കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യവിമാനം ഇറങ്ങാന്‍ പത്തു ദിവസത്തെ കാത്തിരിപ്പുകൂടി. വിമാനത്താവളത്തില്‍ പരീക്ഷണപ്പറക്കലിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ഉദ്ഘാടനം നടത്തി സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ ഒന്നാമതായി കണ്ണൂര്‍ വിമാനത്താവളത്തെ അവതരിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.
മട്ടന്നൂര്‍ മൂര്‍ഖന്‍പറമ്പില്‍ ആയിരത്തിഅറുന്നൂറിലേറെപേരാണ് വിമാനത്താവളത്തിന്റെ ജോലികളില്‍ മുഴുകിയിരിക്കുന്നത്. ഫെബ്രുവരി അവസാന ആഴ്ചയോടെ പരീക്ഷണപറക്കല്‍ നടത്തി 2016
സെപ്റ്റംബറില്‍ വാണിജ്യഅടിസ്ഥാനത്തിലുള്ള വിമാനസര്‍വീസ് ആരംഭിക്കാനുള്ള നീക്കത്തിലാണ് സംസ്ഥാനസര്‍ക്കാര്‍.

നേരത്തെയുള്ള മൂവായിരത്തിനാനൂറ് മീറ്റര്‍ സ്ഥലത്തില്‍ 350 മീറ്റര്‍ സ്ഥലം ഇനിയും ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനിടെ നാലായിരം മീറ്റര്‍ സ്ഥലത്തേക്ക് വിമാനത്താവളം വികസിപ്പിക്കാനും സര്‍ക്കാര്‍
സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വിമാനത്താവളത്തിലേക്കുള്ള ഗ്രീന്‍ഫീല്‍ഡ് റോഡാണ് അധികൃതര്‍ക്ക് പ്രതിസന്ധിയായി നില്‍ക്കുന്നത്.

2400 മീറ്റര്‍ റണ്‍വേ നിര്‍മാണം പൂര്‍ത്തിയായി. ടെര്‍മിനല്‍ കെട്ടിടത്തിന്റെ അറുപത്തിഅഞ്ച് ശതമാനം ജോലികളും ഏപ്രണിന്റെ എണ്‍പത് ശതമാനം ജോലികളും പൂര്‍ത്തിയായി. മുഖ്യന്ത്രിയുടെ സൗകര്യാര്‍ഥം തിയതി നിശ്ചയിച്ച് പരീക്ഷണപ്പറക്കല്‍ നടത്താനാണ് ശ്രമം നടക്കുന്നത്.