കെവിന്റെ കുടുംബത്തിന് വീട് വയ്ക്കാന്‍ 10 ലക്ഷം; നീനുവിന് പഠനസഹായം; കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് ശുപാര്‍ശ ചെയ്യും

by News Desk 1 | June 13, 2018 6:00 am

തിരുവനന്തപുരം: പ്രണയ വിവാഹത്തെ തുടര്‍ന്നുള്ള ജാത്യാഭിമാനത്തിന്റെ പേരില്‍ കൊല്ലപ്പെട്ട കോട്ടയം സ്വദേശി കെവിന്‍ പി.ജോസഫ് എന്ന ചെറുപ്പക്കാരന്റെ കുടുംബത്തിന് സഹായം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. വാടക വീട്ടില്‍ കഴിയുന്ന കെവിന്റെ കുടുംബത്തിന് സ്ഥലം വാങ്ങി വീടുവയ്ക്കാന്‍ 10 ലക്ഷം രൂപ അനുവദിക്കും. കെവിന്റെ ഭാര്യ നീനുവിന് പഠനം പൂര്‍ത്തിയാക്കാനുള്ള എല്ലാ സഹായവും നല്‍കും. അതിനായി എല്ലാ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കും.

നീനുവിന് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് നിര്‍ദേശം വന്നിരുന്നു. എന്നാല്‍ നീനു ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്നതിനാല്‍ പഠനം പൂര്‍ത്തിയാക്കട്ടെ എന്നാണ് സര്‍ക്കാര്‍ നിലപാട്.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് ശിപാര്‍ശ കേന്ദ്രസര്‍ക്കാരിന് നല്‍കാനും ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. 123 വില്ലേജുകളെ ഉള്‍പ്പെടുത്തിയുള്ള കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ നിന്നും 424 ചതുരശ്ര മീറ്റര്‍ ജനവാസ മേഖലയെ ഒഴിവാക്കുന്ന പുതിയ മാപ്പാണ് സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിക്കുക.

 

Endnotes:
  1. “താമരശ്ശേരി, ഇടുക്കി ബിഷപ്പുമാര്‍ അലറി വിളിക്കുകയായിരുന്നു. ശവമഞ്ചം വഹിച്ചുകൊണ്ട്  അതിന്റെ പിറകില്‍ കുന്തിരിക്കം വീശി, പ്രമുഖരായ വൈദികര്‍ മരണാനന്തര പാട്ടൊക്കെ പാടി പ്രതീകാത്മകമായി എന്‍റെ ശവസംസ്‌ക്കാരം  ചെയ്തു. ഗാഡ് ഗില്‍ റിപ്പോർട്ടിനെ അനുകൂലിച്ചതിനാൽ…: http://malayalamuk.com/p-t-thomas-mla-shares-the-bitter-experiences-he-faced-for-supporting-gadgil-report/
  2. പ്രതികളെ സഹായിച്ചത് എസ്ഐ, വഴികാണിച്ചു കൊടുത്തത് എഎസ്‌ഐ; കാക്കിക്കുള്ളിലെ ക്രിമിനലുകൾ വാഴുമ്പോൾ, കെവിന്റെ മരണത്തിൽ പോലീസുകാർക്കും വ്യക്തമായ പങ്ക്….: http://malayalamuk.com/kevins-friend-aneesh-against-si-shibu-on-counterpoint/
  3. ഇവര്‍ ഇംഗ്ലണ്ടിലെ ലോക്കല്‍ ഇലക്ഷനുകളില്‍ ഇടം നേടിയ ഇംഗ്ലണ്ട് മലയാളികള്‍: http://malayalamuk.com/uk-local-election-malayalee-participation/
  4. ചേര്‍ത്തലയെ ഇളക്കി മറിച്ചുകൊണ്ട് നെഴ്സുമാരുടെ പ്രതിക്ഷേധം : പതിനായിരങ്ങള്‍ പങ്കെടുത്ത റാലി : ഞെട്ടിവിറച്ച് മാനേജ്മമെന്റും , ഗവണ്മെന്റും: http://malayalamuk.com/cherthala-nurses-strike/
  5. മുറിവുകൾ ഉണങ്ങാൻ കാലം എത്രനാൾ ? തോല്‍പിച്ചവര്‍ക്ക് ‘മറുപടി’യുമായി കെവിന്റെ നീനു കോളജില്‍……: http://malayalamuk.com/neenu-went-to-college-yesterday/
  6. ‘സാരമില്ല അപ്പ, അവരോട് ക്ഷമിച്ചേക്കൂ’ എന്നാണ് ധനുഷ് എല്ലായ്‌പ്പോഴും ഞങ്ങളോട് പറഞ്ഞത്; ധനുഷിന്‍റെ പിതൃത്വം സംബന്ധിച്ച ഹര്‍ജി തള്ളിയതില്‍ സന്തോഷം അറിയിച്ച് കസ്തൂരി രാജ: http://malayalamuk.com/dhanush-case-2/

Source URL: http://malayalamuk.com/kerala-cabinet-decisions/