മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള തൊടുപുഴ ആശീർവാദ് സിനിമാസിൽ സ്റ്റാഫുകളുടെ ഗുണ്ടായിസം; യുവാവിനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

by News Desk 6 | February 14, 2018 11:39 am

സ്വന്തം ലേഖകൻ

മോഹൽലാലിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും ഉടമസ്ഥതയിലുള്ള തൊടുപുഴ ആശീർവാദ് സിനിമാസിൽ സ്റ്റാഫുകളുടെ ഗുണ്ടായിസം തുടർക്കഥയാവുന്നതു. കുടുംബങ്ങൾ അടക്കം സിനിമ കണ്ടിറങ്ങിയ പല ആളുകളുടെയും പരാതി ഉയർന്നിട്ടും ഒറ്റപ്പെട്ട സംഭവങ്ങളായി ആരും കാര്യമാക്കാതെ തള്ളുകയായിരുന്നു. എന്നാൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന സംഭവം തിയറ്ററിനുള്ളിൽ സ്റ്റാഫുകൾ ചേർന്ന് ഒരു യുവാവിനെ മർദ്ധിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയികൊണ്ടിരിക്കുന്നു. മറ്റൊരു തീയറ്ററുകളിലും ഇല്ലാത്ത നിയമങ്ങളാണ് ഇവിടെ പ്രാവർത്തികമാക്കുന്നത് എന്നാണ് ജനങ്ങളുടെ പൊതുവെയുള്ള അഭിപ്രായം. തീയറ്ററിൽ എത്തുന്ന പ്രേക്ഷകരെ സിനിമ ടിക്കറ്റിനൊപ്പം കൂടെ പിഞ്ചു കുട്ടികൾക്ക് അടക്കം കഴിക്കാനും കുടിക്കാനും ഒന്നും ഇല്ലെന്നും ഉറപ്പുവരുത്തി ചെക്ക് ചെയ്ത ശേഷമേ തിയേറ്ററിൽ കയറ്റുകയുള്ളു. ഇതിനെതിരെ തുടർച്ചയായുള്ള പരാതികൾ ഉയർന്നിരിക്കെയാണ് ഇങ്ങനെ ഒരു സംഭവം കൂടി. തിയേറ്റർ മാനേജർ ശ്രീകുമാറും, സ്റ്റഫ് അഖിലും ചേർന്ന് മർദിക്കുന്ന ദൃശ്യങ്ങൾ ആണ് ഷോ കാണാൻ വന്ന മറ്റു പ്രേഷകർ മൊബൈലിൽ പകർത്തിയത്

Source URL: http://malayalamuk.com/kerala-cinema-theatre-fight/