കാലാന്തരങ്ങള്‍ നോവല്‍ അധ്യായം ഇരുപത്

കാലാന്തരങ്ങള്‍ നോവല്‍ അധ്യായം ഇരുപത്

കാരൂര്‍ സോമന്‍

അധ്യായം ഇരുപത്, പുതുവഴികള്‍ തേടി

ഇനിയും വൈകിയാല്‍ കാര്യങ്ങള്‍ അവതാളത്തിലാകുമെന്നു മോഹനു മനസിലായി. കമ്പനിയില്‍നിന്നും എത്രയും വേഗം ജോലിക്കു ഹാജരാകണമെന്നുള്ള അറിയിപ്പുകള്‍ പലതായി. സോഫിയയ്ക്കു അഡ്ജസ്റ്റ് ചെയ്യുവാന്‍ കഴിയുന്നതിനു പരിധിയുണ്ട്. സോഫിയ വന്നുപോയിട്ട് ഒരു മാസമാകുന്നു. ഇടയ്ക്കിടെ അവള്‍ വിളിക്കാറുണ്ട്. ബിന്ദുവിനോട് അവള്‍ സംസാരിക്കണമോ എന്നു ചോദിച്ചിരുന്നു. വേണ്ടെന്നാണ് താന്‍ പറഞ്ഞത്. അത് കൂടുതല്‍ വഷളാകാനെ ഉതകൂ. എത്രയോ തവണ ബിന്ദുവിനെ താന്‍ വിളിച്ചു. താനാണെന്നു കണ്ടാല്‍ ഫോണ്‍ നിശ്ചലമാകുകയാണ് പതിവ്. ആദ്യമൊക്കെ മീനാക്ഷിയമ്മ ഫോണെടുക്കുമായിരുന്നു. എന്താണു സംഭവിച്ചതെന്നു അവര്‍ക്കറിയില്ലായിരുന്നു. അവര്‍ തന്നോടാണ് കാര്യങ്ങള്‍ ചോദിച്ചത്. ഒന്നുമറിയില്ല എന്ന മട്ടിലായിരുന്നു താന്‍ മറുപടി നല്‍കിയത്. ഇപ്പോള്‍ അവരും ഫോണെടുക്കാതെയായി.

വീട്ടിലിപ്പോള്‍ മോഹന്‍ ഒറ്റപ്പെട്ട മട്ടിലാണ്. സരളയാകട്ടെ വല്ലതും വച്ചുണ്ടാക്കിയാല്‍ മേശപ്പുറത്തു മൂടിവച്ചിരിക്കും. മിണ്ടലുപോലുമില്ല. രാവിലെ തന്നെ അവള്‍ കുളിച്ചൊരുങ്ങി പോകുന്നുണ്ടായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുകയാണത്രെ. രവിയ്‌ക്കൊപ്പമാണ് വരവും പോക്കും. തോട്ടത്തിന്റെ കണക്കും മറ്റും അവന്‍ സരളയെയാണ് ഏല്‍പ്പിക്കുന്നത്. എന്തെങ്കിലുമാകട്ടെ, അതില്‍ തലയിടേണ്ട കാര്യം തനിക്കില്ല. കിട്ടുന്ന ചില്ലറ കൊണ്ട് സരള ജീവിച്ചോട്ടെ. കൂടെക്കിടന്നതിന്റെ ഔദാര്യമായി വേണമെങ്കില്‍ അതിനെക്കരുതാം.

താന്‍ ചതിച്ചുവെന്നാണ് സരളയുടെ വിചാരം. ചതിക്കാനായി താനെന്തു തെറ്റാണു ചെയ്തത്. അടക്കിപ്പിടിച്ചിരുന്ന വികാരങ്ങളുടെ നിയന്ത്രണം വിട്ടത് അവള്‍ക്കായിരുന്നു. സഹോദര ഭാര്യയെന്ന നിലയില്‍ ചെയ്തതു തെറ്റാണെന്നു പറയാമെങ്കിലും അതിലിത്ര പാപം കാണേണ്ടതുണ്ടോ. ഇല്ല, താന്‍ ചെയ്യുന്നതുതന്നെയാണ് ശരി. ശരീരമാവശ്യപ്പെട്ടത് അവള്‍ക്കും തനിക്കും ലഭിച്ചു. അവള്‍ വേണ്ട എന്നു തീരുമാനിച്ചപ്പോള്‍ പിടിച്ചുവാങ്ങാന്‍ താന്‍ ശ്രമിച്ചില്ല. പെണ്ണെന്ന നിലയില്‍ എല്ലാ ബഹുമാനവും അവള്‍ക്കു താന്‍ നല്‍കി. പിന്നെ ആഗ്രഹങ്ങളുടെ കെട്ടഴിച്ചുവിടപ്പെട്ടത് അവളുടെ മനസിലായിരുന്നു. തനിക്കൊപ്പം ജീവിക്കണമെന്നത് അവളുടെ മനസിന്റെ അപക്വമായ ചിന്ത മാത്രമായിരുന്നു. അങ്ങിനെ മോഹിച്ചത് അവളുടെ തെറ്റ്. ആ തെറ്റിന്റെ ഓര്‍മകളില്‍ അവള്‍ എരിഞ്ഞെങ്കില്‍ തനിക്കെന്തു ചെയ്യാന്‍ കഴിയും. അവള്‍ക്ക് അവളുടെ വഴി, തനിക്കു സഞ്ചരിക്കാന്‍ ഇനിയുമേറെയുണ്ട്. സരളയെപ്പോലെ ഒരു പെണ്ണിനൊപ്പം ജീവിക്കാനായിരുന്നെങ്കില്‍ താന്‍ എങ്ങുമെത്തുമായിരുന്നില്ല. തന്റെ ലക്ഷ്യങ്ങള്‍ പലതാണ്. ചിലപ്പോള്‍ തനിക്കുപോലും മനസിലാക്കാന്‍ കഴിയാത്തത്.

നാളെത്തന്നെ ബിന്ദുവിന്റെ വീട്ടില്‍ പോകണം. തെറ്റുകള്‍ക്കു കാല്‍ക്കല്‍ വീണു മാപ്പു പറയണം. മുഖത്തുനോക്കി തന്നോടു എതിരു പറയാന്‍ അവള്‍ക്കു കഴിയില്ലെന്നുറപ്പുണ്ട്. ഏതു ചെളിക്കുണ്ടില്‍ വീണാലും ഒരിക്കല്‍ സ്‌നേഹിച്ച ആണിനെ പൂര്‍ണമായും തള്ളിപ്പറയാന്‍ ഒരു പെണ്ണിനുമാകില്ല. തന്റെ ഒരു തലോടലില്‍, ചുടുചുംബനത്തില്‍ അവള്‍ക്കു മടങ്ങിവന്നേ മതിയാകൂ…. മോഹന്‍ അവളെ തിരിച്ചുകിട്ടാന്‍ എത്രവേണമെങ്കിലും താഴാന്‍ തയാറായി. അവള്‍ തന്റെ ജീവിതത്തിലേക്കു തിരിച്ചുവന്നില്ലെങ്കില്‍ നഷ്ടപ്പെടുന്നത് ഇത്രയും നാള്‍ സ്വരുക്കൂട്ടിയ കിനാവുകളായിരിക്കുമെന്ന് അയാള്‍ക്കറിയാം. താന്‍ കാലങ്ങളായി തയാറാക്കിയ പദ്ധതികളുടെ അവസാനമായിരിക്കുമതെന്നും അയാള്‍ക്കു നിശ്ചയമുണ്ട്,

മുറ്റത്ത് പോസ്റ്റുമാന്റെ ബെല്ലടി കേട്ടപ്പോഴാണ് അയാള്‍ ചിന്തകളില്‍നിന്നുമുണര്‍ന്നത്. കയ്യില്‍ നീട്ടിപ്പിടിച്ച രജിസ്റ്റേഡ് കത്തുമായി പോസ്റ്റുമാന്‍ നില്‍ക്കുന്നു. ഇവിടേക്കു ആരാണ് രജിസ്റ്റേഡ് കത്തയ്ക്കാന്‍. ഇനി ബാങ്കില്‍നിന്നും ലോണോ മറ്റോ എടുത്തിട്ടുണ്ടോ. അതിന്റെ അടവു മുടങ്ങിയതിന്റെതാണോ, അതോ സരളയ്ക്കു വന്നതു വല്ലതുമായിരിക്കുമോ. രാജന്റെ പേരില്‍ കുറച്ചു പണം കൂടി കിട്ടാനുണ്ടെന്നു അവള്‍ ഒരിക്കല്‍ പറയുന്നതു കേട്ടു.

പക്ഷെ കത്ത് തന്റെ പേരിലാണ്. മോഹന് അത്ഭുതം കൂറി, തനിക്കാര് കത്തയക്കാന്‍, അയാള്‍ ഒപ്പിട്ട കത്തുവാങ്ങി. വക്കീല്‍ നോട്ടീസാണ്. ഡൈവോഴ്‌സ് ആവശ്യപ്പെട്ട് ബിന്ദുവിനു വേണ്ടിയുള്ള വക്കീല്‍ നോട്ടീസ്. അത് അയാളുടെ കയ്യിലിരുന്നു വിറച്ചു. നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പുത്തുള്ളികള്‍ ചെന്നിയിലൂടെ ഒഴുകാന്‍ തുടങ്ങി. തനിക്കു തിരിച്ചടി കിട്ടിത്തുടങ്ങിയിരിക്കുന്നുവോ. നാവികനില്ലാത്ത കപ്പലെന്നപോലെ അയാളുടെ മനസ് ഏങ്ങോട്ടൊക്കെയോ ഒഴുകാന്‍ തുടങ്ങി. എല്ലാം കൈവിട്ടുപോകുന്നതുപോലെ. ബിന്ദു തന്റെ പക്കല്‍നിന്നും ഏതോ വിദൂരതയിലേക്കു അകന്നുപോകുന്നതായി അയാള്‍ക്കു തോന്നി.

മോഹന്‍ ഫോണിനടുത്തെത്തി. ബിന്ദുവിന്റെ വീട്ടിലെ ഫോണ്‍ നമ്പര്‍ ഡയല്‍ചെയ്തു. നീട്ടിയടിക്കുന്ന ബെല്ലുകള്‍ക്കു മറുപടിയുണ്ടായില്ല. അയാള്‍ വീണ്ടും വീണ്ടും ഡയല്‍ ചെയ്തുകൊണ്ടിരുന്നു. ഒടുവില്‍ റിസീവറെടുക്കുന്ന ശബ്ദം അയാള്‍ കേട്ടു.
ബിന്ദുവാണോ….- പതറിയാണ് അയാള്‍ ചോദിച്ചത്
അതെ…. -മറുപടിക്ക് പതര്‍ച്ചയുണ്ടായിരുന്നില്ല.
എനിക്കു നിന്നെയൊന്നു കാണണം…..
വക്കീല്‍ നോട്ടീസ് കിട്ടിയല്ലേ…. അതില്‍ കൂടുതലൊന്നും എനിക്കുപറയാനില്ല. ഇനിയൊരിക്കലും കാണരുതേയെന്നാണ് എന്റെ ഇപ്പോഴത്തെ പ്രാര്‍ഥന. ദയവായി എന്നേയും കുഞ്ഞിനേയും ഉപദ്രവിക്കാനായി വന്നേയ്ക്കരുത്….. അതു പറഞ്ഞുതീര്‍ന്നതും റിസീവര്‍ വയ്ക്കുന്ന ശബ്ദവും മോഹന്റെ കാതുകളില്‍ മുഴങ്ങി. മറിച്ചൊന്നു പറയാന്‍ പോലും അയാള്‍ക്കായില്ല.

മോഹന്‍ മുറിയിലെത്തി പകുതി തീര്‍ത്ത മദ്യക്കുപ്പിതുറന്നു ഒരു തുള്ളിവെള്ളം പോലും ചേര്‍ക്കാതെ വായിലേക്കൊഴിച്ചു. സിഗരറ്റെടുത്ത് ചുണ്ടില്‍വച്ചു. ലൈറ്ററെടുത്ത് കത്തിച്ചു. മുറിയില്‍ നിറഞ്ഞ പുകപ്പടര്‍പ്പില്‍ അയാള്‍ കണ്ണടച്ചിരുന്നു. മുന്‍പിലുള്ളതെല്ലാം ശൂന്യം.
അമേരിക്കയിലേക്കു തിരച്ചുപോകുകതന്നെ. ലക്ഷ്യം പരാജയപ്പെട്ടാല്‍ തിരിച്ചുനടക്കുന്നതു തന്നെയാണ് നല്ലത്. വീണ്ടും മറ്റൊരു ബിന്ദുവിനെ കണ്ടെത്തും വരെ ആ തിരിച്ചു നടക്കല്‍ മാത്രമാണ് ഇനി പോംവഴി.

കാലാന്തരങ്ങള്‍ മുന്‍ അദ്ധ്യായങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

karoor-soman-2കാരൂര്‍ സോമന്‍

പ്രമുഖ മലയാള സാഹിത്യകാരനായ കാരൂര്‍ സോമന്‍ ഇപ്പോള്‍  യുകെയില്‍ താമസിക്കുന്നു. നാടകം, നോവല്‍, കഥ, കവിത, ലേഖനങ്ങള്‍, സഞ്ചാരസാഹിത്യം, ശാസ്ത്ര സാങ്കേതികം, കായികം, ടൂറിസം എന്നീ സാഹിത്യമേഖലകളിലെ സജീവ സാന്നിധ്യം. ഇംഗ്ലീഷിലും കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാലു പതിറ്റാണ്ടുകളിലായി പ്രമുഖ പ്രസാധകര്‍ പ്രസിദ്ധീകരിച്ച നാല്‍പ്പതിലധികം കൃതികള്‍. സ്വദേശത്തും വിദേശത്തുമുള്ള പ്രമുഖ ആനുകാലികങ്ങളില്‍ എഴുതുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,576

More Latest News

കനത്ത നാശം വിതച്ച് ബ്രിട്ടനില്‍ ഡോറിസ് കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു; ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം

ലണ്ടന്‍: അറ്റ്‌ലാന്റിക്കില്‍നിന്ന് മണിക്കൂറില്‍ 90 മൈല്‍ വേഗത്തില്‍ വീശിയടിച്ച ഡോറിസ് കൊടുങ്കാറ്റ് ബ്രിട്ടനില്‍ പലയിടത്തും നാശം വിതച്ചു. കനത്ത മഴയും മഞ്ഞുവീഴ്ചയും അനുഭവപ്പെട്ടു. ഹീത്രൂ, കാര്‍ഡിഫ് വിമാനത്താവളങ്ങളില്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കി. പലയിടത്തും ട്രെയിനുകള്‍ വൈകിയത് യാത്രക്കാരെ വലച്ചു.

പൾസർ സുനി കോടതിയിലെത്തിയത് ഇങ്ങനെ

എറണാകുളത്തപ്പൻ മൈതാനം വരെ ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയ പൾസർ സുനിയും വിജേഷും അവിടെനിന്ന് കോടതിയുടെ മതിൽ ചാടി കടന്നാണ് സമുച്ചയത്തിൽ എത്തിയത്. കോടതിയുടെ പിറകു വശം വഴി കയറിയ ഇവർ പോലീസിന്റെ കണ്ണിൽപ്പെടാതെ കോടതിയ്ക്കുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. പ്രതികൾക്ക് മാത്രം നിൽക്കാനുള്ള കോടതിയിലെ പ്രതിക്കൂട്ടിൽ ഇവർ ഓടിക്കയറി നിന്നു.

മമ്മൂട്ടി കേസില്‍ ഇടപെട്ടാല്‍ യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടും; ചില നടിമാരെ ഒതുക്കാന്‍ ഒരു പ്രബല

ആക്രമിക്കപ്പെട്ട നടിക്കും ഗീതുമോഹന്‍ ദാസിനും സംയുക്ത വര്‍മ്മയ്ക്കും എതിരെ സിനിമ രംഗത്ത് ഒരു പ്രബല ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ലിബര്‍ട്ടി ബഷീര്‍. മഞ്ജുവാര്യരെ സപ്പോര്‍ട്ടു ചെയ്യുന്നതാണ് മറ്റു രണ്ടുപേരോടുമുള്ള ഇവരുടെ പകയ്ക്ക് കാരണമെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു. സംയുക്ത വര്‍മ്മ വീട്ടമ്മയായി ഒതുങ്ങികൂടിയതുകൊണ്ട് ഭര്‍ത്താവ് ബിജുമേനോന്റെ പല പടങ്ങളും സ്റ്റോപ്പു ചെയ്യിക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായി.

യുവതി കാമുകനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി റെഫ്രിജറേറ്ററിൽ ഒളിപ്പിച്ചു; കൊലപാതകത്തിൽ സഹായിച്ചത് സ്വന്തം ഭർത്താവും!

വിപിനുമായുള്ള അവിഹിത ബന്ധത്തില്‍ അനുരാധ ഗര്‍ഭിണിയായിരുന്നു. ഇക്കാര്യം അറിഞ്ഞതോടെ തന്നെ വിവാഹം ചെയ്യണമെന്ന് അനുരാധ ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ ഈ ആവശ്യം നിരസിച്ചുവെന്ന് മാത്രമല്ല. തങ്ങളുടെ ബന്ധത്തെക്കുറിച്ച് പലരോടും പറയുകയും ചെയ്തു. ഇതോടെ ഭര്‍ത്താവിനെയും സഹോദരനെയും കൂട്ടി വിപിനെ കൊലപ്പെടുത്താന്‍ അനുരാധ പദ്ധതി തയ്യാറാക്കിയെന്നാണ് പോലീസ് ഭാഷ്യം. സുലേഷിന്റെ ഭാര്യ അനുരാധാ പട്ടേലുമായി വിപിന്‍ അവിഹിത ബന്ധം പുലര്‍ത്തിയതാണ് പ്രകോപനകാരണം. ഈ മാസം എട്ടിനാണ് ക്രൂരമായ കൊലപാതകം നടത്തിയത്. എന്നാല്‍ കുമാറിന്റെ വീട്ടില്‍ നിന്ന് ചൊവ്വാഴ്ചയാണ് വിപിന്റെ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുമാറിനെയും ഭാര്യ അനുരാധയെയും പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു

അതൊരു സ്ത്രീ ആണ്; ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്ന് പള്‍സര്‍ സുനി ആക്രമിക്കപ്പെട്ട നടിയോട്

നടിയെ ആക്രമിച്ച സംഭവത്തില്‍ പുതിയൊരു വെളിപെടുത്തലുമായി ഭാഗ്യലക്ഷ്മി .ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്ന് പള്‍സര്‍ സുനി ആക്രമിക്കപ്പെട്ട നടിയോട് പറഞ്ഞതായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറയുന്നു .

രംഗങ്ങൾ സിനിമ സ്റ്റെയിലിൽ തന്നെ ; ബൈക്കിൽ എത്തി കോടതിയുടെ മതിൽ ചാടിക്കടന്നു വന്ന

പള്‍സര്‍ സുനിയും കൂട്ടാളി വിജീഷും കേരളത്തിന് പുറത്തേക്ക് കടന്നെന്നാണ് പൊലീസ് കരുതിയിരുന്നത്. ഇതേത്തുടര്‍ന്ന് കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. അതേസമയം സുനി കോടതിയില്‍ കീഴടങ്ങാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളഞ്ഞിരുന്നില്ല. ഈ സാധ്യത മുന്നില്‍ക്കണ്ട് സംസ്ഥാനത്തെ പ്രധാനപ്പെട്ട എല്ലാ കോടതികളിലും പൊലീസ് നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെല്ലാമിടയിലാണ് പൊലീസിനെ വെട്ടിച്ച് പള്‍സര്‍ സുനിയും രണ്ടാം പ്രതിയും ബൈക്കിലെത്തി മതില്‍ ചാടിക്കടന്നാണ് പ്രതികള്‍ കൊച്ചിയിലെ കോടതിയില്‍ എത്തിയത്

നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ നിര്‍ണായക തെളിവായി സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; പ്രമുഖ നടൻ

നടിയെ തട്ടിക്കൊണ്ടുപോകുന്ന കാര്യത്തെപ്പറ്റി തനിക്കറിയില്ലായിരുന്നുവെന്നും പള്‍സര്‍സുനി വിളിച്ചതിനെ തുടര്‍ന്ന് താന്‍ ഒപ്പം ചേരുകയായിരുന്നു എന്നാണ് മണികണ്ഠന്‍ ആദ്യം പൊലീസിന് മൊഴിനല്‍കിയത് . എന്നാല്‍ വിശദമായ ചോദ്യംചെയ്യലിനിടെയാണ് മണികണ്ഠന്‍റെ പുതിയ വെളിപ്പെടുത്തല്‍ .സംഭവദിവസം നടിയുടെ വാഹനത്തില്‍ കയറിയതിന് പിന്നാലെ നടി പള്‍സര്‍ സുനിയെ തിരിച്ചറിഞ്ഞു. ഇക്കാര്യം മനസ്സിലാക്കിയതോടെയാണ് സംഭവം ക്വട്ടേഷനാണെന്ന് സുനിനടിയോട് വെളിപ്പെടുത്തിയത്. ഒരു സ്ത്രീ പറഞ്ഞിട്ടാണ് താന്‍ വന്നതെന്നും ഇതാരാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ എന്നും സുനി നടിയോട് പറഞ്ഞതായി മണികണ്ഠന്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തി.

നടിക്ക് ആക്രമണമേറ്റ സംഭവത്തില്‍ നടന്‍ ദിലീപിനെ ചോദ്യം ചെയ്തിട്ടില്ലെന്ന് ആലുവ എസ്പി

കൊച്ചി: കൊച്ചിയില്‍ നടിക്ക് ആക്രമണമേറ്റ സംഭവത്തില്‍ നടന്‍ ദിലീപിനെ ചോദ്യം ചെയ്തിട്ടില്ലെന്ന് ആലുവ റൂറല്‍ എസ്പി. എവി.ജോര്‍ജ്ജ്. അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും എവിടെനിന്നാണ് ഇത്തരം വാര്‍ത്തകള്‍ വന്നതെന്ന് അറിയില്ലെന്നും എസ്പി വ്യക്തമാക്കി. ഇന്നലെയാണ് പ്രമുഖ നടന്റെ മൊഴി പോലീസ് എടുത്തതായി ദൃശ്യമാധ്യമങ്ങളിലുള്‍പ്പെടെ വാര്‍ത്ത വന്നത്. വാര്‍ത്ത നിഷേധിച്ച് ദിലീപും പ്രസ്താവനയിറക്കിയിരുന്നു.

വണ്ണപ്പുറത്ത് ലോറി വീട്ടിലേക്ക് ഇടിച്ചിറങ്ങി ഉറങ്ങിക്കിടന്ന യുവതിക്കും ലോറി ഡ്രൈവര്‍ക്കും  ദാരുണാന്ത്യം..

വണ്ണപ്പുറം/ തൊടുപുഴ : നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് ഇടിച്ചിറങ്ങി ലോറി ഡ്രൈവര്‍ക്കും ഉറങ്ങിക്കിടന്ന യുവതിക്കും ദാരുണാന്ത്യം. വണ്ണപ്പുറം നാല്പതേക്കര്‍ പുളിക്കാമറ്റത്തില്‍ മധുവിന്റെ ഭാര്യ അന്‍സിലിന്‍ (22), ലോറി ഓടിച്ചിരുന്ന ഏലപ്പാറ ചപ്പാത്ത് ഹെലിബെറിയ വിജയഭവനില്‍ മുരുകന്റെ മകന്‍ മനോജ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 1.45 ന് വണ്ണപ്പുറം ചേലച്ചുവട് മുണ്ടന്‍മുടി റൂട്ടില്‍ നാല്പതേക്കറിന് സമീപത്തെ വളവിലാണ് സംഭവം. അന്‍സിലിനൊപ്പം ഉറങ്ങിക്കിടന്ന മൂന്നു വയസുള്ള മകള്‍ ജോത്സന അദ്ഭുതകരമായി രക്ഷപ്പെട്ടു. പാലക്കാട്ടു നിന്നു കട്ടപ്പനയിലേക്ക്

മത്സരം പെൺകുട്ടികൾ തമ്മിൽ പക്ഷെ ആവേശ കൊടുമുടിയിൽ ഹൃദയം സ്തംഭിച്ചു; സ്ത്രീകളുടെ ക്രിക്കറ്റ്

ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 245 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്. ഇന്ത്യക്കായി 82 പന്തില്‍ നിന്ന് 59 റണ്‍സടിച്ച മോന ശര്‍മ്മയും 89 പന്തില്‍ നിന്ന് 71 റണ്‍സ് നേടിയ ദീപ്തി ശര്‍മ്മയും മികച്ച തുടക്കം നല്‍കി. ഇതോടെ 43 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് നേടിയ ഇന്ത്യ ഏകദേശം ജയമുറപ്പിച്ചു.

തളിര്‍ത്തിട്ടും, പൂത്തിട്ടും കായ്ക്കാത്ത മുന്തിരി വള്ളികള്‍ !!! പത്ത് ധ്യാനത്തിന് പകരമാകാവുന്ന സിനിമയെക്കുറിച്ച്

ഇതൊരു സിനിമാ റിവ്യൂ അല്ലാ, അതിനുള്ള പരിജ്ഞാനവുമില്ലാ സ്വന്തം ആസ്വാദനശേഷിയുടെ പരിമിതികളില്‍ നിന്നു കൊണ്ടുള വ്യക്തിഗത അഭിപ്രായം മാത്രം..... ഭൂഖണ്ഡാന്തര മലയാള മാധ്യമങ്ങളുടെയും സര്‍വ്വ സംഹാര പ്രഭാവമുള്ള സോഷ്യല്‍ മീഡിയയുടെയും നിരന്തര പ്രഘോഷണത്തില്‍ സാധാരണ പോലെ ആകൃഷ്ടനായി ഈ നൂറ്റാണ്ടിലെ മികച്ച കുടുംബ ചിത്രം ഇംഗ്ലണ്ടിലെത്തിയാല്‍ 'സകുടുംബം' കാണണം എന്നു നിനച്ചിരിക്കുമ്പോഴാണ് സാക്ഷാല്‍ കേരള കത്തോലിക്കാ സഭയുടെ പരമാധികാരി ആലഞ്ചേരി തിരുമേനിയുടെ കല്‍പന വരുന്നത് ഏതൊരു കത്തോലിക്കാ കുടുംബവും കണ്ടിരിക്കേണ്ട സിനിമാ.... പോരാത്തതിന് നാട്ടിലെ ഇടവക പള്ളില്‍ ഞായറാഴ്ച പ്രസംഗത്തില്‍ വികാരിയച്ചനും പറഞ്ഞിരിക്കുന്നു പത്തു ധ്യാനം കൂടുന്ന ഫലം കിട്ടൂമെത്ര ... ന്റമ്മോ രണ്ടര മണിക്കൂറില്‍ പത്തു ധ്യാനത്തിന്റെ ഫലമോ .. ആദ്യ ഷോയ്ക്ക് തന്നെ ബുക്ക് ചെയ്യണമെന്ന് ഭാര്യക്ക് നിര്‍ബന്ധം!! നാളിതുവരെ ഒരു ധ്യാനം പോലും മുഴുവനായി കൂടാന്‍ ഭാഗ്യം ലഭിക്കാത്ത എനിക്ക് ലോട്ടറിയടിച്ച പോലെ....

നിങ്ങളുടെ ശരീരത്തിലെ ഏറ്റവും അപകടകരമായ ഭാഗം എതാണെന്നറിയേണ്ടേ?

നിങ്ങളുടെ ശരീരത്തിലെ ഏറ്റവും അപകടകരമായേക്കാവുന്ന ഭാഗം ഏതാണെന്നറിയാമോ? ഏറ്റവും ആകര്‍ഷകമെന്ന് കരുതപ്പെടുന്ന ഭാഗം തന്നെയാണ് ഏറ്റവും അപകടകരവും ആകുന്നതെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ആലില വയറും ഒതുങ്ങിയ അരക്കെട്ടും ഒക്കെ സൗന്ദര്യ സങ്കല്പ്പങ്ങളായി കരുതപ്പെതുന്ന കാര്യങ്ങളാണ്. പക്ഷെ ശരീര സൗന്ദര്യം നിലനിര്‍ത്തണമെന്നാഗ്രഹിക്കുന്നെങ്കില്‍ ആകര്‍ഷകത്വം നില നിര്‍ത്താന്‍ ഏറ്റവും പ്രയാസമുള്ള ഭാഗവും ഇത് തന്നെ. കാരണം മറ്റൊന്നുമല്ല നമ്മുടെ ശരീര ഭാരം അല്‍പ്പം കൂടുമ്പോള്‍ തന്നെ ഈ ഭാഗങ്ങളുടെ ഷേപ്പും മാറുന്നു എന്നത് തന്നെ.

പൾസർ സുനി പിടിയിൽ, കോടതിവളപ്പിലെത്തിയ പ്രതിയെ ബലപ്രയോഗത്തിലൂടെ പിടികൂടി; അൽപനേരം മുൻപ് കോടതിവളപ്പിൽ അരങ്ങേറിയത്

കീഴടങ്ങാനെത്തിയ സുനിയെ കോടതിക്കകത്തുനിന്ന് വലിച്ചിറക്കി അറസ്റ്റു ചെയ്യുകയായിരുന്നു. കോടതി ഉച്ചഭക്ഷണത്തിനായി പിരിഞ്ഞപ്പോഴാണ് സുനിയും വിജീഷും കോടതിയിലെത്തിയത്. പൊലീസുകാരുടെ ശ്രദ്ധയിൽപ്പെടാതെ അകത്തുകയറിയ സുനിയെ മഫ്തിയിലും യൂണിഫോമിലുമുള്ള പൊലീസുകാർ പ്രതിക്കൂടിനു സമീപത്തുനിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു. ക്രൂരമായി മർദിക്കുകയും ചെയ്തു. ഇതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

ലിവര്‍പൂളില്‍ നിന്നും കേരളത്തിലെത്തിയ ബ്രിട്ടീഷ് പഠനസംഘം ഒരേ സ്വരത്തില്‍ പറയുന്നു കേരളം എത്ര പ്രകൃതി

ഇന്‍ഡോ- ബ്രിട്ടീഷ് വിദ്യാഭ്യാസ സാംസ്‌കാരിക കൈമാറ്റ പദ്ധതിയുടെ ഭാഗമായി ലിവര്‍പൂള്‍ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നിന്നും കേരളത്തിലെത്തിയ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമടങ്ങിയ പതിനഞ്ചംഗ കേരള പഠനസംഘത്തെ വിദ്യാഭ്യാസ ടൂറിസം വകുപ്പുകള്‍ ഒന്നു ചേര്‍ന്ന് പരമ്പരാഗത രീതിയില്‍ സ്വീകരിച്ചു.

പ്രതീക്ഷയുടെയും പ്രത്യാശയുടെയും നിറ ദീപമായിരുന്ന അലീഷ രാജീവിന്റെ സ്മരണയിൽ അലീഷ ദി ലൈറ്റ് ഹൌസ്

അകാലത്തിൽ തങ്ങളിൽ നിന്നും വേർപെട്ടു പോയ അലീഷ രാജീവ് എന്ന കൊച്ചു മിടുക്കിയുടെ ഓർമ്മകളിൽ നീറി കഴിയുന്ന ഗ്ലോസ്റ്റെർഷെയർ മലയാളി സമൂഹം തങ്ങളുടെ വേദനകൾ മറച്ച് വെച്ച് അലീഷയുടെ പേരിൽ ഒരു ചാരിറ്റി നിശ നടത്താനൊരുങ്ങുകയാണ്. അലീഷയുടെ 14 - ആം ജന്മദിനമായ ഫെബ്രുവരി 25 -ന് ജി എം എ യുടെ ചെൽട്ടൻഹാം യൂണിറ്റ് ആണ് ഈ ചാരിറ്റി നൈറ്റിന് നേതൃത്വം നൽകുന്നത്. അലീഷ തന്റെ ജീവിതത്തിലെ ഏറിയ ഭാഗവും ചിലവഴിച്ച തന്റെ പ്രൈമറി സ്‌കൂൾ ആയിരുന്ന ചെൽറ്റൻഹാമിലെ സെന്റ്. ഗ്രിഗറീസ് കാത്തോലിക് പ്രൈമറി സ്കൂളിൽ വെച്ചാണ് ഈ ചാരിറ്റി നിശക്ക് അരങ്ങ് ഒരുങ്ങുന്നത്.

സൈക്കിള്‍ യാത്രക്കാരിയായ യുവതിയുടെ പ്രതികാരത്തിന്റെ വൈറല്‍ വീഡിയോ വ്യാജമെന്ന് വെളിപ്പെടുത്തല്‍

ലണ്ടന്‍: തന്നെ അനാവശ്യം പറഞ്ഞ വാന്‍ ഡ്രൈവറോട് പ്രതികാരം ചെയ്യുന്ന സൈക്കിള്‍ യാത്രക്കാരിയായ സ്ത്രീയുടെ വീഡിയോ വ്യാജമാണെന്ന് വെളിപ്പെടുത്തല്‍. വീഡിയോ പുറത്തു വിട്ട ലണ്ടന്‍ കമ്പനിയാണ് ഇത് വ്യാജമാണെന്ന് അറിയിച്ചത്. ജംഗിള്‍ ക്രിയേഷന്‍സ് എന്ന കമ്പനിയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ നല്‍കിയത്. ഒരു ബൈക്ക് യാത്രക്കാരന്‍ ഷൂട്ട് ചെയ്ത വീഡിയോ എന്ന വിധത്തിലായിരുന്നു ഇത് പ്രചരിച്ചത്.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.