കെസിഎ സ്റ്റോക്ക് ഓണ്‍ ട്രെന്റ്; പ്രളയ ദുരന്തത്തിന് ഒരു കൈത്താങ്ങ്

by News Desk 5 | September 14, 2018 6:37 am

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നടന്ന പ്രളയ ദുരന്തത്തെത്തുടര്‍ന്ന് മാറ്റിവെക്കപ്പെട്ട ഓണാഘോഷ പരിപാടികള്‍ ഒരു ചാരിറ്റി ഇവന്റായി നടത്താനൊരുങ്ങി കെസിഎ സ്റ്റോക്ക് ഓണ്‍ ട്രെന്റ്. പ്രളയത്തിന്റെ മഹാദുരന്തത്തില്‍ ദുരിതമനുഭവിക്കുന്ന നമ്മുടെ പ്രിയ സഹോദരങ്ങള്‍ക്ക് ഒരു കൈത്താങ്ങായി, സാന്ത്വനത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശമായി മാറ്റിവെക്കപ്പെട്ട ഈ ഓണാഘോഷം ഒരു ചാരിറ്റി ഇവന്റായി നടത്തപ്പെടുന്നു.

2018 സെപ്റ്റംബര്‍ 16 ഞായറാഴ്ച 11.30 മുതല്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ബ്രാഡ്വെല്‍ കമ്യൂണിറ്റി സെന്ററില്‍ വെച്ചാണ് പരിപാടി. കെസിഎ പ്രസിഡന്റ് ജോസ് വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ സെക്രട്ടറി അനില്‍ പുതുശേരി സ്വാഗതവും മുഖ്യാതിഥിയായ ഡോ.മനോജ് ഉദ്ഘാടനവും നിര്‍വഹിക്കുന്നു. കെസിഎ ട്രഷറര്‍ ജ്യോതിസ് കൃതജ്ഞത അര്‍പ്പിക്കും. ബിനോയി ചാക്കോ, സാബു ഏബ്രഹാം എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.

സ്‌കൂള്‍ ഓഫ് കെസിഎയുടെ ഡാന്‍സ് ടീച്ചര്‍ ആയ കല മനോജിന് സ്‌നേഹോപഹാരം നല്‍കും. 11.30ന് സദ്യയോടെ ആരംഭിക്കുന്ന ചാരിറ്റി ഇവന്റ് പൊതുസമ്മേളനത്തെത്തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. ഈ ചാരിറ്റി ഇവന്റ് ഒരു വന്‍ വിജയമാക്കി തീര്‍ക്കുവാന്‍, ദുരിതമനുഭവിക്കുന്ന ഓരോ സഹോദരങ്ങളുടെയും കണ്ണീരൊപ്പാന്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മുഴുവന്‍ മലയാളികളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.

Venue
Bradwell Community Centre
Riceyman RD, Newcastle

Endnotes:
  1. ഈ കൊച്ചുമിടുക്കി തെളിച്ച തിരി സ്റ്റോക്ക് ഓൺ ട്രെന്റിൽ വിശ്വാസശോഭ പരത്തുന്നു…  ഇന്ന് മുതൽ വിശിഷ്ടാതിഥി നിങ്ങളുടെ ഭവനങ്ങളിൽ… ഇടവക എന്ന സ്വപ്‌നത്തിന്റെ ചുവടുവയ്‌പ്പിനൊപ്പം വാശിയേറിയ കരോൾ മത്സരങ്ങൾക്ക് സ്റ്റോക്ക് ഓൺ ട്രെന്റ് വേദിയാകുന്നു: http://malayalamuk.com/stoke-on-trent-mass-centre-visit-by-bishop-joseph-srambikkal/
  2. സ്റ്റോക്ക് ഓൺ ട്രെന്റ് വിശ്വാസികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഫാദർ ജോർജ് മാഞ്ചസ്റ്ററിൽ എത്തിയപ്പോൾ സ്‌നേഹനിർഭരമായ വരവേൽപ്പ്… സന്തോഷം പങ്കിടാൻ ക്രൂ, സ്റ്റാഫോർഡ് മലയാളികളും… : http://malayalamuk.com/stoke-mission-incharge-fr-george-ettuparayil-arrived/
  3. വിശ്വാസിസമൂഹം ആഗ്രഹിച്ച നിമിഷങ്ങളുടെ പൂർത്തീകരമാണ് സ്റ്റോക്ക് ഓൺ ട്രെൻഡ് മിഷൻ സ്ഥാപനം: http://malayalamuk.com/stoke-on-trent-mission/
  4. ആഘോഷത്തിന്റെ ആകാശക്കൊട്ടാരം ഉയർത്തി എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റ്… രുചിഭേദങ്ങളിൽ മാസ്മരികത വിരിയിച്ച കുടുംബ കൂട്ടായ്‌മ… ദോശയും ചമ്മന്തിയും അരങ്ങു കൊഴുപ്പിച്ചപ്പോൾ പുലികള്‍ എത്തിയത് പ്രെസ്റ്റണില്‍ നിന്ന്: http://malayalamuk.com/sma-stoke-on-trent-onam-celebration-2017/
  5. ‘നിങ്ങൾ പിണങ്ങിയാലും ഞാൻ പിണങ്ങത്തില്ല’… വേറിട്ട ഒരു സന്ദേശവുമായി സ്റ്റോക്ക് ഓൺ ട്രെന്റിലെ പുതിയ ഇടയൻ ജോർജജ് എട്ടുപറയിൽ: http://malayalamuk.com/catechism-2018-start-stoke-on-trent/
  6. ഇവര്‍ ഇംഗ്ലണ്ടിലെ ലോക്കല്‍ ഇലക്ഷനുകളില്‍ ഇടം നേടിയ ഇംഗ്ലണ്ട് മലയാളികള്‍: http://malayalamuk.com/uk-local-election-malayalee-participation/

Source URL: http://malayalamuk.com/kca-stoke-on-trend/