കാലാന്തരങ്ങള്‍ നോവല്‍ അധ്യായം പതിനെട്ട്

കാലാന്തരങ്ങള്‍ നോവല്‍ അധ്യായം പതിനെട്ട്

കാരൂര്‍ സോമന്‍

അധ്യായം പതിനെട്ട്, കനലുകള്‍ എരിയുന്നു

രവി പടിയിറങ്ങിപ്പോകുമ്പോഴും അവന്റെ വാക്കുകള്‍ ബിന്ദുവിന്റെ കാതുകളില്‍ കിടന്നു തിളയ്ക്കുകയായിരുന്നു. കൊഴിഞ്ഞുപോകുമെന്നു കരുതിയ ജീവിതം വീണ്ടും തളിര്‍ത്തു തുടങ്ങിയതാണ്. പക്ഷെ തനിയാവര്‍ത്തനമെന്നപോലെ ഓരോ ഇടവേളകളിലും നഷ്ടങ്ങളുടേയും ദുരന്തങ്ങളുടെയും നിഴലുകള്‍ തന്നെ വേട്ടയാടുകയാണ്. ഒടുവിലിതാ സരളയുടെ രൂപത്തില്‍ പിന്നെയും. ഉച്ചവെയില്‍ തിളച്ചുമറിയുന്ന സമയത്ത് രവി വീട്ടിലേക്കു കയറിവന്നപ്പോള്‍ എന്തുപറ്റിയെന്നായിരുന്നു അവളുടെ മനസില്‍. വീട്ടില്‍ എന്തെങ്കിലും അത്യാഹിതം നന്നുവെന്നാണ് ബിന്ദു കരുതിയത്. എന്നാല്‍ രവി പറയേണ്ടതു മുഴുമിച്ചപ്പോള്‍ അത്യാഹിതം സംഭവിച്ചത് തനിക്കുള്ളിലാണെന്നു അവള്‍ക്കു തോന്നി. മനസില്‍ ഒട്ടും വിചാരിക്കാത്ത കാര്യമാണ് അവന്‍ പറഞ്ഞിരിക്കുന്നത്. സരളയേടത്തിയും മോഹനേട്ടനും തമ്മില്‍…. സ്വന്തം കണ്ണുകള്‍ കളവുപറയില്ലെന്നു രവി ആണയിട്ടപ്പോള്‍ വിശ്വസിക്കാതിരിക്കാനാവുന്നില്ല. ആകെ ഒറ്റപ്പെട്ടതു പോലെയാണ് അവള്‍ക്കു തോന്നിയത്.

നാട്ടിലെത്തിയപ്പോള്‍മുതല്‍ സരളയേട്ടത്തി അമ്മയെപ്പോലെയാണ് തന്നെ ശ്രൂശ്രൂഷിച്ചത്. തന്റെ നന്മയ്ക്കുവേണ്ടി അവര്‍ എത്രമാത്രമാണ് പ്രാര്‍ഥിച്ചത്. അമ്പലത്തില്‍ പോയ് വരുമ്പോള്‍ തന്റെ പേരില്‍ ദൈവങ്ങള്‍ക്കു സമര്‍പ്പിച്ച നിവേദ്യപ്പൊതികളെല്ലാം എത്ര വിശ്വാസത്തോടെയാണ് തന്നെ ഏല്‍പ്പിച്ചത്. പലപ്പോഴും വീടിന്റെ വിളക്കാണ് സരളയേടത്തിയെന്നു തോന്നിപ്പോയിട്ടുണ്ട്. അതിരുവിട്ട് ആരോടും അധികം അടുക്കാതെ എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറിയ അവരെ അമ്മയുടെ സ്ഥാനത്തല്ലാതെ കാണുവാന്‍ കഴിഞ്ഞിട്ടില്ല. മോഹനേട്ടനോടു അവര്‍ കാണിച്ച സ്‌നേഹത്തിനു മറ്റൊരു അര്‍ഥമുണ്ടായിരുന്നുവെന്നു ഒരിക്കലും തോന്നിയിരുന്നില്ല.

എല്ലാം വെറുതെയായിരിക്കുമോ. രവി കണ്ടുവെന്നു പറഞ്ഞത് പച്ചക്കള്ളമാകുമോ. അല്ലെങ്കില്‍ത്തന്നെ അക്കാര്യം പറയാന്‍ ഇത്രയും ദൂരം പൊള്ളുന്നവെയിലില്‍ അവന്‍ ഓടിയെത്തിയത് എന്തെങ്കിലും മനസില്‍ കരുതിയായിരിക്കുമോ. ഏയ്.. അങ്ങിനെയാകാന്‍ വഴിയില്ല. രവിക്കു ആ വീടിനോട് വല്ലാത്ത അടുപ്പമുണ്ട്. അവിടത്തെ കാര്യങ്ങളെല്ലാം അവന്‍ തന്നെയാണ് നോക്കുന്നത്. വെറുതെ ആ വീട്ടുകാരെക്കുറിച്ച് ഇല്ലാത്തതു പറയേണ്ട ആവശ്യം അവനില്ല. അങ്ങിനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ത്തന്നെ അത് തന്നോട് പറയേണ്ട എന്തു ബാധ്യതയാണ് അവനുള്ളത്. നന്നായി അടുത്ത പരിചയം പോലും അവനു തന്നോടില്ല. ഇതുവരെ കാര്യമായിട്ടു വര്‍ത്തമാനം പോലും പറഞ്ഞിട്ടില്ല. രവിയുടെ പരവേശവും തന്നെ പറഞ്ഞുബോധിപ്പിക്കാനുള്ള തിടുക്കവും മറ്റെന്തൊക്കെയോ ഒളിച്ചുവയ്ക്കുന്നില്ലേ എന്ന സംശയവും ഉയരുന്നുണ്ട്. ഒന്നും വിശ്വസിക്കാനും തള്ളിക്കളയാനുമാകാത്ത അവസ്ഥയിലായിരുന്നു ബിന്ദു.

പുതിയ പരീക്ഷണങ്ങള്‍ക്കു നടുവിലാണല്ലോ ദൈവം തന്നെ എത്തിക്കുന്നതെന്നു അവളുടെ മനസു വിലപിച്ചു. കരുത്തുനേടി തിരിച്ചുവരുമ്പോഴെല്ലാം ഇത്തരം തിരിച്ചടികള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നു. മരണത്തിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ എല്ലാം സോഫിയക്കായി മാറ്റിവച്ചവളാണു താന്‍. പക്ഷെ പിന്നെയും വിധി മറ്റൊരു രൂപത്തില്‍ തന്നെ പരീക്ഷിക്കുകയായിരുന്നു. പിന്നെയും അമേരിക്കയില്‍ തുടര്‍ന്നാല്‍ തന്റെ പകരക്കാരിയായി സോഫിയ മാറുന്നത് കാണേണ്ടിവരും എന്നത് മനസില്‍ ഉറച്ചുപോയിരുന്നു. അതുകൊണ്ടാണ് എത്രയും വേഗം ആ രാജ്യംവിട്ട് നാട്ടിലെത്താന്‍ വെമ്പിയത്. ഏതൊരു പെണ്ണിനേയും പോലെ ഇണയെ പങ്കുവയ്ക്കാന്‍ തനിക്കും കഴിയില്ല. വഴിമുട്ടിയ നിമിഷങ്ങളില്‍ ചില തീരുമാനങ്ങളെടുത്തിട്ടുണ്ടെങ്കിലും താനും ഒരു സാധാരണ പെണ്ണാണ്. ആണിനെ പങ്കുവയ്ക്കുകയെന്നത് സഹിക്കാനാകാത്ത സാധാരണ പെണ്ണ്.

എന്തായാലും സത്യമറിഞ്ഞേ മതിയാകൂവെന്നു ബിന്ദു തീരുമാനമെടുത്തു കഴിഞ്ഞു. ഇനിയും ഒരുപാട് അനുഭവിക്കാനുണ്ടെങ്കില്‍ അതും താന്‍ അനുഭവിച്ചേ മതിയാകൂ. ഒരു പക്ഷെ അങ്ങിനെയൊന്നും ഇല്ലെങ്കില്‍ ഭര്‍ത്താവിനേക്കാളുപരി താന്‍ ശപിക്കപ്പെടുന്നത് സരളേടത്തിയുടെ കാര്യത്തിലായിരിക്കും. ഒരു പാവം സ്ത്രീയെക്കുറിച്ചു വിചാരിച്ചതെല്ലാം തെറ്റാണെന്നു കണ്ടാല്‍ അതിന്റെ പാപം വലുതായിരിക്കും. ആ പാപത്തിന്റെ കറ സരളേടത്തിയുടെ കാര്യത്തില്‍ തന്റെ മനസില്‍ നിന്നും ഒരിക്കലും മാഞ്ഞുപോകാത്തതായിരിക്കും. അവള്‍ ചില തീരുമാനങ്ങള്‍ എടുത്തു കഴിഞ്ഞു. അകത്ത് ആനന്ദ് ഉറക്കത്തില്‍ നിന്നും എഴുന്നേറ്റു. അമ്മയെ കാണാതെ അവന്‍ കരയാന്‍ തുടങ്ങി. ബിന്ദു അകത്തേയ്ക്കു നടന്നു.

ഇത്രപെട്ടെന്ന് ബിന്ദു മടങ്ങുന്നതെന്തെന്നു മീനാക്ഷിയമ്മ ചോദ്യത്തിനു വ്യക്തമായ ഉത്തരം അവള്‍ നല്‍കിയില്ല. അവളുടെ ഭാവമാറ്റത്തില്‍ എന്തോ പന്തികേട് അവര്‍ക്കു തോന്നി. ഇനി ചിലപ്പോള്‍ ഇവിടെത്തെ അന്തരീക്ഷം പിടക്കാഞ്ഞിട്ടാണാവോ. അങ്ങിനെ വരാന്‍ തരമില്ല. കഴിഞ്ഞ ദിവസം വരെ അവള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ആനന്ദാണെങ്കില്‍ തന്നോട് വലിയ അടുപ്പത്തിലുമായി. അവനെ വിട്ടുപിരിയുന്നതില്‍ വലിയ വിഷമമുണ്ട്. ഈ പ്രായത്തില്‍ പേരക്കിടാവിനെ കണ്ടുകഴിയുക എന്നതു തന്നെയാണ് ഏറ്റവും വലിയ ആഗ്രഹം. കണ്ടു കൊതിതീര്‍ന്നില്ല ആനന്ദിനെ… മീനാക്ഷിയമ്മയുടെ കണ്ണുകള്‍ നിറഞ്ഞു.

ഇത്രവേഗം പോണമോ എന്ന മീനാക്ഷിയമ്മയുടെ ചോദ്യത്തിനു വേണം എന്നുറച്ചമറുപടിയായിരുന്നു കിട്ടിയത്. പറഞ്ഞിട്ടിനി ഫലമില്ലെന്നു കണ്ടപ്പോള്‍ അവര്‍ മറുത്തൊന്നും പറഞ്ഞില്ല. ബിന്ദു അവളുടെയും ആനന്ദിന്റെയും വസ്ത്രങ്ങള്‍ ബാഗില്‍ അടുക്കിവയ്ക്കാന്‍ തുടങ്ങിയിരുന്നു. എങ്കിലും നിര്‍ബന്ധിച്ചപ്പോള്‍ അന്നുകൂടി നില്‍ക്കാമെന്നു ബിന്ദു സമ്മതിച്ചു.

********************** ****************** ********************** ***********************

രാവിലെ തന്നെ ബിന്ദുവും അമ്മയും പടികടന്നുവരുന്നതു കണ്ടപ്പോള്‍ മോഹന് അതിശയമായി. കാര്‍ ഗേയ്റ്റിനപ്പുറം നിര്‍ത്തിയിട്ടിരിക്കുകയാണ്. ഒരാഴ്ചയെങ്കിലും ബിന്ദു അവിടെ നില്‍ക്കുമെന്നാണ് അയാള്‍ കരുതിയിരുന്നത്. ഇതിപ്പോ പെട്ടെന്ന്. അകലെനിന്നും കണ്ടപ്പോള്‍തന്നെ അവളുടെ മുഖത്ത് കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിയിരിക്കുന്നതായി മോഹനനു തോന്നി. മീനാക്ഷിയമ്മയുടെ കയ്യില്‍നിന്നും മോഹന്‍ ആനന്ദിനെ വാങ്ങി.

എന്താ ഇത്രവേഗം പോന്നോ എന്ന മോഹന്റെ ചോദ്യത്തിനു നനഞ്ഞുതുടങ്ങിയ കണ്ണുകളായിരുന്നു മറുപടി പറഞ്ഞത്. ആരോടും മിണ്ടാതെ അവള്‍ അകത്തേയ്ക്കു പോയി. പുറത്തെ ശബ്ദം കേട്ട അടുക്കളയില്‍നിന്നും സരള എത്തിയപ്പോഴേക്കും ബിന്ദു മുറിയില്‍ കയറി കതകടച്ചിരുന്നു. എന്താണു സംഭവിച്ചതെന്നു ചോദിച്ചപ്പോള്‍ മീനാക്ഷിയമ്മയ്ക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. രവി വന്നതും പോയതുമൊന്നും അവര്‍ അറിഞ്ഞതേയുണ്ടായില്ല. മോഹനും സരളയും പരസ്പരം നോക്കി. മീനാക്ഷയമ്മ വൈകാതെ തന്നെ വന്ന കാറില്‍ തന്നെ തിരിച്ചുപോയി.

പിന്നെയും ഏറെ നേരം കഴിഞ്ഞാണ് ബിന്ദു വാതില്‍ തുറന്നത്. മോഹന്‍ മുറിയിലേക്കു ചെന്നു. ബിന്ദു തിരികെ കട്ടിലില്‍ ചെന്നുകിടന്നു. അയാള്‍ അവള്‍ക്കിരികിലിരുന്നു

ബിന്ദൂ…. എന്തുപറ്റീ… നിനക്ക് എന്തെങ്കിലും….?

അവള്‍ അയാളുടെ മുഖത്തുനോക്കി വെറുതെ കിടന്നതേയുള്ളു. അപരിചിതനെപ്പോലെയാണ് അയാളെന്നു അവള്‍ക്കു തോന്നി. ഈ മനുഷ്യന്റെ ഉള്ളിലെന്താണെന്ന ചോദ്യം അവളെ അലട്ടാന്‍ തുടങ്ങിയിരുന്നു. സരളേടത്തി ആനന്ദിനേയുമെടുത്ത് മുറിയ്ക്കുവെളിയില്‍ നില്‍ക്കുന്നുണ്ടെന്നു അവള്‍ക്കു മനസിലായി. എന്തേ അവര്‍ തന്റെയടുത്തേയ്ക്കു വരാത്തത്. കുറ്റബോധം കൊണ്ട് അവരുടെ ഉള്ളം നീറുന്നുണ്ടോ. ഇല്ല… എല്ലാം തന്റെ തോന്നലാണ്. മോഹനേട്ടന്‍ പഴയതുപോലെയാണ്. തന്നോടുള്ള സ്‌നേഹത്തിന്റെ ഒരു തരിപോലും കളഞ്ഞിട്ടില്ല. ഭാര്യയും ഭര്‍ത്താവും വര്‍ത്തമാനം പറയുന്നിടത്തേയ്ക്കു വരേണ്ട കാര്യം സരളേടത്തിക്കില്ലല്ലോ. പിന്നെ മുറിക്കു പുറത്തുനിന്നത്. തനിക്കെന്തു പറ്റിയെന്ന ആകാംഷ കൊണ്ടായിരിക്കും… ഇങ്ങനെയൊക്കെ വിചാരിക്കാനും വിശ്വസിക്കാനും ബിന്ദു ശ്രമിച്ചു കൊണ്ടേയിരുന്നു.

സരളയ്ക്കാകട്ടെ മുറിയിലേക്കു കടക്കാന്‍ വല്ലാത്ത മനപ്രയാസമുണ്ടായിരുന്നു. ബിന്ദുവിന്റെ മുഖത്തുനോക്കാന്‍ തനിക്കിനി എങ്ങിനെ കഴിയും. വലിയ തെറ്റുതന്നെയാണ് താന്‍ ചെയ്തതെന്നു അവള്‍ക്കുതോന്നി. അവളുടെ ഭര്‍ത്താവുമൊത്തുള്ള സഹശയനത്തിന്റെ ചൂടാറും മുന്‍പേയാണ് ബിന്ദു വന്നിരിക്കുന്നത്. അവളുടെ കണ്ണുകളിലേക്കു നോക്കുമ്പോള്‍ തന്റെ ഉള്ളു പൊള്ളുമെന്നു സരളയ്ക്കറിയാം. തോളില്‍ കിടന്നിരുന്ന ആനന്ദിനെ അവള്‍ കൂടുതല്‍ ചേര്‍ത്തുപിടിച്ചു.

മോഹന്റെ മനസില്‍ എന്തെല്ലാമോ ചിന്തകള്‍ ആടിയുലഞ്ഞുകൊണ്ടിരുന്നു. ബിന്ദുവിന്റെ ഭാവം കണ്ടാല്‍ ഇവിടെയെല്ലാവരും എന്തോ തെറ്റുചെയ്തുപോലെയുണ്ട്. ഇനി അവള്‍ക്കു വീണ്ടും തലവേദനയോ മറ്റോ ഉണ്ടായോ. അല്ലെങ്കില്‍ ഡോക്റ്റര്‍ പറഞ്ഞതുപോലെ ശസ്ത്രക്രിയയ്ക്കിടെ തലച്ചോറിലുണ്ടായ ക്ഷതം മൂലം എന്തെങ്കിലും വിഭ്രാന്തിയോ മറ്റോ. സമനില തെറ്റിയ മനസുമായാണോ ബിന്ദു വന്നിരിക്കുന്നത്. ഇല്ല.. അവള്‍ ശാന്തമായി കിടക്കുകയാണ്. കയറിവന്നപ്പോള്‍ കണ്ട ബിന്ദുവല്ല ഇപ്പോള്‍. കനംപിടിച്ച മുഖത്തിനുപകരം നിര്‍വികാരതയാണ് തെളിഞ്ഞുകിടക്കുന്നത്. അന്നേരമുണ്ടായിരുന്ന കണ്ണുകളിലെ വന്യത അലിഞ്ഞില്ലാതെയായിരിക്കുന്നു. ചുണ്ടുകളില്‍ സ്‌നേഹത്തിന്റെ അരുണിമ പടര്‍ന്നിട്ടുണ്ട്. എവിടെയോ ചില അക്ഷരത്തെറ്റുപോലൊന്നു തോന്നിയെങ്കിലും അങ്ങിനെയാണ് അയാള്‍ക്കു തോന്നിയത്. മോഹന്‍ വീണ്ടും ചോദിച്ചു..

നിനക്കെന്താ… പറ്റിയത്….

എനിക്ക്…. എനിക്ക്… മോഹനേട്ടനെ കാണണമെന്നു തോന്നി… -ബിന്ദു മനപ്പൂര്‍വം ചുണ്ടുകളില്‍ ചിരി പടര്‍ത്തിപ്പറഞ്ഞു.

മുറിക്കു പുറത്തുനിന്ന സരള നെഞ്ചില്‍ കൈവച്ചു ദീര്‍ഘ നിശ്വാസം വിട്ടു. മോഹന്റെ മനസ് ശാന്തമായി.

******************** ****************** ********************* ********************

ബിന്ദു തിരികെ വീട്ടിലെത്തിയിട്ട് നാലു ദിവസമാകുന്നു. അവള്‍ ഓരോ നിമിഷവും മോഹന്റെയും സരളയുടെയും ഉള്ളിലേക്കു കയറാന്‍ ശ്രമിക്കുകയായിരുന്നു. ഇല്ല. എല്ലാം താന്‍ ഇവിടെ നിന്നു പോയതുപോലെ തന്നെയാണ്. ചേട്ടത്തിയുടെ സ്ഥാനത്തു തന്നെയാണ് മോഹന്‍ സരളയെ കാണുന്നത്. അനാവശ്യമായ ഒരു വര്‍ത്തമാനം പോലും മോഹനോട് സരളയുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. അശാന്തമായ കടലില്‍ തിരമാലകള്‍ അടങ്ങിയതു പോലെയാണ് ബിന്ദുവിന്റെ മനസ്. പ്രക്ഷുബ്ധതയുടെ എല്ലാ അടയാളങ്ങളും അലിഞ്ഞില്ലാതാകുകയാണ്. കനലുപോലെ കത്തിയെരിഞ്ഞിരുന്ന ബിന്ദുവിന്റെ ഉള്ളം ചാറ്റല്‍മഴയേറ്റതുപോലെയായി. എല്ലാം വെറുതെയായിരുന്നു.

തന്നെ സംശയത്തിന്റെ പടുകുഴിയില്‍ വീഴ്ത്തിയവന്‍ ഇങ്ങോട്ടു വരുന്നുകൂടിയില്ല. രവിക്ക് എന്താണിങ്ങനെ തോന്നാന്‍ കാരണമെന്നു അവള്‍ക്കെത്ര ആലോചിച്ചിട്ടും മനസിലായില്ല. കാര്യങ്ങളെല്ലാം മോഹനേട്ടനോട് തുറന്നുപറയുക തന്നെ വേണം. ആ നല്ല മനുഷ്യനെക്കുറിച്ചു താന്‍ എന്തൊക്കെയാണ് വിചാരിച്ചത്. എല്ലാം തുറന്നുപറയുമ്പോള്‍ അദ്ദേഹം എന്തു കരുതുമായിരിക്കും. ഇല്ല, തന്റെ മാനസികാവസ്ഥ നല്ലപോലെ മനസിലാക്കുന്നയാളാണ്. ഒരു തെറ്റും അക്കാര്യത്തില്‍ അദ്ദേഹം തന്നില്‍ കാണില്ല.

ബിന്ദുവിനിന്നു പതിവിലേറെ ഉന്മേഷം തോന്നി. ഒരിക്കല്‍ മരണത്തിന്റെ പിടിയില്‍ നിന്നും ജീവിതത്തിലേക്കു ഉണര്‍ന്നതുപോലെ. രാവിലെ തന്നെ കുളിച്ചൊന്ന് അമ്പലത്തിലേക്കു പോകണം. എല്ലാം പൊറുക്കാനായി പ്രാര്‍ഥിക്കണം. പിന്നെ തിരിച്ചുവന്നിട്ടുവേണം എല്ലാം പറയാന്‍. മോഹന്‍ എങ്ങോട്ടുപോയോ എന്തോ… കുളികഴിഞ്ഞു വന്നതാണ്. ആനന്ദ് അപ്പുറം ഉണ്ണിക്കുട്ടനോടൊപ്പം കളിയിലാണ്. സരളേടത്തി അടുക്കളയില്‍ തിരക്കിലും.

മുറിക്കകത്തെ ഡ്രസ് സ്റ്റാന്‍ഡില്‍ നിന്നും തോര്‍ത്തും മാറാനുള്ള വസ്ത്രങ്ങളുമെടുത്തു അവള്‍ വീടിനു പുറത്തെ കുളിമുറിയിലേക്കു നടന്നു. വാതിലടച്ചു കുറ്റിയിട്ടെങ്കിലും അവള്‍ ചിന്തകളില്‍ തന്നെയായിരുന്നു. എല്ലാം കലങ്ങിത്തെളിഞ്ഞുവരുന്നതിന്റെ സന്തോഷം മോഹനോടു എത്രയും വേഗം പങ്കുവയ്ക്കാന്‍ അവള്‍ കൊതിച്ചു. എന്നിട്ടുവേണം ആ മാറില്‍തലചായ്ച്ചു പൊട്ടിക്കരയാന്‍. അവള്‍ കുളിമുറിയിലെ ടാപ്പ് തുറന്നു. തണുത്ത വെള്ളം ബക്കറ്റിലേക്കു ഒഴുകി. വസ്ത്രങ്ങളഴിച്ചു മാറ്റാന്‍ തുടങ്ങിയപ്പോഴാണ് സോപ്പെടുത്തില്ലെന്ന് അവളോര്‍ത്തത്. സരളേടത്തിയെ വിളിക്കാം എന്നു കരുതിയെങ്കിലും അടുക്കളയില്‍ നിന്നുതിരിയാന്‍ നേരമില്ലാത്തയാളെ വെറുതെ ബുദ്ധിമുട്ടിക്കേണ്ടന്നു കരുതി അവള്‍ വാതില്‍ തുറന്നു വീടിനകത്തേക്കു നടന്നു. പിറകുവശത്തെ ഇളംതിണ്ണയില്‍ ആനന്ദും ഉണ്ണിക്കുട്ടനും കളിക്കോപ്പുകളുമായി ഇരിക്കുന്നു. അടുക്കളയിലെ ഷെല്‍ഫില്‍ നിന്നും സോപ്പെടുക്കാന്‍ ചെന്നപ്പോള്‍ സരളേടത്തിയെ അവിടെയെങ്ങും കാണുന്നില്ല. തന്റെ മുറിയില്‍ നിന്നും അടച്ചുപിടിച്ച വര്‍ത്തമാനം ഉയരുന്നു. ബിന്ദുവിന്റെ നെഞ്ചിലെ മിടിപ്പിനു വേഗതയേറി. അവള്‍ ഓരോ ചുവടുവയ്പ്പും ശ്രദ്ധയോടെ മുന്നോട്ടുവച്ചു മുറിക്കടുത്തേയ്ക്കു നടന്നു. പാതി അടച്ചിട്ട വാതിലിനപ്പുറം അവള്‍ അനങ്ങാതെ നിന്നു. അകത്തുനിന്നും സരളേച്ചിയുടെ ഏങ്ങലോടെയുള്ള വര്‍ത്തമാനം….
ഞാനിനി എന്തു ചെയ്യും… ബിന്ദുവിന്റെ അസുഖത്തിനു കുറവുണ്ടെന്നു ഒരു വാക്കു പറയാമായിരുന്നല്ലേ.. പറഞ്ഞിരുന്നെങ്കില്‍ ഒരിക്കലും ഇങ്ങനെ ആകുമായിരുന്നില്ല…

ഞെട്ടലോടെയാണ് ആ വാചകങ്ങള്‍ ബിന്ദു കേട്ടത്. അവളുടെ ആത്മാവിലേക്ക് ഇടിത്തീ പെയ്തിറങ്ങിയതുപോലെ. അവള്‍ പതിയെ വാതില്‍പാളി തള്ളിത്തുറന്നു. മോഹന്റെ മാറില്‍ തലചായ്ച്ചു പുണര്‍ന്നു നില്‍ക്കുന്ന സരള.

കണ്ണുകളില്‍ ഉരുണ്ടുകൂടിയ ഇരുട്ട് ചുറ്റിലേക്കും വ്യാപിക്കുന്നതു പോലെ. കാതുകള്‍ കൊട്ടിയടച്ചിരിക്കുന്നു. തലയ്ക്കുള്ളില്‍നിന്നും കുത്തിക്കയറുന്നതുപോലെ തീഷ്ണമായ മൂളല്‍ മാത്രം. ബിന്ദു ബോധരഹിതയായി തറയിലേക്കു വീണു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,494

More Latest News

2019 ല്‍ നൂറാം വാര്‍ഷികം; ബ്രിട്ടീഷ് രാജകുടുബം ഇന്ത്യൻ ജനതയോട് മാപ്പു പറയണം,ശശി തരൂര്‍

രണ്ടു നൂറ്റാണ്ടിലേറെക്കാലം ഇന്ത്യക്കാരോട് ചെയ്ത തെറ്റുകള്‍ക്ക് ബ്രിട്ടീഷുകാര്‍ ഒരിക്കല്‍ പോലും പശ്ചാത്താപം പ്രകടിപ്പിക്കാത്തതില്‍ തനിക്കേറെ ഉത്കണ്ഠയുണ്ടെന്നും തരൂര്‍ പറഞ്ഞു. മറ്റ് രാജ്യങ്ങള്‍ ഇത്തരം ചെയ്തികള്‍ക്ക് പിന്നീട് മാപ്പ് പറഞ്ഞ കാര്യവും അദ്ദേഹം സൂചിപ്പിച്ചു. ബ്രിട്ടീഷ് കോളനിഭരണാകാലത്ത് ഇന്ത്യയുടെ ദുരവസ്ഥയാണ് തരൂര്‍ തന്റെ പുസ്തകത്തിലൂടെ വിവരിക്കുന്നത്. 2014ല്‍ നടന്ന കൊമഗാട്ടമാറു സംഭവത്തെ തുടര്‍ന്ന് നൂറ് കണക്കിന് ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും മുസ്ലീങ്ങള്‍ക്കും കാനഡയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നെന്നും എന്നാല്‍ ഇതില്‍ ഖേദം പ്രകടിപ്പിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തിയിരുന്നുവെന്നും തരൂര്‍ ചൂണ്ടിക്കാട്ടുന്നു . അന്ന് ഇപ്പറഞ്ഞവരെ വാന്‍കൂവര്‍ തുറമുഖത്തു നിന്നും ഇന്ത്യയിലേക്ക് മടക്കി അയച്ച സംഭവത്തിലാണ് നൂറുവര്‍ഷങ്ങള്‍ക്കിപ്പുറം മാപ്പുപറയാന്‍ ട്രൂഡോ തയ്യാറായതെന്നും തരൂര്‍ ചൂണ്ടിക്കാണിക്കുന്നു.

12 വര്‍ഷത്തിനിടയില്‍ 500 പെണ്‍കുഞ്ഞുങ്ങളെ പീഡിപ്പിച്ച തയ്യല്‍ക്കാരന്‍ ഒടുവില്‍ പോലിസ് വലയിലായി

12 വര്ഷം കൊണ്ട് അഞ്ഞൂറ് പെണ്‍കുട്ടികളെ പീഡനത്തിനു ഇരയാക്കിയ പീഡനവീരനായ തയ്യല്‍ക്കാരന്‍ ഒടുവില്‍ പോലിസ് വലയിലായി .സുനിൽ രാസ്ടോഗിയെന്ന എന്ന മുപ്പത്തിയെട്ടുകാരനാണ് അറസ്റ്റിലായത്.മൂന്ന് വര്‍ഷം നീണ്ട അന്വേഷത്തിനു ഇടയിലാണ് ഇയാളെ പോലിസ് തന്ത്രപരമായി കുരുക്കിയത് . രണ്ടു പെണ്‍കുട്ടികള്‍ക്ക് നേരെ പീഡനശ്രമം നടത്തിയതിന് പിടിയിലായ ഇയാളെ ചോദ്യം ചെയ്തപ്പോള്‍ 12 വര്‍ഷത്തിനിടയില്‍ 500 കുട്ടികളെ ബലാത്സംഗം ചെയ്തതായി ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു .

വിധിയുടെ ക്രൂരത; പിഞ്ചു കുഞ്ഞു ഉൾപ്പെടെ ഒരു കുടുബത്തിലെ മൂന്നുപേർ പാളത്തിൽ തെന്നി വീണു

കുഞ്ഞിനെ കണ്ടുവരുമ്പോള്‍ റെയില്‍പ്പാളം മുറിച്ചുകടക്കുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. റെയില്‍പ്പാളം കടക്കുന്നതിനിടയില്‍ പാളത്തില്‍ കാല്‍ തെന്നി നസീമ വീണു. ഒന്നിച്ചുണ്ടായിരുന്ന സുബൈദ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കണ്ണൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന പരശുറാം എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു. സുബൈദയുടെ കൈയിലായിരുന്നു ചെറുമകള്‍ അയിഹാന്‍. തീവണ്ടി അടുത്തെത്തിയതോടെ മൂന്നുപേര്‍ക്കും രക്ഷപ്പെടാനായില്ല. സഹോദരിമാരില്‍ ഒരാളുടെ മൃതദേഹം പാളത്തിനു പുറത്തും ഒരാളുടെത് പാളത്തിലുമായിരുന്നു.

ടിക്കറ്റ് എടുത്തു നൽകിയാൽ ഞാൻ പാകിസ്താനിലേക്ക് വേണമെങ്കിൽ പോകാം,കുരീപ്പുഴ ശ്രീകുമാര്‍

പാക്കിസ്ഥാനിലേക്ക് പോകാന്‍ ആഗ്രഹമുണ്ടെന്നും സംഘ്പരിവാര്‍ അതിനുള്ള ടിക്കറ്റെടുത്ത് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഖൈബര്‍ ചുരം കാണാനും ലാലാ ലജ്പത്‌റായ് എന്ന നക്ഷത്രം പൊലിഞ്ഞു വീണ സ്ഥലം കാണുന്നതിനും ധീരദേശാഭിമാനി ഭഗത്സിങ്ങിന്റെ ശവകുടീരം സന്ദര്‍ശിക്കാനും താല്‍പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എം.ടിയോടും കമലിനോടുമുള്ള സംഘ്പരിവാര്‍ ആര്‍.എസ്.എസ് അസഹിഷ്ണുതക്കെതിരെ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊച്ചിയുടെ നിരത്തു കിഴടക്കാൻ സോളാർ റിക്ഷകൾ വരുന്നു, ഒരു കിലോമീറ്റെർ യാത്രക്ക് ചിലവ്

കരിയും പുകയും ഇല്ലാത്ത യാത്ര കൊച്ചിക്കാർക്ക് യാഥാർഥ്യം ആകുന്നു ,സോളാർ റിക്ഷകൾ നിരത്തു കിഴടക്കാൻ ഒരുങ്ങുന്നു, മോട്ടോർ വാഹനവകുപ്പിന്റെ അന്തിമാനുമതികിട്ടിയാൽ ഉടൻ കൊച്ചിയിലെ നിരത്തുകളിൽ ഇറങ്ങും ഒരു കിലോമീറ്റർ സഞ്ചരിക്കാൻ വെറും 25 പൈസ ചെലവാകുന്നുള്ള എന്നാണ് കണക്ക് ,ഡ്രൈവർ ഉൾപ്പെടെ 5 പേർക്ക് യാത്ര ചെയ്യാം 35 km ആണ് പരമാവധി വേഗം, ബാറ്ററി 8 മണിക്കൂർ ചാർജ് ചെയ്താൽ 80 km സഞ്ചരിക്കാം, 5 മാസം മുൻപ് കേരളത്തി അവതരിപ്പിച്ചെങ്കിലും സർക്കാർ അനുമതി ലഭിക്കാതിരുന്നതിനാൽ ആണ് നിരത്തിൽ ഇറങ്ങാഞ്ഞത്, റിക്ഷക്കു വില ഒന്നരലക്ഷം രൂപ സോളാർ പാനൽ കടിപ്പിക്കാൻ പതിനയ്യായിരം രൂപ കൂടി ആകും

നടി ജലജയുടെ വീട്ടില്‍ പോയ റിമി ടോമിക്ക് പറ്റിയ അബദ്ധം

മലയാളത്തിന്റെ നായികാ വസന്തങ്ങളും റിമിയും ഒന്നിച്ചപ്പോള്‍ ആ താരവേദി ഒരു ഉത്സവമാവുകയായിരുന്നു. പ്രേക്ഷകരുടെ ആകാംക്ഷയ്ക്കു വിരാമമിട്ടുകൊണ്ടാണ് എണ്‍പതുകളുടെ ഹരമായിരുന്ന രഞ്ജിനിയും ജലജയും ഒന്നും ഒന്നും മൂന്നിന്റെ വേദിയിലേക്കെത്തിയത്. സിനിമാലോകത്തിനു നീണ്ടഇടവേള നല്‍കി പോയ ഇരുവരുടെയും തിരിച്ചുവരവ് ഒരര്‍ഥത്തില്‍ ആരാധകര്‍ കാത്തിരിക്കുക തന്നെയായിരുന്നു.

അടുത്ത ജന്മത്തില്‍ മോഹന്‍ലാലിന് ആരാകണം?; ഇതാ മറുപടി

അടുത്ത ജന്മത്തില്‍ മോഹന്‍ലാലിന് ആരാകണം? പ്രമുഖ ചാനല്‍ പരിപാടിയില്‍ അവതാരകന്റെ ചോദ്യം ഇതായിരുന്നു. കുസൃതി കലര്‍ന്ന ചോദ്യത്തിന് ഒട്ടും ആലോചിക്കാതെ തന്നെ താരം മറുപടി നല്‍കി. ‘എനിക്ക് മോഹന്‍ലാല്‍ ആയി തന്നെ ജനിച്ചാല്‍ മതി’.മലയാളത്തിലെ ഒരു ന്യൂസ് ചാനല്‍ നടത്തിയ ന്യൂസ്‌മേയ്ക്കാര്‍ പുരസ്‌കാര പ്രഖ്യാപന ചടങ്ങിനിടയിലായിരുന്നു മോഹന്‍ലാലിന് ഇത്ര രസകരമായ ചോദ്യം നേരിടേണ്ടി വന്നത്.

ആ ട്രോള്‍ ഞാനും കണ്ടു ! പാലാരിവട്ടം ശശിയുടെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് പൃഥ്വിയുടെ രസിപ്പിച്ച

പൃഥ്വിരാജിന്റെ ഇംഗ്ലീഷ് കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് പണ്ടും സോഷ്യൽ മീഡിയ ആഘോഷമാക്കിട്ടുണ്ട് . വിശേഷിച്ചും ട്രോള്‍ പേജുകള്‍ക്ക്. സൈനിക സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും ഓസ്‌ട്രേലിയയില്‍ ഉന്നതവിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയ പൃഥ്വി മാതൃഭാഷയുടെ അനായാസതയോടെ ഇംഗ്ലീഷും കൈകാര്യം ചെയ്യുന്നയാളാണ്. 'തെന്നിന്ത്യയില്‍ ഏറ്റവും നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന നടനെ'ന്ന് മുന്‍പൊരിക്കല്‍ പൃഥ്വിയുടെ ഭാര്യ സുപ്രിയ തന്റെ ഭര്‍ത്താവിനെക്കുറിച്ച് ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞതും സോഷ്യല്‍ മീഡിയ ആഘോഷിച്ചിരുന്നു. പൃഥ്വിരാജിന്റെ ഇംഗ്ലീഷിലുള്ള ചില ഫേസ്ബുക്ക് പോസ്റ്റുകളെങ്കിലും അതിന്റെ രസകരമായ പരിഭാഷകളുമായി സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്താറുണ്ട്.

പ്രവാസി മലയാളി കുടുംബത്തിന്റെ ലഗേജ് മോഷ്ടിച്ചു; സംഭവം നെടുമ്പാശേരിയില്‍

വിമാനം റദ്ദായതിനെത്തുടർന്ന് നെടുമ്പാശേരിയിലെ ഹോട്ടലിൽ താമസിക്കേണ്ടി വന്ന പ്രവാസി മലയാളി കുടുംബത്തിന്റെ ലഗേജ് മോഷ്ടിച്ചു. ബ്രിട്ടനിലേക്ക് പോകാനെത്തിയ തൊടുപുഴ സ്വദേശിയുടെ ഹാൻഡ് ബാഗിൽ നിന്നാണ് നാലു ലക്ഷം രൂപായുടെ സ്വർണവും എണ്ണൂറ് പൗണ്ടും മോഷ്ടിക്കപ്പെട്ടത്. നെടുമ്പാശേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

സി കെ പത്മനാഭനോട് വിശദീകരണം തേടാൻ ബിജെപി; കോട്ടയത്ത് ഇന്ന് കോര്‍കമ്മറ്റി യോഗം

സിപിഐഎമ്മിനെ സഹായിക്കുന്ന നിലപാടാണ് സികെപി എടുത്തതെന്നും ഇത് ചോദ്യം ചെയ്യേണ്ടതുണ്ട് എന്ന് ആര്‍എസ്എസ് അനുഭാവികളായ ബിജെപി നേതാക്കള്‍ ഉന്നയിച്ചതോടെയാണ് വിശദീകരമണം തേടുന്നത്. സികെപി സിപിഐഎമ്മിലേക്ക് പോകുന്നതിനു വേണ്ടിയാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും ഈ വിഭാഗത്തിന് അഭിപ്രായമുണ്ട്. ഇന്ന് കോര്‍ ഗ്രൂപ്പ് യോഹത്തിവല്‍ പങ്കെടുക്കുന്ന സികെപിയോട് വിശദീകരണം തേടും. തൃപ്തികരമായ മറുപടി നല്‍കാന്‍ സികെപി തയ്യാറായില്ലെങ്കില്‍ നടപടി സ്വീകരിക്കാനാണ് ആലോചന. ബിജെപി കേന്ദ്രനേതാക്കളായ എച്ച്.രാജ,ബിഎല്‍ സന്തോഷ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും

സ്വാന്‍സി മലയാളി അസോസിയേഷന്‍റെ പുതുവത്സരാഘോഷം അതിഗംഭീരമായി; ലെസ്റ്റര്‍ ലൈവ് കലാസമിതിയുടെ ലൈവ് ഓര്‍ക്കസ്ട്ര വ്യത്യസ്ത

സ്വാന്‍സി: വ്യത്യസ്തതയാര്‍ന്ന പരിപാടികളോടെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം അതിഗംഭീരമാക്കി സ്വാന്‍സി മലയാളി അസോസിയേഷന്‍ പ്രശംസ നേടി. സ്വാന്‍സിയിലെ മൈനേഴ്സ് ഹാളില്‍ നടന്ന വിപുലമായ ചടങ്ങുകളോടെയാണ് ഇത്തവണ ക്രിസ്തുമസ് - ന്യൂ ഇയര്‍ ആഘോഷങ്ങള്‍ അരങ്ങേറിയത്. ഏഴാം തീയതി ശനിയാഴ്ച വൈകുന്നേരം നാല് മണി മുതല്‍ നടന്ന പ്രോഗ്രാമില്‍ സ്വാന്‍സിയിലെ മലയാളി കുടുംബങ്ങള്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നിരവധി പേരാണ് പങ്കെടുത്തത്. പൊതുസമ്മേളനത്തോടെയായിരുന്നു പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. അസോസിയേഷന്‍ പ്രസിഡണ്ട് ബിജു മാത്യു യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ലിസി റെജി, വൈസ് പ്രസിഡണ്ട് ജിജി ജോര്‍ജ്ജ്, ജോയിന്റ് സെക്രട്ടറി ജിനോ ഫിലിപ്പ്, എസ്.എം.എയുടെ യൂത്ത് വിഭാഗം പ്രസിഡണ്ട് മെറി എലിസബത്ത് ബിജു, സെക്രട്ടറി ജിയോ റെജി എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

മാഞ്ചസ്റ്ററിൽ ഉഗ്രസ്ഫോടനം. രണ്ടു വീടുകൾ പൂർണമായും തകർന്നു. അഞ്ചുപേർക്ക് പരിക്ക്.

ദീപ്തി അന്നാ മാനുവൽ മാഞ്ചസ്റ്ററിൽ റെസിഡൻഷ്യൽ ഏരിയയിൽ ഉണ്ടായ ഉഗ്രസ്ഫോടനത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു....

ബോംബ്‌ ഭീഷണിയെ തുടര്‍ന്ന് ഒമാനില്‍ നിന്ന് ജര്‍മനിയിലേക്ക് പോയ വിമാനം കുവൈത്തില്‍ ഇറക്കി

ഒമാനില്‍ നിന്ന് ജര്‍മനിയിലെ കൊളോണിലേക്ക് പോവുകയായിരുന്ന വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് അടിയന്തരമായി കുവൈത്തിലിറക്കി. സലാലയില്‍ നിന്ന് പുറപ്പെട്ട യൂറോ വിങ്ങ്‌സ് ഇ.ഡബ്ല്യ 117 നമ്പര്‍ വിമാനത്തിനാണ് ബോംബ് ഭീഷണിയുണ്ടായത്.കുവൈത്ത് സമയം പുലര്‍ച്ചെ 6.33 ഓടെയായിരുന്നു അടിയന്തിര ലാന്റിങ്.

ബ്രെക്‌സിറ്റ് മഹത്തായ സംഭവമെന്ന് ട്രംപ്; ഡൊണാള്‍ഡ് ട്രംപ്-തെരേസ മേയ് കൂടിക്കാഴ്ച ഉടനുണ്ടാകുമെന്ന് സൂചന

വാഷിംഗ്ടണ്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി എത്രയും പെട്ടന്ന് കൂടിക്കാഴ്ച നടത്തുമെന്ന് സൂചന നല്കി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോയ ബ്രിട്ടന്റെ തീരുമാനത്തെ മഹത്തരം എന്ന് വിശേഷിപ്പിക്കാനും ട്രംപ് മറന്നില്ല. ബ്രെക്സിറ്റോടെ ബ്രിട്ടന്‍ കൂടുതല്‍ സ്മാര്‍ട്ടായി എന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്. പൗണ്ടിന്റെ മൂല്യത്തകര്‍ച്ച അതിന്റെ പാരമ്യത്തില്‍ എത്തിനില്‍ക്കുന്ന അവസ്ഥയിലാണ് ട്രംപിന്റെ പരാമര്‍ശം എന്നതും ശ്രദ്ധേയമാണ്.

പശു ശ്വസിക്കുന്നതും പുറത്തു വിടുന്നതും ഓക്‌സിജന്‍! കണ്ടെത്തിയത് രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി

ജയ്പൂര്‍: പശു ശ്വസിക്കുന്നതും പുറത്തു വിടുന്നതും ഓക്‌സിജനാണെന്ന് ബിജെപി മന്ത്രി. പശുവിനു മാത്രമേ ഈ പ്രത്യേകതയുള്ളുവെന്നും രാജസ്ഥാനിലെ വിദ്യാഭ്യാസ മന്ത്രിയായ വസുദേവ് ദേവ്‌നാനി കണ്ടെത്തിയിട്ടുണ്ട്. ഹിംഗോനിയ ഗോശാലയില്‍ അക്ഷയ്പാത്ര ഫൗണ്ടേഷന്‍ നടത്തിയിയ ചടങ്ങിലാണ് വിദ്യാഭ്യാസ മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.