‘അറബിക്കടലിന്റെ റാണി’ ആഴക്കടൽ മല്‍സ്യബന്ധന ലൈസൻസ് നേടിയ ആദ്യ സ്ത്രീ; ചാവക്കാട് സ്വദേശിനി രേഖയ്ക്ക് ജീവിത പ്രാരാബ്ധങ്ങൾ മൂലം കിട്ടിയ അപൂർവ്വ റെക്കോഡ്

‘അറബിക്കടലിന്റെ റാണി’ ആഴക്കടൽ മല്‍സ്യബന്ധന ലൈസൻസ് നേടിയ ആദ്യ സ്ത്രീ;  ചാവക്കാട് സ്വദേശിനി രേഖയ്ക്ക് ജീവിത പ്രാരാബ്ധങ്ങൾ മൂലം കിട്ടിയ അപൂർവ്വ റെക്കോഡ്
November 19 14:43 2018 Print This Article

നമ്മുടെ കായലുകളിലും നദികളിലും മീൻ പിടക്കാൻ പോകുന്ന ധാരാളം സ്ത്രീകൾ ഉണ്ട്. എന്നാൽ ആഴക്കടൽ മത്സ്യബന്ധനത്തിന് സ്ത്രീയുടെ സാന്നിധ്യം ഇത് വരെ രേഖപ്പെടുത്തിയിരുന്നില്ല. ചാവക്കാട് സ്വദേശിനി രേഖയെ തന്റെ ജീവിത പ്രാരാബ്ധങ്ങള്‍ എത്തിച്ചിരിക്കുന്നത് ഈ അപൂർവ്വ റെക്കോഡിലേക്കാണ്. സംസ്ഥാനത്തെ ഫിഷറീസ് ഡിപാര്‍ട്‌മെന്റിന്റെ ലൈസന്‍സ് ലഭിക്കുന്ന ആദ്യത്തെ വനിത എന്ന റെക്കോഡ്. ആഴക്കടൽ മത്സ്യബന്ധനം നടത്താൻ ലൈസൻസ് നേടിയ ഇന്ത്യയിലെ ആദ്യത്തെ സ്ത്രീയായി രേഖ മാറിയതോടെ സമൂഹമാധ്യമങ്ങളിലും താരമായി.

Image result for rekha-first-woman-earn-license-to-fish-in-the-deep-sea

കേരളത്തിലെ പെൺകരുത്തിന്റെ പുതിയ മുഖമായി മാറിയ രേഖയെ ‘അറബി കടലിന്റെ റാണി’ എന്നാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വിശേഷിപ്പിക്കുന്നത്.

Related image

മത്സ്യതൊഴിലാളിയായ ഭർത്താവ് പി.കാർത്തിയേകനൊപ്പം വള്ളത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാര്‍ ജോലി നിർത്തിയതോടെയാണ് ആഴക്കടലിന്റെ അനിശ്ചിതത്വത്തിലേക്ക് രേഖ എത്തിപ്പെടുന്നത്. പുതിയ പണിക്കാര്‍ക്ക് കൊടുക്കാന്‍ വേണ്ട ശമ്പളം ഇല്ലാതെ ബുദ്ധിമുട്ടിയതിനെ തുടര്‍ന്ന് ആണ് രേഖ ഭര്‍ത്താവിനെ സഹായിക്കാന്‍ തീരുമാനിച്ചത്. കടല്‍ തിരമാലകളോട് പോരാടി നാല് മക്കളെ വളര്‍ത്താനുള്ള നെട്ടോട്ടം 45കാരിയായ രേഖയും ഭർത്താവും നേരം വെളുക്കുമ്പോൾ തന്നെ തുടങ്ങും.

Image result for rekha-first-woman-earn-license-to-fish-in-the-deep-sea

മത്സ്യബന്ധനത്തിനുള്ള വലയുമായി ചേറ്റുവ കടപ്പുറത്ത് അവര്‍ ഉണ്ടാകും, തങ്ങളുടെ പഴയ ബോട്ടില്‍ അവര്‍ ആഴക്കടലിലേക്ക് പോകാൻ. ഒരു ദിശാ സൂചികയുടെയും സഹായമില്ലാതെ 20 മുതല്‍ 30 നോട്ടിക്കല്‍ മൈല്‍ വരെ ഈ ദമ്പതികൾ എത്തും. പരമ്പരാഗതമായി കിട്ടിയ അറിവും കടലമ്മയുടെ തുണയുമാണ് തങ്ങള്‍ക്ക് എന്നാണ് രേഖയുടെ മറുപടി.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles