കലുങ്ക് - ചിതറിയ ചിന്തകള്‍

കലുങ്ക് – ചിതറിയ ചിന്തകള്‍

റോയ് പാനികുളം

ഓര്‍മ്മകള്‍………..

വെറുതെ ഓര്‍ത്തു നോക്കാന്‍ എന്ത് രസമാണ്…..
ഓര്‍മകളുടെ ഓളങ്ങളില്‍ തെന്നി തെന്നി നടക്കാന്‍ അതിലേറെ രസമാണ്….
അവ ഒരു പ്രണയിനിയെ പോലെ വാരി വാരി പുണരുകയാണ്……
പത്തുവര്‍ഷങ്ങള്‍ക്കപ്പുറത്തുള്ള തണുത്തുറഞ്ഞ ഡിസംബറിലെ ഒരു പുലര്‍കാലത്താണ്……
മോഹങ്ങളുടെ….
അതിമോഹങ്ങളുടെ……
ഒരു കൂമ്പാരവുമായി സൂര്യനസ്തമിക്കാത്ത ഈ നാട്ടില്‍ ഈയുള്ളവന്‍ വണ്ടിയിറങ്ങിയത്…
സോറി…..വിമാനമിറങ്ങിയത്.

വര്‍ണ്ണപകിട്ടാര്‍ന്ന ഒരു സാരിത്തുമ്പിലേറി ഇവിടെ വരുമ്പോള്‍ എല്ലാം വെട്ടിപ്പിടിക്കാനുള്ള ഒരു വാശിയായിരുന്നു മനസ്സു നിറയെ….
അടങ്ങാത്ത വാശി…..
വെട്ടിപിടിക്കാന്‍……
നേടിയെടുക്കാന്‍……
ഒരു കൂട്ടം സ്വപ്നങ്ങള്‍….
കൂളിംഗ് ഗ്ലാസ് വെച്ച, പൊങ്ങച്ചത്തിന്റെ സെല്ഫികള്‍ എടുത്തു കൂട്ടി നടന്ന കാലം……
അവ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത് ലൈക്കുകളും,കമന്റുകളും കിട്ടി നിരവൃഥിയടഞ്ഞ കാലം.
മുന്തിയ ഇനം കള്ള് കുടിച്ച് ഏമ്പക്കം വിട്ടു രസിച്ചു നടന്ന കാലം……..
ഈയുള്ളവന് ഒരു കാര്യം മനസ്സിലായി……അവന്‍ നേടിയതൊന്നും നേട്ടങ്ങള്‍ അല്ല…
മറിച്ച്,അത്…..അവന്റെ മാത്രം നഷ്ടങ്ങള്‍ ആണെന്ന്…..

k1

അവന്‍ പണ്ട് പിച്ച വെച്ച് നടന്ന…
കൈവഴികള്‍…
വഴിത്താരകള്‍…
കളിമൈതാനങ്ങള്‍…
അമ്പലപറമ്പുകള്‍ ….
ആല്‍ത്തറകള്‍….
എല്ലാം അവനു നഷ്ടമാവുകയാണ്……..
ഇനി ഒരു തിരിച്ചു പോക്കില്ലാതെ അവന്റെ കുട്ടിക്കാലവും….
എല്ലാം…..എല്ലാം…ഒന്നൊന്നായ് അവനു നഷ്ടപ്പെടുകയാണ്…

അമ്മയുടെ വാത്സല്യത്തണുപ്പ് ശിക്ഷണച്ചൂടിലേക്ക് വഴി മാറിപ്പോയ ബാല്യകാലങ്ങള്‍….
വീടിനു ചുറ്റും വളര്‍ന്നു നിന്നിരുന്ന മധുരചേമ്പിലകള്‍ക്കു നടുവില്‍ കള്ളനെ തിരഞ്ഞു നടന്നിരുന്ന,പ്ലാവില തൊപ്പിവച്ച പോലീസുകാര്‍ വിലസിനടന്നിരുന്ന ബാല്യകാലം……
മനവും,മാനവും തേങ്ങിക്കരഞ്ഞുപോയ അധ്യയനത്തിന്റെ ആദ്യദിനങ്ങള്‍……
കണ്ണീരുപ്പുള്ള ആദ്യകാല സ്‌കൂള്‍ ദിനങ്ങള്‍……….
തടി കൊണ്ട് വെള്ളകുപ്പായമിട്ട കറുമ്പന്‍ സ്ലേറ്റ്.കാമുകിമാരായ മാഷിത്തണ്ടുകള്‍ മത്സരിച്ച് ഉമ്മവച്ചു കൊതിപ്പിച്ച കറുമ്പന്‍ സ്ലേറ്റ്.
‘അ’ എന്ന അക്ഷരം കുത്തികുറിക്കാന്‍ സ്വന്തം നെഞ്ച് വിരിച്ചു കാണിച്ചു തന്ന എന്റെ ആദ്യത്തെ കളിക്കൂട്ടുകാരന്‍.അവനില്‍ നിന്നു തുടങ്ങുന്നു സ്‌കൂളിലേക്കുള്ള എന്റെ ആദ്യത്തെ ചുവടു വയ്പ്പുകള്‍.

k3
സ്‌നേഹം ഉള്ളിലൊളിപ്പിച്ചു വച്ച,അമ്മയുടെ സ്‌നേഹത്തിന്റെ
പാലമൃതായിരുന്ന പൊതിച്ചോറുകള്‍.
തൊടിയിലെ വാഴത്തോട്ടത്തില്‍ നിന്നും ഇറുത്തെടുത്ത തൂശനില ഇളം തീയില്‍ വാട്ടി,അതില്‍ വെളുത്ത ചുടു ചോറ് കോരിയിട്ട് അതിനു മുകളില്‍ ചുവന്ന ചീരയും ചക്കകുരുവും ചേര്‍ത്ത തീയല്‍,വെള്ള നിറത്തിനിടക്ക് വൃത്താകൃതിയില്‍ മഞ്ഞ നിറം ഇഴുകി ചേര്‍ന്ന മുട്ടപൊരിച്ചത്,തവിട്ടു നിറമുള്ള തേങ്ങചമ്മന്തി,പച്ച നിറമുള്ള അച്ചിങ്ങ പയര്‍ കൊണ്ടുള്ള തോരന്‍,ഇതെല്ലാം കൂടിചേര്‍ന്ന വര്‍ണങ്ങളുടെ ഒരു ജുഗല്‍ബന്ദിയായിരുന്നു എന്റെ പൊതിച്ചോറുകള്‍.

കണ്ണിമാങ്ങാച്ചുനകൊണ്ട് പൂക്കളങ്ങള്‍ തീര്‍ത്ത സ്‌കൂള്‍ യൂണിഫോമുകള്‍..
മധുരം കിനിഞ്ഞു നിന്ന മാമ്പഴക്കാലങ്ങള്‍….
കമ്മട്ടിപത്തലിന്റെ ഇളംതണ്ടുകളില്‍ ഒളിച്ചിരുന്ന നീര്‍കുമിളകള്‍…
അതിന്റെ തണ്ടുകള്‍ പൊട്ടിച്ചെടുത്ത് ഒരു വശത്തു കൂടി പതിയെ ഊതുമ്പോള്‍ പറന്നു പൊങ്ങുന്ന നീര്‍കുമിളകള്‍….
വെയില്‍ ചീളുകളില്‍ മഴവില്ല് വിരിയിക്കുന്ന ഇന്ദ്രജാലങ്ങള്‍….
കള്ളമില്ലാത്ത കുഞ്ഞുമനസ്സിന്റെ വെണ്മയെ തോല്‍പ്പിക്കുന്ന അപ്പൂപ്പന്‍ താടികള്‍……
കളിക്കൂട്ടുകാരിയോടൊപ്പം അപ്പൂപ്പന്‍ താടികള്‍ പറത്തിയ ബാല്യകാല കൌതുകങ്ങള്‍ ….. .
അപ്പൂപ്പന്‍താടികള്‍ മുഖത്തേക്കൂതിവിടുമ്പോള്‍ മുല്ലമൊട്ടുകള്‍ കാട്ടിയുള്ള അവളുടെ വശ്യമായ പുഞ്ചിരികള്‍….
കുപ്പിവളകിലുക്കങ്ങള്‍….

k2

വെള്ള ബ്ലൌസും നീല പാവാടയുമിട്ട്,മുടി രണ്ടായി പിന്നിക്കെട്ടി അതില്‍ ചുവന്ന റിബണ്‍ കെട്ടിയ അവളുടെ സ്‌കൂള്‍ യൂണിഫോം.
യൌവനം അതിനുള്ളില്‍ തുള്ളി തുളുമ്പാന്‍ തുടങ്ങവേ,കാതരമായ ഒരു
നോട്ടത്തോടെ അവള്‍ എന്നില്‍ നിന്നും അകന്നു പോയപ്പോള്‍ തോന്നിയ വിരഹത്തിന്റെ നീറ്റലുകള്‍.
കാല്‍പ്പനിക ഭാവങ്ങള്‍ മനസ്സില്‍ ഇതള്‍ വിരിയുന്ന കാലം….
എന്റെ ചിന്തകളും,ഇരിപ്പിടവും കലുങ്കുകള്‍ക്ക് വഴി മാറി.
ഇന്നത്തെ ന്യൂജെന്‍ പിള്ളാര്‍ക്ക് കലുങ്ക് എന്ന വാക്ക് അറിയണമെന്നില്ല….
അത് നാട്ടിന്‍പുറത്തെ അക്കാലത്തെ ചെറുപ്പക്കാരുടെ ഒരു അത്താണിയായിരുന്നു.
പ്രണയത്തിന്റെ,പ്രണയ നൈരാശ്യത്തിന്റെ പങ്കു വെക്കലുകള്‍ക്ക് സാക്ഷിയായ കലുങ്കുകള്‍.
പകലന്തിയോളം ജോലി തെണ്ടി നടന്നു കുഴഞ്ഞ കാലുകള്‍ക്ക് വിശ്രമിക്കാന്‍ ഒരിടം.

ഒരു റൊമാന്റിക്ക് ഭാവമായിരുന്നു കലുങ്കുകള്‍ക്ക്……
കലുങ്കിനു മുകളിലെ കണ്ണുകള്‍ കാത്തിരുന്നത് ദൂരെ നിന്നും നടന്നു വരുന്ന പട്ടു പാവാടകളുടെ വര്‍ണ്ണ കൂട്ടുകളായിരുന്നു…
കാതുകള്‍ കേള്‍ക്കാന്‍ കൊതിച്ചിരുന്നത് കുപ്പിവളകളുടെ കിലുകിലാരവങ്ങളായിരുന്നു…
തോഴിലന്വേഷകരായിരുന്ന ചെറുപ്പക്കാരുടെ സ്വപ്നങ്ങള്‍ തണുത്തുറഞ്ഞു ഘനീഭവിച്ച ശില്‍പ്പങ്ങള്‍ ആയിരുന്നു കലുങ്കുകള്‍….
അവരുടെ നൈരാശ്യത്തിന്റെ നഖക്ഷതങ്ങള്‍ നമുക്കവിടെ കാണാം…….
സന്ധ്യാസമയം കലുങ്കുകളില്‍ ചേക്കേറിയിരുന്നത് പല തരക്കാരായിരുന്നു.
മറ്റു ചിലര്‍ മാറിയിരുന്നു അടക്കം പറയുന്നവരായിരുന്നു.
പരസ്യമാകാത്ത രഹസ്യങ്ങള്‍….കാതില്‍ നിന്നും കാതിലേക്ക് പകര്‍ന്നു കൊടുത്തിരുന്നവര്‍.

എല്ലാത്തിനും മൂക സാക്ഷിയായ് കലുങ്കുകള്‍ ഇന്നും ഗ്രാമ ഹൃദയങ്ങളില്‍
അന്തിയുറങ്ങുന്നു.
ആ കലുങ്കിന്റെ ഒരറ്റത്ത് ഇപ്പോഴും ഈയുള്ളവന്‍…
അതായതു നമ്മുടെ
സാക്ഷാല്‍ ശ്രീമാന്‍ പയ്യന്‍സ് –
ഒരു കുപ്പിവള കിലുക്കത്തിനായി കാതോര്‍ത്തിരിക്കുന്നു…….

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,505

More Latest News

അബദ്ധത്തില്‍ അതിര്‍ത്തി കടന്ന ഇന്ത്യന്‍ സൈനികനെ പാകിസ്താന്‍ വിട്ടയച്ചു

കഴിഞ്ഞ സെപ്റ്റംബറില്‍ അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പാകിസ്താനില്‍ എത്തിയ ഇന്ത്യന്‍ സൈനികനെ മോചിപ്പിച്ചു. ചന്ദു ബാബുലാല്‍ ചൗഹാന്‍ എന്ന സൈനികനെയാണ് പാകിസ്താന്‍ മോചിപ്പിച്ചത്. സൈനികനെ ഉച്ചയ്ക്ക് രണ്ടരയോടെ വാഗാ അതിര്‍ത്തിയില്‍ വെച്ച് ഇന്ത്യയ്ക്ക് കൈമാറുകയായിരുന്നു.കഴിഞ്ഞ സെപ്റ്റംബര്‍ 29നാണ് ചന്ദു ബാബുലാല്‍ ചൗഹാന്‍ അതിര്‍ത്തി കടന്നത്.ഇന്ത്യ-പാക്ക് സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, പാക്കിസ്ഥാന്റെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ സൈനികനെ വിട്ടയയ്ക്കാന്‍ തീരുമാനിച്ചത്

വിവാഹത്തിനുമുമ്പുള്ള ലൈംഗിക ബന്ധത്തിന് വിദ്യാസമ്പന്നയായ പെണ്‍കുട്ടി തയാറായാല്‍ ഉത്തരവാദിത്തവും ഏറ്റെടുക്കണമെന്നു ഹൈക്കോടതി; പ്രതിക്ക് ജാമ്യം

വിവാഹത്തിന് മുമ്പുള്ള ലൈംഗികതയില്‍ വിദ്യാസമ്പന്നയായ പെണ്‍കുട്ടി തയാറായാല്‍ ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ ബാധ്യതയുണ്ടെന്നു ബോംബെ ഹൈക്കോടതിയുടെ കോടതിയുടെ വിധി. 21 വയസുകാരനായ കാമുകന്‍ വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തെന്ന പരാതിയുമായി എത്തിയ പെണ്‍കുട്ടിയെയാണു കോടതി അധിക്ഷേപിച്ചത്. പെണ്‍കുട്ടിയുടെ പരാതിക്കു വില കല്‍പിക്കാതെ യുവാവിന് ജസ്റ്റിസ് മൃദുല ഭത്കര്‍ ജാമ്യം അനുവദിച്ചു.

മാതാപിതാക്കള്‍ രണ്ടു വഴിക്ക് പോയി; മഞ്ചേരിയില്‍ ഒരു ഫ്ലാറ്റിലെ രണ്ടു കുട്ടികള്‍ മാസങ്ങളായി കഴിഞ്ഞത്

അച്ഛനും അമ്മയും സ്വന്തം വഴിക്ക് പോയപ്പോള്‍ അനാഥരായി രണ്ടു കുട്ടികള്‍ ദിവസങ്ങളോളം അടച്ചിട്ട ഫ്ലാറ്റില്‍. മഞ്ചേരിക്കടുത്തുള്ള ഒരു ഫ്ലാറ്റിലാണ് പത്താം ക്ലാസുകാരിയും ഏഴാം ക്ലാസുകാരനും ദിവസങ്ങളായി ആരുമില്ലാതെ ഒറ്റയ്ക്ക് കഴിഞ്ഞത് .ഒടുവില്‍ കുട്ടികളെ ജില്ലാ ബാല സംരക്ഷണ യൂണിറ്റ് എത്തിയാണ് ഫ്ലാറ്റില്‍ നിന്നും കൂട്ടികൊണ്ട് പോയത് .

എട്ടാം ക്ലാസുകാരന്‍ ഒമ്പതുകാരനെ കൊന്നു മാംസം ഭക്ഷിച്ചു; പഞ്ചാബില്‍ നിന്നൊരു ഞെട്ടിക്കുന്ന സംഭവം

ഒമ്പത് വയസുകാരനെ കൊന്നു തിന്ന ‘നരഭോജി’യായ കൗമാരക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ലുധിയാനയിലെ ദുഗ്രിയിലുള്ള 16 കാരനെയാണ് പോലീസ് പിടികൂടിയത്. അയല്‍വാസിയായ ദീപു കുമാര്‍ എന്ന ബാലനെയാണ് ഈ കുട്ടി കൊന്ന് തിന്നത്. കഴിഞ്ഞ തിങ്കളാഴ്ച ദീപുവിനെ കാണാതായിരുന്നു. പിറ്റേന്ന് ഇവര്‍ താമസിക്കുന്ന ദുഗ്രി ഏരിയയിലെ ആളൊഴിഞ്ഞ സ്ഥലത്ത് തലയറുത്ത നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സമീപത്തെ സിസിടിവി ക്യാമറയില്‍ നിന്നാണ് പോലീസിന് വിവരങ്ങള്‍ ലഭിച്ചത്.

സഹോദരിയുടെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ്‌ ചെയ്തു ബ്ലാക്ക്‌മെയില്‍ ചെയ്തു; ചോദ്യം ചെയ്യാനെത്തിയ സഹോദരന്‍ ബിരുദ

വാക്കേറ്റത്തിനിടെ പ്ലസ്‌ടു വിദ്യാര്‍ഥിയുടെ ബിയര്‍ കുപ്പി കൊണ്ടുള്ള തലയ്‌ക്കടിയേറ്റു ബിരുദ വിദ്യാർത്ഥിയായ യുവാവ്‌ മരിച്ച സംഭവത്തിന്റെ തുടക്കം സഹോദരിയെ ശല്യപ്പെടുത്തിയതിൽ നിന്ന്.സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പ്ലസ്‌ടു വിദ്യാര്‍ഥി പോലീസ്‌ കസ്‌റ്റഡിയില്‍. അറക്കുളം സെന്റ്‌ ജോസഫ്‌ കോളജിലെ മൂന്നാം വര്‍ഷ ഇംഗ്ലീഷ്‌ ബിരുദ വിദ്യാര്‍ഥി, വണ്ടമറ്റം അമ്പാട്ട്‌ സോമന്റെയും വിലാസിനിയുടെയും മകന്‍ അര്‍ജുനാ (20)ണ്‌ മരിച്ചത്‌. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അര്‍ജുന്‍ ഇന്നലെ ഉച്ചയോടെയാണ്‌ മരിച്ചത്‌.

ആരാധന മൂത്ത് പോണ്‍ നടിയുടെ മുഖം കാലില്‍ പച്ചകുത്തി;പകരം ആരാധകന് താരം നല്‍കിയത്

താരങ്ങളോടുള്ള ആരാധന മൂത്താല്‍ ആരാധകര്‍ എന്തും ചെയ്യാന്‍ തയാറാവുന്നത് പതിവാണ്. അക്കൂട്ടത്തില്‍ ലെബനീസ് നീലച്ചിത്ര നടിയായ മിയ ഖലീഫയ്ക്കും കിട്ടി പുതിയൊരു ആരാധകന്‍. താരത്തിന്റെ മുഖം കാലില്‍ പച്ച കുത്തിയിരിക്കുകയാണ് ആരാധകന്‍. അതും മായ്ച്ചുകളയാന്‍ പറ്റാത്ത തരത്തില്‍.എന്നാല്‍ ഈ ആരാധകന് മിയ ഖലീഫ നല്‍കിയ ‘സമ്മാന’മാകട്ടെ നല്ല ചീത്തവിളിയും. സമൂഹമാധ്യമത്തിലൂടെയാണ് മിയ തന്റെ മുഖം പച്ച കുത്തിയതിന് ആരാധകനെ ചീത്ത വിളിച്ചത്. ഇഡിയറ്റ് എന്നാണ് തന്നെ ഇത്രയേറെ സ്‌നേഹിക്കുന്ന ആരാധകനെ മിയ വിളിച്ചത്.

ബിഗ് ബാഷ് ലീഗ് മത്സരത്തിനിടയിൽ ബ്രെൻഡൻ മക്കുല്ലത്തിന്റെ തൊണ്ടയിൽ ചൂയിങ്ങ്ഗം കുടുങ്ങി, പിന്നെ വീഡിയോ

ബാറ്റ് ചെയ്തു കൊണ്ടിരുന്ന ചൂയിങ്ഗം തൊണ്ടയില്‍ കുടുങ്ങിയ മുന്‍ ന്യുസിലന്‍ഡ് താരം ബ്രണ്ടന്‍ മക്കല്ലം ഗ്രൗണ്ടില്‍ വിവശനായി. ഛര്‍ദ്ദിയും ചുമയും അനുഭവപ്പെട്ട താരം അല്‍പസമയം ബാറ്റിങ് നിര്‍ത്തിവെക്കുകയും ചെയ്തു. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ബിഗ് ബാഷ് 20/20 ലീഗില്‍ കഴിഞ്ഞ ദിവസം രാത്രി നടന്ന ബ്രിസ്‌ബെയ്ന്‍ മെല്‍ബണ്‍ റിനീഗേഡ്‌സ് മത്സരത്തിനിടയിലായിരുന്നു സംഭവം. ബ്രിസ്‌ബെയ്‌നുവേണ്ടി കളത്തിലിറങ്ങിയ മക്കല്ലം കളി തുടരുകയും18 പന്തില്‍ 50 റണ്‍ നേടുകയും ചെയ്‌തെങ്കിലും ഒരു റണ്ണിന് ടീം പരാജയപ്പെട്ടു.

എമ്പാടും ട്രംപ് വിരുദ്ധ പ്രകടനങ്ങള്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാരോഹണത്തില്‍ യുകെ പ്രതികരിച്ചത് ഇങ്ങനെ

ലണ്ടന്‍: അമേരിക്കയുടെ 45-ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റപ്പോള്‍ യുകെ ജനത പ്രതിഷേധ പ്രകടനങ്ങളുമായാണ് വരവേറ്റത്. ലണ്ടനിലെ അമേരിക്കന്‍ എംബസിക്കു പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തില്‍ 2000ത്തിലേറെ ആളുകള്‍ പങ്കെടുത്തു. ഗ്ലാസ്‌ഗോ, എഡിന്‍ബര്‍ഗ്, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍ നടന്ന പ്രതിഷേധങ്ങളില്‍ 1500ലേറെ ആളുകള്‍ പങ്കെടുത്തുവെന്നാണ് വിവരം. രാജ്യത്തെ മറ്റു പ്രമുഖ നഗരങ്ങളിലും പ്രതിഷേധ മാര്‍ച്ചുകള്‍ നടന്നു.

ജെല്ലിക്കെട്ട് പ്രതിഷേധകരെ അഭിനന്ദിച്ചു മമ്മൂട്ടിയും; ‘ഈ പ്രക്ഷോഭം ഇന്ത്യയ്ക്ക് മാതൃക’

ഏതെങ്കിലും ഒരു രാഷ്ട്രീയ ഇടപ്പെടലുകളോ പിന്തുണയോ ഇല്ലാതെ, ഒരു നേതാക്കളുടെയും മാര്‍ഗനിര്‍ദ്ദേശമില്ലാതെ, മതത്തിന്റെയോ ജാതിയുടെയോ വംശത്തിന്റെയോ അടിസ്ഥാനത്തിലുള്ള യാതൊരു വിവേചനവും ഇല്ലാതെ, ആക്രമണത്തിന്റെ പാതയില്‍ അല്ലാതെ, ലക്ഷക്കണക്കിന് ആളുകള്‍ ഒരു കാര്യത്തിനു വേണ്ടി തമിഴ്‌നാട്ടില്‍ ഒരുമിച്ചിരിക്കുന്നു. ഈ പ്രക്ഷോഭം ഇന്ത്യയ്ക്ക് മുഴുവന്‍ മാതൃകയാണ്. അഭിനന്ദനങ്ങള്‍ സുഹൃത്തുക്കളെ'

ഹോസ്പിറ്റലിൽ സ്ഥിര താമസമാക്കിയ രോഗിയെ പുറത്താക്കാൻ കോടതി ഉത്തരവ്.

രണ്ടു വർഷം ഹോസ്പിറ്റൽ വീടാക്കി മാറ്റിയ രോഗി ഒടുവിൽ പുറത്തായി. കോടതി ഉത്തരവിലൂടെ ആണ് മുൻ രോഗിയെ പുറത്താക്കിയത്. നോർഫോൾക്കിലാണ് സംഭവം. 2014 ആഗസ്റ്റിലാണ് രോഗി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയത്. രോഗം ഭേദമായെന്നും വീട്ടിൽ പോകാൻ ഫിറ്റാണെന്നും ഡോക്ടർമാർ സർട്ടിഫൈ ചെയ്തെങ്കിലും രോഗി ഡിസ്ചാർജ് വാങ്ങി പോകാൻ വിസമ്മതിച്ചു.

വെസ്റ്റ്‌ വെയില്‍സ് മലയാളി അസോസിയേഷന് നവ നേതൃത്വം; ജിജോ മാനുവല്‍ പ്രസിഡണ്ട്; സജി ജോസഫ്

വെസ്റ്റ് വെയില്‍സിലെ കാര്‍മാര്‍ത്തന്‍ ഷെയര്‍, കാര്‍ഡിഗന്‍ ഷെയര്‍, പെംബ്രോക് ഷെയര്‍, എന്നീ കൗണ്ടികളിലെ മലയാളികളുടെ സാംസ്‌കാരിക കൂട്ടായ്മയായ ഡബ്ലുഡബ്ലുഎംഎ (വെസ്റ്റ്‌ വെയില്‍സ് മലയാളി അസോസിയേഷന്‍) വിജയകരമായ ഏഴാം വര്‍ഷത്തില്‍ അതിന്റെ പുതിയ സാരഥികളെ തെരഞ്ഞെടുത്തു. യുകെയിലെ ഏറ്റവും വിശാലമായ ഭൂപ്രദേശം കവര്‍ ചെയ്യുന്ന വെസ്റ്റ്‌ വെയില്‍സ് മലയാളി അസോസിയേഷന് അതിന്‍റെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ദൂരപരിധി ഒരിക്കലും തടസ്സമായി നിന്നിട്ടില്ല. ഒരു മണിക്കൂറിലധികം പോലും യാത്ര ചെയ്താണ് അംഗങ്ങള്‍ പലരും അസോസിയേഷന്‍ പരിപാടികളില്‍ പങ്ക് ചേരാന്‍ എത്തിച്ചേരാറുള്ളത്. എന്നാല്‍ ഐക്യവും കെട്ടുറപ്പും കൈമുതലായുള്ള അസോസിയേഷന്‍ അംഗങ്ങള്‍ക്ക് ഇതൊരിക്കലും ബുദ്ധിമുട്ടായിട്ടില്ല.

ദാസേട്ടന്റെ ശബ്ദത്തില്‍ പാടാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല! ഇതെന്റെ സ്വരമാണ്. അഭിജിത് കൊല്ലം.

ദാസേട്ടന്റെ ശബ്ദമാണ് എന്ന് ആസ്വാദകര്‍ ആവര്‍ത്തിച്ച് പറയുമ്പോഴും അഭിജിത് കൊല്ലം പറയുന്നതിങ്ങനെ.. ദാസേട്ടന്റെ ശബ്ദം ഒരിക്കലും ഞാന്‍ അനുകരിച്ചിട്ടില്ല. ആ ശബ്ദത്തില്‍ ഒരു വരി പോലും പാടാന്‍ ഞാന്‍ ശ്രമിച്ചിട്ടുമില്ല. ആകാശത്തോളമുയര്‍ന്ന അദ്ദേഹത്തിന്റെ സംഗീതത്തിന്റെ മുമ്പില്‍ ഞാന്‍ എത്ര ചെറുതാണ്. ഇനി, അദ്ദേഹത്തിന്റെ ശബ്ദത്തെ ആരെങ്കിലും അനുകരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍, അതും തെറ്റാണ്. ഇതെന്റെ സ്വരമാണ്. സംഗീതം ഇഷ്ടമായ ഞാന്‍ എന്റെ സ്വന്തം സ്വരത്തില്‍ മാത്രമാണ് പാടുന്നത്. എന്നാല്‍ ദാസേട്ടന്റെ സ്വരവുമായി സാമ്യം ഉണ്ടെന്ന് ആസ്വാദകര്‍ പറയുന്നു. അത്രമാത്രം. അഭിജിത് കൊല്ലം നേതൃത്വം നല്‍കുന്ന ഗന്ധര്‍വ്വ ഗീതങ്ങള്‍ എന്ന ലൈവ് ഗാനമേള യുകെയിലെ മിഡ്‌ലാന്‍ഡ്‌സില്‍ അരങ്ങേറാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ മലയാളം യുകെയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാസേട്ടന്റെ ശബ്ദത്തോട് സാമ്യം ഉണ്ടല്ലോ.! ആ ശബ്ദം അനുകരിച്ച് ജനശ്രദ്ധ നേടാനുള്ള ശ്രമമാണോ എന്ന് ഞങ്ങള്‍ ചോദിച്ചപ്പോള്‍.. ആസ്വാദകര്‍ പറയുന്നു. ഞാന്‍ അതിനു ശ്രമിച്ചിട്ടില്ല. ദൈവാനുഗ്രഹം എന്നു മാത്രമേ എനിക്ക് പറയുവാനുള്ളൂ. ദാസേട്ടന്റെ ശബ്ദത്തോട് സാമ്യം ഉണ്ട് എന്ന കാരണത്താലാണ് ലോകത്തിലുള്ള മലയാളികള്‍ എന്നെ അറിഞ്ഞു തുടങ്ങിയത് എങ്കില്‍ അത് ദാസേട്ടനെ മലയാളികള്‍ എത്രമാത്രം സ്‌നേഹിക്കുന്നുണ്ട് എന്നതിന് വ്യക്തമായ തെളിവാണ്. അതു തന്നെയല്ലേ ഞാന്‍ ഇപ്പോള്‍ യുകെയില്‍ എത്താന്‍ കാരണമായതും. ദാസേട്ടന്റെ സ്വരം കേള്‍ക്കാനല്ലേ നിങ്ങളും കാത്തിരിക്കുന്നത്. അല്ലാതെ വെറും ഒരു അഭിജിത്തിനെ കാണാനല്ലല്ലോ.? കുറെ പാട്ടുകള്‍ കേള്‍ക്കാന്‍ മാത്രമായിരുന്നെങ്കില്‍ എന്നേക്കാള്‍ മധുരമായി പാടുന്ന എത്രയോ ഗായകര്‍ മലയാളത്തിനുണ്ട്. ഇത് ദാസേട്ടനുള്ള അംഗീകാരം മാത്രം.

ശിവപ്രസാദിന്റെ കുടുംബത്തിനു  കെസിഎഫ് വാറ്റ് ഫോർഡ് അപ്പീൽ വഴി ലഭിച്ച തുക കൈമാറി.

ശിവപ്രസാദിന്റെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേർന്ന് വാറ്റ് ഫോർഡിലെ നല്ലവരായ മലയാളികൾ മാതൃകയാവുന്നു. യുകെയിലെ ചാരിറ്റികൾക്ക് മാതൃകയാക്കാവുന്ന വാറ്റ് ഫോർഡിലെ കേരള കമ്യൂണിറ്റി ഫൗണ്ടേഷൻ എന്ന കെ സി എഫ് വാറ്റ് ഫോർഡ് ഇത്തവണ മുന്നോട്ടു വന്നത് ലണ്ടനിൽ മരണമടഞ്ഞ ശിവപ്രസാദിന്റെ കുടുംബത്തെ സഹായിക്കാനുള്ള അഭ്യർത്ഥനയുമായാണ്. വാറ്റ് ഫോർഡിലെ 100 ലേറെ വരുന്ന മലയാളി കുടുംബങ്ങളുടെ അഭിമാനമായ കെസിഎഫ് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടുതൽ കരുത്താർജിച്ചു കൊണ്ടിരിക്കുകയാണ്.

പുതിയ 500, 2000 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ എത്ര രൂപ ചെലവാകും? ഉത്തരങ്ങള്‍ ഇതാ

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനു പിന്നാലെ രാജ്യത്ത് 2000 രൂപ നോട്ടുകളാണ് ആദ്യം അവതരിപ്പിച്ചത്. ഇതിനു പിന്നാലെ പുതിയ 500 രൂപ നോട്ടുകളും അവതരിപ്പിച്ചു. രാജ്യത്ത് കള്ളപ്പണം തടയാനെന്ന പേരിലാണ് ഉപയോഗത്തിലുണ്ടായിരുന്ന 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചത്. പുതിയ നോട്ടുകള്‍ അച്ചടിക്കുന്നതിന് റിസര്‍വ് ബാങ്ക് എത്ര രൂപയാണ് ചെലവാക്കുന്നതെന്ന് അറിയാമോ.

യുകെ മലയാളികള്‍ക്ക് ഐക്യത്തിന്‍റെ മാതൃക കാണിച്ച വാറ്റ്ഫോര്‍ഡ് മലയാളി അസോസിയേഷനെ പുറത്ത് നിര്‍ത്തി റീജിയണല്‍

യുകെയിലെ ഒരു പറ്റം മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മയില്‍ (യൂണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന്‍) ഇന്ന് റീജിയണല്‍ തെരഞ്ഞെടുപ്പുകള്‍ക്ക് തുടക്കം കുറിക്കുന്നു. യുക്മയുടെ പത്ത് റീജിയനുകളില്‍ ഏഴ് എണ്ണത്തിലാണ് ഇന്നും നാളെയുമായി തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈസ്റ്റ് ആംഗ്ലിയ, ഈസ്റ്റ് ആന്‍റ് വെസ്റ്റ്‌ മിഡ്ലാന്‍ഡ്‌സ്, നോര്‍ത്ത് വെസ്റ്റ്‌, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്‌, വെയില്‍സ്, യോര്‍ക്ക്‌ഷയര്‍ ആന്‍റ് ഹംബര്‍ എന്നീ റീജിയനുകളില്‍ ആണ് ഇലക്ഷന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. നോര്‍ത്ത് ഈസ്റ്റ്, നോര്‍ത്തേന്‍ അയര്‍ലണ്ട്, സ്കോട്ട്ലാന്‍ഡ്‌ എന്നീ റീജിയനുകളില്‍ നിന്നും അസോസിയേഷനുകള്‍ ഒന്നും പ്രതിനിധി ലിസ്റ്റ് അയച്ച് നല്‍കിയിട്ടില്ലാത്തതിനാല്‍ ഈ രീജിയനുകളില്‍ തെരഞ്ഞെടുപ്പ് ഉണ്ടായിരിക്കില്ല.

ലോകകപ്പ്2022 ഖത്തര്‍; നിർമാണത്തിലിരുന്ന സ്റ്റേഡിയത്തിലെ അപകടത്തില്‍ ബ്രിട്ടീഷ് പൗരൻ മരിച്ചു

ഖത്തറിൽ നിർമാണത്തിലിരുന്ന ലോകകപ്പ് ഫുട്ബോൾ സ്റ്റേഡിയത്തില്‍ സംഭവിച്ച അപകടത്തിൽ ബ്രിട്ടീഷ് പൗരൻ മരിച്ചു. ഖലീഫ ഇന്‍റർനാഷണൽ സ്റ്റേഡിയത്തിലാണ് അപകടം സംഭവിച്ചത്.സ്റ്റേഡിയത്തിലെ സൗണ്ട്, ലൈറ്റ് ക്രമീകരണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളിയാണ് മരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.