തെന്നിന്ത്യൻ നടി മലയാളി താരം കീര്‍ത്തി സുരേഷ് ബിജെപിയിലേക്ക്

തെന്നിന്ത്യൻ നടി മലയാളി താരം കീര്‍ത്തി സുരേഷ് ബിജെപിയിലേക്ക്
May 12 04:15 2019 Print This Article

ചെന്നൈ: സോഷ്യല്‍ മീഡിയയില്‍ കീര്‍ത്തി സുരേഷ് ബിജെപിയില്‍ ചേര്‍ന്നുവെന്നും ചേരുന്നുവെന്നുമടക്കമുള്ള പ്രചാരണം ചൂടുപിടിക്കുകയാണ്. എന്നാല്‍ ഇതിനെതിരെ മേനകയുടെ പ്രതികരണമാണ് പുറത്തുവരുന്നത്. അച്ഛന്‍ സുരേഷ് കുമാറും മേനകയും ബിജെപിയുമായി സഹകരിച്ചതിന് പിന്നാലെ കീര്‍ത്തിയും ബിജെപിയിലേക്കെന്നതായിരുന്നു പ്രചാരണം.

ബിജെപിക്കായുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം പ്രധാനമന്തിക്കൊപ്പം താനും സുരേഷും ഒരു ചിത്രമെടുത്തിരുന്നു. ഈ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി ഇതാണ് പ്രചാരണങ്ങളുടെ പ്രധാന കാരണം.

ഞാനും ചിത്രത്തിലുള്ളതിനാല്‍ മകളും രാഷ്ട്രീയത്തിലേക്കെന്നും കീര്‍ത്തി സുരേഷ് ബിജെപിയിലേക്കന്നും വാര്‍ത്ത പ്രചരിക്കുകയായിരുന്നു. കുടുംബപരമായി ബിജെപിയോട് താല്‍പര്യമുണ്ട്. എന്നാല്‍ കീര്‍ത്തി ഇതുവരെ അത്തരത്തിലൊരു താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. ഇപ്പോഴത്തെ വാര്‍ത്തയില്‍ വാസ്തവമില്ലെന്നും അവര്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles