വിദേശ വനിതയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വൈദികനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനു തെളിവടുപ്പ് നടത്തുന്നതിനുമാണ് വൈദികനെ കസ്റ്റഡിയില്‍ വാങ്ങുക .കല്ലറ പെരുന്തുരുത്ത് പള്ളി വികാരി തോമസ് താന്നിനില്‍ക്കുംതടത്തിലിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കടുത്തുരുത്തി പോലീസ് എസ്‌എച്ചഒ കെ പി തോംസണണാണ് വൈക്കം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുള്ളത്.നിലവില്‍ റിമാന്‍ഡിലായ പ്രതിയെ കോട്ടയം സബ്ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയാല്‍ പീഡനം നടന്നതായി യുവതി പരാതിയില്‍ പറഞ്ഞിട്ടുള്ള കുമരകത്തെ റിസോര്‍ട്ടിലും പള്ളിമേടയിലും പ്രതിയെ എത്തിച്ച്‌ പൊലീസ് തെളിവെടുപ്പ് നടത്തും. കനത്ത സുരക്ഷിയിലായിരിക്കും തെളിവെടുപ്പ്. വിദേശവനിതയുടെ പതിനാറായിരം രൂപയും ഏഴരപവന്‍ സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടതായും പരാതിയിലുണ്ട്. ഇരുവരും പരിചയപ്പെട്ട നാള്‍ മുതല്‍ നടത്തിവന്ന ഫെയ്സ്ബുക്ക് സംഭാഷണവും ടെലിഫോണ്‍ വിശദാംശങ്ങളും പോലീസ് പരിശോധിക്കും. അതോടൊപ്പം കല്ലറയിലെ മഹിളാ മന്ദിരത്തില്‍ താമസിക്കുന്ന വിദേശവനിതയുടെ മൊഴിയെടുക്കും.അതേസമയം, പരാതി വ്യാജമാണെന്നും ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാനുള്ള വിദേശവനിതയുടെ ശ്രമമാണെന്നുള്ള വൈദികന്റ പരാതിയിലും പോലീസ് അന്വേഷണം ആരംഭിച്ചു.