സ്‌റ്റോക്ക് ഓണ്‍ ട്രന്റ് കെ.സി.എയുടെ ചാരിറ്റി ഇവന്റ് ചരിത്രമൂഹൂര്‍ത്തത്തിലേക്ക്!

സ്‌റ്റോക്ക് ഓണ്‍ ട്രന്റ് കെ.സി.എയുടെ ചാരിറ്റി ഇവന്റ് ചരിത്രമൂഹൂര്‍ത്തത്തിലേക്ക്!
September 21 06:01 2018 Print This Article

പ്രളയ ദുരന്തത്തിന് ഇരയായവര്‍ക്ക് ഒരു കൈതാങ്ങായി ഓണാഘോഷം മാറ്റിവെച്ച് ഒരു ചാരിറ്റി ഇവന്റാക്കി മാറ്റിയപ്പോള്‍ സ്‌റ്റോക്ക് ഓണ്‍ ട്രന്റിന്റെ മുഴുവന്‍ മലയാളികളും ബ്രാഡ്‌വെല്‍ കമ്മ്യൂണിറ്റി സെന്ററിലേക്ക് ഒഴുകിയെത്തി. ഞാന്‍ എന്റെ നാടിനൊപ്പം നിന്‍ കണ്ണീരൊപ്പാന്‍ എന്ന സന്ദേശവുമായി നൂറ് കണക്കിന് ആളുകള്‍ ഒത്തു കൂടിയപ്പോള്‍ ഇത് സ്‌റ്റോക്ക് ഓണ്‍ ട്രന്റിന്റെ ചരിത്രത്തിലെ വലിയ ജനപങ്കാളിത്തമായി മാറി.

ഉച്ചസദ്യയോടു കൂടി ആരംഭിച്ച് തുടര്‍ന്ന് നടത്തിയ പൊതുസമ്മേളനം കെ.സി.എയുടെ ആദ്യകാല പ്രസിഡന്റും യു.കെയിലെ സാമൂഹിക സാംസ്‌ക്കാരിക മേഖലയിലെ സജീവ പ്രവര്‍ത്തകനുമായ ഡോ. മനോജ് യോഗം ഉദ്ഘാടനം ചെയ്തു. കെ.സി.എ പ്രസിഡന്റ് ജോസ് വര്‍ഗീസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് സെക്രട്ടറി അനില്‍ പുതുശ്ശേരി സ്വാഗതവും സാബു എബ്രഹാം, ബിനോയി ചാക്കോ എന്നിവര്‍ ആശംസകളും അര്‍പ്പിച്ചു. 14 വര്‍ഷത്തോളം സ്‌കൂള്‍ ഓഫ് കെ.സി.എയുടെ നൃത്ത അദ്ധ്യാപികയായിരുന്ന കല മനോജിന് സമ്മേളനം ഉപഹാരം നല്‍കി ആദരിച്ചു. ജ്യോതിഷ് ജോര്‍ജ് പരിപാടിക്ക് കൃതഞ്ജത രേഖപ്പെടുത്തി.

പൊതുസമ്മേളനത്തിന് ശേഷം നടന്ന നൃത്തനാട്യ വിസ്മയങ്ങള്‍ എല്ലാവരുടെയും കണ്ണഞ്ചിപ്പിക്കുന്ന വിധമായിരുന്നു. മാജിക് ഷോയും തിരുവാതിര കൡും ഭരതനാട്യവും എല്ലാം സ്‌റ്റേജ് അടക്കിവാണപ്പോള്‍ കുരുന്നുകളുടെ അവിസ്മരണീയ കലാപ്രകടനത്തിന് നിലയ്ക്കാത്ത കൈയ്യടികള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ഈ ചാരിറ്റി ഇവന്റില്‍ ഒഴുകിയെത്തിയ ജനങ്ങളുടെ സഹായ ഹസ്തം ദുരിതമനുഭവിക്കുന്ന നാട്ടിലെ സഹോദരങ്ങളുടെ കണ്ണീരൊപ്പാന്‍ കെ.സി.എ തീരുമാനിച്ചു. ഈ ഇവന്റ് ഇത്ര വലിയ വിജയമാക്കി തീര്‍ത്ത എല്ലാ സ്റ്റോക്ക് മലയാളികള്‍ക്കും നന്ദി അറിയിക്കുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles