സോബിച്ചൻ കോശി

സ്‌റ്റോക്ക് ഓൺ ട്രെന്റ്: ലോകത്തില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റം നടത്തിയ ജനവിഭാഗം മലയാളികളാണ്.  1930 കളില്‍ തിരുവിതാംകൂറില്‍ നിന്നും മലബാറിലേക്ക് നടന്ന ആഭ്യന്തരമായ കുടിയേറ്റം , രണ്ട് : 1970 കളോടെ ആരംഭിച്ച ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം. മൂന്നാമത് നടന്നതാണ് യൂറോപ്പ് സോണിൽ ഉള്ള യുകെ, കൂടാതെ കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് നടന്നത്. കേരളത്തെ സാമ്പത്തികമായി വളരയെധികം മുന്നോട്ടു നയിച്ചത് ഈ കുടിയേറ്റമാണ്.  ഗൾഫ് നാടൊഴികെ മറ്റു പ്രദേശങ്ങളിലേക്ക് കുടിയേറുന്ന മലയാളികള്‍ ആ നാടിന്റെ ഭാഗമായി തീരുകയാണ് പതിവ്.  ഈ രാജ്യങ്ങളില്‍ ഒക്കെ മലയാളികള്‍ തങ്ങളുടേതായ പ്രാദേശിക സംഘടനകളോ , ജില്ലാടിസ്ഥാനത്തിലുള്ള സംഘടനകളോ ,പൊതു സംഘടനകളോ രൂപികരിച്ചു കൊണ്ട് തങ്ങളുടെ സാമൂഹിക ജീവിതം കെട്ടുറപ്പോടെ തുടരുന്നത് ഒരു നേർചിത്രം. ഈ ഒരു സ്വഭാവം മലയാളികളില്‍ മാത്രമേ കാണുന്നുള്ളൂ എന്നത് ഒരു വിരോധാഭാസമായി തോന്നാം. പക്ഷെ അത് മലയാളിയില്‍ രൂഡമൂലമായ സംഘബോധം തന്നെയാണ് . അത്തരത്തിലുള്ള ആയിരക്കണക്കിന് സംഘടനകള്‍ പല രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.

അങ്ങനെ പ്രവാസ ജീവിതത്തിൽ പ്രവർത്തനങ്ങൾ പ്രചോദനമാക്കിയ സ്റ്റോക്ക് ഓൺ ട്രെന്റിലെ അസോസിയേഷൻ ആയ കെ സി എ 2018 -19 വർഷത്തേക്കുള്ള അമരക്കാരെ തിരഞ്ഞെടുത്തിരിക്കുന്നു. പ്രസിഡന്റ് ആയി സാമൂഹ്യ സാമുദായിക മേഖലകളിൽ പ്രവർത്തന പാരമ്പര്യമുള്ള ജോസ് വര്ഗീസ് എത്തിയപ്പോൾ സെക്രട്ടറി ആയി സ്റ്റോക്ക് ഓൺ ട്രെന്റിലെ നല്ലൊരു സംഘാടകനും മികച്ചൊരു ഗായകനുമായ  അനിൽ പുതുശേരി തിരഞ്ഞെടുക്കപ്പെട്ടു. കെ സി എ യുടെ മുൻകാല പ്രവർത്തകനും മികച്ച സംഘാടകനും ആയ ജ്യോതിസ് ജോസഫ്  ട്രെഷർ സ്ഥാനത്തേക്ക് എത്തിച്ചേർന്നു. അക്കാഡമി കോ ഓർഡിനേറ്റർ ആയി ബിനോയി ജോസഫ്, വൈസ് പ്രസിഡന്റ് ആയി ഡാലിയ മണി, ജോയിന്റ് സെക്രട്ടറി ആയി സോഫി  നൈജോ എന്നിവരും, ജോയിന്റ് ട്രെഷറർ ആയി വന്നത് സെബാസ്റ്റ്യൻ ജോർജ് ആണ്. കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സ്കൂൾ സബ് കോഓർഡിനേറ്റർമാരായി ആയി സോക്രട്ടീസ്, ജോസ് ആൻ്റണി എന്നിവർ കടന്നു വന്നു. 

പബ്ലിക് റിലേഷൻസ് & പ്രോഗ്രാം കോഓർഡിനേറ്റർ സ്ഥാനങ്ങളിലേക്ക് രാജീവ് വാവ, ചന്ദ്രിക ഗൗരിയമ്മ എന്നിവർക്കൊപ്പം സോബിച്ചൻ കോശിയും സബ് കോഡിനേറ്റർ ആയി ചുമതലയേറ്റു. എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി ബിന്ദു അപ്പൻ, ഡിക്ക് ജോസ്, ബിജു മാത്യു, ജെയിംസ് തോമസ്, റോയി യോഹന്നാൻ, സാബു എബ്രഹാം, ശ്രീകുമാർ, സജി ജോസഫ്, സുധീഷ്, റോൺ, സനിൽ രാജ്, സാജു എം ജി,  എന്നിവർ കടന്നുവന്നു.

2018 – ലെ പ്രധാനപ്പെട്ട കെ സി എ പരിപാടികൾ 

family get together- 02/06/2018

family tour – 21/07/2018- to Hull

ONAM – 16/9/2018.