വിദേശ പുസ്തകമേളകളില്‍ കാരൂര്‍ സോമന്റെ കൃതികള്‍ ശ്രദ്ധ നേടുന്നു; രണ്ടാം പതിപ്പിറങ്ങിയ കാളപ്പോരിന്റെ നാടും ചന്ദ്രയാനും മൂന്നാം പതിപ്പിലേക്ക്

വിദേശ പുസ്തകമേളകളില്‍ കാരൂര്‍ സോമന്റെ കൃതികള്‍ ശ്രദ്ധ നേടുന്നു; രണ്ടാം പതിപ്പിറങ്ങിയ കാളപ്പോരിന്റെ നാടും ചന്ദ്രയാനും മൂന്നാം പതിപ്പിലേക്ക്
November 20 05:57 2017 Print This Article

സാഹിത്യകാരന്‍ കാരൂര്‍ സോമന്റെ കൃതികള്‍ കേരളത്തിലും വിദേശത്തുമായി നടക്കുന്ന പുസ്തകമേളകളില്‍ ശ്രദ്ധ നേടുന്നു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച യാത്രാവിവരണ കൃതിയായ കാളപ്പോരിന്റെ നാടും ശാസ്ത്രസംബന്ധിയായ ചന്ദ്രയാനും ആണ് ഷാര്‍ജ പുസ്തകമേളയടക്കമുള്ള മേളകളില്‍ സന്ദര്‍ശകരുടെ ശ്രദ്ധനേടുന്നത്. ഈ രണ്ടു കൃതികളുടെയും രണ്ടാം പതിപ്പ് ചുരുങ്ങിയ കാലത്തിനുള്ളില്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു.

ഇന്ന് ജീവിച്ചിരിക്കുന്ന പ്രവാസി സാഹിത്യകാരന്മാരില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കാരൂര്‍ സോമന്റെ 51 കൃതികള്‍ കേരളത്തിലെ പ്രമുഖ പ്രസാധകരാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സാഹിത്യത്തിന്റെ ഏതാണ്ട് എല്ലാ മേഖലകളിലും തന്റെ കയ്യൊപ്പു ചാര്‍ത്തിയ കാരൂര്‍ സോമന്‍ ഇന്ന് കേരളത്തിലെ പ്രസിദ്ധമായ എല്ലാ പ്രസിദ്ധീകരണങ്ങളിലും സജീവമാണ്.

ഇന്ന് ഭൂരിപക്ഷ പ്രവാസി എഴുത്തുകാരും ഫേസ്ബുക്കിലും ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലും മാത്രം പ്രസിദ്ധീകരിച്ചു ആത്മസംതൃപ്തി അടയുമ്പോള്‍ കാരൂര്‍ സോമന്‍ മലയാള സാഹിത്യ ലോകത്ത് മുഖ്യധാരയിലേക്ക് എത്തുന്നത് പ്രവാസികളായ മലയാളികള്‍ അഭിമാനത്തോടെയാണ് കാണുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

view more articles

Related Articles