കഴിഞ്ഞ ദിവസം അറസ്റ്റിലായ വ്യാജ ഡോക്ടർ നിസ്സാരക്കാരനല്ലെന്നു പൊലീസ്. കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലകളിലെ പ്രമുഖ ആശുപത്രികളിൽ 15 വർഷത്തോളമായി ചികിത്സ നടത്തിവന്ന വാടയ്ക്കൽ ചക്കുംപറമ്പിൽ വീട്ടിൽ സി.ജെ.യേശുദാസിനെയാണു (സാജൻ–42) തിങ്കളാഴ്ച പിടികൂടിയത്.

തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജന്റെ റജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ചാണു യേശുദാസ് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു തട്ടിപ്പ് നടത്തിവന്നതെന്നു പൊലീസ് കണ്ടെത്തി. ത്വക്ക് രോഗ വിദഗ്ധനായാണ് എല്ലാ ആശുപത്രിയിലും ചികിത്സ നടത്തിയിരുന്നത്.

പ്രീഡിഗ്രി കഴിഞ്ഞു ഫിസിയോതെറപ്പിക്കു ചേർന്നെങ്കിലും കോഴ്സ് പൂർത്തിയാക്കിയില്ല. ഇതിനുശേഷം എംബിബിഎസിനു തിരുവനന്തപുരം മെഡിക്കൽ കോളജിൽ പഠിക്കുകയാണെന്നു മാതാപിതാക്കളെയും ഭാര്യയെയും മറ്റു ബന്ധുക്കളെയും പറഞ്ഞു വിശ്വസിപ്പിച്ചു. തെളിവായി വ്യാജ സർട്ടിഫിക്കറ്റും തരപ്പെടുത്തി. കോട്ടയത്തെയും തിരുവല്ലയിലെയും പ്രമുഖ ആശുപത്രികളിൽ പരിശീലനവും ജനറൽ പ്രാക്ടീസും നടത്തിയിരുന്നു.

വ്യാജമായി തയാറാക്കിയ ഐഎംഎ സർട്ടിഫിക്കറ്റും വ്യാജ എംബിബിഎസ് മാർക്ക് ലിസ്റ്റും കാണിച്ചാണു പ്രമുഖ ആശുപത്രികളിലും കയറിപ്പറ്റിയത്. വാടയ്ക്കലെ കുടുംബ വീട്ടിലും ചേർത്തലയിലെ സ്വന്തം വീട്ടിലും നൂറുകണക്കിനു രോഗികളെയാണു ദിവസേന ചികിത്സിച്ചിരുന്നത്. നല്ല ഇടപെടലും സൗമ്യമായ പെരുമാറ്റവും കൊണ്ടു രോഗികൾക്കിടയിൽ പ്രിയംകരനുമായി. ചേർത്തല ഐഎംഎ യൂത്ത് ക്ലബ് സെക്രട്ടറിയാണെന്നും അവകാശപ്പെട്ടിരുന്നു.

ജില്ലാ പൊലീസ് മേധാവി കെ.എം.ടോമിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു ഡിവൈഎസ്പി പി.വി.ബേബിയുടെ നേതൃത്വത്തിൽ യേശുദാസിനെ കസ്റ്റഡിയിലെടുത്തത്. ചേർത്തലയിലെ ആശുപത്രിയിലെ പ്രാക്ടീസിനു ശേഷം ഇറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്. സൗത്ത് സിഐ കെ.എൻ രാജേഷ്, എസ്ഐ എം.കെ.രാജേഷ്, സീനിയർ സിപിഒമാരായ മോഹൻകുമാർ, ശരത് ചന്ദ്രൻ, സിപിഒ മാരായ അരുൺ, സിദ്ദിഖ്, പ്രവീഷ്, റോബിൻസൺ, ഗോപു കൃഷ്ണൻ, സുഭാഷ്, വിജോഷ് തുടങ്ങിയവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.

തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജനാണ് ജോൺ സൈമൺ. ഞെട്ടിക്കുന്ന ഈ വിവരം അറിഞ്ഞതിനെക്കുറിച്ച് ഡോക്ടര്‍  പ്രമുഖ പത്ര മാധ്യമത്തോട് പറഞ്ഞ വാക്കുകൾ 

എന്റെ യഥാര്‍ത്ഥ പേര് യേശുദാസ് സൈമൺ എന്നാണ്. ആ പേര് താൽപര്യമില്ലാതിരുന്നത് കൊണ്ട് 2001ൽ ഗസറ്റിൽ പരസ്യം ചെയ്ത് ജോൺ സൈമൺ എന്ന് മാറ്റിയിരുന്നു. പക്ഷെ പഴയ സർട്ടിഫിക്കറ്റുകളിലും രേഖകളിലുമൊക്കെ യേശുദാസ് സൈമൺ എന്ന പേര് തന്നെയായിരുന്നു. അതെല്ലാം മാറ്റി കിട്ടാൻ ഒരുവർഷം കൂടിയെടുത്തു. ഈ കാലഘട്ടത്തിൽ മെഡിക്കൽ ഫീൽഡിൽ നിന്നും ഞാൻ കുറച്ച് മാറി നിൽക്കുകയായിരുന്നു. സിവിൽ സർവീസ് പരീക്ഷാപരിശീലനത്തിനായി ഡൽഹിയിലായിരുന്നു. ഈ വിവരങ്ങളൊക്കെ നന്നായി മനസിലാക്കിയിട്ടാകും സാജൻ തട്ടിപ്പിനിറങ്ങിയത്. അന്ന് ഇന്റർനെറ്റ് ഒന്നും ഇത്ര സജീവമല്ല. അത്തരമൊരു സാഹചര്യത്തിൽ എങ്ങനെയാണ് ഇതൊക്കെ അറിഞ്ഞതെന്ന് അറിയില്ല, പക്ഷെ ഞാനുമായി അടുപ്പമുള്ളവർക്ക് മാത്രം അറിയാവുന്ന വിവരങ്ങളാണ് ഇതൊക്കെ.

എന്റെ രജിസ്ട്രേഷൻ ഐഡിയും സർട്ടിഫിക്കറ്റുകളും തരപ്പെടുത്തിയെടുത്താണ് സാജൻ പ്രാക്ടീസ് നടത്തിയിരുന്നത്. വളരെ യാദൃശ്ചികമായാണ് ഞാനിത് കാണുന്നത്. ആലപ്പുഴയിലുള്ള ഒരു സുഹൃത്തിന്റെ കുറിപ്പടിയിൽ എന്റെ രജിസ്ട്രേഷൻ നമ്പറായ 30787 എഴുതിയിരിക്കുന്നത് കണ്ട് ഞാൻ ഞെട്ടിപ്പോയി. എന്റെ അതേ രജിസ്ട്രേഷൻ ഐഡിയിൽ ഞാൻ എഴുതാത്ത കുറിപ്പടി എങ്ങനെ കിട്ടിയെന്ന അന്വേഷണം സാജൻ എന്ന സി.ജെ.യേശുദാസിലാണ് എത്തിയത്. വളരെ വിദഗ്ധമായാണ് സാജൻ സർട്ടിഫിക്കറ്റുകളുടെ വ്യാജൻ ഉണ്ടാക്കിയിരിക്കുന്നത്.

പക്ഷെ അതിലും അയാളെ കുടുക്കാൻ ഉതകുന്ന മൂന്ന് തെറ്റുകളുണ്ടായിരുന്നു. ഗവൺമെന്റ് എന്നുള്ളതിന് ചുരുക്കെഴുത്തായി Govt എന്നായിരുന്നു എഴുതിയിരുന്നത്. അതുപോലെ കോളജ് എന്ന് അച്ചടിച്ചതിലും തെറ്റുണ്ടായിരുന്നു. പിന്നെ ആ സർട്ടിഫിക്കറ്റിൽ ട്രിവാൻഡ്രം എന്നാണ് എഴുതിയിരുന്നത്. എനിക്ക് സർട്ടിഫിക്കറ്റ് കിട്ടുന്ന കാലത്ത് ട്രിവാൻഡ്രം അല്ല തിരുവനന്തപുരമായിരുന്നു. ഈ മൂന്ന് പിശകുകൾ ഒഴിച്ചാൽ ബാക്കിയെല്ലാം ഒറിജിനലിനെ വല്ലുന്ന തരത്തിലുള്ളതായിരുന്നു.

സാജനെക്കുറിച്ച് ആലപ്പുഴയിലുള്ള ഒരു ബന്ധുവിനോട് അന്വേഷിച്ചപ്പോൾ അദ്ദേഹം ഇവിടുത്തെ പ്രശസ്ത ഡോക്ടറാണെന്നും വണ്ടാനത്താണ് പ്രാക്ടീസ് ചെയ്യുന്നതെന്നും പറഞ്ഞു. വണ്ടാനത്ത് അന്വേഷിച്ചപ്പോൾ സംഭവം സത്യമാണ്. വണ്ടാനം സർക്കാർ ആശുപത്രിയിൽപ്പോലും ഇതുപോലെ ഒരു വ്യാജഡോക്ടർ കയറിക്കൂടിയത് എന്നിലുണ്ടാക്കിയ ഞെട്ടൽ ചെറുതല്ല.

മെഡിക്കൽ സംഘടനകളിൽ പരാതി നൽകാമെന്നാണ് കരുതിയത്. പക്ഷെ ഒരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനായ സുഹൃത്താണ് ആലപ്പുഴ സ്റ്റേഷനിൽ പരാതി നൽകാൻ പറഞ്ഞത്. ആലപ്പുഴ സ്റ്റേഷനിൽ അറിയിച്ചപ്പോൾ അവർക്കും ആദ്യം ഈ കഥ വിശ്വസിക്കാനായില്ല. ഡോക്ടറുടെ രജിസ്ട്രേഷൻ നമ്പറും സർട്ടിഫിക്കറ്റും ഞങ്ങൾക്ക് പരിശോധിക്കാനാകുമോയെന്നാണ് അവർ ആദ്യം ചോദിച്ചത്. ഇത്ര പ്രശസ്തനായ ഒരു ഡോക്ടർക്കെതിരെ നീങ്ങിയിട്ട് വിവരം തെറ്റാണെങ്കിൽ അത് പൊലീസിന് നാണക്കേടാകുമായിരുന്നു. എന്റെ രജിസ്ട്രേഷൻ നമ്പരും സർട്ടിഫിക്കറ്റും എല്ലാം നോക്കിയതോടെ കാര്യങ്ങളുടെ സത്യാവസ്ഥ അവർക്കും ബോധ്യപ്പെട്ടു. അങ്ങനെയാണ് സാജനെ അറസ്റ്റ് ചെയ്യുന്നത്.

ത്വക്ക് രോഗ വിദഗ്ധനായിട്ടാണ് സാജൻ പ്രാക്ടീസ് ചെയ്തത്. പലരുടെയും രോഗം ചികിൽസിച്ച് ഭേദമാക്കിയിട്ടുമുണ്ട്. പക്ഷെ അതൊക്കെ എങ്ങനെ സാധിച്ചു എന്നത് ഇപ്പോഴും അദ്ഭുതമാണ്. രോഗത്തെക്കുറിച്ച് നല്ല ഗ്രാഹ്യമുള്ളർക്കേ ത്വക്ക് രോഗമൊക്കെ ചികിൽസിച്ച് ഭേദമാക്കാൻ സാധിക്കുകയുള്ളൂ. എനിക്ക് അയാളെ മനപൂർവ്വം ദ്രേഹിക്കണമെന്ന ഉദ്ദേശം ഒന്നുമില്ലായിരുന്നു. പക്ഷെ അദ്ദേഹം ചികിൽസിക്കുന്ന രോഗികളെക്കുറിച്ച് ആലോചിച്ചപ്പോൾ പരാതി നൽകാതിരിക്കാനായില്ല.– ഡോക്ടർ ജോൺ സൈമൺ പറഞ്ഞു.