കാലാന്തരങ്ങള്‍ നോവല്‍ അധ്യായം ഇരുപത്തൊന്ന്

കാലാന്തരങ്ങള്‍ നോവല്‍ അധ്യായം ഇരുപത്തൊന്ന്

കാരൂര്‍ സോമന്‍

അധ്യായം ഇരുപത്തൊന്ന്, മറുപടികള്‍

വിമാനത്തിന്റെ ജാലകത്തിലൂടെ അയാള്‍ താഴേക്കുനോക്കി. നരച്ച വന്ധ്യമേഘങ്ങള്‍ക്കിടയിലൂടെ സിലിക്കണ്‍ വാലി രേഖാചിത്രമെന്ന പോലെ തെളിഞ്ഞുനില്‍ക്കുന്നു. നല്ലൊരുറക്കത്തിലായിരുന്നു മോഹന്‍.. എല്ലാം മറന്നുള്ള ഉറക്കത്തിനൊടുവില്‍ ലാന്‍ഡിങ് സമയമായെന്ന കോക്പിറ്റില്‍ നിന്നുള്ള സന്ദേശമാണ് അയാളെ ഉണര്‍ത്തിയത്. സീറ്റ് ബെല്‍റ്റ് ധരിച്ചു ലാന്‍ഡിങിനു അയാളും ഒരുങ്ങി.

എയര്‍പോര്‍ട്ടില്‍ സോഫിയ കാത്തുനില്‍ക്കാമെന്നു പറഞ്ഞിരുന്നു. രണ്ടു മണിക്കൂറോളം വൈകിയാണ് ഫ്‌ളൈറ്റ് എത്തുക. അവള്‍ കാത്തിരുന്നു മുഷിഞ്ഞിട്ടുണ്ടാകും. പുറപ്പെടുന്നതിനു മുന്‍പ് അവളെ വിളിച്ചിരുന്നു. അവധി ദീര്‍ഘിച്ചുപോയതില്‍ കമ്പനിയിലുണ്ടായ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുവെന്ന് അവള്‍ പറഞ്ഞിരുന്നു. എന്തായാലും എല്ലാത്തിനും സോഫിയയുടെ സഹായമുണ്ട്. തത്ക്കാലം അവളേയും മകളേയും ഏറ്റെടുക്കുന്നതാണ് നല്ലതെന്നു മോഹന്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു. അല്ലെങ്കില്‍ ഇവിടെ ജീവിക്കുന്നതിന് വലിയ വിലകള്‍ നല്‍കേണ്ടി വരുമെന്ന് അയാള്‍ക്കറിയാം. എല്ലാം അവളോട് തുറന്നു പറഞ്ഞത് നന്നായി. മറയില്ലാതെ ഇനി അവളോട് പെരുമാറാമല്ലോ. ഒരു പക്ഷെ നാളെയൊരിക്കല്‍ ബിന്ദുവിനു തന്നെ വേണമെന്നു തോന്നിയാല്‍ സോഫിയ അതിനു സമ്മതിക്കുക തന്നെ ചെയ്യും. അങ്ങിനെ ചെയ്താല്‍ ബിന്ദുവിന്റെ മരണശേഷം തനിക്കുകിട്ടുന്ന ഇന്‍ഷുറന്‍സ് തുകയുടെ നല്ലൊരു പങ്ക് സോഫിയയ്ക്കു വാഗ്ദാനം ചെയ്തിട്ടുണ്ട്. അങ്ങിനെയൊന്നും സംഭവിച്ചില്ലെങ്കില്‍ത്തന്നെ സോഫിയയുമായ ജീവിതം തനിക്കു ഒരിക്കലും നഷ്ടങ്ങള്‍ വരുത്തില്ല. നാട്ടില്‍ ബിന്ദുവിനെപ്പോലെ മരണം കാത്തുകിടക്കുന്ന മറ്റൊരു പെണ്ണിനെ കണ്ടെത്തുന്നതുവരെ സോഫിയയെ തനിക്കുവേണം. അവളുടെ മനസ് തന്നോടൊപ്പമാണെങ്കില്‍ അതിനു ശേഷവും…. മോഹന്‍ പുതിയ മേച്ചില്‍പുറങ്ങള്‍ക്കായി മനസിനെ ഒരുക്കിത്തുടങ്ങിയിരുന്നു.

എന്തായാലും ഇതുവരെ കിട്ടിയ തിരിച്ചടിയിലൊന്നും പകച്ചുപോകരുതെന്നു മനസിനെ പാകപ്പെടുത്തിയിട്ടുണ്ട് മോഹന്‍. ഏതു കാറ്റിലും ഉലയാത്ത വടവൃക്ഷമാണ് താനെന്നു അയാള്‍ സ്വയം പറഞ്ഞുറപ്പിച്ചുകൊണ്ടിരുന്നു. വിമാനം റണ്‍വേയിലേക്കു അടുത്തു.

വിമാനത്തിന്റെ വാതിലിലൂടെ പുറത്തിറങ്ങിയ അയാള്‍ക്കുമേല്‍ ഇളംചൂടുകാറ്റടിച്ചു. തണുപ്പിന്റെ പുതപ്പിലായിരുന്ന നാളുകളിലാണ് ബിന്ദുവിനും മകനുമൊപ്പം നാട്ടിലേക്കു തിരിച്ചത്. എയര്‍പോര്‍ട്ടിന്റെ അരികിലായി വളര്‍ന്നുനിന്ന ചെറുവൃക്ഷങ്ങളില്‍ തളിരിലകളുടെ വസന്തം. ആകാശമാകെ തെളിഞ്ഞുനില്‍ക്കുന്നു. ഇടയ്ക്കിടെ പാറിപ്പറന്നുപോകുന്ന മേഘക്കെട്ടുകള്‍. എയര്‍പോര്‍ട്ട് ബില്‍ഡിങില്‍ സ്വാഗതമോതിയുള്ള ഡിജിറ്റല്‍ സന്ദേശങ്ങള്‍. അയാള്‍ തന്റെ ചെറിയ ബാഗുമായി ചെക്ക്ഔട്ട് കൗണ്ടറിനരികിലേക്കു നീങ്ങി. പാസ്‌പോര്‍ട്ടും വിസയും സീല്‍ ചെയ്യിപ്പിച്ചു തിരിഞ്ഞുനടന്നു. അതിഥികളെ സ്വീകരിക്കാനെത്തിയവരുടെ കൂട്ടത്തില്‍ സോഫിയയുടെ മുഖം ഉണ്ടോയെന്ന് അയാള്‍ നോക്കി. ഇല്ല. അവളെ എങ്ങും കാണാനില്ല. എയര്‍പോര്‍ട്ടിനു പുറത്തിറങ്ങി അവളെ വിളിക്കാം. വരാതിരിക്കില്ല. ഇനി കമ്പനിയില്‍ എന്തെങ്കിലും അത്യാവശ്യം ഉണ്ടായിട്ടുണ്ടെങ്കില്‍…. അയാളുടെ കണ്ണുകള്‍ സോഫിയെ തിരഞ്ഞുകൊണ്ടിരുന്നു.

പുറകില്‍ ആരോ തൊട്ടതറിഞ്ഞ് അയാള്‍ തിരിഞ്ഞുനോക്കി. സോഫിയയെ പ്രതീക്ഷിച്ച ആയാള്‍ക്കു തെറ്റി. വെള്ളക്കാരായ രണ്ടു പൊലീസുകാര്‍. അയാള്‍ക്കൊന്നും മനസിലായില്ല. പതിയെ അവരുടെ പിടിയില്‍നിന്നും കുതറിമാറാന്‍ അയാള്‍ ശ്രമിച്ചു. എന്നാല്‍ അവരുടെ കൈകള്‍ക്കു കരുത്തുകൂടിവന്നു.

മിസ്റ്റര്‍ മോഹന്‍, നിങ്ങള്‍ ഞങ്ങളുടെ നിയന്ത്രണത്തിലാണ്, ദയവായി സഹകരിക്കണം. ഞങ്ങള്‍ക്കൊപ്പം വരണം….- അവരിലൊരാള്‍ അയാളുടെ ചെവിയില്‍ മന്ത്രിച്ചു.

അനുസരിക്കുകയോ മോഹനു വഴിയുണ്ടായിരുന്നുള്ളൂ. കൂടുതല്‍ ചോദ്യോത്തരങ്ങള്‍ക്കു അവിടെ പ്രസക്തിയില്ലെന്നു അയാള്‍ക്കു അറിയാമായിരുന്നു. എന്തോ സംശയം തന്നില്‍ ആരോപിക്കപ്പെട്ടിരിക്കുന്നു. ആ സംശയത്തിനു നിവാരണം ലഭിക്കാതെ ഇവര്‍ തന്നെ വിടുകയില്ല. എന്തിനാണ് തന്നെ പിടികൂടിയിരിക്കുന്നതെന്നു അയാള്‍ക്കു മനസിലായതേയില്ല. പിടിക്കപ്പെടാന്‍ മാത്രം എന്തുതെറ്റാണ് താന്‍ ചെയ്തതെന്നു ഒരു ഊഹവുമില്ല്. ഒരു പക്ഷെ ആളുമാറിയതാകാം. അങ്ങിനെ ചിലപ്പോള്‍ സംഭവിക്കാറുണ്ട്. അയാള്‍ ആശ്വസിക്കാന്‍ ശ്രമിച്ചു. അരികിലൂടെ പോകുന്ന ചിലര്‍ അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എവിടെയെങ്കിലും സോഫിയ നില്‍ക്കുന്നുണ്ടോ എന്ന് അയാള്‍ വീണ്ടും വീണ്ടും നോക്കിക്കൊണ്ടിരുന്നു. എയര്‍പോര്‍ട്ടിനു പുറത്ത് കിടന്നിരുന്ന പൊലീസ് വാഹനത്തില്‍ അയാളെ ഉദ്യോഗസ്ഥര്‍ കയറ്റി. കാര്‍ പതിയെ മുന്നോട്ടുനീങ്ങി.

അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിലിരിക്കുമ്പോഴാണ് മോഹനു കാര്യങ്ങള്‍ വ്യക്തമായിത്തുടങ്ങിയത്. താന്‍ ചതിക്കപ്പെട്ടതായി അയാള്‍ തിരിച്ചറിഞ്ഞു. ഇന്‍ഷുറന്‍സ് തുക തട്ടിപ്പുനടത്താന്‍ താന്‍ ചെയ്തതെല്ലാം അധികൃതര്‍ അറിഞ്ഞിരിക്കുന്നു. തനിക്കു കൂട്ടുനിന്ന ഡോ. ജോര്‍ജ് കുര്യനും പിടിയിലായിരിക്കുന്നു. നാട്ടില്‍ നിന്നും തന്നെ ഇവിടെ എത്തിക്കാനായിരുന്നു കമ്പനിയില്‍നിന്നും പലതവണ ഫോണ്‍ സന്ദേശങ്ങള്‍ എത്തിയത്. ആരാണ് തന്നെ ചതിച്ചത്. തനിക്കും ഡോക്റ്റര്‍ക്കുമല്ലാതെ ഇക്കാര്യങ്ങളെല്ലാമറിയുന്നത് സോഫിയ മാത്രമാണ്. അവളായിരിക്കുമോ. തന്നെ വഞ്ചിക്കാന്‍ അവള്‍ക്കാകുമോ. ആവില്ല.

ചുറ്റും ഇരുള്‍ വ്യാപിക്കുന്നതു പോലെ അയാള്‍ക്കു തോന്നി. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയത്തിനുമുന്നില്‍ അയാള്‍ക്കു സ്തബ്ധനാകാനേ കഴിഞ്ഞുള്ളൂ. അന്വേഷണ ഉദ്യോഗസ്ഥന്റെ ചോദ്യങ്ങള്‍ക്കു എന്തൊക്കെയോ മറുപടികള്‍ പറഞ്ഞു. പകച്ചുപോയ മനസിനെ ശാന്തമാക്കാന്‍ അയാള്‍ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷെ അയാളുടെ സമനില തെറ്റുന്ന നിലയിലേക്കായിരുന്നു മനസിന്റെ സഞ്ചാരം.

നിയമസഹായത്തിന് ആരെയെങ്കിലും ബന്ധപ്പെടാമെന്ന ഉദ്യോഗസ്ഥന്റെ നിര്‍ദേശത്തിന് ആര് എന്നായിരുന്നു അയാളുടെ മനസിലുയര്‍ന്ന മറുചോദ്യം. സോഫിയയെ വിളിക്കുകതന്നെ. അവള്‍ക്കുമാത്രമെ ഇപ്പോള്‍ തന്നെ സഹായിക്കാന്‍ കഴിയൂ.

എനിക്ക് ഒരു സുഹൃത്തിനെ വിളിക്കണം…. അയാള്‍ ആവശ്യപ്പെട്ടു. കുറ്റവാളിയെന്നു മുദ്രകുത്തും വരെ സംശയത്തിന്റെ നിഴലിലുള്ളവര്‍ക്കു എന്ത് സഹായവും നല്‍കേണ്ടതുണ്ട്. അയാളുടെ ആവശ്യം അംഗീകരിക്കപ്പെട്ടു. അയാള്‍ സോഫിയയെ ഡയല്‍ ചെയതു. അവളുടെ ശബ്ദം അങ്ങേതലയ്ക്കല്‍ ഉയര്‍ന്നപ്പോള്‍ത്തന്നെ മോഹന് ആശ്വസമായി. വിവരങ്ങളൊക്കെ ധരിച്ചപ്പോള്‍ ഉടന്‍ വരാമെന്നു അവള്‍ ഉറപ്പുനല്‍കി.

പൊലീസ് സ്റ്റേഷനകത്തേയ്ക്കു സോഫിയ കടന്നുവന്നത് ഒറ്റയ്ക്കായിരുന്നില്ല. അവള്‍ക്കൊപ്പം അഞ്ചലീനയുമുണ്ട്. കൂടെ ചുരുണ്ടമുടിയോടു കൂടിയ ആഫ്രോ-അമേരിക്കക്കാരനും. ഉദ്യോഗസ്ഥന്റെ ചില്ലുകാബിനുള്ളിലിരുന്ന അവള്‍ വരുന്നത് മോഹന്‍ കണ്ടു. കൂടെ വന്ന അപരിചതനും അഞ്ചലീനയും സന്ദര്‍ശകര്‍ക്കുള്ള കസേരയില്‍ ഇരിപ്പുറപ്പിച്ചു. കാബിനിലേക്കു സോഫിയ തനിച്ചാണ് വന്നത്. അവര്‍ക്കു സംസാരിക്കാനുള്ള സൗകര്യത്തിനായി ഉദ്യോഗസ്ഥന്‍ പുറത്തേക്കിറങ്ങി.

സോഫിയയുടെ മുഖത്ത് യാതൊരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല. താന്‍ പിടിക്കപ്പെട്ടുവെന്നത് അവളെ വിഷമിപ്പിക്കുന്നില്ലേ. അവന് ആശ്ചര്യമായി. നടന്നതെല്ലാം പറയാന്‍ മോഹന്‍ നാവുയര്‍ത്തിയെങ്കിലും പറഞ്ഞുതുടങ്ങിയത് സോഫിയയാണ്.

മോഹന്‍ അത് ആന്‍ഡ്രൂ. അഞ്ചലീനയുടെ പപ്പാ…..- കാബിനു പുറത്ത് അഞ്ചലീനയൊടൊപ്പം ഇരുന്ന അപരിചിതനെ ചൂണ്ടി സോഫിയ പറഞ്ഞു… ഞങ്ങള്‍ വിവാഹിതരായി….. അതാണ് ശരിയെന്നു എനിക്കു തോന്നി…. അഞ്ചലീനയ്ക്കുവേണ്ട മറ്റൊരു പപ്പയെ വിലക്കെടുക്കുന്നത് എത്രമാത്രം നന്നാവുമെന്നു എനിക്കു നിശ്ചയമില്ല. എന്നാല്‍പ്പിന്നെ ആന്‍ഡ്രുവിനെത്തന്നെ സ്‌നേഹിക്കാന്‍ ഞാന്‍ തീരുമാനിച്ചു… അവള്‍ മോഹന്റെ മുഖത്തുനോക്കിത്തന്നെയാണ് പറഞ്ഞവസാനിപ്പിച്ചത്.
തീമഴയില്‍പ്പെട്ടതു പോലെയായിരുന്നു അയാളുടെ അവസ്ഥ. അവസാന രക്ഷയും ഒഴുകിയകന്നു പോകുന്നതു അയാളറിഞ്ഞു.ഇപ്പോള്‍ എല്ലാം മനസിലാകുന്നു.
നീ…നീയാണല്ലേ എന്നെ ചതിച്ചത്…..- കണ്ണീര്‍ നിറഞ്ഞുതുടങ്ങിയ കണ്ണില്‍ തീ നിറച്ചാണ് അയാള്‍ സോഫിയയോടത് ചോദിച്ചത്.
ഞാന്‍ ചതിച്ചില്ല… ചതിക്കാമായിരുന്നു…. പക്ഷെ അതു ചെയ്യേണ്ടതു ഞാനല്ലയെന്നു എനിക്കു നിശ്ചയമുണ്ടായിരുന്നു…. എന്റെ ശരീരം ഞാന്‍ പലരുമായും പങ്കിട്ടിട്ടുണ്ട്. ആ നിമിഷങ്ങിലെല്ലാം ഞാന്‍ അവര്‍ക്കുമാത്രം സ്വന്തമായിരുന്നു. നിന്നോടും അങ്ങിനെതന്നെയായിരുന്നു. പക്ഷെ സ്‌നേഹത്തിന്റെ വില എന്നില്‍ ഉയര്‍ത്തിയത് നിന്റെ ഭാര്യയാണ്. മരണത്തെ മുന്നില്‍കണ്ടുകൊണ്ട് നിന്റെ ഭാര്യ എന്നോടാവശ്യപ്പെട്ടത് അവളുടെ മകന്റെ അമ്മയാകണമെന്നാണ്. അന്നു മുതലാണു നിന്നെ സ്‌നേഹിച്ചുപോയ നിര്‍ഭാഗ്യവതിയായി ഞാന്‍ മാറിയത്. നിങ്ങളുടെ വീട്ടില്‍ നിന്നു ഞാന്‍ തേടിപ്പോയത് ബിന്ദുവിനെയായിരുന്നു…. എല്ലാം ഞാന്‍ അവളോട് പറഞ്ഞു. നിങ്ങളുടെ മനസിന്റെ അറിയാത്ത ആഴങ്ങളിലെ കറയും കറുപ്പും ഞാനവളോട് പറഞ്ഞു. അവളാണ് നിങ്ങള്‍ക്കെതിരെ പരാതി നല്‍കിയത്. അവള്‍ നിങ്ങളെ ചതിക്കുകയായിരുന്നില്ല. നിങ്ങള്‍തന്നെ തീര്‍ത്ത ചതിക്കുഴിയിലേക്കു വീഴ്ത്തുക മാത്രമായിരുന്നു ചെയ്തത് …നിങ്ങളുടെ ഇരുണ്ട മനസിനു ഇതിലും വലിയ ശിക്ഷ കിട്ടാനില്ല.. രക്ഷപ്പെടുക എളുപ്പമല്ല മോഹന്‍ … എല്ലാ തെളിവുകളും നിങ്ങള്‍ക്കെതിരാണ്- കിതച്ചുകൊണ്ട് സോഫിയ പറഞ്ഞു തീര്‍ത്തത്. മോഹനു തിരിച്ചൊന്നും പറയാന്‍പോലും സമയം നല്‍കാതെ അവള്‍ ഒരു കൊടുങ്കാറ്റുപോലെ പുറത്തേക്കു നടന്നു.

മോഹന്‍ തലകുമ്പിട്ടിരുന്നു. കൊടുംമരുഭൂവിലെ മണല്‍ക്കാറ്റില്‍ ഒറ്റയ്‌ക്കെന്ന പോലെ അയാള്‍ ഭയപ്പെട്ടു. വെളിച്ചം തന്നെ തേടിവരാതിരിക്കാന്‍ അയാള്‍ കണ്ണുകള്‍ ഇരുകൈകളും കൊണ്ട് അടച്ചുപിടിച്ചു. ആ ഇരുളിലും പ്രളയം പോലെ തീഗോളങ്ങള്‍ ചുറ്റിലും പാഞ്ഞടുക്കുന്നതായി അയാള്‍ക്കു തോന്നി.

ആ പ്രക്ഷുബ്ധതയിലും തന്റെ മകന്റെ മുഖമെന്തേ തെളിയുന്നതെന്നു അയാള്‍ക്കു അത്ഭുതമായി. ആനന്ദ് ചിരിക്കുകയാണ്. അവനെ മാറോടണയ്ക്കാന്‍ അയാളുടെ വെമ്പി. വെറുതെ നീട്ടിയ കൈകള്‍ ശൂന്യതയില്‍ പരതുകയായിരുന്നു. ഇല്ല, താന്‍ മാത്രമെയുള്ളു. ഇവിടെ താന്‍ തനിച്ചാണ്. അയാളില്‍നിന്നും ആദ്യമായി ഒരു തേങ്ങലുയര്‍ന്നു. തന്നില്‍ അവശേഷിച്ച നന്മയാണ് ആനന്ദിന്റെ മുഖമായി തെളിഞ്ഞതെന്നു അയാള്‍ കരുതി. അതുതന്നെയായിരുന്നു സത്യവും.

************************************** ശുഭം ****************************************

കാലാന്തരങ്ങള്‍ മുന്‍ അദ്ധ്യായങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

karoor-soman-2കാരൂര്‍ സോമന്‍

പ്രമുഖ മലയാള സാഹിത്യകാരനായ കാരൂര്‍ സോമന്‍ ഇപ്പോള്‍  യുകെയില്‍ താമസിക്കുന്നു. നാടകം, നോവല്‍, കഥ, കവിത, ലേഖനങ്ങള്‍, സഞ്ചാരസാഹിത്യം, ശാസ്ത്ര സാങ്കേതികം, കായികം, ടൂറിസം എന്നീ സാഹിത്യമേഖലകളിലെ സജീവ സാന്നിധ്യം. ഇംഗ്ലീഷിലും കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാലു പതിറ്റാണ്ടുകളിലായി പ്രമുഖ പ്രസാധകര്‍ പ്രസിദ്ധീകരിച്ച നാല്‍പ്പതിലധികം കൃതികള്‍. സ്വദേശത്തും വിദേശത്തുമുള്ള പ്രമുഖ ആനുകാലികങ്ങളില്‍ എഴുതുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,572

More Latest News

കുട്ടികളെ തട്ടികൊണ്ട് പോകുന്നതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ഉള്‍പെടെ സംഘം പിടിയില്‍; കുട്ടികള്‍ക്ക് വില

പശ്ചിമ ബംഗാളില്‍ കുട്ടികളെ തട്ടികൊണ്ട് പോകുന്നതുമായി ബന്ധപ്പെട്ട് ബിജെപി മഹിളാ നേതാവിനെയും എന്‍ജിഒ സംഘടനയില്‍ ഉള്ള യുവതിയേയും പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി മഹിളാമോര്‍ച്ച നേതാവ് ജൂഹി ചൗധരിയെയും ബിമല ശിശു ഗൃഹ ചെയര്‍പേഴ്‌സണ്‍ ചന്ദന ചക്രബോര്‍ത്തിയേയും, കുട്ടികളെ ദത്ത് നല്‍കുന്ന ഓഫീസര്‍ ഓഫീസര്‍ സോണാലി മോന്‍ഡോള്‍ എന്നിവരെയാണ് പശ്ചിമ ബംഗാളിലെ ജല്‍പൈഗുരിയില്‍ നിന്നും സിഐഡി അറസ്റ്റ് ചെയ്തത്.

കുവൈത്തില്‍ മലയാളി നഴ്‌സിന് കുത്തേറ്റു

മോഷണശ്രമം ചെറുക്കുന്നതിനിടെയില്‍ കുവൈത്തില്‍ മലയാളി നവ്‌സിന് കുത്തേറ്റു.കോട്ടയം കൊല്ലാട് പുതുക്കളത്തില്‍ ബിജോയിയുടെ ഭാര്യ ഗോപിക ബിജോ (27) ആണ് മോഷ്ടാക്കലുടെ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത്. ഇന്ന് രംവിലെ ഡ്യൂട്ടി കഴിഞ്ഞെത്തിയ നഴ്‌സ് വീട് തുറന്ന് അകത്തുകയറാന്‍ തുടങ്ങുമ്പോളായിരുന്നു സംഭവം.

നടിയെ ആക്രമിച്ച സംഭവം; ആ നടനെ ചോദ്യം ചെയ്യണമെന്ന് പി സി ജോര്‍ജ്ജ്

നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മലയാളത്തിലെ പ്രമുഖ നടനെ ചോദ്യം ചെയ്യണമെന്ന് പിസി ജോര്‍ജ്ജ് എംഎല്‍എ. തന്നെ ആക്രമിച്ചത് ക്വട്ടേഷന്‍ സംഘമാണെന്ന് പറഞ്ഞ നടിയെയും ചോദ്യം ചെയ്യണമെന്നു പി സി ജോര്‍ജ് ആവശ്യപെട്ടു .

'ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് ഇവര്‍ ഇങ്ങനെ പെരുമാറുന്നത്'; അമ്മയുടെ മീറ്റിംഗില്‍ ദിലീപ്; നടി

യുവനടി ആക്രമിക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം എറണാകുളത്ത് താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നിരുന്നു. യോഗത്തെ കുറിച്ചും അവിടെ നടന്ന സംഭവങ്ങളെ കുറിച്ചും പലവിധത്തില്‍ കഥകള്‍ പ്രചരിച്ചിരുന്നു. നടന്‍ ദിലീപ് യോഗത്തില്‍ മോശമായി സംസാരിച്ചുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ നടന്‍ സിദ്ദിഖ് വെളിപ്പടുത്തുന്നു.

സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തി ഭാര്യയെ മരണത്തില്‍ നിന്നും രക്ഷിച്ച അഖിലിന്റെ മരണത്തില്‍ നടുങ്ങി തോട്ടപ്പള്ളി

തോട്ടപ്പള്ളിയില്‍ ഉണ്ണിമായയുടെ വീട്ടില്‍ പോയി തിരികെയെത്തിയതായിരുന്നു ഇവര്‍. വിവാഹസമ്മാനമായി ലഭിച്ച പുതിയ ബൈക്കിലാണ് ഇവരെത്തിയത്. സ്വന്തം ഫൈബര്‍ വള്ളത്തിലാണ് കനാല്‍ കടന്നത്. കനാലിന്റെ മധ്യത്തിലെത്തും മുന്‍പായി ആടിയുലഞ്ഞ വള്ളം മുങ്ങുകയായിരുന്നു. രാജീവ് നീന്തി കരയിലെത്തി. നീന്തലറിയാത്ത ഉണ്ണിമായയെ അഖില്‍ മുങ്ങിത്താഴാതെ ഉയര്‍ത്തിയെടുത്തു.

നടിയെ ആക്രമിച്ച കേസ് വഴിത്തിരിവിലേക്ക്; സംഭവം ക്വട്ടേഷൻ തന്നെ, മണികണ്ഠനിൽ നിന്നും ലഭിക്കുന്നത് നിർണ്ണായകതെളിവുകൾ,

ഇതിനിടയില്‍ രാഷ്ട്രീയക്കാര്‍ക്കുള്ള പങ്കിനെക്കുറിച്ചും അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ ഏത് വമ്പന്‍മാരാണെങ്കിലും പിടികൂടുമെന്ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. ദൈവം ആള്‍രൂപത്തില് വന്നാല്‍ പോലും എല്ലാവരേയും പിടികൂടുമെന്നും മന്ത്രി പറഞ്ഞു. സിനിമാ മേഖലയില്‍ അംഗീകരിക്കാനാവത്ത പ്രവണതകള്‍ ഉണ്ടെന്നും ഇപ്പോള്‍ മാളത്തിലുള്ള എല്ലാ പ്രതികളേയും പുറത്ത് കൊണ്ടുവരുമെന്നും ഉടുമ്പിനെ മാളത്തില്‍ നിന്ന് പുറത്തുചാടിക്കുന്നതുപോലെ എല്ലാ പ്രതികളേയും പുറത്തുകൊണ്ടുവരുമെന്നും അന്വേഷണം കൊട്ടേഷന്‍ സംഘത്തില്‍ മാത്രം ഒതുങ്ങില്ല. ഗൂഡാലോചന അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

ദിലീപിനെ കുടുക്കാൻ എന്നെ കരുവാക്കി; പൾസർ സുനിയെന്ന് പറഞ്ഞ് ചില ഒാൺലൈൻ‌

നടി പീഡിപ്പിക്കപ്പെട്ടു എന്നറിഞ്ഞതു മുതൽ നടൻ ദിലീപിനെ പ്രതിയാക്കാനുള്ള ഗൂഡാലോചനയാണ് നടക്കുന്നത്. അതിന്റെ ഭാഗമായാണ് ഞാൻ ദിലീപേട്ടനുമായി നിൽക്കുന്ന ഫോട്ടായും ചേർത്ത് നടക്കുന്ന അപവാദ പ്രചരണം. നിലവാരമില്ലാത്ത പല ഓൺലൈൻ പത്രങ്ങളും സത്യം അന്വേഷിക്കാതെ ഇത് ഏറ്റെടുത്ത് വാർത്തയാക്കി. ഫോട്ടോ എന്റെ ഫെയ്സ്ബുക്കിൽ നിന്നും എടുത്തതാണ്. അപ്പോൾ അവർക്ക് അറിയാം ഞാൻ റിയാസ് ആണെന്ന്, മനപൂർവം എന്റെ ഫോട്ടോ എടുത്ത് പ്രചരിപ്പിച്ചു. ഇവരുടെ ലക്ഷ്യം എന്താണെന്നു ഏതൊരു സാധാരണക്കാരനും അറിയാം.. റിയാസ്ഖാൻ എന്ന ഞാനല്ല.. ഫാൻസ്‌ അസോസിയേഷൻ എന്നുള്ളതിന്റെ മുമ്പിൽ "ദിലീപ്" എന്നുള്ള പേര് ഉള്ളതുകൊണ്ടാണ്.കേരളത്തിലെ ചില ഓൺലൈൻ മാധ്യമങ്ങളുടെ വ‍ത്തികെട്ട മുഖമാണ് സംഭവത്തിൽ പുറത്തുവരുന്നത്.

ചികിത്സ കിട്ടാതെ മരിച്ച മകളുടെ മൃതദേഹം പിതാവ് കൊണ്ടുപോയത് ബൈക്കിന്റെ പിന്നിലിരുത്തി; സഹായം കുടുംബം

പനിയും ചുമയും മൂര്‍ച്ഛിച്ചതോടെ രത്‌നമ്മയെ (20) ഞായറാഴ്ച രാത്രി കൊഡിഗെനഹള്ളി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടറില്ലാത്തതിനെ തുടര്‍ന്ന് മടങ്ങി. രാവിലെ പനി കൂടിയ രത്‌നമ്മയെ ഡോക്ടര്‍ 20 കിലോമീറ്റര്‍ ദൂരെയുള്ള ആശുപത്രിയിലേക്ക് മാറ്റാനാവശ്യപ്പെട്ടെങ്കിലും ആംബുലന്‍സോ, സ്വകാര്യ വാഹനമോ വിളിക്കുന്നതിന് ഇവരുടെ കൈയില്‍ പണമില്ലായിരുന്നു. ഇതിനിടെ രോഗം മൂര്‍ച്ഛിച്ച് യുവതി മരണത്തിന് കീഴടങ്ങി. ബന്ധുവിന്റെ ബൈക്കിന്റെ പിന്നിലിരുത്തിയാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന അന്വേഷിക്കണമെന്നാവര്‍ത്തിച്ച് മഞ്ജു വാര്യര്‍

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ആവര്‍ത്തിച്ച് മഞ്ജു വാര്യര്‍. അന്വേഷണത്തില്‍...

ചിന്താ ജെറോമിന് കെ എസ് യു നേതാവിന്റെ വിവാഹാലോചന

പത്തനംതിട്ട : ചവറ മാട്രിമോണിയലില്‍ പ്രത്യക്ഷപ്പെട്ട പരസ്യം വിവാദമായതോടെ ചിന്താ ജെറോമിനെ കല്ല്യാണം കഴിപ്പിക്കാനുള്ള തിരക്കിലാണ് നവമാധ്യമങ്ങള്‍. പരസ്യം താന്‍ നല്‍കിയതല്ലെന്ന് വ്യക്തമാക്കി ചിന്ത നേരിട്ട് രംഗത്തെത്തിയെങ്കിലും വിവാദം കെട്ടങ്ങിയില്ലെന്ന് മാത്രമല്ല, ഇപ്പോള്‍ ജാതിമതാതീതമായുള്ള വിവാഹാലോചനകളുടെ ഒഴുക്കാണ് അവര്‍ക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. ചിന്തയുടെ വിവാഹപരസ്യം മുന്‍ നിര്‍ത്തി കോണ്‍ഗ്രസ് കെ.എസ്.യു നേതാക്കള്‍ വിവാദം കൊടുംബിരി കൊള്ളിക്കുന്നതിനിടെ അവരെയൊക്കെ ഞെട്ടിച്ചുകൊണ്ട് കെ.എസ്.യു സംസ്ഥാന നേതാവ് രാഹുല്‍ മാങ്കൂട്ടം പരസ്യമായി ചിന്തയെ വിവാഹം ആലോചിച്ചിരിക്കുകയാണ്.

നോട്ടിംഗ്ഹാമില്‍ അന്തരിച്ച മോഹനന്‍ നായരുടെ സംസ്കാരം ഇന്ന് നടക്കും; മകളെ സന്ദര്‍ശിക്കാനെത്തിയ പിതാവിന്‍റെ അന്ത്യവിശ്രമം

മകളെയും കുട്ടികളെയും സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ മരണത്തിനു കീഴടങ്ങിയ നോട്ടിങ്ങ്ഹാമിലെ ആര്‍നോള്‍ഡില്‍ താമസിക്കുന്ന ബിന്ദു സരസ്വതിയുടെ പിതാവ് മോഹനന്‍ നായരുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും. ഉച്ചയ്ക്ക് 12.45 മുതല്‍ നോട്ടിംഗ്ഹാമിലെ എഡബ്ല്യു ലൈമില്‍ നടക്കുന്ന പൊതുദര്‍ശനത്തിനു ശേഷം ഉച്ചയ്ക്ക് 2.30ഓടെ ജെഡ്‌ലിംഗ് ക്രിമിറ്റോറിയത്തിലാണ് സംസ്‌കാരം നടക്കുക.

ഓസ്‌ട്രേലിയയില്‍ യാത്ര വിമാനം തകര്‍ന്നു വീണു; യാത്രികരെല്ലാം മരിച്ചതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണില്‍ യാത്രാവിമാനം തര്‍ന്നുവീണ് യാത്രക്കാരെല്ലാം മരിച്ചതായി റിപ്പോര്‍ട്ട്. ചെറുയാത്രാ വിമാനമാണ് തകര്‍ന്നത്. അഞ്ചു പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ ഒമ്പതിന് എസഡന്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഇരട്ട എന്‍ജിന്‍ വിമാനം ഷോപ്പിങ് മാളിന് മുകളില്‍ തകര്‍ന്നു വീഴുകയായിരുന്നു. എന്‍ജിന്‍ തകരാറിലായതാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.

വര്‍ണ്ണക്കാഴ്ചകള്‍ ഒരുക്കി ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ കുടുംബസംഗമം സമാപിച്ചു

യുകെയിലെ പ്രമുഖ മലയാളി സംഘടനയായ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും വന്‍ ജനപങ്കാളിത്തത്തോടെ നടന്നു. ഫെബ്രുവരി പതിനെട്ടാം തീയതി ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് തുടക്കമിട്ട ആഘോഷങ്ങളും പൊതുയോഗവും രാത്രി പതിനൊന്ന് മണി വരെ നീണ്ടു നിന്നു. കഴിഞ്ഞ പതിനൊന്ന് വര്‍ഷങ്ങളായി ലെസ്റ്റര്‍ മലയാളികളുടെ സര്‍വ്വതോന്മുഖ വളര്‍ച്ചയ്ക്ക് കൂട്ട് നിന്ന സംഘടനയുടെ പൊതുയോഗത്തിനും കുടുംബ സംഗമത്തിനും ലെസ്റ്ററിലെ ഒട്ടു മിക്ക മലയാളികളും തന്നെ എത്തിച്ചേര്‍ന്നിരുന്നു.

ഹൈജാക്ക് ചെയ്യപ്പെട്ടതല്ല പൈലറ്റ് ഉറങ്ങിപോയതാണ് കാരണം; മുംബൈയില്‍ നിന്ന് ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ ആശയവിനിമയ ബന്ധം

വിമാനം റാഞ്ചിയതാണോ എന്ന സംശയത്തെ തുടർന്ന് ഉടൻതന്നെ ജർമൻ എയർഫോഴ്സിന്റെ പോർവിമാനങ്ങളെ ജെറ്റ് എയർവേയ്സ് വിമാനത്തിന് അകമ്പടി സേവിക്കാൻ അയക്കുകയായിരുന്നു. ഈ മാസം 16ന് ഉണ്ടായ സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തറിഞ്ഞത്. 330 യാത്രക്കാരും 15 ജീവനക്കാരുമായി മുംബൈയിൽ നിന്നു ലണ്ടനിലേക്ക് തിരിച്ച 9 ഡബ്ല്യൂ–118 എന്ന വിമാനത്തിനാണ് എടിസിയുമായി അൽപസമയത്തേക്ക് ബന്ധം നഷ്ടമായത്.

കെറ്ററിംഗില്‍ സംഗീതമഴ പെയ്യിച്ചുകൊണ്ട് 7 ബീറ്റ്സ് സംഗീതോത്സവവും ഒഎന്‍വി അനുസ്മരണവും വര്‍ണാഭമായി

ആദ്യ വര്‍ഷത്തിനുള്ളില്‍ തന്നെ യുകെ മലയാളികളുടെയിടയില്‍ തരംഗമായി മാറിയ 7 ബീറ്റ്സ് മ്യൂസിക് ബാന്‍ഡിന്റെ ഒന്നാം വാര്‍ഷികവും മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ പറ്റുന്ന നിത്യ ഹരിത ഗാനങ്ങള്‍ സമ്മാനിച്ച പത്മശ്രീ ഒഎന്‍വി കുറുപ്പിന്റെ അനുസ്മരണവും ചാരിറ്റി ഇവന്റും ജനപങ്കാളിത്തം കൊണ്ടും, സംഘാടന മികവു കൊണ്ടും മികവുറ്റതായി മാറി. ഈ കഴിഞ്ഞ ഫെബ്രുവരി 18 ശനിയാഴ്ച കെറ്ററിംഗ് സോഷ്യല്‍ ക്ലബ് ഹാളില്‍ യുകെയിലെ കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പേര്‍ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു.

ഒരു ജോലിയും ചെയ്യാതെ 300 പൗണ്ട് വരെ പ്രതിദിനം വാങ്ങുകയാണ് ലോര്‍ഡ്‌സ് അംഗങ്ങളെന്ന് മുതിര്‍ന്ന

ലണ്ടന്‍: ഹൗസ് ഓഫ് ലോര്‍ഡ്‌സിലെ പല അംഗങ്ങളും യാതൊരു ജോലിയും ചെയ്യാതെ തങ്ങളുടെ ഡെയിലി അലവന്‍സ് വാങ്ങി പോവുകയാണെന്ന് മുതിര്‍ന്ന പാര്‍ലമെന്റ് അംഗം. മുന്‍ ലോര്‍ഡ്‌സ് സ്പീക്കര്‍ കൂടിയായ ലേഡി ഡിസൂസയാണ് ഇക്കാര്യം പറഞ്ഞത്. സഭയ്ക്കു പുറത്ത് ടാക്‌സി കാത്തുനിര്‍ത്തിക്കൊണ്ട് താന്‍ എത്തി എന്ന് കാണിക്കാന്‍ മാത്രമായി ഓടിയെത്തുകയാണ് ചിലരെന്നും അവര്‍ ആരോപിച്ചു.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.