ഒരിടത്ത് ജാതിയും മതവും പ്രണയത്തെ കൊലപ്പെടുത്തിയപ്പോൾ, മറ്റൊരിടത്തു ‘നിറം’ കെട്ട പരിഹാസങ്ങളെ തോൽപ്പിച്ച പ്രണയം; നിറത്തിന്റെ പേരിൽ തങ്ങളുടെ പ്രണയത്തെ പുച്ഛിച്ചവർക്കു മുന്നിലേക്ക് കീർത്തിയെ താലികെട്ടി ചേർത്തു നിർത്തി ജിതിൻ…..

ഒരിടത്ത് ജാതിയും മതവും പ്രണയത്തെ കൊലപ്പെടുത്തിയപ്പോൾ, മറ്റൊരിടത്തു ‘നിറം’ കെട്ട പരിഹാസങ്ങളെ തോൽപ്പിച്ച പ്രണയം;  നിറത്തിന്റെ പേരിൽ തങ്ങളുടെ പ്രണയത്തെ പുച്ഛിച്ചവർക്കു മുന്നിലേക്ക് കീർത്തിയെ താലികെട്ടി ചേർത്തു നിർത്തി ജിതിൻ…..
May 29 14:55 2018 Print This Article

നിറത്തിന്റെ പേരിൽ തങ്ങളുടെ പ്രണയത്തെ പുച്ഛിച്ചവർക്കു മുന്നിലേക്ക് കീർത്തിയെ താലികെട്ടി ചേർത്തു നിർത്തി ജിതിൻ ഇൗ ലോകത്തോട് വിളിച്ചു പറഞ്ഞു: ഇവൾ എനിക്ക് അത്രമേല്‍ പ്രിയപ്പെട്ടതാണ്. ഒരുപാട് കുത്തിനോവിക്കലുകൾക്കും കളിയാക്കലുകൾക്കുമൊക്കെ നേരെ ഉറക്കെ ചിരിച്ചുകൊണ്ടാണ്, എല്ലാ എതിർപ്പുകളും അവഗണിച്ച് ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ ജിതിൻ കീർത്തിയെ സ്വന്തമാക്കിയത്.

അവളുടെ സന്തോഷം മാത്രമായിരുന്നു ലക്ഷ്യമെന്ന് വിവാഹശേഷം ജിതിൻ ഫെയ്സ്ബുക്കിൽ കുറിച്ചു. തങ്ങളുടെ പ്രണയത്തിനിടയിലെ പ്രധാന വില്ലൻ ബോഡി ഷെയ്മിങ് ആയിരുന്നു. ആ അവസ്ഥ നേരിട്ടറിയാവുന്നതു കൊണ്ട്, പ്രണയത്തെ അംഗീകരിക്കാൻ മടിച്ചവർക്കു മുന്നിൽ കീർത്തിയുടെ കഴുത്തിൽ താലികെട്ടി അവർക്ക് മറുപടി നൽകി. തന്റെ പ്രണയത്തേയും വിവാഹത്തേയും കുറിച്ച് ജിതിൻ എന്ന യുവാവ് ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് ഇപ്പോൾ തരംഗമായിരിക്കുകയാണ്.

ജിതിന്റെ കുറിപ്പ് വായിക്കാം.

കലാലയ ജീവിതത്തിൽ വെച്ചാണ് എന്റെ പ്രണയം ജനിക്കുന്നത്…ഇടതുപക്ഷ രാഷ്ട്രീയ ചിന്തകളും പ്രണയവും എന്നെ മാറ്റിമറിച്ചു… ഇടക്കെപ്പോഴൊക്കെ ഡൗണാകുമെങ്കിലും വ്യക്തിയെന്നാൻ നിരന്തരം പരിഷ്ക്കരിക്കപ്പെടുന്ന, പുരോഗമന രാഷ്ട്രീയ ചിന്തകളാണന്ന ആത്മവിശ്വാസം എന്നെ മുന്നോട്ട് നയിച്ചുകൊണ്ടിരുന്നു’…

ആ ആത്മവിശ്വാസം ചിലറയൊന്നുമല്ലാന്റാ

കോളേജിലെ എന്റെ പ്രണയത്തെ അംഗീകരിക്കാൻ മടിച്ചവരെ പുല്ലുപോലെ മറികടന്നത് എന്റെ രാഷ്ട്രീയവും പ്രണയവും നൽകിയ ആത്മവിശ്വാസം കൊണ്ടാണ്….പിന്നെ ഞങ്ങളിലെ പ്രണയത്തിലെ പ്രധാന വില്ലൻ #ബോഡി_ഷെയമിങ്ങ് ആയിരുന്നു’.കുറേ ഞാനും മുൻപേ കേട്ടിട്ടുള്ളതാ ….

അതു കൊണ്ട് ആ അവസ്ഥയെ കുറിച്ച് നന്നായി അറിയാം ….

നമ്മള് ഓരോ ദിവസവും പലതരം വ്യത്യസ്ത ശരീരപ്രകൃതി ഉള്ളവരെ കാണുന്നവരാണ്. അവർ തടിച്ചവരോ മേലിഞ്ഞവരോ കറുത്തവരോ വെളുത്തവരോ ഉയരം ഉള്ളവരോ ഇല്ലാത്തവരോ ആവട്ടെ കളിയാക്കുന്നതിന് മുൻപ് ആ സ്ഥാനത്ത് നമ്മളോ നമുക്ക് പ്രിയപ്പെട്ടവരോ ആണെന്ന് ഒന്ന് സങ്കല്പിക്കുക..കളിയാക്കാൻ ഉള്ള നാവ് കുറച്ചൊന്ന് താഴും… എന്നാതാണ് എന്റെ ഒരു ഇത്…(copyd)

സ്വയം ചിന്തകനും മോഡേർണും ലിബറലും പിന്നെ മറ്റെന്തൊക്കെയോ ആണെന്ന് ധരിക്കുന്ന പലരും അറിയാതെ ഒരു ബോധമില്ലാതെ ചെയ്യുന്ന കാര്യമാണ് ബോഡി ഷെയ്മിങ്ങ്…

ബോഡിഷെയ്മിങ്ങ് ആളുകൾ ചെയ്യുമ്പോൾ, അതും ഒരു പറ്റം ആളുകളുടെ ഇടയിൽ വച്ച് ചെയ്യുമ്പോൾ നമ്മുക്ക് ചിരിക്കാം അവർ പറഞ്ഞത് ഭയങ്കര കോമഡിയാണെന്ന് അവർക്ക് തന്നെ തോന്നുന്ന വിധം ചിരിക്കാം ഇതു പോലെ…. Love you Keerthi Jithin

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles