പിസി മാമാ…..ലവ് യു മാമ…പക്ഷെ കളി പുലയരോട് വേണ്ട ! പി.സി.ജോര്‍ജിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി വീട്ടമ്മയുടെ വീഡിയോ വൈറലാകുന്നു

പിസി മാമാ…..ലവ് യു മാമ…പക്ഷെ കളി പുലയരോട് വേണ്ട !  പി.സി.ജോര്‍ജിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി വീട്ടമ്മയുടെ വീഡിയോ വൈറലാകുന്നു
March 22 07:41 2018 Print This Article

ദളിതര്‍ക്കെതിരെ പി.സി.ജോര്‍ജ് എംഎല്‍എ നടത്തിയ അധിക്ഷേപം വിവാദമാകുകയും തനിക്ക് നാക്ക് പിഴ സംഭവിച്ചെന്നും സംഭവത്തില്‍ അദ്ദേഹം മാപ്പുപറയുകയും ചെയ്തിരുന്നു.സീറോമലബാര്‍ സഭ ഭൂമി വിവാദവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിനുള്ള പിസിയുടെ മറുപടിയാണ് വിവാദമായത്.  ‘കത്തോലിക്കാ സഭയിലെന്നാ വിഘടനം വരാനാ. ഞാന്‍ പറഞ്ഞില്ലേ, പുലയ സ്ത്രീയില്‍ ജനിച്ചവനാ വൈദികന്‍. അവനൊക്കെ പറഞ്ഞത് ഇവിടെ കത്തോലിക്കര്‍ ആരേലും കേള്‍ക്കുമോ..’ എന്നായിരുന്നു പിസി ജോര്‍ജിന്റെ പരാമര്‍ശം. അതിന് മറുപടിയെന്നോണം വീട്ടമ്മ പിസി ജോര്‍ജിന്റെ പുലയവിരുദ്ധ പ്രസ്താവനയെ ആകെ വിമര്‍ശിക്കുകയാണ് വീഡിയോയില്‍.

ചക്കര പൊന്നാര പൂഞ്ഞാ..ഞ്ഞാ ഞ്ഞാ റ്റിലെ പിസി മാമാ.. എന്നു തുടങ്ങുന്നതാണ് യുവതിയുടെ സംഭാഷണം. ഒരു വീട്ടമ്മ പിസി ജോര്‍ജിന്റെ പുലയവിരുദ്ധ പ്രസ്താവനയെ ആകെ വിമര്‍ശിക്കുകയാണ് വീഡിയോയില്‍. ഞങ്ങള്‍ ആരും ചന്ത എന്ന വാക്കു ഉപയോഗിക്കാറില്ല. ചന്ത എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ക്ക് പെരുമ്പട ചന്തയും മുക്കട ചന്തയുമാണ്. പുലയരെ പറഞ്ഞാല്‍ എല്ലാം തെറ്റും..അറിയില്ലേ..വയലില്‍ ഞാര്‍ നട്ട് നനച്ചു അത് വളര്‍ത്തി അരിയുണ്ടാക്കി കൊണ്ടുവന്നില്ലേല്‍ തിന്നാന്‍ ഒന്നും കിട്ടില്ലെന്നും വീഡിയോയില്‍ അവര്‍ പറയുന്നു. പണ്ടത്തേ അടിമത്വമല്ല..എല്ലായിടത്തും പുലയരുണ്ട്.. അതൊക്കെ ഒന്നു മനസിലാക്കിയാല്‍ മാമന് നല്ലത്. തോക്കും വാക്കും സൂക്ഷിച്ച് ഉപയോഗിക്കൂ മാമ പ്രത്യേകിച്ച് പുലയരുടെ അടുത്ത്, കേട്ടോ മാമാ..ലൗവ് യു മാമാ.. എന്നും വീഡിയോയില്‍ പറയുന്നു.

പൂഞ്ഞാറിലും ഉണ്ടാകും പുലയര്‍. അവര്‍ തീരുമാനിക്കുക പിസി ജോര്‍ജിനെ പോലുള്ളവരെ എങ്ങിനെ ട്രീറ്റ് ചെയ്യണം എന്ന കാര്യവും. പണ്ടത്തെ അടിമത്ത സമ്ബ്രദായമൊന്നുമല്ല ഇപ്പോള്‍ എല്ലാസ്ഥലത്തും പുലയര്‍ ഉണ്ട്. അതൊക്കെ ഒന്നു മനസിലാക്കിയാല്‍ മാമന് നല്ലത്. തോക്കും വാക്കും സൂക്ഷിച്ച് ഉപയോഗിക്കൂ മാമ പ്രത്യേകിച്ച് പുലയരുടെ അടുത്ത്, കേട്ടോ മാമാ..ലൗവ് യു മാമാ.. എന്ന് പറഞ്ഞുകൊണ്ടാണ് യുവതി തന്റെ ഫേസ്ബുക്ക് വീഡിയോ അവസാനിപ്പിക്കുന്നത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles