മദ്ധ്യവയസ്സിൽ ഒറ്റ ആയിപ്പോയ എന്നോട് ഇനി അടുപ്പം കൂടാൻ വരുന്ന ഒരാളും പ്രേമജ്വരം കൊണ്ട് വരുന്നവൻ അല്ല എന്നൊരു മുന്നറിയിപ്പാണ് ഒരു സുഹൃത്തു മുഖത്തുനോക്കി പറഞ്ഞത്. ഈ പ്രായത്തിലും നല്ല പ്രണയങ്ങളുള്ള മധ്യവ‌യസ്കർ ഉണ്ടെങ്കില്‍ അവർ ഭാഗ്യം ചെയ്തവരാണെന്നും കല കുറിപ്പിൽ പറയുന്നു.

സൈക്കോളജിസ്റ്റ് കല ഷിബുവിന്റെ കാലത്തിനൊപ്പം സഞ്ചരിക്കുന്ന പല പോസ്റ്റുകളും ഇതിനോടകം ജനങ്ങൾ ഏറ്റടുത്തു കഴിഞ്ഞു

കുറിപ്പ് വായിക്കാം:

ഞാൻ എന്റെ അനുഭവങ്ങൾ , ചിന്തകൾ , ആണ് ഇവിടെ പകർത്തുന്നത് ..ഇനി ആർക്കെങ്കിലും നല്ല പ്രണയങ്ങൾ ഉണ്ടെങ്കിൽ ,മദ്ധ്യവയസ്കരെ നിങ്ങൾ ഭാഗ്യം ചെയ്തവർ ..

”നിന്നോട് പ്രണയം ഇനി ഈ പ്രായത്തിൽ ,ആർക്കും ഉണ്ടാകില്ല ..കാമം , കരുതൽ , സ്നേഹം , അതൊക്കെ തന്നെ ഉണ്ടാകു …”

വളരെ അടുത്ത ഒരു പുരുഷ സുഹൃത്ത് ഇതെന്റെ മുഖത്ത് നോക്കി പറഞ്ഞ നിമിഷം ഞാൻ ആദ്യം വല്ലാതെ അപമാനിത ആയി ..ഞാൻ കേരളത്തിലെ കുല സ്ത്രീ ആയി ജീവിക്കാൻ വിധിക്കപെട്ടവൾ ആണ് ..ആ എന്നോട് ….!! നന്നായി ചൊറിഞ്ഞ ആ ചങ്ങാതിയെ തിരിച്ചു ചൊറിയാൻ വാക്കുകൾ ഇല്ല ..കാരണം എന്നോട് പ്രണയം ആണെന്ന് ഭാവിച്ചു ഒരിക്കലും സമീപിച്ചിട്ടില്ല .ഇല്ലാത്ത സ്നേഹം ഉണ്ടെന്നു നടിച്ചിട്ടില്ല ..

.മദ്ധ്യവയസ്സിൽ ഒറ്റ ആയി പോയ എന്നോട് ഇനി അടുപ്പം കൂടാൻ വരുന്ന ഒരാളും പ്രേമജ്വരം കൊണ്ട് വരുന്നവൻ അല്ല എന്നൊരു മുന്നറിയിപ്പ് തന്നു എന്ന് മാത്രം ..പരിചയമുള്ള ഒരു സ്ത്രീ അല്ലെ ?നല്ല ഉദ്ദേശത്തിലാണ് ചങ്ങാതി പറഞ്ഞത് ..

കേരളത്തിൽ ജനിച്ചു , ഇവിടെ വളർന്ന എന്നെ പോലെ ഒരു സ്ത്രീ ജീവിതത്തിന്റെ നട്ടുച്ചയ്ക്ക് ഒറ്റപെടുമ്പോൾ ,സ്വാഭാവികമായ സമൂഹത്തിന്റെ ചില ചോദ്യങ്ങൾ ഉണ്ട് ..ഇനി എന്ത് ?

ഞാൻ തിരക്കിലാണ് . ജോലിയും ഉത്തരവാദിത്വങ്ങളും ഉണ്ട് ..എന്നിരുന്നാലും എന്നിലെ വൈകാരിക താളം എന്നിലേയ്ക്ക് നോക്കി ..പ്രണയിച്ചിട്ടുണ്ടോ ഞാൻ ..പ്രണയിക്കപ്പെട്ടിട്ടുണ്ടോ ..?ഉണ്ട് ..; നല്ല അസ്സലായി ..നിരവധി തവണ ..എങ്കിലും ,അംഗഭംഗം വന്ന അപൂർണ്ണമായ പ്രണയം പോലും ഇപ്പൊ അലട്ടാറില്ല ..അതെന്റെ ഇന്നത്തെ മനഃശാസ്ത്രം ….നാളെ മാറി പോയേകാം ..

ജീവിതത്തിന്റെ ഇരുണ്ട കാലഘട്ടം ചിലർക്ക് അവസാനിക്കുന്നത് മദ്ധ്യവയസ്സിൽ ആണ് ..മറ്റുപലർക്കും തുടങ്ങുന്നത് അവിടെ നിന്നും ..കരിഞ്ഞ സ്വപ്നങ്ങളുടെ ഗന്ധം ശ്വസിച്ചു തുടങ്ങി കഴിയുമ്പോൾ പിന്നെ ഒരു ഭയമാണെന്നു ,എത്രയോ പേര് പറയാറുണ്ട് ..പ്രത്യേകിച്ചും പെണ്ണുങ്ങൾ ..

മനഃസമാധാനക്കേടിന്റെ അഗ്നികുണ്ഡവും പേറി നടക്കുന്ന ഒരുപാടു സമപ്രായക്കാർ എനിക്കറിയാം ..വിവാഹേതര ബന്ധം , വരണ്ടു തുടങ്ങിയ ജീവിതത്തിന്റെ മേൽ ഒരു ഇളം കാറ്റ് പോലെ തുടക്കത്തിൽ തോന്നുമെങ്കിലും , പലപ്പോഴും ക്ഷമയും സഹിഷ്ണതയും കാണിച്ചു മെരുക്കാൻ പറ്റുന്ന ഒന്നല്ലാതായി തീരും ആ ഇടങ്ങൾ ..ജീവിതത്തിന്റെ ചുട്ടു നീറുന്ന കുറെ അനുഭവങ്ങൾക്ക് ഒടുവിൽ എത്തുന്ന മൂന്നാമിടങ്ങൾ മുന്നോട്ടു നീങ്ങുന്നത് കാമം എന്നൊന്നിൽ പിടിച്ചു തന്നെയാകും …പക്ഷെ അതിലേയ്ക്ക് എത്താൻ , കാട്ടികൂട്ടുന്ന അഭിനയമെന്ന കല ..

ഭൂരിപക്ഷം , പുരുഷനും കാഴ്ച്ചയിൽ ആണ് കാമം ഉണ്ടാകുക ..SEXOLOGIST ന്റെ അടുത്ത് ഭാര്യയോട് താല്പര്യം ഇല്ല എന്ന് പറയുമ്പോൾ

വളരെ ലളിതമായി പറഞ്ഞു കൊടുക്കുന്ന ഒന്ന് ..VISUALIZATION ..കണ്ടു മടുത്ത ശരീരത്തോട് കുറഞ്ഞു തുടങ്ങുന്ന ആസക്തി പിടിച്ചു നിർത്താൻ ഒരു മാർഗ്ഗം ..അസ്തമിച്ചു കൊണ്ടിരിക്കുന്ന കാമത്തിന്റെ ഒരു ജ്വാല ഉണർത്താൻ ഉതകുന്ന മൂന്നാമിടങ്ങൾ അങ്ങനെ അല്ലെ ഉടലെടുക്കുന്നത് ..

സിനിമയിലെ രംഗം പോലെ ,ജയന്റെ MUSCLE കണ്ടു വികാരം വരുന്ന മദ്ധ്യവയസ്കയായ ഷീലയെ പോലെ കഥാപാത്രം പെണ്ണുങ്ങൾക്കിടയിൽ വിരളം ..!എന്ന് വെച്ച് ,പ്രായം കൂടും തോറും കുറഞ്ഞു വരുന്ന ഒന്നല്ല ലൈംഗികത ..പടുകൂറ്റൻ തിരമാലകളായി അലച്ചു വന്നു , ഹൃദയഭിത്തികളിൽ ആഞ്ഞടിച്ചു പൊട്ടിച്ചിതറി പോകേണ്ടി വരുന്ന അവസ്ഥകളെ മെരുക്കാൻ ആണ് പാട് ..

കാമത്തിൽ പോലുമുണ്ട് ,പെണ്ണിന്റെ പരിമിതിയും പ്രതിസന്ധിയും ..അനുഭവങ്ങളുടെ ചിന്തകൾ ജനിക്കുമ്പോൾ .,അവിടെ പച്ചയായ ജീവിതമേ സ്വീകരിക്കാൻ തോന്നു ..സമൂഹത്തിന്റെ ,സംസ്കാരത്തിന്റെ , മൂല്യങ്ങളെ , നിയമങ്ങളെ , മറികടന്നു മനസ്സിന്റെ അവസ്ഥയ്ക്ക് ഒത്തു നീങ്ങാൻ സാധിക്കാത്തതിന്റെ പിരിമുറുക്കത്തിൽ നിന്നാണ് ഓരോ മൂന്നാമിടങ്ങളും ജനിക്കുന്നത് …

യഥാർത്ഥ ജീവിതത്തിന്റെ പൊള്ളുന്ന പ്രശ്നങ്ങളിൽ നിന്നും രക്ഷപെടാൻ ..ബോധതലങ്ങളെ നഷ്‌ടമാക്കാൻ ..വ്യവസ്ഥാപിതമായ എല്ലാ ബന്ധങ്ങഉം നിരര്ഥകമാണെന്നു തോന്നിത്തുടങ്ങുമ്പോൾ ,അമ്മയും ഭാര്യയും മകളും പെങ്ങളും മാത്രം വ്യഭിചരിക്കാതെ നോക്കുന്നവനും കുലസ്ത്രീയും ഒന്നിച്ചു കണ്ടെടുക്കുന്ന ഇടനേരം ..മൂന്നാമിടങ്ങൾ ..!

പല ബന്ധങ്ങളും കാണുമ്പോൾ തോന്നാറുണ്ട് ,കാമിക്കുമ്പോൾ മാത്രം ജ്വലിച്ചു നിൽക്കുന്ന ആത്മാർഥത ..അതിലെന്താണ് ഭംഗി ..?പരസ്പരം മനസ്സിലാക്കാനും സ്വത്വം അലിഞ്ഞു ചേരാനും പറ്റാത്ത ബന്ധം ..

തന്റെ വന്യമായ വശീകരണത്തിനു മുന്നിൽ കീഴടങ്ങി എന്ന് അഹങ്കരിച്ചു കൊണ്ട് കുറച്ചു നാൾ .,സ്ത്രീയോ പുരുഷനോ മണ്ടരാകും ..സ്വന്തം അസ്തിത്വത്തിന്റെ അപരിചിതമായ അവസ്ഥ അവിടെ തുടങ്ങുന്നു പലപ്പോഴും ..ഭ്രാന്തിന്റെ അങ്ങേ അറ്റത് പോയവരുണ്ട് ..മൂന്നാമിടങ്ങളിലെ ചതിക്ക് ഇര ആയി ..മധ്യവയസ്സ്‌സിൽ, അതിന്റെ ആവശ്യം ഉണ്ടോ ?

ഉച്ചവെയില് ശേഷം ഊഷ്മാവിന് മാറ്റം വരണം ..മദ്ധ്യവയസ്സിൽ സംഘര്ഷങ്ങളും വൈരുധ്യങ്ങളും ഇല്ലാത്ത ലളിതവും വ്യക്തവുമായ ഒരു ലോകമാണ് സുഖം..സ്നേഹിക്കാം..കരുതലും വാത്സല്യവും നൽകാം ..പ്രണയിച്ചു പറ്റിക്കാതെ കാമിക്കാം ..

അർദ്ധരാത്രിയിൽ തെരുവ് പെണ്ണുങ്ങളെ പ്രാപിക്കുന്നവന് ഒരന്തസ്സുണ്ട് …അവിടെ വൈകാരികമായ ശാരീരിക ബന്ധങ്ങളുണ്ട് ..

അനുഭവങ്ങൾ പകത്വതയിൽ എത്തി കഴിയുമ്പോൾ , പിന്നെ FANTASY യ്ക്ക് സ്ഥാനമില്ല ..പ്രണയം ,സൃഷ്‌ടിക്കുന്ന വർണ്ണാഭയമായ ലോൿത്ത് വിഹരിക്കുന്ന ജോഡികളായി മാറാൻ അത് കൊണ്ട് ഇമ്മിണി പാടാണ്..ആത്മീയതയിലേയ്ക്കും മയക്കുമരുന്നിലേയ്ക്കും മൂന്നാമിടങ്ങളിലെയ്ക്കും പോകാതെ ,സ്നേഹിക്കാം ..

വായിച്ചു അടയാളപ്പെടുത്തിയതിൽ നിന്നും ,ഇതും കൂടി ചേർക്കാം ,”മോസസ് തോറ എഴുതിക്കൊണ്ടിരിക്കുമ്പോൾ ഒരു പദ്യം ദൈവനിന്ദയ്ക്ക് കാരണം ആകുന്നു എന്ന് അദ്ദേഹം പരാതിപ്പെട്ടു ..അപ്പോൾ ദൈവം പറഞ്ഞു .,അമ്രാമിന്റെ മകനെ , നീ എഴുതു.. ആർക്കെങ്കിലും വഴി തെറ്റുന്നു എങ്കിൽ തെറ്റട്ടെ…തെറ്റുകളെ തടുക്കാൻ സാധ്യമല്ല ..!