മാണിയുടെ എൽഡിഎഫ് പ്രവേശനത്തെ തുറന്ന് എതിർക്കുന്നയാളാണ് കാനം രാജേന്ദ്രൻ. ഒരു വേദിയിൽ ഒരുമിച്ച് വേദി പങ്കിട്ടിട്ടും ഒരു വാക്കു പോലും മിണ്ടാതിരുന്ന ഇരു നേതാക്കളുടെ ഇടയിലുളള മഞ്ഞ് ഉരുക്കിയത് കാണികളിൽ ഒരാൾ വേദിയിൽ കയറി നൽകിയ കുറിപ്പടി. ‘നിങ്ങൾ ഇങ്ങനെ ഒരു വേദിയിൽ ഒരുമിച്ചിരുന്നിിട്ടും തമ്മിൽ സംസാരിക്കാത്തതെന്ത്? എന്നായിരുന്നു കുറിപ്പിലെ വരികൾ. മണിക്കൂറുകൾ വേദിയിൽ ഒരുമിച്ചിരുന്നിട്ടും തമ്മിൽ സംസാരിക്കാത്തതിനെ തുടർന്നായിരുന്നു ക്ഷമ നശിച്ച കാണികളിലൊരാൾ വേദിയിൽ കയറി ഇടപെട്ടത്. മലപ്പുറം സ്വദേശി സുബ്രഹ്മണ്യനായിരുന്നു കുറിപ്പടിക്കു പിന്നിൽ. ഞാനോരു കെഎസ്ബി ജീവനക്കാരനാണെന്ന മുഖവരയോടെയാണ് സുബ്രഹ്മണ്യൻ വേദയിലെത്തി കുറിപ്പ് കൈമാറിയത്. മാണിക്കും കാനത്തിനും രണ്ടു പേപ്പറുകളിലായി എഴുതി നൽകിയ കുറിപ്പ് വായിച്ച് ഇരുവരും ചിരിക്കുന്നതും കാണാമായിരുന്നു.
കെ എം മാണിയെ വേദിയിലിരുത്തിയാണ് കേരള കോൺഗ്രസിന്റെ മുന്നണി പ്രവേശനത്തെ ചൊല്ലി സി പി എമ്മും സിപിഐയും തർക്കിച്ചത്. മുന്നണി വിപുലീകരിക്കാൻ പറ്റിയ സമയമെന്നായിരുന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ളയുടെ ഉദ്ഘാടന പ്രസംഗത്തിന്റെ ധ്വനി.
സ്വന്തം പോസ്റ്റിലേക്ക് ഗോളടിക്കരുതെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മറുപടി. ഇടതു മുന്നണി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജയിച്ചത് അഴിമതിക്കെതിരായ പോരാട്ടത്തിന്റെ വിജയമാണ്. കാനത്തിന് ശേഷം പ്രസംഗിച്ച കെ എം മാണി മുന്നണി പ്രവേശനത്തെക്കുറിച്ച് പരോക്ഷമായി പോലും സൂചിപ്പിച്ചില്ല.

കെ.എം മാണിയുടെ എല്‍.ഡി.എഫ് പ്രവേശവും സി.പി.ഐയുടെ എതിര്‍പ്പും സജീവചര്‍ച്ചയായിരിക്കെയാണ് കെ.എം.മാണിയും കാനം രാജേന്ദ്രനും ഒരേ വേദിയിലെത്തിയത്. കാനം വിഷയം പരോക്ഷമായി ഉന്നയിച്ചെങ്കിലും മാണി കേരളത്തിന്റെ സാമ്പത്തിക പ്രശ്നങ്ങളാണ് സെമിനാറില്‍ ഉന്നയിച്ചത്.
എല്‍ഡിഎഫിന് നിലവില്‍ ഒരു ദൗര്‍ബല്യവുമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ . ആരും സെല്‍ഫ് ഗോള്‍ അടിക്കരുതെന്നും കാനം തൃശൂരില്‍ പറഞ്ഞു. സി.പി.എം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന സെമിനാറില്‍ കെ.എം മാണിയെ സാക്ഷിയാക്കിയാണ് കാനത്തിന്റെ പരാമര്‍ശം. കുറുക്കുവഴിയില്‍ ഇടതുമുന്നണി ശക്തിപ്പെടില്ലെന്നും വോട്ടുബാങ്ക് രാഷ്ട്രീയത്തിനപ്പുറം മനുഷ്യന്റെ മോചനം ഇടതുപക്ഷം ലക്ഷ്യമാക്കണമെന്നും കാനം സെമിനാറില്‍ വ്യക്തമാക്കി.