കോണ്‍ഗ്രസില്‍ ഭരണപ്രതിസന്ധി; ജ്യോതിരാദിത്യ സിന്ധ്യയും രാജിവെച്ചു

by News Desk 6 | July 8, 2019 4:06 am

ലോക്സഭ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി രാജിക്ക് തുടക്കം കുറിച്ചതിന് പിന്നാലെ കൂടുതല്‍ നേതാക്കള്‍ സ്ഥാനം ഒ‍ഴിയുന്നു. ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും ജ്യോതിരാദിത്യ സിന്ധ്യയാണ് ഇന്ന് രാജിവെച്ചത്. പടിഞ്ഞാറൻ ഉത്തർ പ്രദേശിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ രാജി. രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചും ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്‍റെ ഉത്തരവാദിത്തമേറ്റെടുത്തുമാണ് രാജി. രാജിക്കത്ത് ദേശീയ നേതൃത്വത്തിന് അയച്ചു.

രാഹുലിനെ പിന്തിരിപ്പിക്കാനും തോൽവിയുടെ ഉത്തരവാദിത്വവും ഏറ്റെടുത്ത് വലുതും ചെറുതുമായ 200 ഓളം രാജികളാണ് ഇതുവരെ കോണ്‍ഗ്രസില്‍ ഉണ്ടായിരിക്കുന്നത്. ഇന്നലെ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ കേശവ് ചന്ദ് യാദവും രാജി വെച്ചിരുന്നു.

ഇതിനിടെ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾ വഴിമുട്ടി നിൽക്കുകയാണ്. അധ്യക്ഷനാകേണ്ടത് മുതിർന്നയാളോ യുവനേതാവോ എന്നതിൽ ഇപ്പോഴും നേതൃത്വത്തിന് വ്യക്തത ഇല്ല. സുശീൽ കുമാർ ഷിൻഡേ, മല്ലികാർജ്ജുന ഗാർഗെ, സച്ചിൻ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ പേരുകൾ പരിഗണനയിൽ ഉണ്ട്. ഗുലാം നബി ആസാദ് അടക്കമുള്ളവർ അധ്യക്ഷനായി സച്ചിൻ പൈലറ്റിനെ നിർദേശിക്കുന്നു. ഒരു വിഭാഗം ഷിൻഡെയ്ക്കും പിന്തുണ നൽകുന്നു. അന്തിമ തീരുമാനം എടുക്കാൻ പ്രവർത്തക സമിതി ബുധനാഴ്ച യോഗം ചേർന്നെക്കും

Endnotes:
  1. ഇന്ത്യന്‍ ബ്യൂറോക്രസിയുടെ ഐക്കണ്‍…! മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടി എൻ ശേഷൻ അന്തരിച്ചു: http://malayalamuk.com/former-chief-election-commissioner-t-n-seshan-passes-away/
  2. എൻഡിഎ തരംഗം ;ബിജെപി തനിച്ച് ഭൂരിപക്ഷത്തിലേക്ക്: http://malayalamuk.com/lok-sabha-election-2019-counting-day-updates/
  3. ചെങ്ങന്നൂരില്‍ ഗ്ലാമര്‍ പോരിന് അങ്കച്ചര്‍ച്ചകള്‍ തുടങ്ങി ! കോണ്‍ഗ്രസില്‍ വിഷ്ണുനാഥ്‌, ഇടതുപക്ഷത്ത് മഞ്ജുവാര്യരുടെ പേര് സജീവം: http://malayalamuk.com/chengannur-by-election-manju-warrier-vishnunadh-shobhana/
  4. ബിജെപിക്ക് അടിപതറുന്നുവോ ? രാജസ്ഥാനിലും മധ്യപ്രദേശിലും എക്സിറ്റ്പോള്‍ ഫലങ്ങളിൽ കോണ്‍ഗ്രസ് മുന്നേറ്റം…: http://malayalamuk.com/vote-2018-exit-polls/
  5. ഇസ്ലാമിക കടന്നുകയറ്റത്തിന്റെ നാള്‍ വഴികളിലൂടെ….. ഹാഗിയ സോഫിയയും ബ്ലു മോസ്‌ക്കും. ടോം ജോസ് തടിയംപാട് എഴുതുന്ന യാത്രാവിവരണം: http://malayalamuk.com/istanbul-travelogue-by-tom-jose-thadiyampad-2/
  6. ഉമ്മന്‍ചാണ്ടി ദേശീയ രാഷ്ട്രീയത്തിലേക്ക്, ലോക്‌സഭയിലെത്തിക്കാന്‍ ഹൈക്കമാന്‍ഡ്; ഇടുക്കിയില്‍ നിന്ന് മത്സരിക്കും: http://malayalamuk.com/oommen-chandy-for-idukki-ls-seat-just-rumours/

Source URL: http://malayalamuk.com/jyothi-rathitthya-sindhya-resign-congress/