ലൗജിഹാദിന്റെ മറവില്‍ മാധവിക്കുട്ടിയെ ഉപയോഗിച്ചത് ശാരീരികാവശ്യത്തിന്; സോഷ്യൽ മീഡിയ വഴി വിവാദ പരാമർശങ്ങൾ ഉന്നയിച്ചു ഡോ. അനില്‍ വൈദ്യമംഗലം, ദൃശ്യങ്ങൾ കാണാം

ലൗജിഹാദിന്റെ മറവില്‍ മാധവിക്കുട്ടിയെ ഉപയോഗിച്ചത് ശാരീരികാവശ്യത്തിന്; സോഷ്യൽ മീഡിയ വഴി വിവാദ പരാമർശങ്ങൾ ഉന്നയിച്ചു ഡോ. അനില്‍ വൈദ്യമംഗലം, ദൃശ്യങ്ങൾ കാണാം
December 16 06:58 2017 Print This Article

മലയാള സാഹിത്യത്തിലെ എക്കാലത്തെയും മികച്ച എഴുത്തുകാരിയായ മാധവിക്കുട്ടിയെ ലൗജിഹാദിന്റെ മറവില്‍ ശാരീരികാവശ്യത്തിന് ഉപയോഗിച്ചതായി ആരോപിച്ച് പരിവാര്‍ സംഘടനാ നേതാവും തപസ്യ തിരുവന്തപുരം ജില്ലാ അധ്യക്ഷനുമായ ഡോ. അനില്‍ വൈദ്യമംഗലം. നാടിന്റെ സംസ്‌കാരം ഭാരതത്തിലെ സ്ത്രീകളുടെ ചാരിത്ര്യത്തിന്റെ ചരിത്രമാണ്. ഭാരതീയമായ ബിംബ കല്‍പ്പനകളെ കവിതയിലൂടെ മനോഹരമായി അവതരിപ്പിച്ച ബാലാമണിയമ്മയുടെ പാരമ്പ്യത്തിലുള്ള കമലയെ ലൗജിഹാദിന്റെ മറവില്‍ മതം മാറ്റിയതായി അദ്ദേഹം ആരോപിച്ചു. പിന്നീട് അവരരെ ശാരീരികാവശ്യത്തിന് ഉപയോഗിച്ച് കരിമ്പിന്‍ ചണ്ടിയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുര്‍ഗാ ദേവിയെ സെക്‌സി ദുര്‍ഗയാക്കി അവതിരിപ്പിക്കുന്ന ശ്രമം തുടരുകയാണ്. ഭാരതീയന്റെ മനസുകളില്‍ അവന്റെ വികാരത്തുടിപ്പുകളില്‍ ചോരയോട്ടം ഉള്ള ഓരോ ഭാരതീയനും പ്രണമിക്കുന്ന ദുര്‍ഗാദേവിയെ തെരുവിലെ വേശ്യയ്ക്ക് തുല്യമായി വലിച്ചിഴയ്ക്കാനുള്ള ശ്രമം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

view more articles

Related Articles