കാരക്കാട് കുടുംബയോഗം മുണ്ടക്കയത്ത് നടത്തപ്പെടും

കാരക്കാട് കുടുംബയോഗം മുണ്ടക്കയത്ത് നടത്തപ്പെടും
February 03 05:48 2019 Print This Article

കലാപരിപാടികള്‍ ഉല്‍പ്പെടെ വൈവിധമാര്‍ന്ന പരിപാടികളുമായി പ്രഥമ കാരക്കാട് കുടുംബയോഗം മുണ്ടക്കയത്ത് നടത്തപ്പെടും. മുണ്ടക്കയം വ്യാകുലമാതാ ഫെറോനാ ദേവാലയത്തില്‍ ദിവ്യബലിക്ക് ശേഷം പൂര്‍വ്വികരുടെ കല്ലറകളില്‍ പ്രാര്‍ത്ഥനയും ഒപ്പീസും നടത്തിയതിനു ശേഷമാണ് കുടുംബയോഗത്തിനായി കേരളത്തിന്‍രെ വിവിധ ഭാഗത്ത് നിന്നെത്തിയ കുടുംബാംഗങ്ങള്‍ മുണ്ടക്കയത്തിനടുത്ത് കരിനിലത്ത് ആശിഷ് ആന്റണിയുടെ വസതിയില്‍ തയ്യാറാക്കിയ വേദിയില്‍ ഒത്തുചേര്‍ന്നത്. കെ.കെ തോമസ്, കെ.കെ മാത്യു, കെ.കെ കുര്യന്‍, എന്നീ പിതാമഹന്മാരുടെ തലമുറയില്‍പ്പെട്ട 130 കുടുംബങ്ങളാണ് ഒത്തുചേര്‍ന്നത്. മുതിര്‍ന്ന അംഗമായ കെ.കെ കുര്യന്റെ അധ്യക്ഷതയില്‍ ആരംഭിച്ച കുടുംബ സംഗമം ബഹുമാനപ്പെട്ട ഫാ. ജോസഫ് കൊല്ലം പറമ്പില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗവും താന്‍ സഞ്ചരിച്ച വഴികളെല്ലാം നിരവധി പൊതുകാര്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത ശ്രീ. കെ.കെ കുര്യനെ പൊന്നാട അണിയിച്ച് ആദരിച്ചും കെ.റ്റി തോമസ് കുടുംബ ചരിത്രം അവതരിപ്പിച്ചും മുതിര്‍ന്നവരുടെയും കുട്ടികളുടെയും കലാപരിപാടികളും സമ്മാനദാനവും നടത്തപ്പെടും. യോഗത്തില്‍ കുടുംബയോഗത്തിന്റെ പ്രഥമ പ്രസിഡന്റായി കെ.റ്റി തോമസിനെയും വൈസ് പ്രസിഡന്റായി കെ.കെ കുര്യനെയും സെക്രട്ടറിയായി ജെയ്‌സണ്‍ ജോസഫിനെയും ട്രഷററായി അരുണ്‍ ജോസഫിനെയും തെരഞ്ഞെടുത്തു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles