുന്നാള്‍ എന്ന ലേഖനവുംകൂടാതെ ജോര്‍ജ്ജ് അറങ്ങാശ്ശേരി എഴുതുന്ന പംക്തി സ്മരണകളിലേക്ക് ഒരു മടക്കയാത്രയില്‍ താന്‍ നേരിട്ട് കണ്ട ഒരു കോലപാതകത്തിന്റെ ഹൃദയസ്പര്‍ശിയായ വിവരണവും ഉള്‍പ്പെടുത്തിയിരിക്കുന്നു.

വായനയെ ഗൗരവമായി കാണുന്നവര്‍ക്കും ജ്വാല ഇ മാഗസിന്‍ നല്ലൊരു വായനാനുഭവം പ്രധാനം ചെയ്യുന്നു. ആധുനിക കവികളില്‍ മുന്നില്‍ നില്‍ക്കുന്ന കുഴുര്‍ വില്‍സണ്‍ എഴുതിയ മരണവുമായി വീണ്ടും ഒരു അഭിമുഖം, കെ വി സുമിത്രയുടെ സ്വപനത്തിന്റെ മഹാഗണികള്‍, പദ്മ സാജു എഴുതിയ പിണക്കം എന്നീ കവിതകളും ജിതിന്‍ കക്കാട് എഴുതിയ കഥ ഒരു വിപ്ലവത്തിന്റെ അന്ത്യം, ലാസര്‍ ഡി സില്‍വയുടെ യാത്രാനുഭവം ശ്രീരംഗനാഥന്റെ കൃപ സുല്‍ത്താന്റെ നിര്‍മ്മിതി രശ്മി രാധാകൃഷ്ണന്‍ എഴുതിയ ലേഖനം ടോട്ടോച്ചാന്‍ അഥവാ വായനയുടെ കൂട്ടുകാരി എന്നീ രചനകള്‍ വായനയുടെ പുതിയ വാതായനങ്ങള്‍ തുറക്കുമെന്നുറപ്പാണ്. ജ്വാല ഇ മാഗസിന്‍ മാര്‍ച്ച് ലക്കം വായിക്കുവാന്‍

ഇവിടെ ക്ലിക്ക് ചെയ്യുക.